ക്രിസ്തു ഇനി ഉറങ്ങട്ടെ!
Posted on 28. Apr, 2009 by സേതുലക്ഷ്മി in Poems
മടുത്തു!
എത്ര നേരമിങ്ങനെ കാത്തിരിക്കും?
നേരവും വൈകി
പോകാനും നേരമായി
പറയാതെ തിരിച്ചുപോകാനൊക്കുമോ?
ആരെങ്കിലും വന്നിരുന്നെങ്കില്‍!
ഈ കല്ലിന്മേലുള്ള ഇരുപ്പത്ര ശരിയല്ല,
ചിറകുകള്‍ ഉരസി
ചില തൂവലുകള്‍ പൊഴിഞ്ഞു!
നല്ല ഭാരമുള്ള കല്ല്
ഉരുട്ടി മാറ്റാനും അല്പ്പം കടുത്തു.
ദാ! ആരോ വരുന്നു!
ഇയാളോട് തന്നെ പറയാം
“അതേ, ഒന്ന് നില്ക്കൂ…!
ഞാനൊരു കാര്യം പറയാം
‘ക്രിസ്തു ഉയര്‍ത്തു!’”
“താനാരാ?” – ചോദ്യം ഉടന്‍ വന്നു
“ഞാന്‍ മാലാഖ, സ്വര്‍ഗത്താണ് വാസം”
“ഹിഹി… എന്നാ ശരി,
നാളെ ബാറില്‍ കാണാം”
“പോയകാര്യം എന്തായി?”
“ഒന്നും നടന്നില്ല,
ആളുകള്‍ക്ക് വിശ്വാസമില്ല”
“നീയി കല്ലറയിലിരിക്ക്,
ഞാനൊന്ന് പോയിനോക്കാം”
“കര്‍ത്താവേ… സൂക്ഷിച്ച് പോകണേ..!”
കള്ളുകുടിയന്‍മാരോടും എമ്പോക്കികളും
സംസാരിച്ചിരിന്നേക്കരുത്.
പണ്ടത്തെ കാലമല്ല!
**************
“പത്രോസേ, തോമസേ…”
“ആരാട്രാ അത്?”
“ഞാനാണ് യേശു”
“അതേയോ… വന്നാട്ടെ, ഇരുന്നാട്ടെ”
“ഞാന്‍ ഉയിര്‍ത്തു, മൂന്നാം നാള്‍.”
“കൊള്ളാം, [...]
ബൈബിളിന്‍റെ മനശാസ്ത്രം
Posted on 03. Dec, 2008 by സേതുലക്ഷ്മി in Articles
പ്രാരാബ്ദക്കാരനായിരുന്നു തോമസേട്ടന്‍. മുറ്റത്ത് നിന്ന ഒന്നാം തരം വരിക്കപ്ലാവ് മുറിച്ച് വിറ്റാണ് അദ്ദേഹം പശുവിനെ വാങ്ങിയത്. പശുവിന് എന്നും പുല്ലും വൈക്കോലും കാടിവെള്ളവും കൊടുത്ത ശേഷം അതിന്‍റെ മൂര്‍ദ്ധാവില്‍ തടവി സ്വപ്നങ്ങള്‍ നെയ്യുക തോമസേട്ടന് പതിവായിരുന്നു. പശു പ്രസവിക്കും, ഇടവിടാതെ തന്നെ! ഒന്നില്‍ നിന്ന് ആദ്യം രണ്ട്, പിന്നെ നാല്, നാലില്‍ നിന്ന് എട്ട്… അങ്ങനെ തൊഴുത്ത് നിറയെ പശുക്കള്‍! ഇഷ്ടം പോലെ പാല്‍, പിന്നെ ചാണകം. നല്ല കറവക്കാരന്‍ ഒരാളെ സ്ഥിരമായി വീട്ടില്‍ തന്നെ നിര്‍ത്തുന്നതാവും [...]
