പക്ഷി (കുട്ടിക്കവിത)
Posted on 24. Apr, 2008 by സേതുലക്ഷ്മി in Poems
തേനൊരു പാത്രത്തില്‍
പാലൊരു പാത്രത്തില്‍
തേനും വയമ്പും മറ്റൊരു പാത്രത്തില്‍
എന്‍ വീട്ടിലെ കിളി
ഓമന പൈങ്കിളി
സ്വര്‍ണ്ണക്കൂട്ടിലെ കുഞ്ഞു പക്ഷി
ചെന്താമരക്കണ്ണും
ചെമ്പരത്തിച്ചുണ്ടും
പീലികളുമുള്ള കുരുന്നു പക്ഷി
കുശലങ്ങള്‍ ചൊല്ലി
മുതുകില്‍ തലോടുമ്പോള്‍
കുലുങ്ങിക്കളിക്കുന്ന പ്രിയ പക്ഷി
ഒരിടത്തും പോവില്ല
എന്നെ വിട്ടിട്ട് പോവില്ല
ആരും കൊതിക്കുന്ന കൊച്ചു പക്ഷി
എന്‍ പേരുകേട്ടാല്‍
പിന്‍പാട്ടുപാടാന്‍
ചിറകിട്ടടിക്കുന്ന എന്‍റെ പക്ഷി
പാടാത്ത പക്ഷി
പറക്കാത്ത പക്ഷി
ഒരു ദിനം പാടി
“ഇനിയെന്നെ ജീവിക്കാന്‍ അനുവദിക്കൂ”
//
Related Posts:
ദൈവത്തെ കാണ്മാനില്ല
ഞാനല്ല ഞാനല്ല
ക്രിസ്തു ഇനി ഉറങ്ങട്ടെ!
മലകള്‍ക്ക് ഉയരം പോരാ!
അമ്മയും മഴയും
പുരുഷന് ഒരു കൂലി, സ്ത്രീയ്ക്ക് മറ്റൊന്നും?
Posted on 09. Mar, 2008 by സേതുലക്ഷ്മി in Articles
പുരുഷന്‍മാരും സ്ത്രീകളും ഒരുമിച്ച് ജോലിചെയ്യുന്ന ഒരു സ്ഥലത്ത് പുരുഷന് കൂലി 120 രൂപ, സ്ത്രീയ്ക്ക് 60 രൂപ. ഇതാണ് ഇന്നത്തെ ന്യായം. പകലന്തിയോളം വീട്ടുജോലികള്‍ ചെയ്ത് നടുവൊടിക്കുന്ന വീട്ടമ്മയും ഉപജീവനത്തിന് എല്ലുമുറിയെ പണിയെടുക്കുന്ന ഭര്‍ത്താവും തമ്മില്‍ വലിയ അന്തരമൊന്നുമില്ല. എന്നാല്‍ “വീട്ടിലിരുന്ന് തിന്ന് മുടിക്കുന്നവളാണ്” പുരുഷന് ഈ വീട്ടമ്മ എന്നും.
സ്ത്രീ ചെയ്യുന്ന കായികാധ്വാനങ്ങള്‍ സമൂഹം പലപ്പോഴും വിലമതിക്കുന്നില്ല എന്നത് ഒരു ദുഖസത്യം. ജീവിതം മുഴുവന്‍ കുടുംബത്തിന് വേണ്ടി സൌജന്യ സേവനം ചെയ്യാന്‍ വിധിക്കപ്പെടുന്ന മിക്ക വീട്ടമ്മമാരുടെയും സ്ഥിതി [...]
നിസ്സഹകരണം വരുത്തിയ വിനകള്‍
Posted on 02. Oct, 2007 by സേതുലക്ഷ്മി in Articles
അഹിംസ എന്ന മനോഭാവത്തിലൂടെ ഏതോരു ശക്തിയെയും കീഴ്പ്പെടുത്താമെന്ന് തെളിയിച്ച മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഒക്ടോബര്‍ രണ്ട് ലോക അഹിംസാദിനമായി ആചരിക്കാനുള്ള ഐക്യരാഷ്ട്രസഭയുടെ തീരുമാനം തികച്ചും ശ്ലാഘനീയം തന്നെ. അതില്‍ ഏതൊരു ഭാരതീയനും അഭിമാനിക്കാം.
“അഹിംസ” എന്ന മതപരമായ ആദര്‍ശത്തെ ഒരു സമരതന്ത്രമായി രാഷ്ട്രീയ ശക്തികള്‍ക്കെതിരെ ഉപയോഗിച്ച ആദ്യവ്യക്തി മഹാത്മാഗാന്ധിയാണെന്ന് തോന്നുന്നു. ആത്യന്തികമായ വിജയം അഹിംസാമാര്‍ഗങ്ങളിലൂടെ മാത്രമേ ലഭ്യമാക്കാനാവൂ എന്ന അദ്ദേഹത്തിന്‍റെ ആദര്‍ശങ്ങള്‍ ക്രിസ്തുവിന്‍റെയും മുഹമ്മദിന്‍റെയും ഭാരതീയ ഋഷിമാരുടെയും ചിന്തകളുമായി ഏറെ സാദൃശ്യം പുലര്‍ത്തുന്നവയാണ്. അതവിടെ നില്‍ക്കട്ടേ!
ഗാന്ധിയുടെ അഹിംസാ മാര്‍ഗങ്ങളില്‍ സുപ്രധാനമായ [...]
ഭഗത് സിംഗ് പുനര്‍ജ്ജനിക്കട്ടേ!
Posted on 27. Sep, 2007 by സേതുലക്ഷ്മി in Articles
“ഭഗത് സിംഗും അദ്ദേഹത്തിന്‍റെ രണ്ട് സഹപ്രവര്‍ത്തകരും തൂക്കിലേറ്റപ്പെട്ടു. അവരുടെ ജീവനെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് പല തവണ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു, സര്‍ക്കാറിന് അതില്‍ ഏറെ പ്രതീക്ഷയുണ്ടായിരുന്നു.
ഭഗത് സിംഗ് ജീവിക്കാന്‍ ആഗ്രഹിച്ചിരുന്നില്ല. മാപ്പ് പറയുന്നതോ, നിവേദനം നല്‍കുന്നതിനോ പോലും അദ്ദേഹം തയാറായില്ല. അഹിംസയില്‍ വിശാസമുള്ള ആളായിരുന്നില്ല സിംഗ്, ഹിംസ എന്ന മതത്തെ വരിച്ചവനുമായിരുന്നില്ല. നിസഹായത മൂലവും രാജ്യസുരക്ഷയെ കരുതിയും അദ്ദേഹം ഹിംസ തിരഞ്ഞെടുത്തു. അദ്ദേഹത്തിന്‍റെ അവസാന കത്തില്‍ ഇങ്ങനെ എഴുതി — “യുദ്ധത്തില്‍ ഞാന്‍ അറസ്റ്റ് ചെയ്യപ്പെട്ടു. എന്നെ സംബന്ധിച്ച് [...]
