സാമ്പത്തിക തീവ്രവാദങ്ങള്‍ക്ക് നടുവില്‍
Posted on 01. Oct, 2007 by സേതുലക്ഷ്മി in Articles
ശാസ്ത്രം വളരുന്നതോടൊപ്പം കുറ്റകൃത്യങ്ങള്‍ ചെയ്യപ്പെടുന്ന രീതിയിലും മാറ്റം വന്നുകൊണ്ടിരിക്കുന്നുവെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. സങ്കേതിക നൈപുണ്യവും ശിക്ഷണവും ലഭിച്ചവര്‍ ടെക്നോജളിയുടെ സഹായത്തോടെ കുറ്റകൃത്യങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു തുടങ്ങുമ്പോള്‍ കുറ്റാന്വേഷണം കൂടുതല്‍ സങ്കീര്‍ണ്ണമാവുകയാണ്. ഇന്ന് നാം കേട്ടുകൊണ്ടിരിക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളെ പോലെ വരുംകാലങ്ങളില്‍ കൂടുതല്‍ കേള്‍ക്കാനിരിക്കുന്ന ഒരു വാക്കായിരിക്കും “സാമ്പത്തിക തീവ്രവാദം.” (Financial Terrorism)
ഒരു രാജ്യത്തിന്‍റെ സമ്പദ്‌ഘടനയെ തടികം മറിച്ച്, ബോംബാക്രമണങ്ങളെക്കാള്‍ മാരകമായ തകര്‍ച്ചയിലേക്ക് നയിക്കുക എന്ന കൂര്‍മ്മബുദ്ധിയാണ് സാമ്പത്തിക തീവ്രവാദത്തിന് പിന്നിലുള്ളത്. ഓഹരിവിപണിയിലെ കൃത്രിമത്വങ്ങളിലൂടെ രാജ്യത്തിന്‍റെ സാമ്പത്തിക ഭദ്രതയെ [...]
ശിപ്പായിലഹള പഠിപ്പിച്ച പാഠം
Posted on 20. Sep, 2007 by സേതുലക്ഷ്മി in Articles
“ശിപ്പായി ലഹള”യെന്ന് ബ്രിട്ടീഷുകാര്‍ വിളിച്ച ഒന്നാം ഇന്ത്യന്‍ സ്വാതന്ത്രസമരത്തിന് 150 വയസ് തികയുന്നു. നൂറ്റാണ്ടുകളോളം ഇന്ത്യന്‍ ജനതയെ ഭിന്നിപ്പിച്ചും അടിച്ചമര്‍ത്തിയും ഭരിച്ച ബ്രിട്ടീഷ് അധികാരത്തിനെതിരായ ആദ്യ സംഘടിത പ്രക്ഷോഭമായിരുന്നു 1857-ല്‍ നടന്ന ഈ സമരം.
1667-ലാണ് ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനി ഇന്ത്യന്‍ പൌരന്മാരെ സൈനികാവശ്യങ്ങള്‍ക്കായി റിക്രൂട്ട് ചെയ്യാന്‍ ആരംഭിക്കുന്നത്. കമ്പനിയുടെ വ്യാപര കാര്യങ്ങള്‍ നിയന്ത്രിക്കാനായിരുന്നു ഇത്. 1748-ല്‍ അവര്‍ സൈനികര്‍ക്ക് ഒരു വസ്ത്രധാരണ രീതി ഏര്‍പ്പെടുത്തുകയും യൂറോപ്യന്‍ ശൈലിയിലുള്ള സായുധ പരിശീലനം നല്‍കാന്‍ തുടങ്ങുകയും ചെയ്തു. കമ്പനിയിലെ ഇന്ത്യന്‍ [...]
സോഷ്യല്‍ നെറ്റുവര്‍ക്കില്‍ വളരുന്ന തീവ്രവാദം
Posted on 19. Sep, 2007 by സേതുലക്ഷ്മി in Articles
ഏതുസമയവും തീവ്രവാദ ആക്രമണം പ്രതീക്ഷിക്കാവുന്ന അരക്ഷിതാവസ്ഥയുടെയും ഭീതിയുടെയും ഒരു ലോകം! ബസിലോ തീവണ്ടിയിലോ വിമാനത്തിലോ സഹയാത്രികനായി കടന്നുകൂടുന്നയാള്‍ ഒരു ചാവേറായിരുന്നുവെന്ന് നമ്മുടെ തലച്ചോറിന് തിരിച്ചറിയാന്‍ വേണ്ട മൈക്രോ സെക്കണ്ടുകള്‍ക്കുള്ളില്‍ എന്തും സംഭവിക്കാവുന്ന ഭീകരത! സുരക്ഷിതരെന്ന് സ്വയം വിശ്വസിക്കാന്‍ ശ്രമിച്ച് ആശ്വസിച്ചിരിക്കുമ്പോള്‍, ഭൂമി മുഴുവന്‍ ഇടിഞ്ഞുതാഴുമോ, ആകാശം ഇടിഞ്ഞുവീഴുന്നതുപോലെ ഒരു കെട്ടിടം എന്നിലേക്കമരുമോ, ലക്കും ലഗാനുവുമില്ലാതെ ഒരു വാഹനം എന്നിലേക്ക് പാഞ്ഞുകയറുമോ? സെപ്തംബര്‍ 11ന് ശേഷം അമേരിക്കാക്കാര്‍ ഉള്‍പ്പെടെ ലോകം മുഴുവന്‍ ഭീതിയോടെ ഉറ്റിനോക്കുന്ന യഥാര്‍ത്ഥ്യമാണിത്.
തീവ്രവാദം എന്നത് അതിസങ്കീര്‍ണ്ണമായ [...]
ബിന്‍ ലാദന്‍റെ പ്രസംഗം (സെപ്തംബര്‍ 8, 2007)
Posted on 11. Sep, 2007 by സേതുലക്ഷ്മി in Articles
2007 സെപ്തംബര്‍ 8ന് ഒസാമ ബിന്‍ ലാദന്‍ പുറത്തിറക്കിയ ടേപ്പിലെ പ്രസംഗത്തിന്‍റെ ഏകദേശ പൂര്‍ണ്ണരൂപമാണിത്. മതപരമായ ചില കാര്യങ്ങള്‍ ഒഴിവാക്കിയതൊഴിച്ചാല്‍ പ്രസംഗം പൂര്‍ണ്ണമാണ്. വെറുമൊരു കൌതുകത്തിനായി ചെയ്ത ഈ വിവര്‍ത്തനത്തിലെ തെറ്റുകള്‍ സാദരം ക്ഷമിക്കുക.
“സ്വര്‍ഗവും ഭൂമിയും നീതിപൂര്‍വം സൃഷ്ടിക്കുകയും, അവന്‍റെ കൃപയും കാരുണ്യവും മൂലം മനുഷ്യനെ സൃഷ്ടിക്കുകയും ചെയ്ത അല്ലാഹുവിന് സ്തുതി. അവന്‍റെ വഴികള്‍ ജനതകളിലൂടെ ഭ്രമണം ചെയ്യുന്നു, കണ്ണിന് കണ്ണ്, പല്ലിന് പല്ല്, കൊലയ്ക്ക് കൊല എന്ന പോലെ അവന്‍റെ നിയമം പ്രതികാരത്തിന്‍റേതാണ്. പൂന്തോട്ടത്തെ ആഗ്രഹിച്ച [...]