കുരിശില്‍ നിന്ന് കാശ്മീരിലേയ്ക്ക്
Posted on 22. Sep, 2008 by സേതുലക്ഷ്മി in Articles
“യേശു വീണ്ടും അത്യുച്ചത്തില്‍ നിലവിളിച്ചു പ്രാണന്‍ വെടിഞ്ഞു. തല്‍ക്ഷണം ദേവാലയത്തിന്‍റെ തിരശീല മുകള്‍തൊട്ട് അടിയോളം രണ്ടായി കീറിപ്പോയി. ഭൂമി കുലുങ്ങി, പാറകള്‍ പിളര്‍ന്നു. ശവക്കല്ലറകള്‍ തുറക്കുകയും മരിച്ചുപോയിരുന്ന അനേകം വിശുദ്ധരുടെ ശരീരങ്ങള്‍ ജീവന്‍ പ്രാപിക്കുകയും ചെയ്തു… സന്ധ്യയായപ്പോള്‍, യേശുവിന്‍റെ ഒരു ശിഷ്യനായിരുന്ന അരിമഥ്യായിലെ ജോസഫ് എന്നൊരു ധനികന്‍ അവിടെ എത്തി. അദ്ദേഹം പീലാത്തോസിനെ സമീപിച്ച് യേശുവിന്‍റെ ശരീരം ആവശ്യപ്പെട്ടു. അയാള്‍ക്ക് അത് കൊടുക്കാന്‍ പീലാത്തോസ് ആജ്ഞ നല്‍കി. ജോസഫ് ശരീരം എടുത്ത് ശീലയില്‍ പൊതിഞ്ഞ് പാറയില്‍ വെട്ടിച്ചിരുന്ന [...]
നൂറാമത്തെ കുഞ്ഞാട്
Posted on 06. May, 2008 by സേതുലക്ഷ്മി in Stories
അയാള്‍ക്ക് അന്ന് ഉറക്കം വന്നില്ല. രാത്രിയുടെ യാമങ്ങള്‍ കടന്നുപോകുമ്പോള്‍ അയാളുടെ ഹൃദയം അസ്വസ്ഥമായിരുന്നു. ജീവിതത്തിന്‍റെ മറിഞ്ഞുപോയ ഏടുകള്‍ ഓരോന്നും മറിച്ചുനോക്കി, അതില്‍ താന്‍ വരുത്തിവച്ച അക്ഷരപ്പിശകുള്ള വാക്യങ്ങളുടെ അര്‍ത്ഥം കാണാന്‍ ശ്രമിക്കുകയായിരുന്നു അയാള്‍. ഒന്നും മനപ്പൂര്‍വ്വമായിരുന്നില്ല…, സാഹചര്യങ്ങള്‍…! അയാള്‍ സ്വയം സമാധാനിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അന്ന് വരെ അയാളുടെ ഉള്ളില്‍ മൃതമായി കിടന്നിരുന്ന ഏതോ ഒരുള്‍വിളി അയാളെ കുത്തി നോവിച്ചുകൊണ്ടിരുന്നു.
തുറന്ന് നിശ്ചലമായ അയാളുടെ കണ്ണുകള്‍ മേഘാവൃതമായി. ഹൃദയത്തില്‍ മിന്നല്‍പ്പിണറുകള്‍ പാഞ്ഞതോടെ അതില്‍ നിന്ന് മഴ തുള്ളികള്‍ കവിളിലൂടെ [...]
മനുഷ്യനെ നിഷ്ക്രിയനാക്കുന്ന ദുഃഖവെള്ളി
Posted on 21. Mar, 2008 by സേതുലക്ഷ്മി in Articles
‘സമാധാനം’ എന്ന ആശയത്തെ കുറിച്ച് തെറ്റിദ്ധാരണകള്‍ വളര്‍ത്തുന്നതില്‍ ക്രിസ്തുമതം നല്‍കിയ സംഭാവന കുറച്ചൊന്നുമല്ല. ക്രിസ്തുമത തത്വങ്ങള്‍ മഹത്വങ്ങളാണെന്നതില്‍ എതിരഭിപ്രായമില്ല. എന്നാല്‍, മതപരമായ ഒരു ചട്ടക്കൂടില്‍ നിന്ന് പുറത്തുകടക്കുമ്പോള്‍, കൂടുതല്‍ സങ്കീര്‍ണമായ രാഷ്ട്രീയവും ശാസ്ത്രീയവുമായ ഒരു ചുറ്റുപാടില്‍ ക്രിസ്തുമതം പലപ്പോഴും നിരവധി ആശയക്കുഴപ്പങ്ങളും തെറ്റിദ്ധാരണകളുമാണ് ഉണ്ടാക്കുന്നത്. ആധുനിക സാമൂഹത്തില്‍ ക്രിസ്തുമതത്തിന് വ്യക്തമായ നിലപാടുകള്‍ ഇല്ലാതെ പോകുന്നു, പലപ്പോഴും!
മാറുന്ന സാമൂഹിക പശ്ചാത്തലത്തില്‍ ക്രിസ്തുമത ചിന്തകള്‍ നിരവധി മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ടെങ്കിലും, ഭ്രൂണഹത്യ, സ്വവര്‍ഗ വിവാഹം, സ്വവര്‍ഗ രതി, ക്ലോണിംഗ് തുടങ്ങിയ സങ്കീര്‍ണമായ [...]
