മരണാനന്തര ജീവിതത്തിലൂടെ – Life after Death?
Posted on 08. Sep, 2008 by സേതുലക്ഷ്മി in Articles
1991 ജനുവരി 9.
ഓസ്ട്രേലിയയിലെ ഒരു ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നുള്ള ചികിത്സയ്ക്ക് ശേഷം 58കാരനായ കെന്‍ മുള്ളെന്‍സ് സുഖം പ്രാപിക്കുകയാണ്. കട്ടിലില്‍ കിടന്നിരുന്ന കെന്നിന് പെട്ടെന്ന് എന്തോ ഒരസ്വസ്ഥത. ഉടനെ നേഴ്സിനെ വിളിച്ചെങ്കിലും മിനിറ്റുകള്‍ക്കകം കെന്‍ മരിച്ചു. അത് മറ്റൊരു ഹൃദയാഘാതമായിരുന്നു. ഡോക്ടര്‍ ഉടനെത്തി അടിയന്തിര നടപടികള്‍ സ്വീകരിച്ചെങ്കിലും കെന്നിനെ രക്ഷിക്കാനായില്ല. കെന്‍ മരിച്ചതായി ഡോക്ടറും വിധിയെഴുതി. മൃതദേഹം നീക്കം ചെയ്യാന്‍ മോര്‍ച്ചറിയില്‍ നിന്ന് ആളെത്തി. ശരീരം പായ്ക്ക് ചെയ്യാന്‍ തുടങ്ങുമ്പോള്‍ കെന്നിന്‍റെ ജീവറ്റ ശരീരം ചലിക്കുന്നു. കെന്‍ ജീവിതത്തിലേയ്ക്ക് മടങ്ങിവരികയായിരുന്നു. മരിച്ചുവെന്ന് ഡോക്ടര്‍ വിധിയെഴുതി 20 മിനിറ്റുകള്‍ക്ക് ശേഷമാണ് കെന്നില്‍ ഇത്തരം പ്രതിഭാസം നടന്നത്. ഈ പ്രതിഭാസത്തിനു മുന്നില്‍ ഡോക്ടര്‍മാര്‍ തീര്‍ത്തും നിസഹായരായിരുന്നെങ്കിലും ആ 20 മിനിറ്റ് എന്താണ് സംഭവിച്ചതെന്ന് ഒരു പത്രസമ്മേളനത്തില്‍ കെന്‍ പിന്നീട് പറഞ്ഞത് ശ്രദ്ധിക്കുക;
“There was blackness, Time no longer existed. There was no fear and no pain. Suddenly, I started to move forward, slowly but with a goal. I felt weightless, floating. A vastness of light appeared in the distance and all my thoughts were concentrate towards this space. As I drifted closer, there appeared to be a form within the light. There was a face but I could not clearly define it – as if it were a painting that had been smudged. But there were two arms outstretched and they were very clear, very definite. I went to the base of the light and, as the arms raised in what I took as a gesture of welcome, I felt ecstatic. There was no voice but, in my consciousness, I was made aware that I must return to my physical body – that there were things back on earth I was required to do.”
ഇത്തരം നിരവധി സംഭവങ്ങള്‍ അനുദിനം സംഭവിച്ചുകൊണ്ടിരിക്കുന്നു. 1992-ല്‍ നടന്ന സര്‍വേയില്‍ 8 മില്യണ്‍ അമേരിക്കക്കാര്‍ക്ക് ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുള്ളതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. അടുത്ത കാലത്ത് തിരുവന്തപുരത്തിനടുത്ത് ആത്മഹത്യ ചെയ്ത് “മരിച്ചു” എന്ന് വിധിയെഴുതിയ ശേഷം ജീവിതത്തിലേയ്ക്ക് തിരികെ വന്ന ഒരാളുടെ അനുഭവം എവിടെയോ വായിച്ചതായി ഓര്‍ക്കുന്നു. ചിലര്‍ ഇതിനെ മരണാനന്തരാനുഭവം എന്ന് വിശേഷിപ്പിക്കുമ്പോള്‍ മറ്റ് ചിലര്‍ വെറും മതിഭ്രമമെന്നോ മാനസിക വിഭ്രാന്തിയെന്നോ പറഞ്ഞ് പുശ്ചിച്ച് തള്ളുകയാണ് പതിവ്.
1975-ല്‍ Dr. Raymond Moody എന്ന പാരാസൈക്കോളജിസ്റ്റിന്‍റെ Life After Life എന്ന പുസ്തകം പുറത്തിറങ്ങിയതോടെയാണ് ഇത്തരം സംഭവങ്ങളെ കുറിച്ച് എന്നത്തേയുംകാള്‍ അധികമായി ലോകം ചിന്തിച്ചുതുടങ്ങിയത്. Near-death experience (NDE) എന്നാണ് ഇത്തരം അനുഭവങ്ങളെ അദ്ദേഹം വിളിച്ചത്. മരണത്തിന്‍റെ പിടിയില്‍ അമര്‍ന്ന ശേഷം അത്ഭുതകരമായി ജീവിതത്തിലേക്ക് തിരികെ വന്ന നൂറ്റമ്പതോളം പേരില്‍ നടത്തിയ പഠനത്തിന് ശേഷം ഡോ. മൂഡി നിരവധി പുസ്തകങ്ങള്‍ എഴുതി. The Light Beyond, Reunions, Life After Loss, Coming Back, Reflections, and The Last Laugh എന്നിവയാണ് അദ്ദേഹത്തിന്‍റെ പ്രധാന പുസ്തകങ്ങള്‍. യഥാര്‍ത്ഥ്യത്തില്‍ എന്താണ് Near-death experience? ഇത്തരം അനുഭവങ്ങളില്‍ എന്താണ് സംഭവിക്കുന്നത്?
