Wednesday, 8th September 2010

വേനല്‍ മേഘങ്ങള്‍

Posted on 18. Nov, 2009 by സേതുലക്ഷ്മി in Stories

വേനല്‍ മേഘങ്ങള്‍

നേരം പുലര്‍ന്ന്‌ തുടങ്ങുന്നതേയുള്ളൂ. വെളുപ്പാംകാലത്തിന്റെ കുളിര്‍മ പ്രസരിപ്പിച്ചുകൊണ്ട്‌ ഇളംകാറ്റ്‌ ആ ചാപ്പലിന്റെ ഇടുങ്ങിയ വാരാന്തയിലൂടെ വീശിയടിക്കുന്നുണ്ട്‌. അടുത്തെടിവിടെയോ പൂത്തുലഞ്ഞ മുല്ലപ്പൂവിന്റെ സുഗന്ധം കാറ്റില്‍ ലയിച്ചിരുന്നു, ഒപ്പം ചാപ്പലിനോട്‌ ചേര്‍ന്ന്‌ സ്ഥിതിചെയ്യുന്ന കന്യാമഠത്തിലെ പശുത്തൊഴുത്തില്‍ നിന്നുള്ള സുഖമുള്ള ദുര്‍ഗന്ധവും! വരാന്തയില്‍ നിരയായി അടുക്കിവച്ചിരിക്കുന്ന പൂച്ചെട്ടികളില്‍ വിടര്‍ന്നു നില്‍ക്കുന്ന റോസാപ്പൂവുകളില്‍ കുഞ്ഞനുറുമ്പുകള്‍ പ്രഭാതഭക്ഷണം തിരയുന്നു. ഇടക്കിടെ പറന്നെത്തുന്ന തേനീച്ചകളെ ആട്ടിപ്പായിച്ച്‌ അവ പൂക്കളില്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്നു. കോണ്‍വെന്റിലെ വളര്‍ത്തുകോഴികളുടെ ഉറക്കച്ചടവ്‌ കലര്‍ന്ന അടക്കം പറച്ചിലുകള്‍ വ്യക്തമായി കേള്‍ക്കാം. കുര്‍ബാന [...]

വെള്ളിമോതിരം

Posted on 12. Oct, 2009 by സേതുലക്ഷ്മി in Stories

വെള്ളിമോതിരം

സഹദേവന്‍ പതിവുപോലെ അന്നും ആല്‍ത്തറയിലെത്തി. ഗോവിന്ദേട്ടന്റെ ചായക്കടയില്‍ അത്രയും നേരം പത്രം വായിച്ചിരിക്കുകയായിരുന്ന കുമാരന്‍ സഹദേവനെ കണ്ട മാത്രയില്‍ പേപ്പര്‍ മടക്കി അടുത്തിരുന്നയാളെ ഏല്‍പ്പിച്ച്, ബാക്കിയുണ്ടായിരുന്ന ചായ ഒറ്റവലിക്ക് കുടിച്ചുതീര്‍ത്ത്, ധൃതിയില്‍ എഴുന്നേറ്റു. “കാശുണ്ടോ സഹദേവാ ഇരുനൂറ് രൂപ കടം തരാന്‍?” പുറത്തിറങ്ങിയ കുമാരന്‍ സൌമ്യരൂപേണ ആരാഞ്ഞു. കുമാരന്റെ അര്‍ത്ഥം വച്ചുള്ള നോട്ടവും അപേക്ഷയും കണ്ട് എന്തുപറയണമെന്നറിയാതെ സഹദേവന്‍ ഒരു നിമിഷം പരുങ്ങി. രണ്ട് മാസം മുമ്പ് തന്റെ കൈയ്യില്‍ നിന്ന് എണ്ണിവാങ്ങിയ ആയിരം രൂപ എത്രയും [...]

