Wednesday, 8th September 2010

കുരിശില്‍ നിന്ന് കാശ്മീരിലേയ്ക്ക്

Posted on 22. Sep, 2008 by സേതുലക്ഷ്മി in Articles

“യേശു വീണ്ടും അത്യുച്ചത്തില്‍ നിലവിളിച്ചു പ്രാണന്‍ വെടിഞ്ഞു. തല്‍ക്ഷണം ദേവാലയത്തിന്‍റെ തിരശീല മുകള്‍തൊട്ട് അടിയോളം രണ്ടായി കീറിപ്പോയി. ഭൂമി കുലുങ്ങി, പാറകള്‍ പിളര്‍ന്നു. ശവക്കല്ലറകള്‍ തുറക്കുകയും മരിച്ചുപോയിരുന്ന അനേകം വിശുദ്ധരുടെ ശരീരങ്ങള്‍ ജീവന്‍ പ്രാപിക്കുകയും ചെയ്തു… സന്ധ്യയായപ്പോള്‍, യേശുവിന്‍റെ ഒരു ശിഷ്യനായിരുന്ന അരിമഥ്യായിലെ ജോസഫ് എന്നൊരു ധനികന്‍ അവിടെ എത്തി. അദ്ദേഹം പീലാത്തോസിനെ സമീപിച്ച് യേശുവിന്‍റെ ശരീരം ആവശ്യപ്പെട്ടു. അയാള്‍ക്ക് അത് കൊടുക്കാന്‍ പീലാത്തോസ് ആജ്ഞ നല്‍കി. ജോസഫ് ശരീരം എടുത്ത് ശീലയില്‍ പൊതിഞ്ഞ് പാറയില്‍ വെട്ടിച്ചിരുന്ന പുതിയ കല്ലറയില്‍ സംസ്ക്കരിച്ചു. കല്ലറയുടെ വാതില്‍ക്കല്‍ വലിയൊരു കല്ല് ഉരുട്ടിവച്ചശേഷം അദ്ദേഹം പോയി.” (മത്തായി 27: 50-60)

യേശുവിന്‍റെ ജീവിതത്തിന്‍റെ അന്ത്യനിമിഷങ്ങള്‍… ത്യാഗോജ്വലമായ ഒരു പുരുഷായുസിന്‍റെ ദയനീയമായ അന്ത്യം. അതവിടെ നില്‍ക്കട്ടെ! നമുക്ക് വിഷയത്തിലേയ്ക്ക് വരാം.

“യേശു ക്രിസ്തു കുരിശില്‍ തൂങ്ങി മരിച്ചിട്ടില്ല! അദ്ദേഹത്തെ കുരിശില്‍ തൂക്കിയെന്നത് സത്യം, എന്നാല്‍ അദ്ദേഹം മരിച്ചില്ല. മരിച്ചെന്ന് കരുതി കുരിശില്‍ നിന്ന് ഇറക്കപ്പെട്ട യേശു സുഹൃത്തുക്കളുടെ സഹായത്തോടെ സുഖപ്പെടുകയും കിഴക്കന്‍ രാജ്യങ്ങളിലൂടെ പലായനം ചെയ്ത് ഇന്ത്യയിലെത്തുകയും കാശ്മീരില്‍ ശിഷ്ടകാലം ജീവിച്ച് വാര്‍ദ്ധക്യസഹജമായി തന്നെ മരിച്ച്, കാശ്മീരില്‍ അടക്കം ചെയ്യപ്പെടുകയും ചെയ്തു!” ചരിത്രം പറയാന്‍ മടിക്കുന്ന ചില അപ്രിയ സത്യങ്ങളിലേയ്ക്ക്…!

ഒരു പക്ഷേ, വായനകാരില്‍ പലര്‍ക്കും ഇതൊരു പുതുമയുള്ള വിഷയമാവില്ല. റഷ്യന്‍ പണ്ഡിതനായ Nicolai Notovich ആണ് യേശു കുരിരില്‍ തൂങ്ങി മരിച്ചില്ലെന്നും അദ്ദേഹം ഇന്ത്യയിലേയ്ക്ക് പലായനം ചെയ്ത് ശിഷ്ടകാലം അവിടെ ജീവിച്ചിരുന്നുവെന്ന് വിപ്ലവകരമായ ആശയം ലോകത്തോട് ആദ്യമായി വിളിച്ചുപറഞ്ഞത്. 1887ല്‍ ബുദ്ധമതസന്യാസിമാരുടെ അതിഥിയായി ഇന്ത്യ കാണാനെത്തിയ അദ്ദേഹം ഒന്നാം നൂറ്റാണ്ടില്‍ “Issa” എന്ന പേരില്‍ ഒരു വിശുദ്ധന്‍ കാശ്മീരില്‍ ജീവിച്ചിരുന്നതായി അറിഞ്ഞ് ഞെട്ടിയത്രേ. ഏതോ ഒരു ബുദ്ധസന്യാസിയുടെ നാവില്‍ നിന്ന് വീണ വാക്കുകളാണ് ഇത്തരമൊരു അന്വേഷണത്തിന് വഴിതെളിച്ചത്. Issa യുടെയും യേശുവിന്‍റെയും ആശയങ്ങളിലും ജീവിതത്തിലും ഉണ്ടായിരുന്ന അസാമാന്യ സാദൃശ്യം കണ്ട് അദ്ദേഹം ശരിക്കും ബോധരഹിതനായി വീണതായി പറയപ്പെടുന്നു.

ചില സൂചനകളിലേയ്ക്ക്

കുരിശില്‍ നിന്ന് രക്ഷപ്പെട്ട യേശു സുഹൃത്തുക്കളുടെ സഹായത്തോടെ ഇന്ത്യയിലെത്തുകയും Yuz Asaf എന്ന പുതിയ പേര് സ്വീകരിച്ച്, കാശ്മീരില്‍ അന്ന് നിലനിന്നിരുന്ന ഇസ്രായേല്‍ വംശജരുടെ ഭരണകാര്യങ്ങള്‍ നടത്തിയും വചനം പ്രഘോഷിച്ചും ശിഷ്ടകാലം കഴിച്ചുകൂട്ടുകയും ചെയ്തതായുള്ള ചില സൂചനകളാണ് നമ്മുടെ മുന്നിലുള്ളത്. ഒന്നാം നൂറ്റാണ്ടില്‍ കാശ്മീരില്‍ ജീവിച്ചിരുന്ന Yuz Asaf എന്ന ആള്‍ യേശുവാണെന്നുള്ള നിഗമനമാണ് ഈ സൂചനകളില്‍ നിന്ന് ലഭിക്കുക. കാശ്മീരിലും പ്രാന്തപ്രദേശങ്ങളിലും, പിന്നെ യേശു യാത്ര ചെയ്തുവെന്ന് പറയപ്പെടുന്ന സ്ഥലങ്ങളിലും നിലവിലിരിക്കുന്ന വിശ്വാസങ്ങളും സ്മാരകങ്ങളുമാണ് ഇത്തരം തെളിവുകളില്‍ ഏറ്റം പ്രധാനപ്പെട്ടവ.

തെളിവുകള്‍ പരിശോധിക്കുന്നതിന് മുമ്പ്, കാശ്മീരില്‍ താമസിക്കുന്ന ചില ഗോത്രങ്ങളുടെ വിശ്വാസങ്ങള്‍ മനസിലാക്കുന്നത് വിഷയത്തില്‍ ഏറ്റവും പ്രധാനമാണ്. ഒന്നാം നൂറ്റാണ്ടില്‍ ഈസ (Issa) എന്ന പേരില്‍ ഒരാള്‍ ഇസ്രായേലില്‍ നിന്നും വന്നതായി കാശ്മീരിലെ Ben-i Israel എന്ന് സ്വയം വിളിക്കുന്ന ഒരു ഗോത്രക്കാര്‍ വിശ്വസിക്കുന്നു. പ്രാദേശികമായി ഇയാള്‍ Yuz Asaf എന്നാണ് അറിയപ്പെട്ടിരുന്നത്.