മരിച്ചതായി വൈദ്യശാസ്ത്രം വിധിയെഴുതിയ ശേഷം ചില പ്രത്യേക അനുഭവങ്ങളോടെ ജീവിതത്തിലേയ്ക്ക് തിരികെ വരുന്നതിനെയാണ് Near-death experience എന്ന് പറയുന്നത്. ഹൃദയാഘാദം, രക്തം വാര്‍ന്ന് പോയി അത്യാസന്ന നിലയിലാവുക, വൈദ്യുതാഘാതം, കോമ, സെറിബ്രല്‍ ഇന്‍ഫാര്‍ക്ഷന്‍, ആത്മഹത്യ ശ്രമം, മുങ്ങിമരണം, കടുത്ത മാനസിക സമ്മര്‍ദം എന്നിവയിലൂടെ മരണം സംഭവിക്കുന്നവര്‍ക്കാണ് ഇത്തരം അനുഭവങ്ങള്‍ പൊതുവെ ഉണ്ടായിട്ടുള്ളത്. താന്‍ മരിച്ചു എന്ന ബോധമുണ്ടാവുക, ശരീരത്തില്‍ നിന്ന് പുറത്ത് കടക്കുന്നതായി തോന്നുക, ഒരു ടണലിലൂടെ പ്രകാശത്തെ നോക്കി അതിവേഗം യാത്ര ചെയ്യുക, മരിച്ചുപോയ ബന്ധുക്കളെയോ ആത്മാക്കളെയോ കാണുകയോ അവരുമായി സംസാരിക്കുകയോ ചെയ്യുക, പ്രപഞ്ചത്തിന്‍റെ അതിര്‍ത്തിയില്‍ എത്തിപ്പെട്ടതായി തോന്നുക, ജീവിതത്തെ കുറിച്ചുള്ള പുതിയ ഉള്‍ക്കാഴ്ചകള്‍ ലഭിക്കുക, പ്രകാശത്തില്‍ അകപ്പെട്ടതായി അനുഭവിക്കുക തുടങ്ങിയ നിരവധി അനുഭവങ്ങളാണ് ഇത്തരത്തിലുള്ളവര്‍ക്ക് പൊതുവേ സംഭവിക്കുക. മരണശേഷം സംഭവിക്കുന്ന 9 സുപ്രധാന കാര്യങ്ങള്‍ ഡോ. മൂഡി സ്വന്തം പഠനത്തിലൂടെ പുറത്തുകൊണ്ടുവന്നിട്ടുണ്ട്. അവ താഴെ പറയുന്നവയാണ്;
1. തുടര്‍ച്ചയായി മണിനാദം, ഇരമ്പല്‍ തുടങ്ങിയ ശബ്ദങ്ങള്‍ കേള്‍ക്കുക.
2. അനര്‍വചനീയമായ സമാധാനവും വേദനയില്ലായ്മയും അനുഭവിക്കുക.
3. താന്‍ ശരീരത്തിന് പുറത്താണെന്ന് അനുഭവിക്കുക: ഇത്തരത്തില്‍ അനുഭവിക്കുന്ന പലരും സ്വന്തം ശരീരത്തെ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ ചെയ്യുന്നത് ഒരു ദൃക്‌സാഷിയെ പോലെ നോക്കി നില്‍ക്കാറുണ്ട്. ശരീരത്തില്‍ നിന്നും എഴുന്നേല്‍ക്കുന്ന ഇവര്‍ അവിടമാകെ ചുറ്റിനടക്കാറുമുണ്ട്. ബന്ധുക്കളെയും ഡോക്ടര്‍മാരെയും തിരിച്ചറിയുന്ന ഇവര്‍ക്ക് “ഞാന്‍” (Consciousness) എന്ന ബോധവും ഇവരില്‍ അപ്പോഴും ഉണ്ടായിരിക്കും.
4. ടണലിലൂടെ അധിവേഗം യാത്ര ചെയ്യുക: ഒരറ്റത്ത് പ്രകാശം കാണാവുന്ന ഒരു ടണലിലൂടെ യാത്രചെയ്യുകയാണെന്ന അനുഭവം പൊതുവേ എല്ലാവര്‍ക്കും ഉണ്ടാകുന്ന ഒന്നാണ്. യാത്രയുടെ തുടക്കത്തില്‍ മങ്ങി മാത്രം കണ്ട പ്രകാശം അടുക്കുംതോറും സൂര്യനെക്കാള്‍ ഉഗ്ര ശോഭയുള്ളതായി തീരുന്നു. സ്വര്‍ണ്ണനിറം കലര്‍ന്ന ആ പ്രകാശത്തിലെത്തുന്നതു വരെ ഈ യാത്ര തുടര്‍ന്നുകൊണ്ടിരിക്കും. ഈ പ്രകാശത്തിന് ഒരു വ്യക്തിത്വ സ്വഭാവമുണ്ടായിരുന്നതായും (a personal being), ആ വ്യക്തിത്വത്തില്‍ നിന്നും അനുഭവിക്കാന്‍ കഴിഞ്ഞ സ്നേഹത്തിന്‍റെ ഊഷ്മളത അനര്‍വചനീയമായിരുന്നതായും പലരും സാക്‍ഷ്യപ്പെടുത്തിയിട്ടുണ്ട്. അനുഭവസ്ഥര്‍ പലരും സ്വന്തം വിശ്വാസങ്ങള്‍ക്കനുസരിച്ച്, ആ പ്രകാശം ക്രിസ്തുവോ മാലാഖയോ ആയിരുന്നതായി തനിക്ക് തോന്നിയെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. ദൈവവിശ്വാസിയല്ലാത്ത ഒരാള്‍ അത് പ്രകാശം മാത്രമായിരുന്നെന്നും പറഞ്ഞിട്ടുണ്ട്. അത്തരത്തില്‍ ചിന്തിക്കുമ്പോള്‍, അത് ഒരു പ്രകാശം മാത്രമായിരുന്നുവെന്നാണ് പൊതുവേയുള്ള അനുഭവങ്ങളില്‍ നിന്ന് അനുമാനിക്കാനാവുന്നത്. ഈ യാത്രക്കിടെ വല്ലാത്തെ ഉന്‍മേഷവും സ്വാതന്ത്രവുമാവും ആത്മാവ് അനുഭവിക്കുക. ചിലപ്പോള്‍ ഭയവും അനുഭവപ്പെടാറുള്ളതായി മൂറിന്‍റെ പഠനം പറയുന്നു. എന്നാലും നരകത്തിലേയ്ക്കുള്ള യാത്രയായി അത് തോന്നാറില്ലത്രേ!
5. ടണലിലൂടെ യാത്ര ചെയ്യുന്നതിനൊപ്പം സ്വര്‍ഗത്തിലേയ്ക്ക് ഉയര്‍ത്തപ്പെട്ടതായുള്ള അനുഭവവും ചിലര്‍ക്ക് ഉണ്ടായിട്ടുണ്ട്. ശൂന്യാകാശത്ത് നിന്നെന്ന പോലെ ഭൂമിയെ കാണാനാവുക, ആകാശ ഗോളങ്ങളെ കാണാന്‍ സാധിക്കുക എന്നിവയെല്ലാം തന്നെ ഇതിന്‍റെ പ്രത്യേകതകളാണ്.
