ധ്യാനത്തിന്‍റെ ദോഷവശങ്ങള്‍
Posted on 25. Mar, 2009 by സേതുലക്ഷ്മി in Articles
ധ്യാനത്തിന് ദോഷവശങ്ങളോ…? ഈ ലേഖനം വായിക്കാനെത്തുന്ന 95 ശതമാനം പേരും മൂക്കത്ത് വിരല്‍ വയ്ക്കുമെന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല. എഴുപതുകളുടെ തുടക്കം മുതല്‍ പാശ്ചാത്യ-പൌരസ്ത്യ നാടുകളില്‍ ഒരുപോലെ ജനകീയമായിക്കൊണ്ടിരിക്കുന്ന ധ്യാനത്തിലും യോഗാഭ്യാസങ്ങളിലും, ദൌര്‍ഭാഗ്യകരമെന്ന് പറയട്ടെ, അന്ധമായി വിശ്വസിക്കുന്നവരാണ് നമ്മില്‍ ഭൂരിപക്ഷവും. ‘മാനസിക പിരിമുറുക്കം കുറയ്ക്കുക, ഏകാഗ്രത വര്‍ദ്ധിപ്പിക്കുക തുടങ്ങിയ നല്ല ഗുണങ്ങളെ മാത്രം പ്രധാനം ചെയ്യുന്ന, തികച്ചും സുരക്ഷിതമായ, പാര്‍ശ്വഫലം ഒട്ടുമില്ലാത്ത അഭ്യാസമാണ് ധ്യാനം’ എന്ന തെറ്റിദ്ധാരണയാണ് നമുക്കെല്ലാവര്‍ക്കും ഉള്ളത്. ധ്യാനം മൂലം ചില ആത്മീയ നേട്ടങ്ങള്‍ [...]
വാക്കുകളിലുറങ്ങുന്ന വാള്‍ത്തല!
Posted on 08. Sep, 2007 by സേതുലക്ഷ്മി in Articles
“കാറ്റേ കടലേ ശാന്തമാവുക!” ഉടന്‍ തന്നെ കാറ്റും കടലും ശാന്തമായി. “ഉണ്ടാകട്ടെ” എന്ന് അവന്‍ പറഞ്ഞു, അവ ഉണ്ടായി. ദൈവം വചനം കൊണ്ട് ആകാശത്തെയും ഭൂമിയെയും സൃഷ്ടിച്ചു…. ബൈബിളില്‍ നിന്ന് ഏറെ ഉദ്ധരിക്കപ്പെടുന്ന തിരുവചനങ്ങളാണിവ. ഒരു വാക്ക് മാത്രം മതിയായിരുന്നു യേശുവിന് അന്ധനെയും കുഷ്ഠരോഗികളെയും സുഖപ്പെടുത്താന്‍, പ്രകൃതിനിയമങ്ങളെ പോലും അതിലംഘിക്കാന്‍! യേശു മാത്രമല്ല, നിരവധി യോഗികള്‍ നിസാരമെന്ന് കരുതപ്പെടുന്ന വാക്കുകള്‍ കൊണ്ട് അത്ഭുതങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നു. ഇതൊക്കെ എങ്ങനെയാണ് സാധിക്കുന്നത്?
പ്രത്യക്ഷത്തില്‍ ഗുണദോഷങ്ങള്‍ ഉണ്ടാക്കുന്നില്ലെങ്കിലും, ഏകാഗ്രതയോടെ പറയുന്ന ഓരോ വാക്കിനും [...]
സമാധിയില്‍ എന്തുസംഭവിക്കുന്നു?
Posted on 01. Sep, 2007 by സേതുലക്ഷ്മി in Articles
“സമാധി” എന്ന വാക്കിന് മൃതിയടയുക എന്നൊരു അര്‍ത്ഥമുണ്ടെങ്കിലും ഭാരത ദര്‍ശനത്തിലെ “ഈശ്വര സാക്ഷാത്ക്കാരം വരിക്കുക” എന്ന അര്‍ത്ഥമാണ് യഥാര്‍ത്ഥത്തില്‍ വിവക്ഷിക്കുന്നത്. ഒരാള്‍ സമാധിയാവുമ്പോള്‍ എന്താണ് സംഭവിക്കുന്നത്? ഈശ്വരന്വേഷികളില്‍ മാത്രമല്ല, മതനിരൂപകരായ ഭൌതീകവാദികളിലും ഏറെ ജിജ്ഞാസയുണര്‍ത്തുന്നതാണ് ഈ ചോദ്യം.
സമാധിസ്ഥനാവുന്ന ഒരാളില്‍ സംഭവിക്കുന്ന ദിവ്യാനുഭവത്തെ കുറിച്ച് ക്രിയായോഗയുടെ പ്രചാരകനായ പരമഹംസ യോഗാനന്ദ തന്‍റെ ആത്മകഥയില്‍ പ്രതിപാദിച്ചിട്ടുണ്ട്. യോഗാനന്ദയുടെ ഗുരുവായ ശ്രീയുക്തേശ്വരന്‍റെ ഒരേ ഒരു സ്പര്‍ശനത്തിലൂടെ സമാധി എന്ന ദിവ്യാനുഭൂതിയില്‍ കടക്കാന്‍ യോഗാനന്ദന് കഴിഞ്ഞു. ശ്രീരാമകൃഷ്ണ പരമഹംസന്‍റെ സ്പര്‍ശനം സ്വാമി വിവേകാനന്ദനെ [...]
