ഇംഗ്ലീഷ് പഠിക്കാനൊരു സൂത്രപ്പണി
Posted on 24. Jan, 2009 by സേതുലക്ഷ്മി in Articles
ഇംഗ്ലീഷ് പഠിക്കണമെന്ന മോഹവുമായി ഞാന്‍ ചെന്നുകയറാത്ത ഗുഹകളില്ല എന്നുവേണം പറയാന്‍! സകല പാഠ്യപദ്ധതികളെയും വാദ്യാന്‍മാരെയും പരീക്ഷിച്ചു നോക്കിയിട്ടും ഫലം തഥൈവ. തട്ടിയും മുട്ടിയും ഒരു കണക്കിന് ആശയവിനിമയം നടത്താമെന്നല്ലാതെ ഇംഗ്ലീഷ് പഠിച്ചതുകൊണ്ട് പ്രയോജനമില്ലെന്ന അവസ്ഥയായിരുന്നു ഏതാനും കൊല്ലങ്ങള്‍ക്ക് മുന്‍പ് വരെ. അങ്ങനെ, സ്വയം പഴിച്ചും സഹിച്ചും കാലങ്ങള്‍ തള്ളിനീക്കുമ്പോഴാണ് ഇംഗ്ലീഷ് എളുപ്പം പഠിക്കാനുള്ള ഒരു രഹസ്യവിദ്യ പ്രായം ചെന്ന ഒരു കത്തോലിക്കാ വൈദീകന്‍ ഓതി തന്നത്. എന്തായിരുന്നു ആ വിദ്യ?
ഭാവി, ഭൂതം, വര്‍ത്തമാനം എന്നിവയടങ്ങുന്ന വ്യാകരണം പഠിച്ചാല്‍ എല്ലാമായി എന്ന് കരുതുന്നതാണ് ശുദ്ധ അസംബന്ധം! ഇന്നത്തെ നേഴ്സറി കുട്ടികള്‍ക്ക് വരെ മനപ്പാഠമായ സംഗതിയാണ് ഇംഗ്ലീഷ് വ്യാകരണം. കാണാതെ പഠിച്ചുവച്ചിരിക്കുന്ന വ്യാകരണം യഥാസമയം ഉപയോഗിക്കാനുള്ള പ്രാപ്തിയുണ്ടാക്കുകയാണ് ഇംഗ്ലീഷ് ഭാഷാപഠനത്തിലെ ഏറ്റവും സുപ്രധാന ഘട്ടം. ദൌര്‍ഭാഗ്യകരമെന്ന് പറയട്ടെ, നമ്മുടെ സ്കൂളുകളിലെ ഇംഗ്ലീഷ് പഠനമെന്ന് പറഞ്ഞാല്‍ വ്യാകരണം മാത്രം. പഠിച്ച വ്യാകരണം ‘എപ്പോള്‍, എങ്ങനെ, എവിടെ ഉപയോഗിക്കണം’ എന്ന പ്രായോഗിക പരിശീലനം (Practical training) പല സ്കൂളുകളും നല്‍കുന്നില്ല. ഫലമെന്താണ്? വ്യാകരണമറിയാമായിരുന്നിട്ടും ഒരൊറ്റ വാക്കുപോലും തെറ്റുകൂടാതെ സംസാരിക്കാന്‍ സാധിക്കാത്ത അവസ്ഥ! ഇങ്ങനെ ചുറ്റിത്തിരിയുന്ന മലയാളികളാണ് ഭൂഗോളത്തില്‍ ഭൂരിപക്ഷവും. ഇവരാണ് നിലനില്‍പ്പിന് വേണ്ടി ഇംഗ്ലീഷും മലയാളവും കൂട്ടിക്കുഴച്ച് മംഗ്ലീഷിന് രൂപം നല്‍കുന്നതും, “ടിപ്പിക്കല്‍ മലയാളി ഇംഗ്ലീഷ്” എന്ന പേരുദോഷം ലോകത്താകമാനമുള്ള മലയാളികള്‍ക്ക് വാങ്ങിക്കൊടുക്കുന്നതും.
