Wednesday, 8th September 2010

എഴുത്തിന്റെ ലോകത്തിലൂടെ…

Posted on 13. Jun, 2009 by സേതുലക്ഷ്മി in News

എഴുത്തിന്റെ ലോകത്തിലൂടെ…

pen

അപ്രതീക്ഷിതമായിട്ടാണ് സേതുലക്ഷ്മി എഴുത്തിന്റെ ലോകത്ത് അകപ്പെടുന്നത്. യൌവനത്തിന്റെ മലവെള്ളപ്പാച്ചിനിടയില്‍ നിയന്ത്രണം നഷ്ടപ്പെട്ട് ലക്കും ലഗാനവുമില്ലാത്ത സഞ്ചരിച്ചപ്പോള്‍‍, ഒരാശ്വാസത്തിന് ചെന്നുകയറിയ ഒളിസങ്കേതമായിരുന്നു എഴുത്തിന്റെ ലോകം! അടുക്കും ചിട്ടയുമില്ലാതെ എഴുതിക്കൂട്ടിയ വൈരുദ്ധ്യം കലര്‍ന്ന പ്രാകൃത ചിന്തകളെ, പറക്കാന്‍ പഠിക്കുന്ന പരുന്തിന്‍ കുഞ്ഞിന്‍റെ ബാല്യാരിഷ്ടതകളായി കാണുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത ഗുരുനാഥന്മാര്‍ക്കുമുന്നില്‍ സാഷ്ടാംഗ പ്രണാമം.

പ്രിയ സുഹൃത്തുക്കളെ, വളച്ചുകെട്ടൊന്നും കൂടാതെ കാര്യത്തിലേക്ക് കടക്കട്ടെ. ഏതാനും ചില ആഴ്ചകളായി ഒരു പുസ്തകത്തിന്റെ പണിപ്പുരയിലാണ് സേതുലക്ഷ്മി. പണ്ടെങ്ങോ എഴുതിയ കഥകളെ കാലത്തിന് അനുയോജ്യമാം വിധം പുനക്രമീകരുച്ച് ഒരു കഥാസമാഹാരമായി പ്രസിദ്ധീകരിക്കുക എന്നതാണ് സേതുലക്ഷ്മിയുടെ എളിയ ഉദ്ദ്യേശം. എഴുത്തും, അതിലേറെ വായനയുമായി കഴിഞ്ഞുകൂടുന്ന സേതുലക്ഷ്മിയുടെ ഇന്നത്തെ മാനസികാവസ്ഥ സഹബ്ലോഗര്‍മാരുമായി പങ്കുവയ്ക്കുന്നത് അല്‍പ്പമെങ്കിലും മാനസിക പിരിമുറുക്കം കുറയ്ക്കാന്‍ സഹായിക്കുമെന്ന് കരുതുന്നു. ഒരോ വരി എഴുതുമ്പോഴും സേതുലക്ഷ്മിയുടെ അബോധ മനസിനെ ഭീഷണിപ്പെടുത്തുന്ന ഭയമാണ് പ്രധാന വില്ലന്‍. എന്റെ വരികള്‍, കഥാപാത്രങ്ങള്‍, അവരെ നയിക്കുന്ന സാഹചര്യങ്ങള്‍ ഇവയെല്ലാം വായനക്കാര്‍ അംഗീകരിക്കുമോ എന്ന സംശയവും ഭയവും എന്റെ അന്തരംഗത്തെ കൊത്തിപ്പറിക്കുന്നു! ഗുരുനാഥന്മാരുടെ പ്രാര്‍ത്ഥനയും ആത്മമിത്രങ്ങളുടെ പിന്തുണയുമാണ് സേതുലക്ഷ്മിയെ മുന്നോട്ട് നയിച്ചുകൊണ്ടിരിക്കുന്നത്.

