Wednesday, 8th September 2010

മരണം വിളിക്കുന്നു

Posted on 17. Apr, 2009 by സേതുലക്ഷ്മി in Poems

മരണം വിളിക്കുന്നു

tunel

എന്നെ ഞാനിന്നുപേക്ഷിച്ചു പോകുന്നു
ഈ ജഢവും നിങ്ങളെടുത്തുകൊള്‍ക
സ്വന്തമാക്കാന്‍ ഇനിയാവില്ല, മരണമേ
വേറിട്ട പ്രാണനെയുമെടുത്തുകൊള്‍ക.

സ്വപ്നങ്ങള്‍ വാരി നിറച്ചയെന്‍യെന്‍ കീശയില്‍
ഒരു ചില്ലറ പോലും ബാക്കിയില്ല,
കടം കൊണ്ടുവാങ്ങിയ വലിയ സ്വപ്നങ്ങളെ
മരണമേ! നീ തന്നെ എടുത്തുകൊള്‍ക.

നിനക്കുള്ളതെല്ലാം നല്‍കി മടങ്ങുന്നു,
ഈ വാടക വീടും എടുത്തുകൊള്‍ക
ഈ വഴിയൊരിക്കലും വരില്ല ഞാന്‍, ഇനിയെന്‍റെ-
കണക്കുകളൊന്നും ബാക്കിയില്ല.

യാത്ര ചൊല്ലാനിനി ആരുമില്ല, അമ്മയല്ലാതെ
എനിക്കെന്നു പറയാന്‍ ആരുമില്ല.
അമ്മേ, ഈ വിഷക്കുപ്പി മാറ്റി നീ വയ്ക്കുക
എന്നെ മറക്കാനിത് കുടിച്ചുകൊള്‍ക!

മടങ്ങിവരുമെന്നൊരു വാക്കോ പ്രതീക്ഷയോ
വാഗ്ദാനങ്ങളൊന്നുമേ ആവുകില്ല
അമ്മേ! നീ തന്ന ദേഹമിതാ നിന്‍ മുമ്പില്‍
നീ നിന്‍റെ പങ്കുമെടുത്തുകൊള്‍ക.

നോട്ടുബുക്കിന്‍റെ ഉള്ളിലൊളിപ്പിച്ച
ചീന്തിയ ചിന്തകള്‍ ചുട്ടുകളയല്ലേ!
നിന്‍റെ മകനെത്രയോ ക്രൂരനെന്നോര്‍ക്കുകില്‍
അമ്മേ, നീയതും മറിച്ചു നോക്കിക്കൊള്‍ക.

ചിന്തകള്‍ വാരി വലിച്ചിട്ട കവിതകള്‍,
ഇടനെഞ്ച് കൊത്തിനുറുക്കിയ വചസുകള്‍,
നുര പൊട്ടിയൊഴുകിയ കണ്ണീര്‍ക്കുമിളകള്‍,
എല്ലാം പെറുക്കിയടുക്കി നോക്ക.

ഞെക്കിയമര്‍ത്തിപ്പിടിച്ചയെന്‍ ഭാവങ്ങള്‍,
മുഖം‌മൂടിയാലെ മുറിവേറ്റ പാടുകള്‍,
അതിലാണ്ട ചലവും മൌനനൊമ്പരങ്ങളും
അകലെയാണെങ്കിലും വായിച്ചറിഞ്ഞുകൊള്‍ക.

പോറ്റിവളര്‍ത്തിയ കണ്മണിയിങ്ങനെ
പ്രാണവെടിഞ്ഞാല്‍ സഖിക്കുമോ നീ?
എങ്കിലുമമ്മേ നീയെനിക്കേകണം
പുഴുക്കുത്തു വീഴാത്ത അന്ത്യചുംബനമെങ്കിലും!

ഇനിയൊരു ജന്‍‌മം ഉടനേയെടുക്കുവാന്‍
നിന്‍റെ ഗര്‍ഭപാത്രം എന്നെ കാട്ടാതിരിക്കുക,
ഛായപ്പൊലിമകള്‍ തേച്ചു മിനുക്കിയ
ഈ വേഷപ്പകര്‍ച്ചകള്‍ നല്‍കാതിരിക്കുക.