മറ്റ് പാശ്ചാത്യഭാഷകളെ അപേക്ഷിച്ച്, പഠിക്കാന്‍ ഏറെ എളുപ്പമുള്ള ഭാഷയാണ് ഇംഗ്ലീഷ് എന്നതാണ് സത്യം. ശാസ്ത്രീയമായ ഒരു പഠനക്രമമുണ്ടെങ്കില്‍ നിഷ്പ്രയാസം ഇംഗ്ലീഷ് പഠിക്കാം. വ്യാകരണം മനപ്പാഠമാക്കിയതിന് ശേഷം, ദിനസേന ഇംഗ്ലീഷ് ദിനപ്പത്രങ്ങള്‍ വായിക്കുക, ടെലിവിഷനിലോ റേഡിയോയിലോ ഇംഗ്ലീഷ് വാര്‍ത്തകള്‍ ശ്രവിക്കുക, ദിവസവും കുറഞ്ഞത് പത്ത് പുതിയ വാക്കുകളെങ്കിലും പഠിക്കുക, സംസാരിക്കുമ്പോള്‍ ഇംഗ്ലീഷ് വാക്യങ്ങളും പറയാന്‍ ശ്രമിക്കുക, കുട്ടികള്‍ക്കായി പ്രസിദ്ധീകരിക്കുന്ന ചെറുപുസ്തകള്‍ വായിക്കുക (അതില്‍ നാണം വിചാരിക്കേണ്ടതില്ല), പഠിച്ചവ മറക്കാതിരിക്കാന്‍ പാഠങ്ങള്‍ ദിനവും പുനരവലോകനം ചെയ്യുക… എന്നിങ്ങനെ പോകുന്നു ഇംഗ്ലീഷ് പാഠക്രമത്തിലെ ശാസ്ത്രീയ പഠനരീതികള്‍. എന്നാല്‍ ആ വൈദീകന്‍ എനിക്ക് പറഞ്ഞുതന്ന വിദ്യ ഇതൊന്നുമായിരുന്നില്ല.
എന്‍റെ ഇംഗ്ലീഷിന്‍റെ ‘അവസ്ഥയെ കുറിച്ച്’ കുറച്ച് നേരം സംസാരിച്ചിരുന്ന ശേഷം അദ്ദേഹം മുറിയില്‍ പോയി ഒരു ഓഡിയോ കാസറ്റുമായി തിരികെ വന്നു. അത് എന്‍റെ നേരെ നീട്ടിയ ശേഷം, ‘ദിവസവും ഇത് കേട്ട് ശീലിച്ചാല്‍ മതി’ എന്നും ഉപദേശിച്ചു. കാര്യമെന്തെന്ന് മനസിലാവാതെ ഞാന്‍ മിഴിച്ചു. കാര്യം തിരക്കിയപ്പോഴല്ലേ അറിയുന്നത്, ബൈബിളിന്‍റെ ഓഡിയോ കാസറ്റാണ് സാധനം. അതായത്, നല്ല ഒന്നാന്തരം ബ്രിട്ടിഷ് ഇംഗ്ലീഷില്‍ ബൈബിള്‍ വചനങ്ങള്‍ ദിവസവും കേള്‍ക്കുക. പറഞ്ഞതുപോലെ ഒരു മാസം തുടര്‍ച്ചയായി ആ കാസറ്റ് തിരിച്ചും മറിച്ചും കേട്ടു. അതിശയോക്തിയാണെന്ന് കരുതരുത്, ആഴ്ചകള്‍ക്കകം പ്രകടമായ പുരോഗതി എന്‍റെ ഇംഗ്ലീഷില്‍ ഉണ്ടായതായി അദ്ദേഹം തന്നെ സര്‍ട്ടിഫിക്കറ്റും തന്നു.