അമിതാവേശങ്ങള്‍ക്ക് ഇടം നല്‍കാതെ വളരെ സാവധാനമായിട്ടാണ് സേതുലക്ഷ്മിയുടെ യാത്ര. നാല് മാസങ്ങള്‍ക്കുള്ളില്‍ പുസ്തകം പ്രസിദ്ധീകരിക്കാന്‍ കഴിയുമെന്നാണ് എന്റെ വിശ്വാസം. ബൂലോകത്തിലെ ഒരു കണ്ണിയെന്ന നിലയില്‍ സഹബ്ലോഗര്‍മാരുടെ ധാര്‍മ്മിക പിന്തുണ ഞാന്‍ പ്രതീക്ഷിക്കുന്നു.

കുറിപ്പ്: ചില പ്രത്യേക കാരണങ്ങളാല്‍ sethulakshmi.kutty@gmail.com എന്ന എന്റെ ഇമെയില്‍ വിലാസം ഞാന്‍ പൂര്‍ണ്ണമായും നിര്‍മ്മാര്‍ജ്ജനം ചെയ്തു. setulaxmi@gmail.com എന്നതാണ് എന്റെ പുതിയ വിലാസം.

Bookmark and Share
VN:F [1.9.2_1090]
Rating: 10.0/10 (1 vote cast)
VN:F [1.9.2_1090]
Rating: 0 (from 0 votes)
എഴുത്തിന്റെ ലോകത്തിലൂടെ..., 10.0 out of 10 based on 1 rating

Related Posts:


5 Responses to “എഴുത്തിന്റെ ലോകത്തിലൂടെ…”

  1. കൊട്ടോട്ടിക്കാരന്‍ 14 June 2009 at 9:31 AM #

    ആശംസകള്‍…

    VA:F [1.9.2_1090]
    Rating: 0.0/5 (0 votes cast)
    VA:F [1.9.2_1090]
    Rating: 0 (from 0 votes)
  2. ഉപാസന 14 June 2009 at 1:34 PM #

    എല്ലാം നന്നായി നടക്കട്ടെ.

    കണ്ടെത്തലുകള്‍ പലപ്പോഴും വിചിത്രമായിരിക്കും. പുനരെഴുത്തിന് സ്കോപ്പുണ്ടെങ്കില്‍ അങ്ങിനെ ചെയ്യുന്നതില്‍ തെറ്റില്ല :-)
    ഉപാസന

    VA:F [1.9.2_1090]
    Rating: 0.0/5 (0 votes cast)
    VA:F [1.9.2_1090]
    Rating: 0 (from 0 votes)
  3. joci john 22 July 2009 at 2:50 AM #

    എല്ലാവിധ ആശംസകളും നേരുന്നു….

    VA:F [1.9.2_1090]
    Rating: 0.0/5 (0 votes cast)
    VA:F [1.9.2_1090]
    Rating: 0 (from 0 votes)
  4. പുസ്തകം വേഗം വരട്ടെ.
    ആശംസകള്‍
    ജെ പി വെട്ടിയാട്ടില്‍

    VA:F [1.9.2_1090]
    Rating: 0.0/5 (0 votes cast)
    VA:F [1.9.2_1090]
    Rating: 0 (from 0 votes)
  5. ബ്ലോഗ് പലയിടത്തും വായിച്ചു. ഇനിയും കുറേ വായിക്കാനുണ്ട്. പുസ്തക പ്രസിദ്ധീകരണം വേഗമായിക്കൊള്ളട്ടെ.

    സ്നേഹത്തോടെ
    ജെ പി വെട്ടിയാട്ടില്‍

    VA:F [1.9.2_1090]
    Rating: 0.0/5 (0 votes cast)
    VA:F [1.9.2_1090]
    Rating: 0 (from 0 votes)

Leave a Reply

Spam Protection by WP-SpamFree Plugin

Please fill the required box or you can’t comment at all. Please use kind words. Your e-mail address will not be published.

Gravatar is supported.

You can use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>