6. ടണലിലൂടെയുള്ള യാത്ര അവസാനിച്ച് കഴിഞ്ഞാല്‍, പ്രകാശപൂരിതരായ വ്യക്തികളെ കണ്ടുമുട്ടുകയാണ് മറ്റൊരു അനുഭവം. മരിച്ചുപോയ ഭാര്യ, ഭര്‍ത്താവ്, മാതാപിതാക്കള്‍, സുഹൃത്തുകള്‍ എന്നിങ്ങനെ ഉറ്റവരെയെല്ലാം പ്രകാശപൂരിതരായി കാണാനായതായും അവര്‍ അഭിവാദനങ്ങള്‍ നേര്‍ന്നതായും പലരും രേഖപ്പെടുത്തിയിട്ടുണ്ട്.
7. പ്രകാശ പൂരിതരായ വ്യക്തികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, ദൈവസദൃശ്യമായ വലിയൊരു പ്രകാശത്തിന്‍റെ മുന്നില്‍ നില്‍ക്കുന്നതായുള്ളതാണ് അടുത്ത അനുഭവം. ദൈവദര്‍ശനം എന്ന് പലരും വിശേഷിപ്പിക്കുന്ന ഈ അനുഭവം വ്യക്തികളുടെ വിശ്വാസമനുസരിച്ച് മാറ്റുന്നതായും പഠനം പറയുന്നു.
8. അതിനുശേഷം, ദൈവസദൃശ്യമായ പ്രകാശത്തിന് മുന്നില്‍ വച്ച് ജീവിതത്തില്‍ ചെയ്തിട്ടുള്ള കര്‍മ്മങ്ങളുടെയെല്ലാം അവലോകനം നടക്കുമെന്നും, ജീവിതത്തില്‍ ചെയ്തുകൂട്ടിയ കര്‍മ്മങ്ങളില്‍ ശ്രേഷ്ഠമായത് സ്നേഹം മാത്രമായിരുന്നെന്നും അപ്പോള്‍ മനസിലാവുമെന്നും അനുഭവസ്ഥര്‍ പറയുന്നു.
9. ദൈവസദൃശ്യമായ പ്രകാശം തിരിച്ച് പോകാന്‍ പറയുന്നതാണ് അവസാനം ഉണ്ടാവുക. തിരിച്ച് ജീവിതത്തിലേയ്ക്ക് പോകണോ വേണ്ടയോ എന്നത് സ്വയം തീരുമാനിക്കുന്നതിന് അവസരം ലഭിച്ചതായും ചിലര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പലരും അവിടെ തന്നെ താമസിക്കാന്‍ ഇഷ്ടപ്പെട്ടിരുന്നതായും, എന്നാല്‍ ജീവിച്ചിരിന്ന ഉറ്റവര്‍ക്ക് അവരോടുള്ള സ്നേഹം കണക്കിലെടുത്ത് തിരികെ വരാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും അനുഭവങ്ങളില്‍ പറയുന്നു. തിരിച്ചുപോക്കിനെ സംബന്ധിച്ച് പ്രകാശവുമായി നടക്കുന്ന ഈ സംഭാഷണത്തെ ഒരു സാധാരണ സംഭാഷണമായി കണക്കാകാനാവില്ല. കാരണം, ആശയങ്ങള്‍ കൈമാറ്റം നടക്കുന്നുണ്ടെങ്കിലും അത് ശബ്ദം പുറപ്പെടുവിച്ചുകൊണ്ടായിരുന്നില്ലെനാണ് സാക്‍ഷ്യം. പ്രത്യേക ഭാഷയോ ശബ്ദമോ ആംഗ്യങ്ങളോ ഉപയോഗിക്കപ്പെടുന്നില്ല. അങ്ങനെ പ്രകാശം നിരവധി ചോദ്യങ്ങള്‍ ചോദിച്ചതായും അനുഭവസ്ഥര്‍ സാക്ഷിക്കുന്നു. ഉദാഹരണമായി: “Are you prepared to die?” “Are you ready to die?” “What have you done with your life to show me?” and “What have you done with your life that is sufficient?” The voice asked me a question: “Is it worth it?” ഇത്തരം ചോദ്യങ്ങള്‍ തങ്ങളുടെ ജീവിതത്തെ കുറിച്ച് ചിന്തിക്കുന്നതിനും വിശകലം ചെയ്യുന്നതിനും അവരെ ഇടയാക്കിയത്രേ!
താഴെപ്പറയുന്ന ഉദ്ദരണി ഒരാളുടെ അനുഭവമാണ്. അത് വായിച്ചാല്‍ സംഭവത്തെ കുറിച്ച് കുറേക്കൂടി ഉള്‍ക്കാഴ്ച കിട്ടുമെന്ന് കരുതുന്നു. കൂടുതല്‍ അനുഭവങ്ങള്‍ക്ക്
“…there are not really words to describe this. Everything was very black, except that, way off from me, I could see this light. It was a very, very brilliant light, but not too large at first. It grew larger as I came nearer and nearer to it. I was trying to get to that light at the end… and I was trying to reach that point. It was not a frightening experience. It was more or less a pleasant thing. For immediately, being a Christian, I had connected the light with Christ, who said, “I am the light of the world.” I said to myself, “If this is it, if I am to die, then I know who waits for me at the end, there in that light.” It was a bright yellowish white – more white. It was tremendously bright; I just can’t describe it. It seemed that it covered everything, yet it didn’t prevent me from seeing everything around me – the operating room, the doctors and nurses, everything. I could see clearly, and it wasn’t blinding. At first, when the light came, I wasn’t sure what was happening, but then, it asked, it kind of asked me if I was ready to die. It was like talking to a person, but a person wasn’t there. The light’s what was talking to me, but in a voice. Now, I think that the voice that was talking to me actually realized that I wasn’t ready to die. You know, it was just kind of testing me more than anything else. Yet, from the moment the light spoke to me, I felt really good – secure and loved. The love which came from it is just unimaginable, indescribable. It was a fun person to be with! And it had a sense of humor, too – definitely!”
ശാസ്ത്രത്തിന്‍റെ മറുപടി
ഈ അനുഭവങ്ങള്‍ക്ക് ശാസ്ത്രീയമായി യാതൊരു അടിത്തറയുമില്ലാത്തതിനാല്‍ വിമര്‍ശനാത്മകമായ നിലപാടാണ് ശാസ്ത്രത്തിനുള്ളത്. മുകളില്‍ പ്രസ്താവിച്ച അനുഭവങ്ങള്‍ അര്‍ത്ഥശൂന്യമാണെന്ന് മാത്രമല്ല മാനസിക വിഭ്രാന്തി മൂലമുണ്ടാകുന്ന വെറും തോന്നലുകള്‍ മാത്രമായാണ് വൈദ്യശാസ്ത്രത്തിന്‍റെ നിലപാട്. എന്നാല്‍ അതേ വൈദ്യശാസ്ത്രത്തിലെ നിരവധി വിദഗ്ധര്‍ ഇത്തരം അനുഭവങ്ങളെ ശക്തമായി പിന്താങ്ങുന്നുവെന്നത് മറ്റൊരു വിരോധാഭാസമായി നിലനില്‍ക്കുന്നു. അതവിടെ നില്‍ക്കട്ടെ! വൈദ്യശാസ്ത്രപരമായി മരണത്തെ നിര്‍വചിക്കാന്‍ കഴിഞ്ഞാല്‍ പ്രശ്നം കുറേക്കൂടി വ്യക്തമാവും.