അതേസമയം, കുരിശില്‍ നിന്ന് കാ‍ശ്മീരിലേയ്ക്ക് വന്ന യേശു പുതിയ പേര് സ്വീകരിച്ച് ഇവിടെ തന്നെ ജീവിച്ച് മരിച്ച് അടക്കം ചെയ്യപ്പെട്ടതായിട്ടാണ് Ahmadis വിഭാഗക്കാര്‍ വിശ്വസിക്കുക. Yuz Asaf ഉം യേശുവും ഒരേ ആള്‍ തന്നെയായിരുന്നുവെന്ന് അവര്‍ വിശ്വസിക്കുന്നു. കാശ്മീരില്‍ എത്തിയശേഷം Marjam (Mary/Myriam) എന്നൊരു സ്ത്രീയെ വിവാഹം കഴിക്കുകയും അവര്‍ക്ക് കുട്ടികള്‍ ഉണ്ടാവുകയും 105-110 വയസില്‍ Yus Asaf മരിക്കുകയും ചെയ്തതായി പറയപ്പെടുന്നു. ജനങ്ങള്‍ അദ്ദേഹത്തെ നബി എന്നും, പ്രവാചകന്‍ എന്നും, രാകകുമാരന്‍ എന്നും വിശുദ്ധന്‍ എന്നും വിളിച്ചിരുന്നു. യേശുവിന്‍റെ 38മത്തെ വയസില്‍ പാക്കിസ്ഥാനിലെ Murree പട്ടണത്തില്‍ വച്ച് യേശുവിന്‍റെ അമ്മ മരണപ്പെട്ടുവെന്നും അവരുടെ ശവകുടീരം Mai Mari da Ashtan എന്ന് അറിയപ്പെടുന്നുവെന്നും വിശ്വസിക്കപ്പെടുന്നു.

ജമ്മുകാശ്മീരില്‍ ശ്രീനഗറിലെ Mohala Kan Yar ജില്ലയില്‍ Roza Bal (”The Site of the Honored Tomb”) എന്ന പേരിലുള്ള ശവകുടീരം Yuz Asafന്‍റേതാണെന്നാണ് പരക്കെയുള്ള വിശ്വാസം. Yuz Asaf (Yus Asaph) എന്ന പേരിലാണ് അടക്കംചെയ്തിരിക്കുന്നത്. ഇവിടുത്തെ മുസ്ലീങ്ങള്‍ ആദരവോടെ കാണുന്ന ഈ ശവകുടീരത്തില്‍ അടക്കം ചെയ്തിരിക്കുന്ന ആള്‍ മുഹമ്മദ് നബിക്കും 600 വര്‍ഷങ്ങള്‍ക്കും മുമ്പ് ജീവിച്ചിരുന്ന ആളാണെന്നും മറ്റൊരു രാജ്യത്തില്‍ നിന്ന് പ്രസംഗിക്കാന്‍ കാശ്മീരില്‍ എത്തിയതാണെന്നുമുള്ള വിശ്വാസമാണ് ഇവിടെയുള്ളത്. അതേ സമയം ശവകുടീരത്തിന്‍റെ പഴക്കം 1900 വര്‍ഷമാണെന്ന് തെളിയിക്കുന്ന രേഖകളും ഇന്ന് ലഭ്യമാണ്. Yuz Asaf (Yus Asaph) എന്ന പേര് “Jesus the Gatherer” എന്നാണ് അര്‍ത്ഥമാക്കുന്നതെന്ന് ചിലര്‍ വിശ്വസിക്കുന്നു. Eastern Anatolia ലെ Kurdish വിഭാഗക്കാരുടെയിടയില്‍ കിഴക്കന്‍ തുര്‍ക്കിയില്‍ യേശു ജീവിച്ചിരുന്നതായി പറപ്പെടുന്ന നിരവധി കഥകള്‍ ഇന്ന് നിലവിലുണ്ട്. ടിബറ്റിലെ ചില പാരമ്പര്യങ്ങളും യേശുവിന്‍റെ പഠനങ്ങളും തമ്മില്‍ അത്ഭുതാവഹമായ സാദൃശ്യമാണുള്ളത്. ഈ സാദൃശ്യങ്ങള്‍ യാദൃശ്ചികം മാത്രമാണെന്ന് പറയുന്നതിനെക്കാള്‍ യേശു കാശ്മീരില്‍ ജീവിച്ചിരുന്നു എന്ന് പറയുന്നതാവും കൂടുതല്‍ എളുപ്പമെന്ന് ചുരുക്കം.

എന്തിന് ഇന്ത്യയിലേയ്ക്ക്

യേശു മരണത്തില്‍ നിന്ന് രക്ഷപ്പെട്ടെന്ന് തന്നെയിരിക്കട്ടെ! പക്ഷേ യേശു എന്തിന് ഇന്ത്യയിലേയ്ക്ക് പോയി? ചോദ്യം ഏറെ പ്രസക്തമായ ഒന്നാണ്. അത് സംബന്ധിച്ച് മൂന്ന് പ്രധാന കാരണങ്ങളാണ് ചരിത്രകാരന്‍‌മാര്‍ നിരത്തുന്നത്.

1. റോമന്‍‌ സാമ്രാജ്യത്തിന്‍റെ ഭീഷണിയാണ് പ്രധാന കാരണങ്ങളില്‍ ഒന്ന്. യേശുവും മേരി മഗ്ദലീനയും അവളുടെ സഹോദരി മാര്‍ത്തയും സഹോദരന്‍ ലാസറും ഫ്രാന്‍സിലേയ്ക്ക് പോയതായി ഒരു കഥ നിലനില്‍ക്കുന്നുണ്ടെങ്കിലും അതിന്‍റെ സാധുത ചരിത്രകാരന്‍‌മാര്‍ തള്ളിക്കളയുന്നതിനുള്ള കാരണവും റോമന്‍ സാമ്രാജ്യത്തിന്‍റെ സാന്നിധ്യമാണ്. അക്കാലഘട്ടത്ത് ഫ്രാന്‍സ് ഒരു റോമന്‍‌ കോളനി ആയിരുന്നതിനാല്‍ യേശു അങ്ങോട്ട് പോകാനുള്ള സാധ്യത വിരളമാണ്. റോമാക്കാര്‍ തന്നെ കുരിശില്‍ തറച്ച യേശു അവിടെ വച്ച് തിരിച്ചറിയപ്പെടാനും പിടിക്കപ്പെടാനുമുള്ള സാധ്യത കണക്കിലെടുത്താല്‍ യേശു അങ്ങോട്ട് പോകാന്‍ സാധ്യതയില്ല. ഇത്തരം ഭീഷണികള്‍ ഒന്നുമില്ലാത്ത ഒരു രാജ്യത്തേയ്ക്ക് യേശു പോയിരിക്കാനാണ് സാധ്യത. ഇന്ത്യ ഏറെ സുരക്ഷിതമായ രാജ്യമായിരുന്നുവെന്നതിന് മറ്റ് തെളിവുകള്‍ വേണ്ടെല്ലോ!

