Wednesday, 8th September 2010

ക്രിസ്തു ഇനി ഉറങ്ങട്ടെ!

Posted on 28. Apr, 2009 by സേതുലക്ഷ്മി in Poems

ക്രിസ്തു ഇനി ഉറങ്ങട്ടെ!

crossമടുത്തു!
എത്ര നേരമിങ്ങനെ കാത്തിരിക്കും?
നേരവും വൈകി
പോകാനും നേരമായി
പറയാതെ തിരിച്ചുപോകാനൊക്കുമോ?
ആരെങ്കിലും വന്നിരുന്നെങ്കില്‍!

ഈ കല്ലിന്മേലുള്ള ഇരുപ്പത്ര ശരിയല്ല,
ചിറകുകള്‍ ഉരസി
ചില തൂവലുകള്‍ പൊഴിഞ്ഞു!
നല്ല ഭാരമുള്ള കല്ല്
ഉരുട്ടി മാറ്റാനും അല്പ്പം കടുത്തു.

ദാ! ആരോ വരുന്നു!
ഇയാളോട് തന്നെ പറയാം
“അതേ, ഒന്ന് നില്ക്കൂ…!
ഞാനൊരു കാര്യം പറയാം
‘ക്രിസ്തു ഉയര്‍ത്തു!’”
“താനാരാ?” – ചോദ്യം ഉടന്‍ വന്നു
“ഞാന്‍ മാലാഖ, സ്വര്‍ഗത്താണ് വാസം”
“ഹിഹി… എന്നാ ശരി,
നാളെ ബാറില്‍ കാണാം”

“പോയകാര്യം എന്തായി?”
“ഒന്നും നടന്നില്ല,
ആളുകള്‍ക്ക് വിശ്വാസമില്ല”
“നീയി കല്ലറയിലിരിക്ക്,
ഞാനൊന്ന് പോയിനോക്കാം”
“കര്‍ത്താവേ… സൂക്ഷിച്ച് പോകണേ..!”
കള്ളുകുടിയന്‍‌മാരോടും എമ്പോക്കികളും
സംസാരിച്ചിരിന്നേക്കരുത്.
പണ്ടത്തെ കാലമല്ല!

**************

“പത്രോസേ, തോമസേ…”
“ആരാട്രാ അത്?”
“ഞാനാണ് യേശു”
“അതേയോ… വന്നാട്ടെ, ഇരുന്നാട്ടെ”
“ഞാന്‍ ഉയിര്‍ത്തു, മൂന്നാം നാള്‍.”
“കൊള്ളാം, എടാ മത്തായിയേ…
ആ സാധനമിങ്ങെടുത്തേ.
ങാ, കുടിക്ക്… മോരാ…
കെട്ടൊന്നിറങ്ങട്ടെ, ഹല്ല പിന്നെ!”

**************

“പോയ കാര്യം എന്തായി?”
“ഒന്നും നടന്നില്ല,
ലവന്‍‌മാര്‍ വിശ്വസിക്കുന്നില്ല,
തിരുമുറിവുകള്‍ ഫലിക്കുന്നില്ല.
ങും, നീയാ കല്ല് ഉരുട്ടി വച്ചേ!
ഞാനൊന്നുറങ്ങട്ടെ!”

Bookmark and Share
VN:F [1.9.2_1090]
Rating: 10.0/10 (1 vote cast)
VN:F [1.9.2_1090]
Rating: 0 (from 0 votes)
ക്രിസ്തു ഇനി ഉറങ്ങട്ടെ!, 10.0 out of 10 based on 1 rating

Related Posts:


Tags: , ,

7 Responses to “ക്രിസ്തു ഇനി ഉറങ്ങട്ടെ!”

  1. ഉറുമ്പ്‌ /ANT 29 April 2009 at 12:05 AM #

    :)

    VA:F [1.9.2_1090]
    Rating: 0.0/5 (0 votes cast)
    VA:F [1.9.2_1090]
    Rating: 0 (from 0 votes)
  2. the man 29 April 2009 at 5:15 PM #

    enthaa paraya

    VA:F [1.9.2_1090]
    Rating: 0.0/5 (0 votes cast)
    VA:F [1.9.2_1090]
    Rating: 0 (from 0 votes)
  3. hanllalath 29 April 2009 at 5:30 PM #

    ഇതും കവിത..!!!

    VA:F [1.9.2_1090]
    Rating: 0.0/5 (0 votes cast)
    VA:F [1.9.2_1090]
    Rating: 0 (from 0 votes)
  4. വികടശിരോമണി 29 April 2009 at 5:32 PM #

    ഖലീൽ ജിബ്രാന്റെ വികാരിയും ചെകുത്താനുമായുള്ള സംഭാഷണം ഓർത്തു.
    ആലങ്കാരികതയുടെ ആധിക്യമില്ലാത്ത ആഖ്യാനം.നന്നായി.

    VA:F [1.9.2_1090]
    Rating: 0.0/5 (0 votes cast)
    VA:F [1.9.2_1090]
    Rating: 0 (from 0 votes)
  5. കൊള്ളാം

    VA:F [1.9.2_1090]
    Rating: 0.0/5 (0 votes cast)
    VA:F [1.9.2_1090]
    Rating: 0 (from 0 votes)
  6. sayintu 27 May 2009 at 3:21 PM #

    തികച്ചും വ്യത്യസ്തമായ കവിത……നന്നായിട്ടുണ്ട്!

    VA:F [1.9.2_1090]
    Rating: 0.0/5 (0 votes cast)
    VA:F [1.9.2_1090]
    Rating: 0 (from 0 votes)
  7. TAGeorge 9 August 2010 at 12:34 AM #

    You have a lot of quality but no perfection,that is ultimate knowledge is a mixture of lot of minute wisdom’s.You have have to conquer a lot.

    Regards,

    George

    0506857029

    VA:F [1.9.2_1090]
    Rating: 0.0/5 (0 votes cast)
    VA:F [1.9.2_1090]
    Rating: 0 (from 0 votes)

Leave a Reply

Spam Protection by WP-SpamFree Plugin

Please fill the required box or you can’t comment at all. Please use kind words. Your e-mail address will not be published.

Gravatar is supported.

You can use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>