എബിയുടെ പള്ളിയുറക്കം

Posted on 08. Apr, 2009 by സേതുലക്ഷ്മി in Stories

എബിയുടെ പള്ളിയുറക്കം

പാതിരാത്രി രണ്ടുമണിവരെ നീണ്ടുനിന്ന ക്രിസ്തുമസ് കരോള്‍ കഴിഞ്ഞ് എബിയും സംഘവും പള്ളിയില്‍ തിരിച്ചെത്തിയതേയുള്ളൂ. ഉറക്കമാരഭിച്ചിരുന്ന വര്‍ഗീസച്ചന്‍ പള്ളിമേട തുറന്ന് കരോള്‍ സംഘത്തെ അകത്ത് സ്വീകരിച്ചിരുത്തി. ക്ഷീണിച്ചവശരായ ഗായകസംഘവുമായി അച്ചന്‍ കുശലാന്വേഷണം നടത്തുന്നതിനിടയില്‍, കപ്പിയാര്‍ പത്രോസേട്ടന്‍ ചുക്കുകാപ്പിയുമായി ആഗതനായി. അച്ചന്‍റെ മേശയില്‍ ഒരു ഗ്ലാസ് കാപ്പി വച്ചശേഷം കപ്പിയാര്‍ ഗായകസംഘത്തിന് നേരെ തിരിഞ്ഞെങ്കിലും ആര്‍ക്കും കാപ്പി വേണ്ട. ഈ നട്ടപ്പാതിരായ്ക്ക് ആര് കാപ്പി കുടിക്കും! തന്നെയുമല്ല, കരോളിന്‍റെ അവസാന ദിവസമായിരുന്നതിനാല്‍ കയറിയ വീട്ടില്‍ നിന്നെല്ലാം വയറ് നിറയെ ഭോജനം [...]

ഒരു ഒളിച്ചോട്ടത്തിന്‍റെ കഥ

Posted on 26. Mar, 2009 by സേതുലക്ഷ്മി in Stories

ഒരു ഒളിച്ചോട്ടത്തിന്‍റെ കഥ

അരവിന്ദന്‍റെ സുഹൃത്തുക്കളില്‍ ആദ്യമായി വീടുവിട്ടോടിയ കക്ഷി മഹേഷ് ആയിരുന്നു. പത്താം ക്ലാസിലെ ഫലം പ്രഖ്യാപിച്ചതിന്‍റെ തലേനാളിലായിരുന്നു ആ സാഹസം. മഹേഷ് ഭയന്നുപോലെ, അവന്‍ അക്കൊല്ലവും പത്താം തരത്തില്‍ തോറ്റു. രണ്ടാം തവണയും പരീക്ഷയില്‍ തോറ്റ മകനെ അച്ഛന്‍ വീട്ടില്‍ നിന്ന് അടിച്ചിറക്കുന്നതിന് മുമ്പ് സ്വയം ഇറങ്ങിക്കൊടുക്കുക എന്ന ‘മാന്യതയില്‍’ വിശ്വസിച്ചിരുന്ന മഹേഷ് ചെന്നെത്തിപ്പെട്ടത് കൊച്ചിയിലായിരുന്നു. ആര്‍ക്കും പിടികൊടുക്കാതെ, ഏതാണ്ട് ആറ് മാസത്തോളം മഹേഷ് പല ജോലികള്‍ ചെയ്ത് അവിടെ ചുറ്റിത്തിരിഞ്ഞു. ആ കാലമത്രയും മഹേഷായിരുന്നു അവന്‍റെ ഗ്രാമത്തിലെ [...]

