ഞാനല്ല ഞാനല്ല
Posted on 21. May, 2009 by സേതുലക്ഷ്മി in Poems
ചെകിടത്തടിച്ചാലും
മറുപുറം കാട്ടുവാന്‍
ഞാനൊരു ക്രിസ്തുദേവനല്ല
പല്ലുതെറിച്ചാലും
കുശലം പറയുവാന്‍
ഞാനൊരു മഹാത്മാഗാന്ധിയല്ല
നല്‍കുന്നതൊക്കെയും
കൈനീട്ടി വാങ്ങുവാന്‍
ഞാനൊരു ഭിക്ഷാംദേഹിയല്ല
കിട്ടും പ്രതീക്ഷയില്‍
വാപൊളിച്ചുനില്‍ക്കുവാന്‍
ഞാനൊരു ഭിക്ഷക്കാരനല്ല
കല്‍പ്പിക്കുന്നതൊക്കെയും
ചെയ്തുകിളയ്ക്കുവാന്‍
ഞാനൊരു അടിമപ്പരിശയല്ല
ഇല്ലാത്തതോര്‍ത്ത്
ചിരിക്കാനോ കരയാനോ
ഞാനൊരു മനോരോഗിയല്ല
കേട്ടതുമുഴുവന്‍
അപ്പടി വിഴുങ്ങുവാന്‍
ഞാനൊരു യാഥാസ്ഥിതികനല്ല
കാണാത്തതൊക്കെയും
ഉണ്ടെന്ന് കരുതുവാന്‍
ഞാനൊരന്ധ വിശ്വാസിയല്ല
പറയുന്നതൊക്കെയും
കേട്ടങ്ങു നില്‍ക്കുവാന്‍
ഞാനൊരു കല്‍പ്രതിമയല്ല
കണ്ടതൊക്കെയും
കണ്ടില്ലെന്ന് നടിക്കുവാന്‍
ആരോടുമെനിക്കൊരു പക്ഷമില്ല
സ്വന്തം ചോരയ്ക്ക്
മാത്രം വില കല്‍പ്പിക്കാന്‍
ഞാനൊരു വര്‍ഗീയവാദിയല്ല
തോന്നുന്നതൊക്കെയും
ഉറക്കെപ്പറയുവാന്‍
ഞാനൊരു ആദര്‍ശവാദിയല്ല
‘നേതി’ എന്നല്ലാതെ
ആണെന്ന് കരുതുവാന്‍
ഞാനൊരു ആത്മീയഗുരുവുമല്ല
ഇവയെല്ലാം വെറുതെ
‘അല്ലെന്ന്’ പറയുവാന്‍
അല്ലാതെ വേറെ വഴിയുമില്ല
Related Posts:
- ദൈവത്തെ കാണ്മാനില്ല
- ക്രിസ്തു ഇനി ഉറങ്ങട്ടെ!
- മലകള്‍ക്ക് ഉയരം പോരാ!
- അമ്മയും മഴയും
- നീയെന്നെ ചാവേറാക്കി

ആരല്ല എന്ന് മനസിലാക്കി…
ഇനി ആരാണ് എന്ന് കൂടെ മനസിലാക്കിയാല്‍ പൂര്‍ത്തിയായി
ithokke vayikkan njan sethulekshmiyalla
…സ്വതം തേടിയുള്ള പ്രയാണങ്ങള്‍…
ഒരു പിടിയും കിട്ടിയില്ല….!!
ആരാണ് ..ഞാൻ…..?
പറയു ആരാണ് ?
വ്യക്തിത്വം നശിച്ചുവോ ..
ഒന്നുമല്ലാത്ത ഞാന്‍ ; ഹാ എത്ര സുന്ദരം!
നേതി നേതി
കവിത വായിച്ചു നന്നായിട്ടുണ്ട്.വെബ് സൈറ്റും കണ്ടു…മുന്നേറു…എല്ലാ ഭാവുകങ്ങളും
ശ്രീനാഥ്