Wednesday, 8th September 2010

വെള്ളിമോതിരം

Posted on 12. Oct, 2009 by സേതുലക്ഷ്മി in Stories

വെള്ളിമോതിരം

സഹദേവന്‍ പതിവുപോലെ അന്നും ആല്‍ത്തറയിലെത്തി. ഗോവിന്ദേട്ടന്റെ ചായക്കടയില്‍ അത്രയും നേരം പത്രം വായിച്ചിരിക്കുകയായിരുന്ന കുമാരന്‍ സഹദേവനെ കണ്ട മാത്രയില്‍ പേപ്പര്‍ മടക്കി അടുത്തിരുന്നയാളെ ഏല്‍പ്പിച്ച്, ബാക്കിയുണ്ടായിരുന്ന ചായ ഒറ്റവലിക്ക് കുടിച്ചുതീര്‍ത്ത്, ധൃതിയില്‍ എഴുന്നേറ്റു. “കാശുണ്ടോ സഹദേവാ ഇരുനൂറ് രൂപ കടം തരാന്‍?” പുറത്തിറങ്ങിയ കുമാരന്‍ സൌമ്യരൂപേണ ആരാഞ്ഞു. കുമാരന്റെ അര്‍ത്ഥം വച്ചുള്ള നോട്ടവും അപേക്ഷയും കണ്ട് എന്തുപറയണമെന്നറിയാതെ സഹദേവന്‍ ഒരു നിമിഷം പരുങ്ങി. രണ്ട് മാസം മുമ്പ് തന്റെ കൈയ്യില്‍ നിന്ന് എണ്ണിവാങ്ങിയ ആയിരം രൂപ എത്രയും [...]

ബൈബിളിന്‍റെ മനശാസ്ത്രം

Posted on 03. Dec, 2008 by സേതുലക്ഷ്മി in Articles

പ്രാരാബ്ദക്കാരനായിരുന്നു തോമസേട്ടന്‍. മുറ്റത്ത് നിന്ന ഒന്നാം തരം വരിക്കപ്ലാവ് മുറിച്ച് വിറ്റാണ് അദ്ദേഹം പശുവിനെ വാങ്ങിയത്. പശുവിന് എന്നും പുല്ലും വൈക്കോലും കാടിവെള്ളവും കൊടുത്ത ശേഷം അതിന്‍റെ മൂര്‍ദ്ധാവില്‍ തടവി സ്വപ്നങ്ങള്‍ നെയ്യുക തോമസേട്ടന് പതിവായിരുന്നു. പശു പ്രസവിക്കും, ഇടവിടാതെ തന്നെ! ഒന്നില്‍ നിന്ന് ആദ്യം രണ്ട്, പിന്നെ നാല്, നാലില്‍ നിന്ന് എട്ട്… അങ്ങനെ തൊഴുത്ത് നിറയെ പശുക്കള്‍! ഇഷ്ടം പോലെ പാല്‍, പിന്നെ ചാണകം. നല്ല കറവക്കാരന്‍ ഒരാളെ സ്ഥിരമായി വീട്ടില്‍ തന്നെ നിര്‍ത്തുന്നതാവും [...]

ദൈവമുണ്ടോ? അക്വീനാസിന്‍റെ അഞ്ച് വാദങ്ങളിലൂടെ!

Posted on 30. Sep, 2008 by സേതുലക്ഷ്മി in Articles

ചിന്തിക്കാന്‍ തുടങ്ങിയ അന്നുമുതല്‍ മനുഷ്യന്‍ ദൈവത്തെ കുറിച്ചുള്ള അന്വേഷണം ആരംഭിച്ചു എന്നുവേണം കരുതാന്‍. ദൈവാന്വേഷണം എന്നത് മനുഷ്യ സ്വഭാവത്തിന്‍റെ ഭാഗമാണെന്നാണ് മിക്ക തത്വചിന്തകരുടെയും അഭിപ്രായം. അതായത്, ഓരോ മനുഷ്യനും അവരുടേതായ രീതിയില്‍ പൂര്‍ണ്ണതയെ (ദൈവത്തെ) അന്വേഷിച്ചുകൊണ്ടിരിക്കുന്നു, നിരീശ്വരവാദികള്‍ അടക്കം. മനുഷ്യന്‍റെ എല്ലാത്തരം അന്വേഷണങ്ങളും പരോക്ഷമായിട്ടാണെങ്കിലും ദൈവാന്വേഷണം തന്നെയാണ് എന്നാണ് പണ്ഡിതമതം. അന്വേഷണങ്ങള്‍ ആത്യന്തീകമായി ദൈവത്തില്‍ ചെന്നവസാനിക്കുന്നു.
വിശ്വാസത്തെ ഒരു നിമിഷം മാറ്റി നിര്‍ത്തി ചിന്തിച്ചാല്‍‍, മനുഷ്യന്‍റെ സാമാന്യബുദ്ധി ഉപയോഗിച്ച് ഈ ദൈവത്തിന്‍റെ അസ്ഥിത്വം തെളിയിക്കാനാവുമോ? പരുധികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് തന്നെ, [...]

ആള്‍ ദൈവങ്ങളെ വെറുതേ വിടൂ!

Posted on 25. Mar, 2008 by സേതുലക്ഷ്മി in Articles

ഈശ്വര അവതാരമാണെന്ന് സ്വയം അവകാശപ്പെടുകയോ, മറ്റുള്ളവര്‍ ആരാധിക്കുകയോ ചെയ്യുന്ന ജീവിച്ചിരിക്കുന്ന വ്യക്തികളെയാണ് പൊതുവേ ‘ആള്‍ ദൈവങ്ങള്‍’ എന്ന് വിളിക്കാറുള്ളത്. ‘മനുഷ്യന്‍റെ കണ്ണില്‍ പൊടിയിട്ട് നടക്കുന്ന കപട സന്യാസികള്‍’ എന്ന മുന്‍‌വിധിയോടെയാണ് സമൂഹത്തിലെ നല്ലൊരു ശതമാനം ആള്‍ക്കാരും ഇത്തരം ആത്മീയ വ്യക്തിത്വങ്ങളെ നോക്കിക്കാണാറുള്ളത്. എന്നാല്‍, അറിവും വിദ്യാഭ്യാസവും വിവേകവുമുള്ളവര്‍ പോലും അവരുടെ ഭക്തന്‍‌മാരാകുന്നുവെന്നത് അത്ഭുതാവഹമായ സംഗതി തന്നെ! സങ്കീര്‍ണ്ണമായ ഈ വിഷയത്തില്‍ ലളിതമായ ഉത്തരങ്ങളില്ല. എങ്കിലും ചില യാഥാര്‍ത്ഥ്യങ്ങള്‍ വിശകലനം ചെയ്താല്‍, അനാവശ്യമായ മുന്‍‌വിധികള്‍ ഒഴിവാക്കാനാവും.
ഒരു സിപി‌എമ്മുകാരന്‍റെ മനോഭാവത്തില്‍ [...]