Wednesday, 8th September 2010

നമുക്ക് സ്വപ്നങ്ങളെ വ്യാഖ്യാനിക്കാം

Posted on 02. Jan, 2009 by സേതുലക്ഷ്മി in Articles

ഇന്നലെ രാത്രി കണ്ട അതിഭീകരമായ ഒരു സ്വപ്നമാണ് ഇങ്ങനെയൊരു ലേഖനമെഴുതാല്‍ എന്നെ പ്രേരിപ്പിച്ചത്. സ്വപ്നം കണ്ടുണര്‍ന്നപ്പോള്‍ മുതല്‍ എന്‍റെ ചിന്താമണ്ഡലത്തെ അലട്ടുകയായിരുന്ന ഒരു തരം ഭീതികരമായ മാനസിക മന്ദത മണിക്കൂറുകളോളം എന്നെ പീഡിപ്പിച്ചു. ഉച്ച കഴിഞ്ഞപ്പോള്‍ ഭാഗ്യത്തിന് എല്ലാം നേരെയായി. പിന്നെ, സ്വപ്നത്തെ കുറിച്ച് എന്തെങ്കിലും എഴുതണമെന്ന് ഉറപ്പിക്കുകയായിരുന്നു.
ഒരു ശാസ്ത്രത്തിനും പിടിനല്‍കാത്ത പ്രഹേളികയാണ് സ്വപ്നം എന്ന പ്രതിഭാസങ്ങള്‍! നൂറ് ശതമാനവും ശരിയെന്ന് പറയാന്‍ മാത്രം ക്ലിപ്തമായ ശാസ്ത്രീയ നിര്‍വചനങ്ങളൊന്നും നല്‍കാന്‍ ശാസ്ത്രത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ലെങ്കിലും, “അബോധ മനസില്‍ [...]

അബോധ മനസിലെ ഹിറ്റ്ലിസ്റ്റുകള്‍

Posted on 21. Dec, 2008 by സേതുലക്ഷ്മി in Articles

“മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്” എന്ന് കാറല്‍ മാക്സ് പറഞ്ഞുവച്ചത് നൂറ് ശതമാനവും ശരിയാണെന്ന് തോന്നാറുണ്ട്, പലപ്പോഴും! മതവും ആദ്ധ്യാത്മീയതയും സമ്മാനിക്കുന്ന ഒരു തരം ‘നിര്‍വൃതിയില്‍’ ഒതുങ്ങിക്കൂടാനും, ആ മോഹാലസ്യത്തില്‍ ശിഷ്ടകാലം ജീവിച്ച് തീര്‍ക്കാനുമാണ് ഭൂരിപക്ഷം വരുന്ന മതവിശ്വാസികളും ഇഷ്ടപ്പെടുന്നതും, ശ്രമിക്കുന്നതും. അല്ലായിരുന്നെങ്കില്‍, ക്രിസ്തുവിനെ കുറിച്ചോ ഹൈന്ദവ മതത്തെ കുറിച്ചോ ഇസ്ലാമിനെ കുറിച്ച് ആരെങ്കിലും വ്യത്യസ്തമായ ഒരഭിപ്രായം പ്രകടിപ്പിക്കുമ്പോള്‍, അതിലെ സത്യാവസ്ഥ കണ്ടുപിടിക്കാന്‍ നമ്മുടെ ജനം തയാറാകുമായിരുന്നു. എന്നാല്‍ ഇന്ന് സമൂഹം എന്ന ഈ ‘ആവാസ വ്യവസ്ഥിതിയില്‍’ [...]

ബൈബിളിന്‍റെ മനശാസ്ത്രം

Posted on 03. Dec, 2008 by സേതുലക്ഷ്മി in Articles

പ്രാരാബ്ദക്കാരനായിരുന്നു തോമസേട്ടന്‍. മുറ്റത്ത് നിന്ന ഒന്നാം തരം വരിക്കപ്ലാവ് മുറിച്ച് വിറ്റാണ് അദ്ദേഹം പശുവിനെ വാങ്ങിയത്. പശുവിന് എന്നും പുല്ലും വൈക്കോലും കാടിവെള്ളവും കൊടുത്ത ശേഷം അതിന്‍റെ മൂര്‍ദ്ധാവില്‍ തടവി സ്വപ്നങ്ങള്‍ നെയ്യുക തോമസേട്ടന് പതിവായിരുന്നു. പശു പ്രസവിക്കും, ഇടവിടാതെ തന്നെ! ഒന്നില്‍ നിന്ന് ആദ്യം രണ്ട്, പിന്നെ നാല്, നാലില്‍ നിന്ന് എട്ട്… അങ്ങനെ തൊഴുത്ത് നിറയെ പശുക്കള്‍! ഇഷ്ടം പോലെ പാല്‍, പിന്നെ ചാണകം. നല്ല കറവക്കാരന്‍ ഒരാളെ സ്ഥിരമായി വീട്ടില്‍ തന്നെ നിര്‍ത്തുന്നതാവും [...]