2. ഹീബ്രൂ ബൈബിളില്‍ പറയുന്നത് പോലെ, അസ്സിറിയാക്കാര്‍ ചിതറിച്ചുകളഞ്ഞ ഇസ്രായേല്‍ ഗോത്രങ്ങള്‍ താമസിക്കുന്ന സ്ഥലങ്ങളിലേയ്ക്ക് യേശു പലായനം ചെയ്തിരിക്കാനുള്ള സാധ്യതയാണ് പിന്നെയുള്ളത്. ഇത്തരം സമൂഹങ്ങള്‍ വടക്ക്-കിഴക്കന്‍ രാജ്യങ്ങളില്‍ ഏറെയുണ്ടായിരുന്നു. കാശ്മീരില്‍ ഇസ്രയേലുമായി രക്തബന്ധമുള്ള ഗോത്രങ്ങള്‍ ഉണ്ടായിരുന്നുവെന്നതിന് തെളിവുകളുണ്ട്. അങ്ങനെയെങ്കില്‍, യേശു കാശ്മീരില്‍ എത്തിയെങ്കില്‍ ഇതുപോലൊരു സുരക്ഷിതമായ സ്ഥലം ഭൂമിയില്‍ ഇല്ലെന്ന് കണ്ടിട്ട് തന്നെയാവണം.

3. അന്ന് കിഴക്കന്‍ നാടുകളിലേയ്ക്ക് യാത്രചെയ്യുന്നതിന് എളുപ്പ വഴികളുണ്ടായിരുന്നു. Silk റൂട്ട്, Spice റൂട്ട് എന്നിവയായിരുന്നു ആ സുപ്രധാന വഴികള്‍. Spice റൂട്ടിലൂടെ സഞ്ചരിച്ച യേശു ശിഷ്യനായ തോമസ് കേരളത്തിലെത്തിയത് ചരിത്ര സംഭവമാണ്. എന്നാല്‍ യേശു Silk റൂട്ട് തിരഞ്ഞെടുത്ത് കാശ്മീരില്‍ എത്തിയിരിക്കണം. തുര്‍ക്കി, പേര്‍ഷ്യ, അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളിലൂ‍ടെ സഞ്ചരിച്ച് യേശു ഇന്ത്യയിലെത്തിയതായാണ് പ്രധാന സൂചന. റൂട്ട് കാണുന്നതിന്

റോമാക്കാരുടെ ഭീഷണി, ഇസ്രയേല്‍ ഗോത്രക്കാരുടെ സാന്നിധ്യം, യാത്ര ചെയ്യുന്നതിന് സുഗമമായ വഴി എന്നീ മൂന്ന് കാരണങ്ങള്‍ കൊണ്ടാണ് യേശു ഇന്ത്യയില്‍ അഭയപ്രാപിക്കാന്‍ തിരഞ്ഞെടുത്തതിന് നിരത്തപ്പെടുന്ന് മൂന്ന് കാരണങ്ങള്‍.

യേശുവിന്‍റെ കാശ്മീരിലെ കല്ലറ

യേശു കാശ്മീരില്‍ ജീവിച്ചിരുന്നുവെന്നതിന് ആധാരമായ സുപ്രധാ‍ന തെളിവാണിത്. കാശ്മീരിലെ Rauza Bal എന്ന കെട്ടിടത്തിലാണ് യേശുവിന്‍റേതെന്ന് കരുതപ്പെടുന്ന ശവകുടീരമുള്ളത്. Rauza Bal എന്നാല്‍ “tomb of a prophet” എന്നാണ് അര്‍ത്ഥം. ശവകുടീരത്തിന്‍റെ പേരാകട്ടെ “Hazrat Issa Sahib” എന്നും. “Tomb of the Lord Master Jesus” എന്നാണ് ഇതിന്‍റെ അര്‍ത്ഥം തന്നെ. ഒരു Moslem വിശുദ്ധനോടൊപ്പം Yuz Asaf സംസ്ക്കരിക്കപ്പെട്ടിരിക്കുന്നതായാണ് അവിടെത്തെ ശിലാരേഖകളില്‍ പറയുന്നത്. Moslem പാരമ്പര്യമനുസരിച്ച് വടക്ക്-തെക്ക് രീതിയിലാണ് കല്ലറയുടെ സ്ഥാനമെങ്കിലും‍, കല്ലറയുടെ ഉള്ളിലെ Yuz Asaf യുടെ പേടകം കിഴക്ക് പടിഞ്ഞാറ്‌ രീതിയില്‍ വച്ചിരിക്കുന്നത് കല്ലറയിലെ ചെറിയ ദ്വാരത്തില്‍ കൂടി കാണാനാവും. ശവപേടകം കിഴക്ക്-പടിഞ്ഞാറ് ദിശയില്‍ വയ്ക്കുക യഹൂദ പാരമ്പര്യമായതിനാല്‍ Yuz Asaf ഒരു യഹൂദനാണെന്ന് നിസാരമായി അനുമാനിക്കാവുന്നതേയുള്ളു. ഈ ശവകുടീരത്തിന് 112 AD വരെ പഴക്കമുണ്ടെന്നത് തെളിയിക്കുന്നതിന് രേഖകളും ഇന്ന് ലഭ്യമാണ്.

കല്ലില്‍ കൊത്തിയ പാദമുദ്രകളാണ് ഈ ശവകുടീരത്തില്‍ തന്നെ കാണാവുന്ന മറ്റൊരു ശ്രദ്ധേയമായ വസ്തു. ഈ പാദമുദ്രകളില്‍ കാണാവുന്ന പാടുകള്‍ ആണിയടിക്കപ്പെട്ടതിന്‍റേതാണെന്ന് ശവകുടീരത്തെ കുറിച്ച് പഠനം നടത്തിയിട്ടുള്ള പ്രഫസര്‍ Hassnain പറയുന്നു. കാലില്‍ ആണിയടിച്ച് കുരിശില്‍ തറക്കുന്ന രീതി ഏഷ്യയില്‍ നിലവില്ലാതിരുന്നതിനാല്‍ തന്നെ ഇത് യേശുവാകാനുള്ള സാധ്യതയാണ് ഈ തെളിവുകള്‍ സൂചിപ്പിക്കുന്നത്. അതുപോലെ തന്നെ കാശ്മീരിലെ സോളമന്‍റെ ദേവാലയം (Temple of Solomon) എന്ന് വിളിക്കുന്ന ചെറിയ ആരാധനാലയത്തില്‍ Yus Assaf താന്‍ യേശുവാണെന്ന് അവകാശപ്പെട്ടതായി കൊത്തിവച്ചിട്ടുണ്ട്.

Yuz Asaf-ന്‍റെ ആശയങ്ങളും യേശുവിന്‍റെ ആശയങ്ങളും തമ്മില്‍ അത്ഭുതാവഹാമായ സാദൃശ്യമാണുള്ളതെന്ന് പറഞ്ഞെല്ലോ! ഈ സാദൃശം വെറും യാദൃശ്ചികമല്ലെന്നും Yuz Asaf വും യേശുവും ഒരേ ആള്‍ ആയിരുന്നതുമൂലമാണെന്നും പണ്ഡിതന്‍‌മാര്‍ വാദിക്കുന്നു. അതുപോലെ തന്നെ Yuz Asafയെ നബി എന്ന് വിളിച്ചിരുന്നതായും സൂചിപ്പിച്ചല്ലോ! ചരിത്രകാരന്‍‌മാരുടെ നിഗമനം അനുസരിച്ച്, നബി എന്ന് പ്രയോഗം ഇസ്ലാമിലും ഇസ്രായേലിലും മാത്രം കാണാവുന്ന ഒന്നാണ്. ഒന്നാം നൂറ്റാണ്ടില്‍ Yuz Asaf ജീവിച്ചിരുന്നതിനാല്‍ അദ്ദേഹം മുസ്ലീം ആയിരുന്നുവെന്ന് പറയാനാവില്ല. കാരണം അദ്ദേഹത്തിന് 600 വര്‍ഷങ്ങള്‍ക്ക് ശേഷം മുഹമ്മദ് നബിയുടെ വരവോടെയാണെല്ലോ മുസ്ലീങ്ങള്‍ ഉണ്ടാകുന്നത്. അങ്ങനെയെങ്കില്‍ Yuz Asaf ഒരു ഇസ്രായേല്‍ക്കാരനായിരുന്നുവെന്ന് നിസംശയം പറയാനാവും. നബി എന്ന പദം സംസ്കൃതത്തില്‍ ഇല്ലാത്തതിനാല്‍ അതൊരു ഹിന്ദുവായിരുന്നുവെന്ന് വാദിക്കാനാവില്ല. Yasu എന്ന പേര് Yuz Asaf ആയി രൂപാന്തരം പ്രാപിച്ചുവെന്നാണ് ഇവിടെ കരുതേണ്ടത്! സംസ്കൃതത്തില്‍ ഇങ്ങനെയൊരു പദം കാണാനാവാത്തതിനാല്‍ സംസ്ക്കരിക്കപ്പെട്ടയാള്‍ ഹിന്ദുവാണെന്ന് പറയാനാവില്ല. മാത്രമല്ല ഹിന്ദുക്കള്‍ ശവസംസ്ക്കാരം നടത്താറുമില്ല. ഇതില്‍ നിന്ന് വ്യക്തമാകുന്ന കാര്യം ഇതാണ്, Yuz Asaf എന്നൊരാള്‍ ഒന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നു. അയാള്‍ ഒരു യഹൂദനും നബിയും പ്രവാചകനും ആയിരുന്നു.