ഒരു ജീവിയുടെ ഭൌതീക നിലനില്‍പ്പില്‍ ഉണ്ടാകുന്ന അന്ത്യത്തെ മരണം എന്ന് പൊതുവേ പറയാം. ഹൃദയത്തിന്‍റെ പ്രവര്‍ത്തനമോ ശ്വാസോച്ഛാസമോ നിലയ്ക്കുമ്പോള്‍ മരണം സംഭിക്കുന്നുവെന്ന ധാരണയാണ് നമ്മുടെയിടയിലുള്ളത്. എന്നാല്‍ ഈ ധാരണ ശരിയല്ല. ആധുനിക വൈദ്യശാസ്ത്രമനുസരിച്ച്, മുകളില്‍ പറഞ്ഞ എല്ലാറ്റിനെയും “ക്ലിനിക്കല്‍ മരണം” (clinical death) എന്നാണ് പറയുക. ഇതിനെ പരിപൂര്‍ണ്ണ മരണമായി കരുതാനാവില്ല. ഹൃദയത്തിന്‍റെ പ്രവര്‍ത്തനം പരിപൂര്‍ണ്ണമായി നിലച്ചിട്ടും ജീവിതത്തിലേയ്ക്ക് തിരികെ വന്നവരുടെ കഥകള്‍ നമുക്ക് സുപരിചിതമാണെല്ലോ! ശരീര അവയവങ്ങള്‍ നിലച്ചാല്‍ പോലും അവയുടെ ജോലി ചെയ്യുന്ന കൃത്രിമ ഉപകരണങ്ങള്‍ ഇന്ന് ലഭ്യവുമാണ്.
അതിനാല്‍, “തലച്ചോറിന്‍റെ പ്രവര്‍ത്തനം നിലയ്ക്കുന്ന അവസ്ഥ”യെയാണ് (brain death) ഇന്ന് വൈദ്യശാസ്ത്രം മരണം എന്ന് പറയുന്നത്. തലച്ചോറ് പ്രസരിപ്പിക്കുന്ന വൈദ്യുത തരംഗങ്ങള്‍ (Brain waves) നിലക്കുന്നതോടെ ഒരു ജീവി പൂര്‍ണ്ണമായി മരിക്കുന്നു. തലച്ചോറില്‍ നിന്ന് വൈദ്യുത തരംഗങ്ങള്‍ നിലക്കാത്തെടുത്തോളം കാലം ഒരാള്‍ മരിച്ചിട്ടില്ല. കുറച്ചുകൂടി കൃത്യമായി പറഞ്ഞാല്‍, ഓര്‍മ്മ, ബോധം, ഇന്ദ്രിയങ്ങള്‍, ചിന്ത, ഭാഷ തുടങ്ങിയ സ്ഥായിയായ മനുഷ്യ സ്വഭാവങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിലെ “സെറിബ്രല്‍ കോര്‍ട്ടെക്സ്’’ നിശ്ചലമാവുമ്പോള്‍ ഒരു വ്യക്തി എന്നന്നേയ്ക്കുമായി മരിച്ചു എന്ന് പറയാം.
നമ്മുടെ വിഷയത്തില്‍, മരണാനുഭവം ഉണ്ടായെന്ന് പറപ്പെടുന്ന എല്ലാര്‍ക്കും brain death സംഭവിച്ചിട്ടുണ്ട്. എന്നാല്‍ അത് യഥാര്‍ത്ഥ brain death ആയിരുന്നിരിക്കില്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ECG അടക്കമുള്ള തോതുകള്‍ പോലും തെറ്റായ വിവരങ്ങള്‍ ചിലപ്പോള്‍ കാണിക്കാറുണ്ടെന്ന് അവര്‍ പറയുന്നു. അതിനാല്‍ യന്ത്രത്തെ വിശ്വസിക്കാനാവില്ല. ഒരു തെറ്റിദ്ധാരണയുടെ പുറത്ത് മരിച്ചതായി വിധിക്കപ്പെട്ടവരാണ് ഈ അനുഭവസ്ഥരെന്നും അവരുടെ തലച്ചോറ് യഥാര്‍ത്ഥത്തില്‍ പ്രവര്‍ത്തിക്കുകയായിരുന്നുവെന്നും അവര്‍ പറയുന്നു.
ശാരീരിക പ്രവര്‍ത്തനത്തില്‍ ഉണ്ടാകുന്ന വ്യതിയാനം മൂലമുണ്ടാകുന്ന വെറും മാനസിക വിഭ്രാന്തിയായിട്ടാണ് വിമര്‍ശകരുടെ പക്ഷം. ഹൃദയാഘാദം, രക്തം വാര്‍ന്ന് പോയി അത്യാസന്ന നിലയിലാവുക, വൈദ്യുതാഘാതം, കോമ, സെറിബ്രല്‍ ഇന്‍ഫാര്‍ക്ഷന്‍, ആത്മഹത്യ ശ്രമം, മുങ്ങിമരണം, കടുത്ത മാനസിക സമ്മര്‍ദം തുടങ്ങിവയിലൂടെ കടന്നുപോയവരിലാണ് ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകുന്നതെന്ന് പറഞ്ഞല്ലോ! ഇത്തരം അത്യാസന്ന സന്ദര്‍ഭങ്ങളില്‍ ശരീരത്തില്‍ സംഭവിക്കുന്ന രാസമാറ്റങ്ങള്‍ മരണാനന്തര ജീവിതം പോലുള്ള തോന്നലുകള്‍ ഉണ്ടാവാന്‍ പര്യാപ്തമാണ്. നാഡീസംബന്ധമായി തലച്ചോറില്‍ സംഭവിക്കാവുന്ന രാസമാറ്റത്തിലൂടെ ടണലിലൂടെ യാത്ര ചെയ്യുന്നതായിട്ടുള്ള അനുഭവം രോഗിയില്‍ ഉണ്ടാകാം. അപസ്മാരം സംഭവിച്ചാലും ഇത്തരം അനുഭവങ്ങള്‍ സാധ്യമാണ്.