ശരത്തിന്‍റെ കുഞ്ഞമ്മ

Posted on 22. Mar, 2009 by സേതുലക്ഷ്മി in Stories

ശരത്തിന്‍റെ കുഞ്ഞമ്മ

അച്ഛനും അമ്മയുമടങ്ങുന്ന സന്തുഷ്ടകുടുംബമാണ് ശരത്തിന്‍റേത്. മെഡിക്കല്‍ എന്‍ട്രന്‍സ്‌ പരീക്ഷ തുടങ്ങാന്‍ ഏതാനും ആഴ്ചകള്‍ മാത്രം ബാക്കിയുണ്ടായിരുന്നതിനാല്‍‍, രാപ്പകലെന്നില്ലാതെ പുസ്തകങ്ങളെ ശരണം പ്രാപിച്ചിരിക്കുകയാണ് ശരത്. കാശ്മീരിലെ ഒരു മിലിട്ടറി യൂണിറ്റിന്‍റെ മേധാവിയായിരുന്ന ശരത്തിന്‍റെ അച്ഛന്‍ കൃഷ്ണന്‍ നായര്‍ എല്ലാ ദിവസവും അവനെ ഫോണ്‍ ചെയ്യും. പഠനത്തില്‍ ഉഴപ്പുന്ന ആളല്ലാത്തതിനാല്‍ ശരത്തിനെ അദ്ദേഹം അധികമൊന്നും ഉപദേശിക്കുമായിരുന്നില്ല. പത്താം ക്ലാസില്‍ സ്കൂള്‍ ഫസ്റ്റ് വാങ്ങിയ കുട്ടിയായിരുന്നല്ലോ ശരത്! എങ്കിലും, നന്നായി പഠിക്കണമെന്നും നല്ലൊരു ഡോക്ടറാവണമെന്നും അദ്ദേഹം അവനെ എന്നും ഓര്‍മ്മിപ്പിക്കുമായിരുന്നു.
ആ പരീക്ഷാ [...]

എന്‍റെ ബാല്യകാലസഖി

Posted on 21. Mar, 2009 by സേതുലക്ഷ്മി in Stories

ആദ്യാനുരാഗത്തെ കുറിച്ചുള്ള വ്യക്തമായ ഓര്‍മ്മകള്‍ എനിക്കില്ല! എങ്കിലും, ഊഹം ശരിയാണെങ്കില്‍ രണ്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് എന്‍റെ ഹൃദയപൂങ്കാവനത്തില്‍ അനുരാഗം ആദ്യമായി തളിരിട്ടത്. അവളുടെ പേര് ദിവ്യ എന്നായിരുന്നു. നീണ്ട മൂക്കും, ചുവന്നുതുടുത്ത ചുണ്ടുകളും, സൂര്യകാന്തിപോലെ വിടര്‍ന്ന കണ്ണുകളുമുള്ള ഒരു നാടന്‍ പെണ്‍കുട്ടി. മുട്ടോളം വരുന്ന പാവാടയുമുടുത്ത്, കൈയിലൊരു സഞ്ചിയും നെറ്റിയില്‍ വലിയൊരു പൊട്ടുമായി ക്ലാസില്‍ കയറിവരാറുള്ള അവള്‍, പ്രൈമറി സ്കൂളിന്‍റെ പടിയിറങ്ങി പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും, എന്‍റെ ബാലകാല സ്മരണകളെ തട്ടിയുണര്‍ത്തി ഇടക്കിടെ എന്നെ തേടിയെത്താറുണ്ട്. ഇന്നും അതാണ് [...]

ഭാര്യ പ്രസവിച്ചു, ആണ്‍കുട്ടിയാണ്!

Posted on 19. Mar, 2009 by സേതുലക്ഷ്മി in Stories

രാത്രി പന്ത്രണ്ടു മണിക്കാണ് സതീശന് ആ ഫോണ്‍കോള്‍ വന്നത്. “ഭാര്യ പ്രസവിച്ചു, ആണ്‍കുട്ടിയാണ്.” കേട്ടപാതി കേള്‍ക്കാത്ത പാതി സതീശന്‍ ഞെട്ടി! ഭാര്യയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത് മടങ്ങുന്നതിന് തൊട്ടുമുമ്പ് വരെ പ്രസവം നാളെയോ മറ്റെന്നാളോ മാത്രമേ ഉണ്ടാവൂ എന്നാണെല്ലോ ഡോക്ടര്‍ പറഞ്ഞത്! സതീശന് വിളിച്ചയാളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ജീവിതത്തിലെ ചില യാഥാര്‍ത്ഥ്യങ്ങള്‍ ഇങ്ങനെയാണ്, സന്തോഷപ്രദമാണെങ്കിലും ദുഃഖമയമാണെങ്കിലും ഓര്‍ക്കാപ്പുറത്ത് കിട്ടുന്ന ഇരുട്ടടി പോലെയാണ് അവ ജീവിതത്തിലേക്ക് കടന്നുവരിക! കിട്ടിയ പാന്‍സും ഷര്‍ട്ടുമെടുത്തിട്ട് സതീശന്‍ ആശുപത്രിയിലേക്ക് തിരിച്ചു.
ഭാര്യ പ്രസവിച്ച വാര്‍ത്തയേല്‍പ്പിച്ച [...]

