Wednesday, 8th September 2010

ദൈവത്തെ കാണ്മാനില്ല

Posted on 27. May, 2009 by സേതുലക്ഷ്മി in Poems

ദൈവത്തെ കാണ്മാനില്ല

god‘ദൈവത്തെ കാണ്മാനില്ല’
വാര്‍ത്ത പെട്ടെന്ന് പരന്നു
കൂട്ടമണി മുഴങ്ങി
കൂട്ടക്കരച്ചിലായി
തിരച്ചിലായി
എന്താണ് പറ്റിയത്?
ആര്‍ക്കുമറിയില്ല

ആകെ നെട്ടോട്ടമായി
ഇനി ആരോട് പ്രാര്‍ത്ഥിക്കും?
ആരെ തെറിവിളിക്കും?
ഉത്തരവാദിത്തങ്ങളെല്ലാം
ആരുടെ തലയില്‍ വയ്ക്കും?
ആകെ പ്രശ്നമായി

എല്ലാം അരിച്ച് പെറുക്കുകയാണ്.
ദേവാലയങ്ങളില്‍ കക്ഷി പണ്ടേയില്ല,
ഹൃദയങ്ങളും കാലി
പ്രസംഗവേദിയില്‍ പുള്ളി കയറാറില്ല
വീടുകളില്‍ ചുള്ളന് സീറ്റുമില്ല
പിന്നെ ഇങ്ങേരിതെവിടെ പോയി?

കന്യാസ്ത്രീകള്‍ കേസുകൊടുത്തു
ആരോ ദൈവത്തെ വശീകരിച്ചു
കുറേ സ്ത്രീകള്‍ പിന്നാലെ കൂടി
കൊടി കെട്ടി കവലയില്‍ സമരം തുടങ്ങി
തരാമെന്ന് കൊതിപ്പിച്ച് ദൈവം മുങ്ങി
പെണ്ണുങ്ങള്‍ക്കെല്ലാം അരിശവുമായി

തെളിവെടുപ്പ് നടക്കുന്നു
കൂടെ നിന്നവരും കൂടെ നടന്നവരും
കൈമലര്‍ത്തി തലയൂരി
‘ദൈവത്തെ കണ്ട് നാള്‍ പലതായി’
സ്റ്റേറ്റ്മെന്‍റ് നല്‍കിയവര്‍ തടിയൂരി

സാക്ഷികളില്ല, തെളിവുമില്ല
കേസിനി മുന്നോട്ടെങ്ങനെ പോകും?
‘കട്ടവന്‍ പോയാല്‍ കിട്ടിയവന്‍ തന്നെ’
ശത്രുക്കളെല്ലാം അകത്തായി
നിരീശ്വര ഭൌതിക വാദികള്‍,
പാപികള്‍, പണക്കാര്‍, വാറ്റുകാരും
കള്ളസ്വാമികളെല്ലാം പിടിയിലായി

‘വിവരം ലഭിച്ചവര്‍ വിളിക്കുക’
പ്രതിഫലം കാണിക്ക മുഴുവന്‍!
പത്രത്തിലെല്ലാം പരസ്യം വന്നു
കണ്ടവര്‍ ചിലര്‍ ഫോണ്‍ വിളിച്ചു
കോടികള്‍ തന്നാല്‍ വിവരം തരാം
കോടികള്‍ക്കിനി എവിടെപ്പോകും?
മതങ്ങളെല്ലാം ഒത്തുകൂടി
ദൈവത്തെ കൊണ്ടിനി കാര്യമുണ്ടോ?
‘പോയവന്‍ പോട്ടെ’ എന്ന് ചിലര്‍.

‘ദൈവം കൊലചെയ്യപ്പെട്ടു’
- ബ്രേക്കിംഗ് ന്യൂസ് -

ആര്? ആരാണിത് ചെയ്തത്?
മതസ്ഥരെല്ലാം വാളെടുത്തു
സര്‍ക്കാരിനെ പച്ച തെറിവിളിച്ചു
‘ദൈവത്തിന് കാവല്‍ നല്‍കിയില്ല’
പ്രതിപക്ഷം കലിതുള്ളി സഭ കലക്കി
ഹര്‍ത്താല്‍, ജാഥ, പ്രക്ഷോഭങ്ങള്‍…
നേതാക്കള്‍ നാടിനെ കുട്ടിച്ചോറ് തീറ്റി.

‘ദൈവം പാകിസ്ഥാനില്‍ ബന്ദി‍’
ആഴ്ച കഴിഞ്ഞ് ഫ്ലാഷ് ന്യൂസ്

“ചുമ്മാ പുളുവടിക്കരുത്,
കക്ഷി ഇവിടില്ല”
മറുപുറം ആണയിട്ടു
കള്ളം! പച്ചക്കള്ളം!
ആകാശക്കണ്ണുകള്‍ അരിച്ചുപെറുക്കി
ദൈവമില്ലാതെ ഏറെ നഷ്ടം
വിപണിയും സെന്‍സെക്സും ഇടിഞ്ഞിറങ്ങി
നാടുകളെല്ലാം പക്ഷം ചേര്‍ന്നു
യുദ്ധമല്ലാതെ വേറെ മാര്‍ഗമില്ല
സഖ്യസേനകള്‍ തയാറായി
ആറ്റം ബോംബുകള്‍ ലോഡുചെയ്തു
പാതിരാത്രിയില്‍ ബോംബുവര്‍ഷം
പിന്നെ, ഭൂമി മരുഭൂമി!