ഇത്തരം അനുഭവങ്ങള്‍ക്ക് ഒരു വ്യക്തിയുടെ ആദ്ധ്യാത്മീയ ജീവിതവും അനുദിനജീവിതവുമായി അടുത്ത ബന്ധമുണ്ടെന്ന് പഠനം തെളിയിക്കുന്നുണ്ട്. ഇത്തരം അനുഭവം ഉണ്ടായവരില്‍ ഭൂരിപക്ഷം പേരും കടുത്ത ആത്മീയതയും മതചിട്ടവട്ടങ്ങളും ഉള്ളവരായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്. അതാവാം ഇത്തരം ദൃശ്യങ്ങള്‍ ഉണ്ടാവാന്‍ വഴിതെളിച്ചതെന്നാണ് വിദഗ്ധര്‍ പറയുന്നത്.
എന്നാല്‍, എല്ലാവരുടെയും അനുഭവങ്ങള്‍ക്ക് എങ്ങനെ ഒരു പൊതുസ്വഭാവം ഉണ്ടായി എന്നതിനെ കുറിച്ച് വ്യക്തമായ തെളിവുകള്‍ ഇല്ലെങ്കിലും മരണസമയത്തുള്ള അനുഭവസ്ഥരുടെ തലച്ചോറിന്‍റെ അവസ്ഥ ഏകദേശം ഒന്നായിരുന്നുവെന്നും അവര്‍ വാദിക്കുന്നു. മരണാനന്തര ജീവിതത്തെ കുറിച്ച് കണ്ടു എന്ന് പറയുന്ന സംഭവം അടിസ്ഥാനരഹിതമെന്ന് ചുരുക്കം.
മതത്തിന്‍റെ നിലപാട്
ശാസ്ത്രം ഇത്തരം അനുഭവങ്ങളെ അടിസ്ഥാനരഹിതമെന്ന് വിശേഷിപ്പിക്കുമ്പോള്‍ മതം അവയെ പരമാവധി പിന്താങ്ങുകയാണ് ചെയ്യുന്നത്. മരണശേഷം ആത്മാവ് (Consciousness) നിലനില്‍ക്കുന്നുവെന്ന വിശ്വാസമാണ് ഈ പിന്തുണയ്ക്ക് പിന്നില്‍.
ശരീരവും ആത്മാവും ചേര്‍ന്ന ഒരു അസ്ഥിത്വമായിട്ടാണ് (Being) മനുഷ്യനെ മതം നിര്‍വചിക്കുക. ആത്മാവിനെ നിര്‍വചിക്കാന്‍ കഴിയില്ലെങ്കിലും അതിനെ “ബോധം” (Consciousness) എന്ന് വിളിക്കുന്നതില്‍ തെറ്റില്ല. ശരീരം ഭൌതികമാണെങ്കില്‍, ആത്മാവ് അഭൌതീകമാണ്. ആത്മാവ് ഒരു പദാര്‍ത്ഥം (Matter or Material) അല്ലാത്തതിനാല്‍ ഇത് അനശ്വരമാണെന്ന് മതങ്ങള്‍ പഠിപ്പിക്കുന്നു. ഈ വാദഗതി തത്വശാസ്ത്രപരമായി കഴമ്പുള്ള ഒന്നാണ്. ചുരുക്കത്തില്‍, മനുഷ്യന്‍ മരിച്ചാലും അവന്‍റെ ബോധത്തിന് (Consciousness) മരണമില്ല. ആത്മാവിന്‍റെ താല്‍ക്കാലിക താവളം മാത്രമാണ് ശരീരം. ആത്മാവ് ശരീരത്തെ ഒരു ഉപകരണമായി ഉപയോഗിക്കുന്നു. ശരീരത്തിന്‍റെയും ആത്മാവിന്‍റെയും ബന്ധത്തെ കുറിച്ച് വേദങ്ങള്‍ പറയുന്ന തേരിന്‍റെയും തേരാളിയുടെയും ഉപമ പ്രസ്തവ്യാര്‍ഹമാണ്. അതവിടെ നില്‍ക്കട്ടെ.
“ഞാന്‍” എന്ന് ഓരോ വ്യക്തിയും പറയുമ്പോള്‍, അയാള്‍ വിവക്ഷിക്കുന്നത് അയാളുടെ ശരീരത്തെയല്ല, മറിച്ച് ശരീരത്തെ നിയന്ത്രിക്കുന്ന അദൃശ്യമായ ബോധത്തെയാണ്. ബോധം ശാരീരികമായ ഒന്നല്ലാത്തതിനാല്‍ അതിന് ഭൌതിക നിയമങ്ങളെ അതിലംഘിക്കാനാവും. ഉദാഹരണത്തിന്, ശരീരത്തിന് ഒരേ തിരുവനന്തപുരത്തും കൊച്ചിയിലും ആയിരിക്കാനാവില്ല, എന്നാല്‍ ബോധത്തിന് കഴിയും. ഭാവി, ഭൂതം, വര്‍ത്തമാനകാലം എന്നിവയെ അതിലംഘിച്ച് മുന്നോട്ടും പിന്നോട്ടും സഞ്ചരിക്കാന്‍ ബോധത്തിനാവും. ബോധത്തിന് ഇത്രയേറെ പ്രത്യേകതകള്‍ ഉണ്ടായത് അത് ആത്മീയമായതുകൊണ്ടാണെന്ന് പറയുന്നതില്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ല. അതുപോലെ ബോധത്തിനും തലച്ചോറിനും തമ്മിലുള്ള ബന്ധം ഏറെ ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയം തന്നെയാണ്. ബോധത്തിന് ശരീരത്തിന് പുറത്ത് പ്രവര്‍ത്തിക്കാനാവുമെന്നും ബോധത്തിന്‍റെ പ്രവര്‍ത്തനത്തിന് തലച്ചോറ് എന്ന അവയവം ആവശ്യമില്ലെന്നും ബോധം ഭൌതിക പദാര്‍ത്ഥമായ തലച്ചോറിനെ അതിലംഘിക്കുന്നതാണെന്നും അത് ആത്മീയമാണെന്നുമുള്ള വാദം ശരിയാണെങ്കില്‍, മുകളില്‍ പറഞ്ഞവരുടെ അനുഭവങ്ങള്‍ മുഴുവന്‍ ശരിയാണ്.
നിര്‍ത്തട്ടെ!
തികച്ചും സൈദ്ധാന്തികമായി ചര്‍ച്ച ചെയ്യപ്പെടേണ്ട ഈ വിഷയം മുഷിപ്പിക്കുന്നെങ്കില്‍ ക്ഷമിക്കുക. ഒരിടത്തും അവസാനിക്കാത്ത ഈ വിഷയം വായനക്കാരുടെ മുന്നില്‍ എത്തിക്കണമെന്ന് ഉദേശ്യത്തോടെ എഴുതിയതിനാല്‍ ഇവിടെ നിര്‍ത്തുകയാണ്. ശേഷഭാഗം ചര്‍ച്ച ചെയ്യപ്പെടട്ടെ!