തോമസിന്‍റെ സുവിശേഷത്തില്‍ നിന്ന്

യേശുവിന്‍റെ ശിഷ്യനായ തോമസ് സുവിശേഷം എഴുതിയിട്ടുള്ള കാര്യം അറിയാമല്ലോ! ആകെ നാല് സുവിശേഷങ്ങള്‍ മാത്രമേ ഉള്ളുവെന്ന് ധാരണയാണ് നമ്മില്‍ പലര്‍ക്കുമുള്ളത്. എന്നാല്‍ മത്തായി, മര്‍ക്കോസ്, ലൂക്കോസ്, യോഹന്നാല്‍ എന്നിവരെ കൂടാതെ നിരവധി പേര്‍ സുവിശേഷങ്ങള്‍ എഴുതിയിട്ടുണ്ട്. എന്നാല്‍ അവയെയൊന്നും സഭ അംഗീകരിച്ചിട്ടില്ലെന്ന് മാത്രമല്ല ബൈബിളില്‍ ഉള്‍പ്പെടുത്തിയിട്ടുമില്ല. Apocrypha എന്ന പേരിലാണ് അംഗീകരിക്കപ്പെടാത്ത ഈ സുവിശേഷങ്ങള്‍ അറിയപ്പെടുക. തോമസ് മാത്രമല്ല മഗ്ദലേന മറിയവും ഇത്തരത്തില്‍ സുവിശേഷം എഴുതിയിട്ടുണ്ട്. ചില കാര്യങ്ങളിലെങ്കിലും സഭയുടെ ഔദ്യോഹിക പഠനങ്ങളുമായി വൈരുദ്ധ്യം പുലര്‍ത്തുന്നവയാണ് യേശുവുമായി അടുത്ത് ബന്ധം പുലര്‍ത്തിയവരുടെ ഈ സുവിശേഷങ്ങള്‍. എങ്കിലും യേശുവിനെ കുറിച്ച് വ്യക്തമായ ചിത്രം ലഭിക്കുന്നതിന് ഈ ഗ്രന്ഥങ്ങള്‍ നമുക്ക് ഉപയോഗിക്കാനാവും.

Acts of Thomas, Gospel of Thomas എന്നിവ നാലാം നൂറ്റാണ്ടിലോ അതിന് മുമ്പോ എഴുതപ്പെട്ടുവെന്നാണ് കരുതപ്പെടുന്നത്. കുരിശാരോഹണത്തിന് ശേഷം യേശുവിനെ നിരവധി തവണ കണ്ടിട്ടുണ്ടെന്ന് ‘Acts of Thomas’ ല്‍ തോമസ് വിവരിക്കുന്നു. Andrappa-യുടെ രാജാവിന്‍റെ അതിഥിയായി യേശു Andrapolis-ലും Paphlagonia-യിലും (Anatoliaയുടെ വടക്ക്) പോയതായും അവിടെ വച്ച് തോമസ് യേശുവിനെ അവിചാരിതമായി കണ്ടുമുണ്ടുന്നതായും തോമസ് രേഖപ്പെടുത്തിയുട്ടുണ്ട്. അവിടെ വച്ച് തന്‍റെ ആദര്‍ശങ്ങള്‍ പ്രസംഗിക്കുവാന്‍ ഇന്ത്യയിലേക്ക് പോകാന്‍ യേശു ആവശ്യപ്പെട്ടതായും അതിന് ശേഷം യേശുവും മറിയവും തുര്‍ക്കിയുടെ പടിഞ്ഞാറേ തീരത്തേയ്ക്ക് യാത്ര പുറപ്പെട്ടതായും തോമസ് രേഖപ്പെടുത്തിയിട്ടുണ്ട്. 47-ല്‍ യേശുവും തോമസും Taxila-ല്‍ (ഇപ്പോഴത്തെ പാക്കിസ്ഥാനില്‍) പോയപ്പോള്‍ അവിടുത്തെ രാജാവും സഹോദരനും യേശുവിന്‍റെ പഠനങ്ങളെ അംഗീകരിച്ചതായും തോമസ് Acts of Thomas-ല്‍ പറയുന്നു. യേശുവിന്‍റെ ശിഷ്യനായ തോമസ് തന്നെ കാര്യം തുറന്ന് പറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍…

ഭൂമിശാസ്ത്രപരമായ തെളിവുകള്‍

വിവേകാനന്ദന്‍ കന്യാകുമാരിയിലെ ഒരു പാറയില്‍ ചെന്നപ്പോള്‍ അത് “വിവേകാനന്ദ പാറ”യായി. പാറയുടെ പേര് തന്നെ വിവേകാനന്ദന്‍ അവിടം സന്ദര്‍ശിച്ചു എന്നതിന് തെളിവാണെല്ലോ! ഈ വാദത്തിന് കഴമ്പുണ്ടെങ്കില്‍‍…

ശ്രീനഗറില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെ Aish Muqam എന്ന പേരില്‍ ഒരു വിശുദ്ധ മന്ദിരമുണ്ട്. Aish എന്നത് “Issa” ആണെന്നും “Muqam” വിശ്രമം എന്നുമാണ് അര്‍ത്ഥമെന്ന് പരാമര്‍ശിക്കപ്പെടുന്നു. അതായത് “ഈശ ഇവിടെ വിശ്രമിച്ചു” എന്നര്‍ത്ഥം. ഇങ്ങനെ, കാശ്മീരിലെ ചില സ്ഥലങ്ങളുടെ പേരില്‍ യേശുവിന്‍റെ പേരുമായി വന്നിട്ടുള്ള സമാനത ശ്രദ്ധേയമായ ഒരു സംഗതിയാണ്. ശ്രീനഗറില്‍ നിന്ന് 40 കിലോമീറ്റര്‍ തെക്ക് Yuz-Marg (the meadow of Yuz Asaf) എന്ന പേരിലുള്ള പുല്‍ത്തകിടിയും കിഴക്കന്‍ അഫ്ഗാനിലെ Yuz Asaf പ്രവാചകന്‍റെ നാമധേയത്തിലുള്ള രണ്ട് സമതലങ്ങളുമാണ് പേര് കൊണ്ടുതന്നെ Yuz Asaf എന്നൊരാള്‍ ജീവിച്ചിരുന്നതായുള്ള തെളിവുകള്‍.