പ്രാപഞ്ചിക യാത്ര ഉഗ്രന്‍!
ടൂര്‍ കഴിഞ്ഞ് ദൈവമെത്തി
കാഴ്ചകള്‍ കണ്ട് അന്തം വിട്ടു
ഭൂമി മരുഭൂമി!
നടന്നതറിയാനെന്താ വഴി?
ചോദിച്ചറിയാന്‍ ആരുമില്ല
തലചൊറിഞ്ഞിങ്ങനെ പിറുപിറുത്തു
‘ഇങ്ങനെയൊരു കളിക്കിനി ഞാനില്ല’
സൃഷ്ടിയെന്ന പണി ഇനി ചേര്‍ന്നതല്ല
നല്ല പണി വേറെ വല്ലതും കണ്ടെത്തണം
കട്ടിംഗോ ഷേവിംഗോ തരക്കേടില്ല
ശബളമില്ലേലും സാരമില്ല
മനശാന്തി മാത്രം മതിയെനിക്ക്!

Bookmark and Share
VN:F [1.9.2_1090]
Rating: 10.0/10 (2 votes cast)
VN:F [1.9.2_1090]
Rating: -1 (from 1 vote)
ദൈവത്തെ കാണ്മാനില്ല, 10.0 out of 10 based on 2 ratings

Related Posts:


Tags:

10 Responses to “ദൈവത്തെ കാണ്മാനില്ല”

  1. കൊത്തി കൊത്തി പുള്ളിക്കാരനോടാണോ കളീ.
    ആശയം ഗംഭീരം

    VA:F [1.9.2_1090]
    Rating: 0.0/5 (0 votes cast)
    VA:F [1.9.2_1090]
    Rating: +1 (from 1 vote)
  2. sappy 27 May 2009 at 1:07 PM #

    ദൈവത്തെക്കുറിച്ചുള്ള താങ്കളുടെ കാഴ്ചപ്പാട്‌ ബഹു വിചിത്രം തന്നെ… പക്ഷേ… സ്വന്തം കാഴ്ചപ്പാട്‌ അതിമനോഹരമായി വാക്കുകളില്‍ വരച്ച്‌ വെച്ചിരിക്കുന്നു… യോജിക്കാനാവില്ലെങ്കിലും …. അഭിനന്ദനങ്ങള്‍….

    VA:F [1.9.2_1090]
    Rating: 0.0/5 (0 votes cast)
    VA:F [1.9.2_1090]
    Rating: +1 (from 1 vote)
  3. വീകെ 28 May 2009 at 3:14 AM #

    കളിച്ച് കളിച്ച് ദൈവത്തിനോടാ കളി….!!!???
    അങ്ങേരെ എങ്കിലും വെറുതെ വിട്ടുകൂടെ…??

    പാവം, എവിടെയെങ്കിലും പോയി
    മനസ്സമാധാനത്തോടെ കഴിഞ്ഞോട്ടെ..!!!

    VA:F [1.9.2_1090]
    Rating: 0.0/5 (0 votes cast)
    VA:F [1.9.2_1090]
    Rating: +1 (from 1 vote)
  4. നമുക്ക് എന്തും എഴുതാനുള്ള സ്വതന്ത്ര്യമുണ്ട് ദൈവത്തെപ്പറ്റിയും ,ചെകുത്താനെ പറ്റിയും എഴുതാം അതിനോരു മാന്യ വ്യാഖ്യാനം വേണം .ഇത് ഒരാള്‍ക്ക്‌ എങ്ങനെ കവിതയെഴുതി ബോറനാകാം എന്ന ഉദാഹരണത്തിലെ എത്തുന്നുള്ളൂ.

    ഇങ്ങനെ എഴുതണ്ടി വന്നതില്‍ ഖേദിക്കുന്നു

    VA:F [1.9.2_1090]
    Rating: 0.0/5 (0 votes cast)
    VA:F [1.9.2_1090]
    Rating: +1 (from 1 vote)
  5. iype08 3 June 2009 at 11:26 AM #

    കൊള്ളാം നീഷേയുടെ ആശയത്തിന്‍റെ പുതിയ ആവിഷ്കാരം. ദൈവം ഇല്ലെങ്കിലും നമ്മുടെ മതങ്ങള്‍ നിലനില്‍ക്കും. 2 ഉം തമ്മില്‍ ബന്ധമില്ലല്ലോ?