ശാസ്ത്രവും മതവും തമ്മില്‍ നടക്കുന്ന ഒരു മത്സരമാണിത്. ഇതില്‍ ഏതാണ് ശരിയെന്ന് കൃത്യമായി പറയാന്‍ കഴിയാത്ത അവസ്ഥ… അത് ഒരുതരം വേദനപോലെയാണ്. “ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങളുടെയും, വില കുറഞ്ഞ കുറേ വിശ്വാസങ്ങളുടേയും ആകെ തുക – മനുഷ്യജീവിതം!” ഉത്തരങ്ങളില്ല…, ചോദ്യങ്ങള്‍ മാത്രം…!
Related Posts:
- ബ്ലോഗുകളെ പിന്തുടരാന്…
- ധ്യാനത്തിന്റെ ദോഷവശങ്ങള്‍
- അധര വ്യായാമം ഇംഗ്ലീഷ് ഭാഷയ്ക്ക്
- ഇംഗ്ലീഷ് പഠിക്കാനൊരു സൂത്രപ്പണി
- നമുക്ക് സ്വപ്നങ്ങളെ വ്യാഖ്യാനിക്കാം

തികച്ചും പുതിയതും കൌതുകകരമായ ഒരു ലേഖനം വായിക്കാന്‍ അവസരം തന്നതില്‍ നന്ദി.
ഇതു വായിച്ചുകഴിഞ്ഞപ്പോള്‍, മരിച്ചുകഴിഞ്ഞ് ഉയര്‍ന്നു പോകുമ്പോഴുള്ള കാഴ്ചകളാണ് എല്ലാവരും പറയുന്നത് പക്ഷെ ആരും ജീവിതത്തിലേക്കു(ശരീരത്തിലേക്ക്) തിരിച്ചുവരുമ്പോള്‍ കാണുന്ന കാഴ്ചകള്‍ വിവരിക്കുന്നില്ലല്ലൊ..?
എനിയ്ക്കേറെ താത്പര്യമുള്ളവിഷയമാണിത്. വളരെ നല്ല ലേഖനം സേതു
brain death sambhavicha oral pinnedu athe patti parayunathineyum namuku poornamayi viswasikkan patilla, thallanum pattilla…..ennirunnalum oru karyam urappanu. science inum nirvachikkan kazhiyatha palathum ee lokath undu.
മരണത്തിനും ജീവിതത്തിനും
ഇടയ്ക്കുള്ള അപൂര്‍വ നിമിഷങ്ങളെ
കുറിച്ചുള്ള
ഈ പൊസ്റ്റ് വളരെ നന്നയിരിക്കുന്നു.
ആശംസകള്‍….
കൃത്യമായും, നിഷ്ഠയോടെയും യോഗശാസ്ത്രം അനുശീലിക്കുന്ന സാധകന് ജീവിച്ചിരിക്കെ തന്നെ ഇത്തു സാധ്യമാണ്. സ്വയം ശരീഎരത്തില്‍ നിന്നും വേര്‍പെടുവാനും, മറ്റൊരു വസ്തുവെന്ന പോലെ സ്വന്തം ശരീരത്തെ നോക്കിക്കാണുവാനും സാധിക്കും. തുടക്കാഥ്തില്‍ അതിയായ വിശപ്പ്, ദാഹം തുടങ്ങിയ ആസക്തികളോടെ വര്‍ത്തിക്കുന്ന മനസ്സ് പതിയെ അനന്തമായ ആനന്ദത്തില്‍ നിലകൊള്ളുവാനും തൂടങ്ങും. നിരന്തരമായ സാധനയും, പിഴയ്ക്കാത്ത ധ്യാനവും, നിഷ്ഠറ്യും അതിന് ആവശ്യമാണ്. ആ അവസ്ഥയില്‍ കഴ്ഹിഞ്ഞിട്ടുള്ളവരെ ‘പിതൃ തര്‍പ്പണാദികളുടെ’ ആവശ്യമെന്തെന്ന് പറഞ്ഞു മനസ്സിലാക്കേണ്ട കാര്യമില്ല. (അതിലേക്കു കടക്കുന്നില്ല) ചുരുക്കത്തില്‍ ആത്മാവിന്‍റെ സ്വത്തന്ത്രമാകലും, ബാഹ്യ വ്യാപരണവും കേവലം മതിഭ്രമമല്ല. അതു സാധ്യമാണ്.
നല്ല പോസ്റ്റ്
ആശംസകള്‍
നല്ല ലേഖനം,
ഓച്ചിറയിലോ മറ്റോ, കാലന്റെ കയർ കഴുത്തിൽ മുറികയപ്പോൾ ഉണ്ടായ പാടുമായി ഒരു വൃദ്ധ തന്റെ ജീവിതത്തിലേയ്ക്കുള്ള തിരിച്ചുവരവിനെ സാക്ഷ്യപ്പെടുത്തിയതായി ഞാൻ എവിടെയോ വായിച്ചിരുന്നു….. സസൂഷ്മം ശ്രദ്ധിച്ചാൽ ഇവയൊക്കെ തോന്നലുകൾ എന്നു തന്നെ കരുതാനാവു. കാരണം മരണത്തിൽ നിന്നും തിരിച്ച് നടന്നവർ പറയുന്ന കഥയ്ക്ക്, അവരുടെ മത വിശ്വാസങ്ങളുമായി വളര അധികം അടുത്തുനിൽക്കുന്നു, അമേരിക്കയിൽ ഇത് നടക്കുമ്പോൾ ഈ കഥയിൽ ഒരു ക്രൈസ്തവ ഫ്രയിം വരുന്നു, ഓച്ചിറ്ക്കാരി കണ്ടപ്പോൾ കാലനും പോത്തും കയറും ഒക്കെ, അതുകൊണ്ടുതന്നെ ഇവരൊക്കെ ക്ലിനിക്കൽ ഡെത്ത് സംഭവിച്ചവർ തന്നെ എന്ന് കരതാം ബ്രൈൻഡെത്ത് സംഭവിച്ചിട്ടും ഈ വിഷ്വത്സ് ഉണ്ടായങ്കിൽ ശിവനേ നീ തന്നെ ………………….
