സേതുലക്ഷ്മിയുടെ പുസ്തകം
Posted on 29. Sep, 2009 by സേതുലക്ഷ്മി in News
“സേതുലക്ഷ്മിയുടെ പുസ്തകരചന എവിടെ വരെ ആയി?” എന്ന സുഹൃത്തുക്കളുടെ ചോദ്യങ്ങള്‍ അധിക്രമിച്ച സാഹചര്യത്തിലാണ് ഇങ്ങനെയൊരു പോസ്റ്റിടാന്‍ ഞാന്‍ നിര്‍ബന്ധിതയായത്, ഒരു വലിയ ഇടവേളയ്ക്ക് ശേഷമാണെങ്കിലും!
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി, നിയതമായ രൂപമോ ഭാവമോ ഇല്ലാതെ വെറുതേ എഴുതിക്കൂട്ടിയ ഇരുപത്തിയഞ്ചോളം കഥകളില്‍ നിന്ന് പത്തെണ്ണം തിരഞ്ഞെടുത്ത് തിരുത്തിയെഴുതുക എന്ന ക്ലശകരമായ ഘട്ടം പൂര്‍ത്തിയാക്കിയിട്ട് ഏതാണ്ട് ഒരു മാസം കഴിഞ്ഞു. എഴുതിക്കഴിഞ്ഞ കൃതികള്‍ പുനര്‍വായനയ്ക്കും തിരുത്തലുകള്‍ക്കുമായി, എഴുത്തുകാരനായ ഒരു സുഹൃത്തിനെ ഏല്‍പ്പിച്ചും കഴിഞ്ഞു. സാമാന്യം തിരക്കുള്ള പൊതുപ്രവര്‍ത്തകനാണ് കക്ഷി. അതിനാല്‍ എത്രയും [...]
ബ്ലോഗുകളെ പിന്തുടരാന്‍…
Posted on 26. Apr, 2009 by സേതുലക്ഷ്മി in Articles
സ്ഥിരമായി ഞാന്‍ സന്ദര്‍ശിക്കാറുള്ള മലയാളം ബ്ലോഗുകള്‍ ഏകദേശം അന്‍പതോളം വരുമെന്ന് തോന്നുന്നു! എനിക്ക് ഇഷ്ടപ്പെട്ട ബ്ലോഗുകളില്‍ പുതിയ പോസ്റ്റുകളെന്തെങ്കിലും വന്നിട്ടുണ്ടോ എന്ന് കണ്ടുപിടിക്കുക ആദ്യമൊക്കെ ശ്രമകരമായ കാര്യം തന്നെയായിരുന്നു. നാലഞ്ച് ബ്ലോഗുകള്‍ ബുക്ക് മാര്‍ക്ക് ചെയ്തിട്ടുണ്ടെങ്കിലും, പോസ്റ്റുകള്‍ക്ക് ദാരിദ്രം അനുഭവപ്പെടാറുള്ള ദിവസങ്ങളില്‍ മനസില്‍ ആദ്യം തെളിയുന്ന ബ്ലോഗിനെ ഗൂഗിളില്‍ തെരഞ്ഞാണ് ബ്ലോഗ് വായന ഞാന്‍ നടത്തിയിരുന്നത്. (തനിമലയാളത്തില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ചവറുകളെല്ലാം വായിച്ച് നിരാശനാകാതിരിക്കാനാണ് ഈ സൂത്രം. ഇഷ്ടപ്പെട്ട എഴുത്തുകാരനാവുമ്പോള്‍ വായനാസുഖത്തിന് അല്‍പ്പം ഗ്യാരഡി ഉണ്ടാവുമല്ലോ!) ചിട്ടയിട്ടാത്ത [...]