ഭാഷ കാണാപ്പാഠം പഠിക്കാനുള്ളതല്ല, മറിച്ച് കേട്ടും പറഞ്ഞും പഠിക്കാനുള്ളതാണെന്ന് ലളിതമായ തത്വമാണ് ആ വൈദീകന്‍ എനിക്ക് ബോധ്യമാക്കി തന്നത്. ഒരു പക്ഷേ വായനക്കാര്‍ ഓര്‍ക്കുന്നുണ്ടാവും, ഈ അടുത്ത കാലത്ത് ഹിന്ദി നടന്‍ ഹൃത്വിക് റോഷന്‍ ഇംഗ്ലീഷ് സ്ലാങ് പഠിക്കാന്‍ ലണ്ടനില്‍ ഒരു മാസം താമസിക്കാന്‍ പോയത്! അതിന് പിന്നിലും സംഭവമിതാണ്. ഏത് ഭാഷയും എളുപ്പം പഠിക്കാന്‍ അവ സംസാരിക്കുന്നത് കേള്‍ക്കണം. പിന്നെ അതൊരു ശീലമാവുമ്പോള്‍ നാമറിയാതെ തന്നെ ആ ഭാഷ വായില്‍ വന്നുകൊള്ളും, ഏതാണ്ട് ശിശുക്കള്‍ ഭാഷ പഠിക്കുന്നതുപോലെ!
ഇംഗ്ലീഷ് പഠിക്കാന്‍ ഹൃത്വിക് റോഷനെ പോലെ നമുക്കെല്ലാവര്‍ക്കും ലണ്ടനില്‍ പോയി താമസിക്കാന്‍ ഒക്കില്ലല്ലോ! അങ്ങനെയുള്ളവര്‍ക്ക് വേണ്ടിയാണ് എന്‍റെ “ബൈബിള്‍ ശ്രവണ വിദ്യ”. ബൈബിള്‍ കേട്ടാലുള്ള പ്രയോജനങ്ങള്‍ പലതാണ്: 1. ഭാഷ ലളിതമായതിനാല്‍ എല്ലാവര്‍ക്കും എളുപ്പം മനസിലാവുന്നു. 2. ലിഖിത ഭാഷയും സംസാരഭാഷയും ഒരു പോലെ ബൈബിള്‍ ഉപയോഗിക്കുന്നതിനാല്‍, രണ്ടും ഒരേ സമയം കേള്‍ക്കാന്‍ സാധിക്കുന്നു. 3. കേള്‍വി ബ്രിട്ടിഷ് ഇംഗ്ലീഷില്‍ ആയതിനാല്‍ ഒരു ബ്രിട്ടീഷുകാരന്‍റെ സംഭാഷണം കേള്‍ക്കുന്നത്ര പ്രയോജനം ലഭിക്കുന്നു. 4. വാക്കുകളുടെ ആധികാരികമായ ഉച്ചാരണം കേള്‍ക്കാന്‍ സാധിക്കുന്നു. 5. വാക്കുകളുടെ ഒന്നിലധികം അര്‍ത്ഥങ്ങള്‍ സന്ദര്‍ഭം മനസിലാക്കി ഊഹിക്കാന്‍ സാധിക്കുന്നു. 6. എല്ലാറ്റിലുമുപരി ഇംഗ്ലീഷ് പഠിച്ചതുമായി, ബൈബിള്‍ വായിച്ചതുമായി!