ആത്മാവിന് മാത്രമായി നിലനില്‍പ്പുണ്ടോ ..? അത് മനുഷ്യാവസ്ഥയില്‍ തന്നെ എല്ലാം അനുഭവിക്കുന്നു ?..നമ്മുടെ പരിമിധി കൊണ്ടാണല്ലോ പലതും കാണാതെയും കേള്കാതെയും അനുഭവിക്കാതെയും ഇരിക്കുന്നത് .? ഇതൊക്കെ തന്നെയാണ് നമ്മുടെ അവയവങ്ങളുടെ ഭാരമില്ലാത്ത ആത്മവിനെന്കില് അതിന്റെ കാര്യം കഷ്ടം തന്നെ
വളരെ നല്ല പോസ്റ്റ്.
ആർക്കും പൂർണ്ണമായും നിർവ്വചിക്കാനാവത്ത വസ്തുത. ചില പുനർജ്ന്മങ്ങളും അങ്ങിങ്ങായി രേഖപ്പെടുത്തിയിട്ടുണ്ട്.
ഊർജ്ജത്തെ നശിപ്പിക്കാൻ സാധ്യമല്ല അതിന് അവസ്ഥാ പരിണാമം മാത്രമെ സംഭവിക്കുന്നുള്ളു എന്ന സയന്റിഫിക്ക് സിദ്ധാന്തവും മരണാനന്തരമുള്ള ഒരു ആത്മ നിലനിൽപിന് ഉപോൽബലകം അല്ലേ?
മരണം എന്നത് ഒരു തവണ മാത്രമേ സംഭവിക്കാൻ തരമുള്ളൂ. മനുഷ്യനും അവർന്റെ യന്ത്രങ്ങൾക്കും തെറ്റ് പറ്റാം. എന്നാൽ ആത്മാവും ശരീരവും വേർപെടുന്നത് യഥാർഥ മരണമല്ല. ഉറങ്ങൌമ്പോൾ നമ്മുടെ ആത്മാവ് നമുക്ക് പുറത്താൺ എന്നാൽ അപ്പോൾ യഥാർഥത്തിൽ നമ്മൾ മരിക്കുന്നില്ല. അതായത് നമുക്ക് ജീവനുണ്ട്. സ്വപ്നം കാണുന്ന്നത് ഒരു മാനസിക വിഭ്രന്തിയാണെന്ന് കരുതാൻ പറ്റുമോ?. സ്വപ്നത്തിലുള്ള പല സംഭവങ്ങളും നമ്മൾ കാണുന്നത് നമ്മുടെ ഭൌതിക ശരീരം കിടക്കുന്ന മുറിയിൽ മാത്രമല്ല ല്ലോ.
ജീവൻ ഭൌതികവും ആത്മാവ് അഭൌതികവുമാണ് . ജീവന്റെ പോഷണം ഭക്ഷണമാണെങ്കിൽ ആത്മാവിന്റെ പോഷണം ഞ്ജാനമാണ്. ഈ ഒരു വിത്യാസമാണ് മനുഷ്യനെയം മൃഗങ്ങളെയും തമ്മിൽ വേർത്തിരിക്കുന്നത്. വിജ്ഞാന സമ്പാദനം മൃഗങ്ങളിൽ നടകുന്നില്ലല്ലോ.
ചിന്തിപ്പിക്കുന്ന നല്ല ലേഖനം. ആശംസകൾ
മാഷേ ഇതേ പോസ്റ്റ് ഒരു വര്‍ഷം മുമ്പ് പബ്ലിഷ് ചെയ്തിരുന്നോ… കാളിയന്‍ എന്ന ബ്ലൊഗര്‍ (അതേ ആളാണോ ഇതും…) എഴുതിയിരുന്നു എന്നാണെന്റെ ഓര്‍മ്മ….
നല്ല ലേഖനം …
” The 6th Day ” എന്ന ഒരു സിനിമ കണ്ടതായി ഓര്‍ക്കുന്നു .
ഭാവിയിലെ ടെക്നോളജി കൊണ്ടു മനുഷ്യ മസ്തിഷ്കത്തിലെ ഡേറ്റാ ഡൗണ്‍ലോഡ് ചെയ്തു , ആ ഡേറ്റാ അതെ മനുഷ്യന്റെ ഒരു ക്ലോണിലേക്ക് അപ്‌ലോഡ് ചെയ്തു , ഒരു സമ്പൂര്‍ണ്ണ ക്ലോണിനെ ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ടാണ് സിനിമ പോകുന്നത്
ഇതു നടന്നാലും ഇല്ലെങ്കിലും ഇതിന് പിന്നിലെ ആശയം ശരിയാണെന്ന് തോന്നുന്നു
(ഞാന്‍ അല്ലെങ്കില്‍ ആത്മാവ് എന്നത് ഇത്രയും നാള്‍ നമ്മള്‍ ശേഖരിച്ച ഡേറ്റ ആണെന്ന് )
ഇതൊക്കെ കണുമ്പോള്‍ എന്തോന്ന് ആത്മാവും മരണാനന്തര ജീവിതവും !!
ഏതായാലും ഒരു അടി നടക്കാന്‍ ചാന്‍സ് ഉണ്ട്
ലൈവ് കാണാന്‍ പറ്റുമോ എന്തോ ?
വളരെ നല്ല ലേഖനം…. പക്ഷെ ഈ ലേഖനം താങ്കള്‍ പറഞ്ഞ പോലെ ചര്‍ച്ച ചെയപ്പെടും എന്നു തോന്നുന്നില്ല….ഇത്തരത്തില്‍ എന്തു പറഞ്ഞാലും തെളിവുകള്‍ ചോദിക്കുന്ന ചിലരുണ്ട്…അവരുടെ യുക്തികനുസരിച്ച മാത്രമേ അവര്‍ അംഗീകരിക്കുകയുള്ളൂ…
പുതിയ ബ്ലോഗ് അഗ്രിഗേറ്റര്‍
it’s a good post…really wonderful & interesting….
sharikkum..ottum maduppu koodaathe vaayikkaan kazhinju..
good..really good
ഇതൊക്കെ മരണത്തിനും ജീവിതത്തിനും ഇടയിലുള്ള ഒരു ഉന്മാദാവസ്ഥയിലെ തോന്നലുകളാവാനാണ് സാധ്യത. മുകളില്‍ ഒരു കമന്റില്‍ ബാല പറഞ്ഞതാണ് ശരി. പല മത വിശ്വാസങ്ങളുള്ള, ഇതു പോലെയുള്ളവരുടെ അനുഭവങ്ങള് പഠന വിധേയമാക്കിയാല്‍ ഓരോരുത്തരുടെയും അനുഭവം അവരുടെ മത വിശ്വാസ പ്രകാരമായിരിക്കും. മരണത്തെ പറ്റി നമ്മള്‍ ചെറുപ്പം മുതലേ കേട്ട് പഠിച്ചിട്ടുള്ള കാര്യങ്ങള് തന്നെയേ ഓരോരുത്തരും പറയുകയുള്ളു. ഒരു വെള്ളക്കാരനും കാലനെ കണ്ടതായി പറഞ്ഞിട്ടില്ലല്ലോ. അത് പോലെ ഒരു ഹിന്ദുവും മാലാഖമാര്‍ വന്നു കൊണ്ടു പോകുന്നതായും കാണാന്‍ സാധ്യതയില്ല. ( അല്ല ഇനി മാലാഖമാര്‍ക്കും കാലനും Area of Operation വേറെ വേറെയാണോ ? )
തികച്ചും വിത്യസ്തമായ, കൌതുകമുണര്‍ത്തുന്ന ഒരു ലേഖനം. നന്നായിരിക്കുന്നു.