മൌനത്തിലുടനീളം ഗര്‍ജിക്കും ശ്വാസങ്ങള്‍
ഇല്ലെന്നു വരികിലും, അമ്മേ നീയോര്‍ക്കുക
അനര്‍ത്ഥ സത്യങ്ങളില്‍ മുമ്പേ മരിച്ചു നിന്‍-
മകന്‍ എന്ന സത്യമിനിയറിഞ്ഞുകൊള്‍ക.

Bookmark and Share
VN:F [1.9.2_1090]
Rating: 10.0/10 (1 vote cast)
VN:F [1.9.2_1090]
Rating: 0 (from 0 votes)
മരണം വിളിക്കുന്നു, 10.0 out of 10 based on 1 rating

Related Posts:


Tags: ,

9 Responses to “മരണം വിളിക്കുന്നു”

  1. നോട്ടുബുക്കിന്‍റെ ഉള്ളിലൊളിപ്പിച്ച
    ചീന്തിയ ചിന്തകള്‍ ചുട്ടുകളയല്ലേ!
    നിന്‍റെ മകനെത്രയോ ക്രൂരനെന്നോര്‍ക്കുകില്‍
    അമ്മേ, നീയതും മറിച്ചു നോക്കിക്കൊള്‍ക.

    നല്ല വരികള്‍ ആശംസകള്‍

    VA:F [1.9.2_1090]
    Rating: 0.0/5 (0 votes cast)
    VA:F [1.9.2_1090]
    Rating: 0 (from 0 votes)
  2. ആര്യന്‍ 17 April 2009 at 5:46 PM #

    വളരെ മനോഹരമായിരിക്കുന്നു.

    VA:F [1.9.2_1090]
    Rating: 0.0/5 (0 votes cast)
    VA:F [1.9.2_1090]
    Rating: 0 (from 0 votes)
  3. ചിത്രകാരന്‍ 17 April 2009 at 7:14 PM #

    പണിക്കുറ്റം തീര്‍ന്നൊരു ശില്‍പ്പമാണല്ലോ !
    അഭിനന്ദനങ്ങള്‍.

    VA:F [1.9.2_1090]
    Rating: 0.0/5 (0 votes cast)
    VA:F [1.9.2_1090]
    Rating: 0 (from 0 votes)
  4. സനാതനൻ 18 April 2009 at 8:13 AM #

    അസഹനീയം.

    VA:F [1.9.2_1090]
    Rating: 0.0/5 (0 votes cast)
    VA:F [1.9.2_1090]
    Rating: 0 (from 0 votes)
  5. the man 18 April 2009 at 10:55 AM #

    karuppanenkilum ishtaayi

    VA:F [1.9.2_1090]
    Rating: 0.0/5 (0 votes cast)
    VA:F [1.9.2_1090]
    Rating: 0 (from 0 votes)
  6. thedifferentvoice 18 April 2009 at 4:27 PM #

    valare nannaayi.

    VA:F [1.9.2_1090]
    Rating: 0.0/5 (0 votes cast)
    VA:F [1.9.2_1090]
    Rating: 0 (from 0 votes)
  7. ഇ.എ.സജിം തട്ടത്തുമല 18 April 2009 at 6:18 PM #

    കവിത വായിച്ചു. കൊള്ളാം. ആശംസകൾ!

    VA:F [1.9.2_1090]
    Rating: 0.0/5 (0 votes cast)
    VA:F [1.9.2_1090]
    Rating: 0 (from 0 votes)
  8. abynadackal 19 April 2009 at 3:43 AM #

    so saad but gud

    VA:F [1.9.2_1090]
    Rating: 0.0/5 (0 votes cast)
    VA:F [1.9.2_1090]
    Rating: 0 (from 0 votes)
  9. ജിപ്പൂസ് 22 April 2009 at 9:42 AM #

    നന്നായിരിക്കുന്നു ചേട്ടായീ.
    “നുര പൊട്ടിയൊഴുകിയ കണ്ണീര്‍ക്കുമിളകള്‍”
    കുമിളകള്‍ക്കു പകരം കണങ്ങള്‍ എന്നോ മറ്റോ ചേര്‍ക്കാമായിരുന്നോ മാഷേ?

    VA:F [1.9.2_1090]
    Rating: 0.0/5 (0 votes cast)
    VA:F [1.9.2_1090]
    Rating: 0 (from 0 votes)

Leave a Reply

Spam Protection by WP-SpamFree Plugin

Please fill the required box or you can’t comment at all. Please use kind words. Your e-mail address will not be published.

Gravatar is supported.

You can use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>