ബൈബിള്‍ തന്നെ കേള്‍ക്കണമെന്ന് നിര്‍ബന്ധമൊന്നുമില്ല. ഇന്‍റര്‍നെറ്റില്‍ സൌജന്യമായി നിരവധി ഓഡിയോ ബുക്കുകളും (Audio Books), ഓഡിയോ കഥകളും (Audio stories) ഇന്ന് ലഭ്യമാണ്. അതും കേള്‍ക്കാം. എന്നാല്‍, അത്തരം പുസ്തകങ്ങള്‍ ബൈബിളിനെ പോലെ ലളിതമായിരിക്കാന്‍ സാധ്യത വളരെ കുറവാണ്, പ്രത്യേകിച്ച് തുടക്കക്കാര്‍ക്ക്! അതാണ് ബൈബിള്‍ തന്നെ നിര്‍ദ്ദേശിക്കാന്‍ കാരണം! പരീക്ഷിച്ച് നോക്കാവുന്ന ഒന്നുരണ്ട് സാമ്പിളുകള്‍ താഴെ കൊടുക്കുന്നു. കൂടുതല്‍ ഡൌണ്ട് ലോഡുകള്‍ ആവശ്യമുള്ളവര്‍ താഴെ കൊടുത്തിട്ടുള്ള വിവിധ ലിങ്കുകള്‍ സന്ദര്‍ശിക്കുക. ഇംഗ്ലീഷ് പഠിക്കാന്‍ കഠിനാധ്വാനം ചെയ്യുന്ന മലയാളികള്‍ക്ക് ഈ ലേഖനം ഒരു വഴിത്തിരിവാകട്ടെ എന്ന പ്രാര്‍ത്ഥനയോടെ!
സേതുലക്ഷ്മി
കുറിപ്പ്: സാമ്പിളുകള്‍ എത്ര ശ്രദ്ധിച്ച് കേട്ടിട്ടും നിങ്ങള്‍ക്ക് ഒന്നും മനസിലാകുന്നില്ലെങ്കില്‍ അതിന്‍റെ അര്‍ത്ഥം ഇംഗ്ലീഷിന്‍റെ കാര്യത്തില്‍ നിങ്ങള്‍ ഏറെ പിന്നിലാണ് എന്നാണ്. എല്ലാം വ്യക്തമായി മനസിലായി എങ്കില്‍ നിങ്ങള്‍ ഇംഗ്ലീഷില്‍ പുലിയാണെന്ന് അര്‍ത്ഥം. എന്‍റെ അറിവില്‍ ഇത്രയും ലളിതമായ ഇംഗ്ലീഷ് പഠനരീതി ലോകത്തെങ്ങുമില്ല. HAPPY LEARNING.
ഈ രണ്ട് ഐക്കണുകളും ഓഡിയോ ഫയലുകളാണ്.
(ബൈബിള്‍)
(ചെറുകഥ)
കൂടുതല്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ താഴെയുള്ള ലിങ്കുകള്‍ സന്ദര്‍ശിക്കുക;
കുട്ടികള്‍ക്കുള്ള ഓഡിയോ പുസ്തകങ്ങള്‍ക്ക്
Related Posts:
- ബ്ലോഗുകളെ പിന്തുടരാന്…
- ധ്യാനത്തിന്റെ ദോഷവശങ്ങള്‍
- അധര വ്യായാമം ഇംഗ്ലീഷ് ഭാഷയ്ക്ക്
- നമുക്ക് സ്വപ്നങ്ങളെ വ്യാഖ്യാനിക്കാം
- അബോധ മനസിലെ ഹിറ്റ്ലിസ്റ്റുകള്‍

thanks alot I am following your way. your blog is great .it encouraged me
വിദേശബാങ്കുകളില്‍ നിന്ന് ധാരാളം ക്രെഡിറ്റ് കാര്‍ഡുകളും ലോണുകളും തരപ്പെടുത്തിയ ഈയുള്ളവന്‍ അവരുടെ പ്രതിനിധികള്‍ തിരിച്ചടവിനായി നിരന്തരം വിളിക്കുമ്പോള്‍ അവരോടു സംസാരിച്ചാണു ഇംഗ്ളീഷ് പഠിച്ചത്.
Just as you said, the sure shot way to learn English (and for that matter, any language) is to listen to and experience through any presentation of that language.
As for English, BBC World (TV / Radio) channel is a very good and fast medicine. Just make sure that you keep watching it everyday at least for one hour. Within a month, you will see remarkable improvement.
If it is a television channel, keep your eyes glued to the lip movements of the newsreader. this may look absurd, but that is how children learn any language.
Whether radio or TV, try to make a list of words that you did not understand or know the meaning of. Study them separately from a dictionary. Within a month you will be surprised to see how difficult to get anymore new words from the channel! Really, we already know more than 90 % of the words that appears in a news channel!