1000 BC യില്‍ നിര്‍മ്മിക്കപ്പെട്ടുവെന്ന് കരുതപ്പെടുന്ന ശ്രീനഗറിലെ “The Throne of Solomon” എന്ന ദേവാലയം യേശുവിന്‍റെ കാലഘട്ടത്ത് തന്നെ ജീവിച്ചിരുന്ന Gopadatta രാജാവ് പുതുക്കിപ്പണിതിരുന്നു. അത് പുതിക്കാനുള്ള ജോലികള്‍ക്ക് നേതൃത്വം കൊടുത്തതാകട്ടെ പേര്‍ഷ്യാക്കാരനായ ഒരു ശില്‍പ്പിയും ആയിരുന്നു. അവിടെയുളള ഒരു ശിലാശാസനം (കല്ലിലെഴുത്ത്) കുറേക്കൂടി വ്യക്തമായ തെളിവാണ്. “At this time Yuz Asaf announced his prophetic calling in Year 50 and 4″ and “He is Jesus — Prophet of the Sons of Israel”!

പുരാതനമായ silk റൂട്ടിലൂടെ മറിയം സഞ്ചരിച്ചതുകൊണ്ടാണ് അതിന് “Home of Mary” എന്ന പേര് ലഭിച്ചതെന്നും പേര്‍ഷ്യയിലൂടെ യേശു യാത്ര ചെയ്തതുമൂലമാണ് അദ്ദേഹത്തിന് Yuz Asaf (leader of the Healed) എന്ന പേര് ലഭിച്ചതെന്നും പറയപ്പെടുന്നു.

പുസ്തകങ്ങളിലൂടെ

യേശു കാശ്മീരില്‍ ജീവിച്ചിരുന്നു എന്നതിനുള്ള തെളിവുകള്‍ നിരവധി ഗ്രന്ഥങ്ങളില്‍ നിന്ന് ലഭ്യമാണ്. കാശ്മീരിന്‍റെ ചരിത്ര പുസ്തകമാണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്.

Isa (the Koranic name for Christ) എന്നയാള്‍ Yuz Asaf ആയും അറിയപ്പെട്ടിരുന്നതായി കാശ്മീരിന്‍റെ ചരിത്ര പുസ്തകവും രേഖപ്പെടുത്തിയിരിക്കുന്നു. Yus Assaf ഇസ്രായേലില്‍ നിന്ന് വന്ന് ആളായിരുന്നുവെന്നും അദ്ദേഹം ഒരു പ്രവാചകനായിരുന്നുവെന്ന് അവകാശപ്പെട്ടിരുന്നതായും ആളുകളെ അദ്ദേഹം പഠിപ്പിച്ചിരുന്നതായും AD 80ല്‍ അദ്ദേഹം മരിച്ചതായും കാശ്മീരിന്‍റെ ചരിത്രപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളതായി വിദഗ്ധര്‍ പറയുന്നു.

യേശുവിന്‍റെ കാശ്മീര്‍ ജീവിതത്തെ സംബന്ധിച്ച തെളിവുകള്‍ നിരത്തുന്ന മറ്റൊരു പുസ്തകമാണ് ജര്‍മ്മന്‍ ഭാഷയില്‍ എഴുതപ്പെട്ട Holger Kerstenന്‍റെ “Jesus Lived in India”. ഇന്ന് നാം കാണുന്ന ആധുനിക ബൈബിള്‍ സഭ അതിന്‍റെ വിശ്വാസങ്ങള്‍ക്കനുസൃതം എഡിറ്റ് ചെയ്തുണ്ടാക്കിയതെന്നാണ് Kersten വാദിക്കുന്നത്. Yuz Asaf, Issa എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്ന യേശു കാശ്മീരില്‍ വന്നുവെന്നതിന് ചരിത്രപരമായ 21-ല്‍ കൂടുതല്‍ തെളിവുകള്‍ Kersten നിരത്തിയിട്ടുണ്ട്. ഉദാഹരണത്തിന്, Bhavishyat Mahapurana (volume 9 verses 17-32) Issa-Masih (Jesus the Messiah) എന്ന ഒരാളെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.

കുരിശാരോഹണത്തിന് ശേഷം യേശു സഞ്ചരിച്ചുവെന്നതിന് തെളിവായി നിരത്താവുന്ന ഒന്നാണ് പോര്‍ഷ്യന്‍ പണ്ഡിതനായ F. Mohammed ന്‍റെ “Jami-ut-tuwarik” എന്ന ചരിത്ര പുസ്തകം. അതില്‍ രാജാവിന്‍റെ ക്ഷണം അനുസരിച്ച് യേശു Nisibis ല്‍ (തുര്‍ക്കിയിലെ Nusaybin) വന്നതാ‍യി പറപ്പെടുന്നു. ഇതേ സംഭവം Abu Jafar Muhammed എന്നയാളുടെ “Tafsi-Ibn-i-Jamir at-tubri” എന്ന പുസ്തകത്തില്‍ ആവര്‍ത്തിക്കപ്പെടുന്നുണ്ട്. യേശുവിന്‍റെ സ്വഭാവവുമായി ഏറെ സാമ്യമുള്ള “Yuz Asaf” (”Leader of the Healed”) എന്നൊരു വിശുദ്ധനെ കുറിച്ചുള്ള പുരാണകഥകള്‍ തുര്‍ക്കിയിലും പേര്‍ഷ്യയിലും നിലവിലുള്ളതായും അവര്‍ സാക്ഷിക്കുന്നു. Yuz Asaf പേര്‍ഷ്യയില്‍ സംഞ്ചരിച്ചുവെന്നതിന് Agha Mustafa യുടെ “Awhali Shahaii-i-paras” സാക്‍ഷ്യപ്പെടുത്തുന്നു.

Khuda Baksh യുടെ പേരില്‍ പാട്നയില്‍ സ്ഥാപിതമായിരിക്കുന്ന Khuda Baksh Library ലെ ആയിരക്കണക്കിന് വരുന്ന പുരാതന കൈയ്യഴുത്ത് പ്രതികളിലും പുസ്തകങ്ങളിലും അമൂല്യമായ The Qisa Shazada Yuzasaph wo hakim Balauhar എന്ന പുസ്തകം യേശുവിനെ കുറിച്ച് അത്ഭുതകരമായ ചില വിവരങ്ങള്‍ നല്‍കുന്നുണ്ടെന്ന് പറയപ്പെടുന്നു. Balauhar യുടെയും Budasaf യുടെയും ഈ പുസ്തകം ഉര്‍ദ്ദുവിലാണ് എഴുതപ്പെട്ടിരിക്കുന്നത്. കാശ്മീരില്‍ താമസിച്ചിരുന്ന Yuz Asaf നെ കുറിച്ച് ഇതില്‍ പറയുന്നുണ്ട്. വായിക്കാന്‍!