കുമാരന്‍റെ പെണ്‍സുഖം

Posted on 07. Jan, 2009 by സേതുലക്ഷ്മി in Stories

കൂട്ടുകാരനെ യാത്ര അയയ്ക്കാനാണ് കുമാരന്‍ വിമാനത്താവളത്തില്‍ എത്തിയത്. പട്ടണത്തില്‍ നിന്ന് ഏറെ അകലെയുള്ള ഒരു ഓണം കേറാമൂലയായിരുന്നു കുമാരന്‍റെ സാമ്രാജ്യം. പുരാതനമായ വല്യേടത്ത് തറവാട്ടില്‍ ബാക്കിയുള്ള ചുരുക്കം ചില ജോലിക്കാരില്‍ അവസാന കണ്ണിയാണ് കുമാരന്‍.  ഇനിയും കൈമോശം വരാതെ കിടക്കുന്ന തറവാട് വക ഒരേക്കര്‍ പുഞ്ചപ്പാടത്ത് പണിയെടുക്കുമ്പോഴെല്ലാം, ഉച്ചിക്ക് മുകളിലൂടെ പറന്നുപോകുന്ന വിമാനത്തെ പല തവണ നോട്ടമിട്ട ആളാണ് കുമാരന്‍, ഒരു ദിവസം നിന്നെ എന്‍റെ കൈയ്യില്‍ കിട്ടും എന്ന ഭാ‍വേന! കൂട്ടുകാരന്‍ ഗള്‍ഫില്‍ പോകുന്നെന്ന് കേട്ടപ്പോള്‍ [...]

ഭാര്യ ഉറങ്ങി കഴിയുമ്പോള്‍

Posted on 04. Jan, 2009 by സേതുലക്ഷ്മി in Stories

ശ്യാമളയുടെ നിര്‍ബന്ധം സഹിക്കാന്‍ വയ്യാതെയാണ് ബാലകൃഷ്ണന്‍ ഉറങ്ങാന്‍ കിടന്നത്. നിദ്രാദേവന്‍റെ കാരുണ്യത്തിനായി തലയില്‍ തേങ്ങയടിച്ചത് മാത്രം മിച്ചം! ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നുമടുത്തപ്പോല്‍, ശ്യാമളയുടെ തന്തയ്ക്ക് വിളിച്ച് ബാലകൃഷ്ണന്‍ തൊട്ടടുത്ത മേശയില്‍ നിന്ന് മൊബൈല്‍ ഫോണ്‍ കൈയ്യിലെടുത്തു. പിന്നെ, വെറുതെ ഞെക്കിത്തിരയാന്‍ തുടങ്ങി. ഇന്‍ബോക്സിലെ സകലമാന സന്ദേശങ്ങളും ഓരോന്നായി അയാള്‍ വായിച്ചുതീര്‍ത്തു. ഗാലറിയില്‍ കണ്ടുമടുത്ത ചിത്രങ്ങള്‍ വീണ്ടും വീണ്ടും കണോടിച്ചു. സ്വല്‍പ്പനേരം 3D ഫോര്‍മുല കാറോട്ടവും, അത് മടുത്തപ്പോള്‍ പാമ്പോട്ടവും നടത്തി നോക്കി. എന്നിട്ടും ഉറക്കത്തിന്‍റെ [...]