കാലം മറന്ന ചട്ടമ്പി
Posted on 28. Apr, 2008 by സേതുലക്ഷ്മി in Articles
വര്‍ഷം 1853, ഒന്നര നൂറ്റാണ്ടുകള്‍ക്കപ്പുറത്തേയ്ക്ക്…
താഴ്ന്ന ജാതിയില്‍പ്പെട്ട സ്ത്രീകള്‍ക്ക് മാറുമറയ്ക്കാന്‍ പോലും അവകാശമില്ലാതിരുന്ന, വേദം കേട്ട അബ്രാഹ്മണന്‍റെ ചെവിയില്‍ ഈയം ഉരുക്കിയൊഴിച്ച, ജാതി വ്യവസ്ഥിതിയുടെയും, സദാചാരത്തിന്‍റെ പേരിലുള്ള അടിമത്തത്തിന്‍റെയും സവര്‍ണ്ണതയുടെ പേരിലുള്ള ചൂഷണത്തിന്‍റെയും, പട്ടിണിയുടെയും ഒരു കാലം… ആധുനിക മനുഷ്യന് ചിന്തിച്ചു നോക്കാന്‍ പോലും കഴിയാത്തത്ര ഭീകരമായ ചിത്രമാവും വെറും 150 വര്‍ഷം പിന്നോട്ട് പോയാല്‍ ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ നമുക്ക് കാണാനാവുക.
മതത്തിന്‍റെയും സദാചാരത്തിന്‍റെയും കീഴ്വഴക്കത്തിന്‍റെയും പേരില്‍ ഒരിക്കലും ചോദ്യം ചെയ്യപ്പെടാതെ നിലനിന്നിരുന്ന സാമൂഹ്യ വ്യവസ്ഥിതിയെ വെല്ലുവിളിക്കാന്‍ ഒരാള്‍ [...]
ചിലന്തിവലയ്ക്കുള്ളിലെ കേരളം
Posted on 07. Sep, 2007 by സേതുലക്ഷ്മി in Articles
പ്രതിവര്‍ഷം 10,000 കോടി രൂപയുടെ ഹവാല ഇടപാടുകള്‍…. വിദേശ ശക്തികളുമായി ബന്ധം, തീവ്രവാദം, രാഷ്ട്രീയ ഗുണ്ടാ സംഘങ്ങള്‍, കള്ളപ്പണം, കുഴല്‍പ്പണം, കള്ളനോട്ട് മാഫിയ, അഴിമതി, പൂഴ്ത്തിവഴ്പ്പ്, നിയമ വിരുദ്ധ ഭൂമിയിടപാടുകള്‍, ഇതിനെല്ലാം ഒത്താശ ചെയ്യുന്ന രാഷ്ട്രീയക്കാര്‍…. നല്ല രസമുണ്ട് ആവര്‍ത്തിച്ച് പറയാന്‍!
രജനികാന്തിന്‍റെ പുതിയ സിനിമയായ ശിവാജിയിലെ ഡയലോഗൊന്നുമല്ല, പെണ്‍വാണിഭങ്ങളെ കൊണ്ട് ഒരു കാലത്ത് കീര്‍ത്തികേട്ട പ്രബുദ്ധ കേരളം ഇന്ന് എളുപ്പം അറിയപ്പെടുന്നത് ഈ പേരുകളിലാണ്. കേരളം കേരളം അഴിമതികളുടെ കേരളം!
ദേശീയ സാമ്പത്ഘടനയുടെ 18-21 ശതമാനവും കള്ളപ്പണം കൊണ്ട് [...]
കാണം വിറ്റും ഓണം ഉണ്ണണോ?
Posted on 27. Aug, 2007 by സേതുലക്ഷ്മി in Articles
പഴഞ്ചൊല്ലില്‍ പതിരില്ല എന്നാണ് ചൊല്ല്. എന്നാല്‍ ഓണത്തെ സംബന്ധിച്ച പഴഞ്ചൊല്ലുകളില്‍ പതിരുണ്ട്, അതില്‍ എതിരുമുണ്ട്. കാണം വിറ്റും ഓണം ഉണ്ണണം എന്ന് പഴമക്കാര്‍. കെട്ടുതാലി വിറ്റായാലും ഓണത്തിന് സമൃദ്ധിയായി ഭക്ഷണം കഴിക്കണം എന്നാണ് മലയാളം വിക്കിപീഡിയ ഈ പഴഞ്ചൊല്ലിന് നല്‍കുന്ന വ്യാഖ്യാനം. കാണവും വിറ്റ്, ഓണവും ഉണ്ടുകഴിഞ്ഞാലോ? ഓണം കഴിഞ്ഞാല്‍ ഓലപ്പുര ഓട്ടപ്പുര.
സാമ്പത്തിക ശാസ്ത്രം ഒരിക്കലും പിന്തുണക്കാത്ത ഓണത്തിന്‍റെ ധനതത്വശാസ്ത്രം ഒരു ശരാശരി കേരളീയനുള്ള തെറ്റായ സാമ്പത്തിക അവബോധത്തെയാണ് ചിത്രീകരിക്കുന്നത്. ഓണച്ചൊല്ലുകളില്‍ തന്നെയുള്ള സാമ്പത്തിക വൈരുദ്ധ്യങ്ങള്‍ കേരളത്തിന്‍റെ [...]