Gopadatta രാജാവിന്‍റെ കാലഘട്ടത്ത് Yuz Asaf എന്നൊരാള്‍ ഉണ്ടായിരുന്നതായും അദ്ദേഹത്തെ Issar (Jesus) എന്ന് വിളിച്ചിരുന്നതായി ചരിത്രകാരനായ Mullah Nadini (1413) യും രേഖപ്പെടുത്തിയിരിക്കുന്നു. യേശു കാശ്മീരില്‍ എത്തിയ ശേഷം യൂസ് ആസഫ് (Yuz Asaf അല്ലെങ്കില്‍ Yus Asaph, Shahzada Nabi Hazrat Yura Asaf) എന്ന പേര് സ്വീകരിച്ച് Maryan എന്ന ഒരു സ്ത്രീയെ വിവാഹം കഴിച്ചതായും അവര്‍ക്ക് കുട്ടികള്‍ ഉണ്ടായതായും 120-മത്തെ വയസില്‍ വാര്‍ദ്ധക്യസഹജമായി യേശു മരണമടഞ്ഞതായും Negaristan-i-Kashmir എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. St. Irenaeus (125 – 202 AD) മുതല്‍ Dr. Fida Hassnain വരെയുള്ള നിരവധി പണ്ഡിതന്‍‌മാര്‍ യേശു ഏഷ്യയില്‍ വന്നതായും ഇന്ത്യയില്‍ ശിഷ്ടകാലം ജീവിച്ചതായും കുറിക്കുന്ന നിരവധി രേഖകള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

ഉപസംഹാരം

നിര്‍ത്തുന്നതിന് മുമ്പ് ഒരു വാക്ക്. യേശു എന്ന് ചരിത്ര പുരുഷന്‍ കാശ്മീരില്‍ വന്ന് ജീവിച്ചെന്നും, ഇപ്പോള്‍ ക്രിസ്തീയ സഭകള്‍ മൈക്ക് വച്ച് പ്രഘോഷിക്കുന്ന യേശുവിന്‍റെ മരണം ഉള്‍പ്പെടെയുള്ള വിശ്വാസ സംഹിതകള്‍ കല്ലുവച്ച് നുണയാണെന്നും തെളിയിക്കുകയല്ല ഈ ലേഖനത്തിന്‍റെ ലക്‍ഷ്യം. ചരിത്രവും വിശ്വാസവും തമ്മിലുള്ള വടം വലി നടക്കട്ടെ! എവിടെ വരെ പോകുമെന്ന് വെറുതേ നോക്കി നിക്കാമെല്ലോ!

Bookmark and Share
VN:F [1.9.2_1090]
Rating: 0.0/10 (0 votes cast)
VN:F [1.9.2_1090]
Rating: 0 (from 0 votes)

Related Posts:


Tags: , , , , ,

21 Responses to “കുരിശില്‍ നിന്ന് കാശ്മീരിലേയ്ക്ക്”

  1. വാഴക്കാവരയന്‍ 22 September 2008 at 11:27 AM #

    ഒഴുക്കിന് എതിരായി ചിന്തിക്കാനുള്ള തങ്കളുടെ ശ്രമത്തിനു അഭിനന്തങ്ങള്‍…. കേട്ടതെല്ലാം വിശ്വസിക്കാതെ ഒരു സത്യാന്വേഷണം നടത്താന്‍ തയ്യാറുള്ളവര്‍ക്കേ ജീവിത സത്യങ്ങള്‍ കുറച്ചെങ്കിലും മനസിലാക്കാനാവൂ. എല്ലാ ഭാവുകങ്ങളും

    ചരിത്രം എന്നും ഭാഗികമായ സത്യങ്ങളേ പറഞ്ഞിട്ടുള്ളൂ. ഞാന്‍ യേശുവില്‍ വിശ്വസിക്കുന്നവനാണെങ്കില്‍ അതിനു വേണ്ട തെളിവുകള്‍ സംഭരിക്കും, അല്ലെങ്കില്‍ അതിനെതിരായും. എല്ലാ മതഗ്രന്ഥങ്ങളിലും വിശ്വസിക്കാന്‍ പ്രയാസമുള്ള കാര്യങ്ങള്‍ അതിഭാവുകത്വത്തോടെ ചേര്‍ത്തിട്ട്റ്റുണ്ട്. എന്ഥിനേറെ, നമ്മുടെ ആധുനിക ഭാരത ചരിത്രം പറയുന്നത് ഗാന്ധിജിയുയ്ടെ സമരം മൂലമാണ് നമുക്ക് സ്വാതന്ത്ര്യം ലഭിച്ചത് എന്ന്. ജാലിയന്‍ വാലാബാഗിലെ കൂട്ടക്കൊലയും, ഭഗത് സിങിനെ പോലെയുള്ള യോഢാക്കളെ തൂക്കിക്കൊല്ലുകയും ചെയ്തവരക്ക് ആവശ്യമെങ്കില്‍ ഒരു സത്യാഗ്രഹിയെ ഒതുക്കനാണോ പ്രയാസം? നമ്മളാണ് ഭരണാധികാരി എങ്കില്‍ എന്തു ചെയ്യും? അതിനാല്‍ എനിക്കു തോന്നുന്നത് ചരിത്രം കൂടുതലും കളവാണ് തരുന്നത്.

    പിന്നെ ഞാന്‍ ദൈവപുത്രന്‍ എന്നല്ലാതെ ദൈവമാണെന്ന് ഒരിടത്തും യേശു പറഞ്ഞതായി ഞാന്‍ വായിച്സിട്ടില്ല. എല്ലാ മനുശ്യരും ദൈവപുത്രരാണ് എന്നും പറഞ്ഞിട്ടുണ്ട്. ബാക്കി ഒക്കെ ഓറോ കാലഘട്ടത്തില്‍ ഉണ്ടായ സങ്കല്പങ്ങള്‍ ആവാം.

    VA:F [1.9.2_1090]
    Rating: 0.0/5 (0 votes cast)
    VA:F [1.9.2_1090]
    Rating: 0 (from 0 votes)
  2. Baiju Elikkattoor 22 September 2008 at 12:25 PM #

    Interesting……..!

    VA:F [1.9.2_1090]
    Rating: 0.0/5 (0 votes cast)
    VA:F [1.9.2_1090]
    Rating: 0 (from 0 votes)
  3. ജോക്ക്ര് 22 September 2008 at 1:30 PM #

    അഹമ്മദിയാക്കളുടെ വാദ പ്രകാരം, യേശുവിനെ അല്ലാഹു ആകാശത്തേക്ക് ഉയര്‍ത്തിയതിനാല്‍ ജൂത്ന്മാര്‍ക്ക് യേശുവിനെ കുരിശില്‍ തറക്കാന്‍ സാധിച്ചില്ല (ഇത്രയും ഖുരാന്‍ഇല്‍ ഉള്ളത്) എന്നാല്‍ പിന്നീട് യേശു ആകാശത്ത് നിന്ന് വന്നത് മിര്‍സാ ഗുലാ അഹമ്മദ് എന്ന രൂപത്തില്‍ ആണ് എന്നുള്ളതാണ് അത്. ഖുര്‍ ആന്റെ വിവരണം അനുസരിച്ച് ദൈവത്തിലേക്ക് ഉയര്‍ത്തപ്പേട്ടയേശു ലോകവാസാനത്തിന് മുമ്പ് ലോകത്ത് അനീതിയും അധര്‍മവും നടമാടുമ്പോള്‍ അന്ത്യ ക്യസ്തുവായി അവതരിക്കും എന്നാണ്. അഹമ്മദിയാക്കള്‍ പറയുന്നു ഈ പ്രസ്തുത ഈസ വന്നു കഴിന്‍ജ്ജൂ എന്ന് .അതായിരുന്നു മിര്‍സാ ഗുലാ അഹമ്മദ് എന്നും അവര്‍ പറയുന്നു. (ഇവരുടെ വാദങ്ങള്‍ പലതും ബാലിശവും വിശ്വസിക്കാന്‍ ഏറേ ബുദ്ധിമുട്ടുള്ളതുമാണ് ) .മുസ്ലിം ,ക്യസ്ത്യന്‍ വിശ്വാസമനുസരിച്ച് യേശു ഇനിയും വന്നിട്ടില്ല അവര്‍ യേശുവിന് വേണ്ടി കാത്തിരിക്കുന്നു.