    VA:F [1.9.2_1090]
    Rating: 0.0/5 (0 votes cast)
    VA:F [1.9.2_1090]
    Rating: 0 (from 0 votes)
  6. റമിസ് 8 June 2009 at 1:24 PM #

    ഗൂഗിളില്‍ ഒന്ന് സെര്‍ച്ച്‌ ചെയ്തു നോക്ക്‌ . ചെല്ലപോ ദൈവത്തെ കാണും. ഇല്ലേല്‍ കാഷ് (Cache )എങ്ങിലും കിട്ടും.

    ഈ കവിത എവിടെയൊക്കെയോ കൊള്ളുന്നു. കൊള്ളാം

    VA:F [1.9.2_1090]
    Rating: 0.0/5 (0 votes cast)
    VA:F [1.9.2_1090]
    Rating: +1 (from 1 vote)
  7. Raman 30 September 2009 at 5:06 PM #

    “Annu Guruvayoorappanu jaladoshamaayirunnu” enna thalakkettayaalo?

    VA:F [1.9.2_1090]
    Rating: 0.0/5 (0 votes cast)
    VA:F [1.9.2_1090]
    Rating: +1 (from 1 vote)
  8. maaanikyam 6 October 2009 at 6:39 PM #

    സേതുലക്ഷ്മി എന്നപേരു പലയിടത്തും കണ്ടു.
    ‘പോസ്റ്റ് വായിച്ചിട്ട് കമന്റ് എഴുതുന്ന ആള്‍’!അതൊരു അപൂര്‍‌വ്വസ്പീഷീസ് ആയി ബൂലോകത്തു ചുരുങ്ങുന്ന ഈ കലത്ത് ‘ഈ അപൂര്‍‌വ്വത്തിനെ’ഒന്നു കാണാന്‍ വന്നതാ ആദ്യം വായിക്കുന്നത്
    “‘ദൈവത്തെ കാണ്മാനില്ല’”
    ആശയവും അവതരണവും ഇഷ്ടമായി…
    ചുരുക്കത്തില്‍ ഭൂലോകം ചുട്ടുകരിക്കാന്‍ നേരമായി!!

    ബൂലോകത്തെ വെറുതെ വിട്ടേക്ക് ..
    ആകെ ഇത്തിരി സമാധാനവും മനശാന്തിയും ഉള്ളത് ബൂലോകത്താണേ!!

    VA:F [1.9.2_1090]
    Rating: 0.0/5 (0 votes cast)
    VA:F [1.9.2_1090]
    Rating: +1 (from 1 vote)
  9. raadheesh 25 August 2010 at 2:09 PM #

    കൊള്ളാം നീഷേയുടെ ആശയത്തിന്‍റെ പുതിയ ആവിഷ്കാരം. ദൈവം ഇല്ലെങ്കിലും നമ്മുടെ മതങ്ങള്‍ നിലനില്‍ക്കും. 2 ഉം തമ്മില്‍ ബന്ധമില്ലല്ലോ?
    അതെനിക്ക് ഇഷ്ടമായി ….ഇപ്പോള്‍ കാണുന്ന ജനം നേരെ അറിയാതെ വിശ്വസ്സിക്കയാണ്.
    ഈശ്വരന്‍ അവനവനില്‍ ആണ്. ഏവരിലും ഉണ്ട്. ഈശ്വരന്‍ ജീവന്‍ ആണ്. ജീവനെ കാണാന്‍ കഴിയുമോ?
    ജീവന്‍ ഇല്ലേല്‍ ആരും ബാക്കി കാണില്ല. ജീവന്‍ ഉള്ളത് കൊണ്ട് കവിത എഴുതുന്നു.
    കടയില്‍ നിന്നും രണ്ടു മിട്ടായി വാങ്ങുന്ന പോലെ ആണ് വഴിപാടും അമ്പലവും പൂജയും. അവസാനം കവിതയില്‍ പറഞ്ഞ പോലെ നമ്മള്‍ സ്വയം നോക്കുമ്പോള്‍ എല്ലാം ശൂന്യം… സമയം കഴിഞ്ഞു പൊയ്…

    VA:F [1.9.2_1090]
    Rating: 0.0/5 (0 votes cast)
    VA:F [1.9.2_1090]
    Rating: 0 (from 0 votes)
  10. gr kaviyoor 25 August 2010 at 2:33 PM #

    ദേഹത്ത് വമിക്കുന്നതെ അറിയാതെ മനുഷന്റെ നട്ട പാച്ചിലില്‍ ഇതാ വേറൊരു രക്ത സാക്ഷികുടി
    കവിത ഏതു രൂപത്തിലാണ് പ്രത്യക്ഷപെടുന്നത് എന്ന് അറിയില്ലല്ലോ ,ആകെ കലുഷിതമാകുന്ന കവിത ഇഷ്ടായി

    VA:F [1.9.2_1090]
    Rating: 0.0/5 (0 votes cast)
    VA:F [1.9.2_1090]
    Rating: 0 (from 0 votes)

Leave a Reply

Spam Protection by WP-SpamFree Plugin

Please fill the required box or you can’t comment at all. Please use kind words. Your e-mail address will not be published.

Gravatar is supported.

You can use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>