BBC WORLD റേഡിയോ കേള്‍ക്കുക, ആദ്യം ഒന്നും മനസ്സിലാവില്ല, പിന്നീട് അതുമാറിക്കോളും. SW Bandല്‍ കേരളത്തില്‍ ലഭ്യമാണു.
വളരെ പ്രയോജനപ്രദമായ പോസ്റ്റാണ്.
അഭിനന്ദനങ്ങള്‍..
ചിത്രകാരന്‍റെ പോസ്റ്റ് വഴി എത്തിയതാണ്. പകര്‍ത്തിയ അറിവിന് നന്ദി. പണ്ടു കുറെ കഷ്ടപ്പെട്ടിരുന്നു.
thank you lakshmi.. and chithrakaran
അഭിപ്രായത്തിന് നന്ദി, വിശ്വപ്രഭാ!
thanks you lachu and chitrakaaran
ഒരുപാടു പേര്‍ക്ക് ഈ അറിവ് പ്രയോജനപ്പെടും സേതുലക്ഷ്മീ. നന്ദി. സൌദിയിലായിരുന്നപ്പോള്‍ അവിടെയുള്ള ഒരു ഇംഗ്ലീഷ് എഫ്.എം ചാനല്‍ (അമേരിക്കന്‍ ഇംഗ്ലീഷ്) കേട്ടാണ് ഞാന്‍ ആദ്യം പഠിച്ചത്. വിശ്വേട്ടന്റെ കമന്റും ഇവിടെ ശ്രധേയം.
BBC World (TV / Radio) channel ഒക്കെ കേട്ട് ആംഗലേയഭാഷ പഠിയ്ക്കാം എന്നത് സത്യം തന്നെ. പക്ഷേ കേള്‍ക്കുന്നത് ഒരു ചെവിയിലൂടേ കേട്ട് ഭാഷ (മാത്രം) പഠിച്ച് മറ്റേ ചെവീലൂടേ പുറത്തേയ്ക്ക് വിട്ടോണം. പ്രൊപ്പഗാണ്ടാ ഇത്ര സുന്ദരമായി പ്രചരിപ്പിയ്ക്കുന്ന നല്ലൊരു ചാനലില്ല തന്നെ.
സിനിമകള്‍ വിട്ടുപോയതെന്തേ. ബൈബിളും, ചെറുകഥയും ഒക്കെ കേള്‍ക്കുന്നതിന്റെ നൂറിരട്ടി ഗുണം ചെയ്യും.(ഹോളീവുഡാണേല്‍ അമേരിയ്ക്കന്‍ ഇംഗ്ലീഷ് ആവും കേള്‍ക്കുകയെന്നേയുള്ളൂ) ആംഗലേയ സിനിമകളുടെ ഡീ വീ ഡീ ആദ്യമൊക്കെ സബ്ടൈറ്റിലിട്ട് കാണുക.പിന്നെപ്പിന്നെ സബ്റ്റൈറ്റില്‍ ഓഫാക്കി കാണുക. ഫ്രണ്ട്സ്, സൈന്‍ഫീല്‍ഡ് തുടാങ്ങിയ സീരിയലുകളുടെയും ഡീ വീ ഡീ സബ്റ്റൈറ്റിലിട്ടും അല്ലാതേയും കാണുക. ഒക്കെ നല്ല പരിപാടികളാണ്.
ഒന്നൂടെ,,ബീ ബീ സീ റിപ്പോര്‍ട്ട് ചെയ്യുന്നത് മിക്കതും പ്രൊപ്പഗാണ്ടയാണ്.
thanks yaar.. kurey aayi thappunu entha oru vazhi ennu. ipo kitti
thanks alot i think it will help me ………. i will try this surely. thank vijayalakshmi
Dear Sethu…
your article is very beneficial for every one who is eager to learn English.
Please put the link to download the dialogues between two persons
valare prayojanapradhamayi sethu….
kollam
thank you, now i trying..
This is the best site, i’ve ever seen, bookmarked