    താങ്കളുടെ ലേഖനം നല്ല ഇന്‍ഫോര്‍മേറ്റീവ് ആണ്. ചരിത്രം എപ്പോഴും നമുക്ക് പല പുതിയ അറിവുകളും സമ്മാനിക്കുന്നു.വായിച്ചപ്പോള്‍ പലതും അല്‍ഭുതമായി തോനി.
    എന്റെ ഓര്‍മ ശരിയാണെങ്കില്‍ ഒരി ഇങ്ലീഷ് സിനിമ ‘ The Temptations of Christ’ യില്‍ ക്രൂശിതനായ ക്യസ്തുവിന്റെ അടുത്ത് മാലാഖ വരുമ്പോള്‍ ക്യസ്തു തന്റെ ദുരോഗത്തെ കൂറിച്ച് പറയുന്നു ഭൂമിയില്‍ ഒരു കുടുംബമായി ജീവിക്കാന്‍ സാധിക്കാത്ത തന്റെ ദുര്യോഗം.ഇത് കേട്റ്റ ദൈവം ക്യ്സ്തുവിന് ഭൂമിയില്‍ കുടുംബമായി ജീവിക്കാനുള്ള അവസരം നല്‍കുന്ന്മുണ്ട്. അവസാനം ഭൂമിയിലെ ജീവിതത്തിന്റെ വ്യര്‍ഥത യേശുവിന് വ്യക്തമാവുന്നതാണ് ചിത്രത്തിന്റെ ഇതി വ്യത്തം. ഏതായാലും അത് പോലെ തോന്നി ഈ ലേഖനം വായിച്ചപ്പോള്‍.

    ലേഖനത്തിന് നന്ദി

    VA:F [1.9.2_1090]
    Rating: 0.0/5 (0 votes cast)
    VA:F [1.9.2_1090]
    Rating: 0 (from 0 votes)
  4. Nachiketh 22 September 2008 at 5:17 PM #

    നന്ദി സേതു ലക്ഷ്മി….

    VA:F [1.9.2_1090]
    Rating: 0.0/5 (0 votes cast)
    VA:F [1.9.2_1090]
    Rating: 0 (from 0 votes)
  5. AneesH 22 September 2008 at 5:53 PM #

    I am sure you must be lot glued to books and history.
    You are the best S.L

    AneesH

    VA:F [1.9.2_1090]
    Rating: 0.0/5 (0 votes cast)
    VA:F [1.9.2_1090]
    Rating: 0 (from 0 votes)
  6. Amjad 22 September 2008 at 7:59 PM #

    feel great.& Expecting more …………

    VA:F [1.9.2_1090]
    Rating: 0.0/5 (0 votes cast)
    VA:F [1.9.2_1090]
    Rating: 0 (from 0 votes)
  7. mukkuvan 22 September 2008 at 8:51 PM #

    didn;t he come to kerala? I thought some books told that too… :)

    some people make some cooked up stories and get money for their books. we guys fight each other to prove somehting which is irrelevant to our community or ourself.

    so I would say he lived or died doesn;t matter to me.

    VA:F [1.9.2_1090]
    Rating: 0.0/5 (0 votes cast)
    VA:F [1.9.2_1090]
    Rating: 0 (from 0 votes)
  8. വിപിന്‍ 23 September 2008 at 1:05 PM #

    നന്നായി പഠിച്ചെഴുതിയതാണെന്നു വ്യക്തം. ശരിക്കും Informative. വിവാദത്തിനു വഴിയുണ്ട്.
    എന്റെ ബ്ലോഗ് ഒന്നു കാണാമോ..? അഭിപ്രായം കുറിക്കാമോ?
    http://chinthasurabhi.blogspot.com/
    നന്ദി

    VA:F [1.9.2_1090]
    Rating: 0.0/5 (0 votes cast)
    VA:F [1.9.2_1090]
    Rating: 0 (from 0 votes)
  9. വീ.കെ.ബാല 23 September 2008 at 2:42 PM #

    പവ്വത്തിൽ തിരുമേനി കേൾക്കണ്ട, ഏതായാലും സംഗതി കൊള്ളാം നന്ദി, കാരണം ഇതും ഒരു സത്യസന്ധമായ റെഫറൻസ് ആണല്ലോ……

    VA:F [1.9.2_1090]
    Rating: 0.0/5 (0 votes cast)
    VA:F [1.9.2_1090]
    Rating: 0 (from 0 votes)
  10. I read this 8 years back. I agree with Mukkuvan, and no time for this cooked up.

    VA:F [1.9.2_1090]
    Rating: 0.0/5 (0 votes cast)
    VA:F [1.9.2_1090]
    Rating: 0 (from 0 votes)
  11. Anoop Tiruvalla 24 September 2008 at 9:29 AM #

    നല്ല ലേഖനം

    VA:F [1.9.2_1090]
    Rating: 0.0/5 (0 votes cast)
    VA:F [1.9.2_1090]
    Rating: 0 (from 0 votes)
  12. sajan_jcb 28 September 2008 at 12:45 PM #

    നല്ല ലേഖനം… ചില സംശങ്ങള്‍ ഇല്ലാതില്ല…

    ഉദാഹരണത്തിനു…
    1. വെറും മൂന്നു കൊല്ലം കൊണ്ട് വലിയൊരു ശിഷ്യഗണത്തിനെ ഉണ്ടാക്കിയ യേശു… 38-)0 വയസ്സുമുതല്‍ 110 വയസ്സു വരെ ജീവിച്ചിരുന്നിട്ടും കാര്യമാത്രമായി ഒരൊറ്റ ശിഷ്യനെ പോലും ഉണ്ടാക്കിയിട്ടില്ല. !!!

    ഒരു തോമാസ്സ് ശ്ലീഹയ്ക്ക് യേശുവിന്റെ പേരില്‍ ഇതിനു മാത്രം അനുയായികളെ കേരളത്തില്‍ ഉണ്ടാക്കന്‍ പറ്റിയെങ്കില്‍, എന്തുകൊണ്ട് യേശുവിനെ നേരിട്ട് കാശ്മീരില്‍ അനുയായികളെ ഉണ്ടാക്കാന്‍ പറ്റിയില്ല?

    2. തോമാസ്സിന്റെ സുവിശേഷം ഞാന്‍ വായിച്ചിട്ടില്ല..പക്ഷേ അതിലും യേശുവിനെ (മരണ ശേഷം) പല തവണ കണ്ടിട്ടുള്ളതായി പറഞ്ഞിട്ടോ? അതു തന്നെ പ്രമുഖ 4 സുവിശേഷകരും പറഞ്ഞിട്ടുണ്ട്… കുറഞ്ഞ പക്ഷം 3 പ്രാവശ്യമെങ്കിലും കണ്ടതായി എല്ലാവരും സാക്ഷ്യപ്പെടുത്തുന്നു. no contradiction ..that’s great

    3. ഇന്ത്യയിലേക്കു പോകാന്‍ തോമാസ്സിനോട് യേശു പറഞ്ഞുവോ? ഇന്ത്യയില്‍ തോമാസ് എത്തിയിട്ടില്ല എന്നു പോലും ചില പരാമര്‍ശങ്ങള്‍ കേള്‍ക്കുന്നു… ഏതാണവോ ശരി? പിന്നെ തോമാസ്സ് ശ്ലീഹയ്ക്കു പോലും ഇന്ത്യയില്‍ എത്തിയപ്പോഴായിരിക്കും എത്തിയത് ഇന്ത്യയിലാണ് എന്നു മനസ്സിലായിട്ടുണ്ടാകുക..

    എന്തായാലും ഇപ്പോള്‍ എനിക്കു ഒരു കാര്യം ഉറപ്പിച്ചു പറയാം.. കുറഞ്ഞപക്ഷം യേശു എന്നൊരാള്‍ ജീവിച്ചിരുന്നു എന്നെങ്കിലും !!
    നന്ദി..കൂടുതല്‍ ലേഖനങ്ങള്‍ പ്രതീക്ഷിക്കുന്നു.

