ഗാന്ധിയും കൂട്ടരും
Posted on 20. Apr, 2009 by സേതുലക്ഷ്മി in Poems
ഗാന്ധി എഴുന്നേറ്റു
ശവകൂടീരത്തില്‍ നിന്നെഴുന്നെറ്റു
വടിയെടുത്തു, മെതിയടിയെടുത്തു
വേഗം നടന്നു വീട്ടിലെത്താന്‍!
പുലര്‍ന്നിട്ടില്ല, നേരമായിട്ടില്ല
ഏറെ നടക്കണം വീട്ടിലെത്താന്‍
എത്തിയാല്‍ കാണാം ഏവരെയും
ചെറുമക്കളെ, അവരുടെ മക്കളെയും
നടന്നു നടന്നൊരു തെരുവിലെത്തി
ദാ നില്‍ക്കുന്നു! ഗോഖലെ പ്രതിമയായി
“കൂടൊന്നു വാടോ വീട്ടിലേയ്ക്ക്”
ഗാന്ധി വിളിച്ചു മേലെ നോക്കി
എന്നാല്‍ വരാം ഞാന്‍, ഒരു കാര്യം കൂടി
അങ്ങേ തെരുവില്‍ നെഹ്രുവുണ്ട്
പുള്ളിയെ കൂടെ കൂട്ടിയേക്കാം
സ്വകാര്യം പറയാന്‍ ആളുമായി!
വിളിക്കേണ്ട താമസം നെഹ്രു ഒപ്പം കൂടി!
പോകും വഴി കിട്ടി മറ്റ് നാല് പേരെ,
വിടിയൂന്നി ഗാന്ധി മുന്‍പേ നടന്നു
കുശലം പറഞ്ഞ് ബാക്കിയുള്ളോര്‍
രാത്രി നടപ്പത്ര നല്ലതല്ല
നേരം വെളുത്തിട്ട് പോയാല്‍ പോരെ?
അത് മതിയെന്ന് ഭൂരിപക്ഷം
എന്നാലതെന്ന് [...]
നിസ്സഹകരണം വരുത്തിയ വിനകള്‍
Posted on 02. Oct, 2007 by സേതുലക്ഷ്മി in Articles
അഹിംസ എന്ന മനോഭാവത്തിലൂടെ ഏതോരു ശക്തിയെയും കീഴ്പ്പെടുത്താമെന്ന് തെളിയിച്ച മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഒക്ടോബര്‍ രണ്ട് ലോക അഹിംസാദിനമായി ആചരിക്കാനുള്ള ഐക്യരാഷ്ട്രസഭയുടെ തീരുമാനം തികച്ചും ശ്ലാഘനീയം തന്നെ. അതില്‍ ഏതൊരു ഭാരതീയനും അഭിമാനിക്കാം.
“അഹിംസ” എന്ന മതപരമായ ആദര്‍ശത്തെ ഒരു സമരതന്ത്രമായി രാഷ്ട്രീയ ശക്തികള്‍ക്കെതിരെ ഉപയോഗിച്ച ആദ്യവ്യക്തി മഹാത്മാഗാന്ധിയാണെന്ന് തോന്നുന്നു. ആത്യന്തികമായ വിജയം അഹിംസാമാര്‍ഗങ്ങളിലൂടെ മാത്രമേ ലഭ്യമാക്കാനാവൂ എന്ന അദ്ദേഹത്തിന്‍റെ ആദര്‍ശങ്ങള്‍ ക്രിസ്തുവിന്‍റെയും മുഹമ്മദിന്‍റെയും ഭാരതീയ ഋഷിമാരുടെയും ചിന്തകളുമായി ഏറെ സാദൃശ്യം പുലര്‍ത്തുന്നവയാണ്. അതവിടെ നില്‍ക്കട്ടേ!
ഗാന്ധിയുടെ അഹിംസാ മാര്‍ഗങ്ങളില്‍ സുപ്രധാനമായ [...]
ഭഗത് സിംഗ് പുനര്‍ജ്ജനിക്കട്ടേ!
Posted on 27. Sep, 2007 by സേതുലക്ഷ്മി in Articles
“ഭഗത് സിംഗും അദ്ദേഹത്തിന്‍റെ രണ്ട് സഹപ്രവര്‍ത്തകരും തൂക്കിലേറ്റപ്പെട്ടു. അവരുടെ ജീവനെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് പല തവണ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു, സര്‍ക്കാറിന് അതില്‍ ഏറെ പ്രതീക്ഷയുണ്ടായിരുന്നു.
ഭഗത് സിംഗ് ജീവിക്കാന്‍ ആഗ്രഹിച്ചിരുന്നില്ല. മാപ്പ് പറയുന്നതോ, നിവേദനം നല്‍കുന്നതിനോ പോലും അദ്ദേഹം തയാറായില്ല. അഹിംസയില്‍ വിശാസമുള്ള ആളായിരുന്നില്ല സിംഗ്, ഹിംസ എന്ന മതത്തെ വരിച്ചവനുമായിരുന്നില്ല. നിസഹായത മൂലവും രാജ്യസുരക്ഷയെ കരുതിയും അദ്ദേഹം ഹിംസ തിരഞ്ഞെടുത്തു. അദ്ദേഹത്തിന്‍റെ അവസാന കത്തില്‍ ഇങ്ങനെ എഴുതി — “യുദ്ധത്തില്‍ ഞാന്‍ അറസ്റ്റ് ചെയ്യപ്പെട്ടു. എന്നെ സംബന്ധിച്ച് [...]