    VA:F [1.9.2_1090]
    Rating: 0.0/5 (0 votes cast)
    VA:F [1.9.2_1090]
    Rating: +1 (from 1 vote)
  13. sajan_jcb 28 September 2008 at 1:16 PM #

    ചില സുഹൃത്തുക്കളുടെ സഹായത്തോടെ യേശു പലായനം ചെയ്തു എന്നാണ് ഈ ലേഖനം പറയുന്നതു്… പത്രോസ് ശ്ലീഹയായിരിക്കണം ഇതിന്റെ മുന്‍പന്തിയില്‍…

    അങ്ങിനെ വരുമ്പോള്‍ പത്രോസിനും കൂട്ടര്‍ക്കും അറിയാമായിരിക്കണം യേശു ദൈവമല്ലെന്ന്… he is neither useful in political war nor divine. എന്നിട്ടും പത്രോസ്സും കൂട്ടരും സുവിശേഷം പ്രസംഗിച്ച് നടന്നു… യേശുവിനു വേണ്ടി മരിച്ചിട്ടു യാതൊരു നേട്ടവും ഉണ്ടാവില്ല എന്നറിഞ്ഞിട്ടും രക്തസാക്ഷിയായി… എവിടേയോ ഒരു സ്പെല്ലിങ് മിസ്റ്റേക്കില്ലേ?

    VA:F [1.9.2_1090]
    Rating: 0.0/5 (0 votes cast)
    VA:F [1.9.2_1090]
    Rating: +1 (from 1 vote)
  14. sajan_jcb 28 September 2008 at 1:44 PM #

    from this blog ..ഒരു Moslem വിശുദ്ധനോടൊപ്പം Yuz Asaf സംസ്ക്കരിക്കപ്പെട്ടിരിക്കുന്നതായാണ് അവിടെത്തെ ശിലാരേഖകളില്‍ പറയുന്നത്.

    ഇതു അപാരമായിരിക്കുന്നു… മുഹമ്മദ്ദ് നബിക്കു 600 വര്‍ഷം മുമ്പു മുസ്ലീമുകള്‍ ഉണ്ടായിരുന്നു പോലും… അവരാണത്രേ യേശുവിനെ അടക്കം ചെയ്തത്… അതും ഒരു മുസ്ലീം വിശുദ്ധനോടൊപ്പം… വിശ്വസനീയം !!!

    VA:F [1.9.2_1090]
    Rating: 0.0/5 (0 votes cast)
    VA:F [1.9.2_1090]
    Rating: 0 (from 0 votes)
  15. sajan_jcb 28 September 2008 at 2:21 PM #

    From this link :http://www.tombofjesus.com/2007/core/historical_sources/docs/baha.html

    “The king asked the holy man who he was. The other replied: ‘I am called a son of God, born of a virgin, minister of the non-believers, relentless in search of the truth.

    ഒരിടത്തും താന്‍ ജനിച്ചിരിക്കുന്നത് കന്യകയില്‍ നിന്നാണെന്ന് യേശു പറഞ്ഞതായി സുവിശേഷത്തില്‍ പോലും രേഖപ്പെടുത്തിയിട്ടില്ല… പക്ഷേ കഷ്മീര്‍ രാജാവിനോട് പറഞ്ഞുവല്ലോ ..സന്തോഷമായി! ഈ മച്ചാനോട് അതേ ചോദ്യം പീലാത്തോസ് ചോദിച്ചതാണ്…who are you ? എന്ന്… ഉം.. നേരെ ചൊവ്വേ പറയാത്തതു കൊണ്ടു പീലാത്തോസ് മരണ ശിക്ഷയ്ക്കു വിധിച്ചു… അതേ വിധി കാഷ്മീര്‍ രാജാവ് പുറപ്പെടുവിക്കണ്ടാന്നു കരുതിയാകും …. ;-)

    പത്രോസ് ശ്ലീഹയാണ് ആദ്യമായി ‘കന്യകയില്‍ നിന്നുള്ള ജനനത്തെ’ പറ്റി ഒരു ലേഖനത്തിലൂടെ പറഞ്ഞത്…അത് ആദിമസഭയില്‍ പ്രചാരത്തില്‍ ഇരുന്നിരുന്നു. പക്ഷേ അതൊരു വിശ്വാസ സത്യമായി അംഗീകരിച്ചത് AD 800 ല്‍ ആണെന്നു തോന്നുന്നു… യേശുവിന്റെ ഈ പ്രസ്താവന നേരത്തേ ശ്രദ്ധയില്‍ പെട്ടിരുന്നുവെങ്കില്‍ ആദ്യമേ അങ്ങ് അംഗീകരിക്കാമായിരുന്നു.

    VA:F [1.9.2_1090]
    Rating: 0.0/5 (0 votes cast)
    VA:F [1.9.2_1090]
    Rating: +1 (from 1 vote)
  16. Akhin 30 September 2008 at 10:25 AM #

    I am sure you must be lot glued to books and history.
    You are the best S.L

    VA:F [1.9.2_1090]
    Rating: 0.0/5 (0 votes cast)
    VA:F [1.9.2_1090]
    Rating: 0 (from 0 votes)
  17. krishnan 4 October 2008 at 6:09 PM #

    Moslem and Muslim are same ?

    VA:F [1.9.2_1090]
    Rating: 0.0/5 (0 votes cast)
    VA:F [1.9.2_1090]
    Rating: 0 (from 0 votes)
  18. ജഷി 14 February 2009 at 11:43 PM #

    പിന്നെ Nicolai Notovich എണ്ണ അല കല്ല്‌ വച്ച നുണ ആണ് പറഞ്ഞതെന്ന് lamasery or monastery of Hemis യുടെ ലാമ എഴുതി കൊടുത്തിട്ടുണ്ട്‌. പിന്നെ ഒളിചോടിപ്പോകനാണെങ്കില്‍ തൂങ്ങാന്‍ നിന്നു കൊടുതതെന്തിനാ ? പിന്നെയീ ബ്ലോഗില്‍ എന്തെഴുതിയാലും ഒന്നും സംഭവിക്കില്ല, കാരണം ഇതുപോലത്തെ മന്ധഭുധി കഥകല്‍ പണ്ടേ ഉണ്ട്.
    പിന്നെ ചുമ്മാ ഒന്നു പ്രതികരിച്ചേക്കമെന്നു വച്ചു, വെറും ചുമ്മാ.

    VA:F [1.9.2_1090]
    Rating: 0.0/5 (0 votes cast)
    VA:F [1.9.2_1090]
    Rating: 0 (from 0 votes)
  19. celtic tattoo designs 7 June 2010 at 3:56 AM #

    Good work, keep us posting, you are very good writer.

    VA:F [1.9.2_1090]
    Rating: 0.0/5 (0 votes cast)
    VA:F [1.9.2_1090]
    Rating: 0 (from 0 votes)
  20. KatyMonroe 17 June 2010 at 4:42 PM #

    I would like to propose not to wait until you earn enough amount of money to order all you need! You should take the credit loans or short term loan and feel yourself free

    VA:F [1.9.2_1090]
    Rating: 0.0/5 (0 votes cast)
    VA:F [1.9.2_1090]
    Rating: 0 (from 0 votes)
  21. പെഴ! 1 September 2010 at 12:25 PM #

    നസ്രാണികള്‍ക്കെടേല് പോപ്പുലര്‍ ഫ്രണ്ടു പോലുള്ള സാധനങ്ങളില്ലാത്തതുകൊണ്ട് ആര്‍ക്കും കേറി നെരങ്ങാം. നടക്കട്ടെ കര്‍ത്താവ് അനുഗ്രഹിക്കും.

    VA:F [1.9.2_1090]
    Rating: 0.0/5 (0 votes cast)
    VA:F [1.9.2_1090]
    Rating: 0 (from 0 votes)

Leave a Reply

Spam Protection by WP-SpamFree Plugin

Please fill the required box or you can’t comment at all. Please use kind words. Your e-mail address will not be published.

Gravatar is supported.

You can use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>