വളരെ മികച്ച പോസ്റ്റ്, വിജ്ഞാനപ്രദം…
എന്റെ സുഹൃത്തിന്റെ അമ്മക്കും ഇതു പോലുള്ള ഒരനുഭവം ഉണ്ടായിട്ടുണ്ട്.. near death , അവരും പറഞ്ഞതു.. ഒരു വെളിച്ചത്തിലേക്കു പോകുന്ന പോലെ തോന്നിയെന്നായിരുന്നു.
ഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.. ആശംസകള്‍
മരണം കൊണ്ട് ഒന്നുമവസാനിക്കുന്നില്ല എന്ന് നമ്മുടെയെല്ലാം മനസ്സില്‍ പരോക്ഷമായ ഒരു feeling ഉണ്ടെന്നു തോന്നുന്നു. ഇതിനെ യുക്തിചിന്ത കൊണ്ട് വിശകലനം ചെയ്യാന്‍ നോക്കുമ്പോഴാണ് ഒക്കെ കുഴഞ്ഞുമറിയുക…
ഏതായാലും ഒരിക്കല്‍ നാമെല്ലാവരും സത്യമറിയുമല്ലോ.
നല്ല പോസ്റ്റ്.
Enthanu maranam ennum, enthanu manushya srishti ennum, maranathinu shesham enthanu sambhavikkunnathu ennum athikarikamayi ariyuvan contact the Lord God of the Earth Reji M. Issac. Read http://www.makudam.net to see the details. Refer the paper I published at the International Conference on Biotechnology, VIT University, Vellore, Tamil Nadu, India informing the scientific details about God and Key of the Sixth Sense. Death is a disablement. Always do know that there is a truth amidst all the illusions. Lots of lies are delivered through out the world. It is our chooses that makes us and causes to live.
Log on to http://www.makudam.net to see logos.
E-mail: god@makudam.net
Reign of God Started – When God rules both worlds are working together avoiding the conflict and fight between both worlds.
Eee postil paranjirikkunna karyangal sathyamayirikkananu sadhyada , karanam ente oru banthuvinum ithe anubhavam undayi.hospitalil docters maranam urappichu , eannal alpasamayam kazhinjappol jeevante chalangal kananthudangi.pinnedu ayal ithekurichu panjathu inganeyanu’ oru valiya prakasathinte aduthekku uyarnnupokunnathupole thonni.. appol nirvachikkanpattatha orutharam santhosham anubavikkukayayirunnu…vettithilangunna pallipolulla oru sthalathu ethiyathupole thonni.. valiyoru vathil sarikkum orkkunnu…” ninakku inyum othiri karyangal cheyyanunde ninne pinnedu vilikkum ” …akathuninnu oru swaram parayayunnathu kettu…pettennu valiyoru nirasa thonni athesamayam thirichu jeevithathilekku pravesikkukayayirunnu.
Congratulations Sethu!
തികച്ചും വിത്യസ്തമായ, കൌതുകമുണര്‍ത്തുന്ന ഒരു ലേഖനം. നന്നായിരിക്കുന്നു.
നന്നായരിക്കുന്നു.
വെള്ളായണി
ഒരു റിസേർചിനു ആവശ്യമായ ,ഉപകാരപ്രദമായ എത്രമാത്രം ഡേറ്റാ സമ്പാദിച്ചിട്ടുൺയ്യടായിരുന്നു എന്നു നോക്കുന്ന ശാസ്ത്രജ്ഞൻ ഒരുപാടു ചോദ്യങ്ങൾ ചോദിക്കും. തെറ്റിദ്ധരിക്കരുതു്
EE PARAJA KARYAGAN 100 SADAMANAVUM SARIYANU ANTAVEETINADUTHULLA ALUM ETHA ANUBHAVA ANOODU PARAJU ETHORU MADIBRAMAMANAGILA ALLARUM ORA KARYAM ANGANA PARAYUM ///////
superb!!!!!!!!!!!!!Clear Language,it helped me thanks…..
too good all the best sethu
Thala perukunnu
എനിക്കു നല്ല താല്പര്യമുള്ള വിഷയമാണ് ഇത്….ദയവായി കൂടുതല്‍ വല്ലതും കിട്ടുമ്പോള്‍ മെയില്‍ ചെയ്യാമോ
ബെര്‍ളിയുടെ മലയാള മനോരമയിലേ പോസ്റ്റ് കണ്ടാണു ഞാന്‍ ഈ ബ്ലോഗ് വയിച്ചതു. നല്ല അനുഭവം . താങ്ക്സ്.
ഇന്നലത്തെ മനോരമപത്രത്തില്‍ ഈ പോസ്റ്റിനെപ്പറ്റി കണ്ടപ്പോഴാണ് ഇങ്ങനെയൊന്നുണ്ടല്ലോ എന്നറിഞ്ഞത്.
വളരെ ഇന്ററസ്റ്റിംഗ് ആയ ടോപിക്..! നന്നായി അവതരിപ്പിച്ചൂ.
enikku onnum manasilayilla
ബെര്‍ളിയുടെ മലയാള മനോരമയിലേ പോസ്റ്റ് കണ്ടാണു ഞാന്‍ ഈ ബ്ലോഗ് വയിച്ചതു.
Had this particular topic at http://www.howstuffworks.com. Please read that. The scientific basis of Near Death Experience is well explained there. Leave all those religious craps….
very interesting subject
thanks for the note. it really giving salvation. that is the most importent thing not weather it is true or not
thanks once again
The truth about life after death is always a mystry. The more we try to understand more it is complicated. It is always beyond the explanation of human. There are lot of things which we can’t explain with the help of science. Science is not the ultimate answer for all the questions. It also should not connected with religion. God, death, life after death etc. are always questions which are not answered.
Thanks for this topic.
I have very intrest to know more details about this subject
thalparyamulla vishayamanu.. vivarathinu nandi.. iniyum ithupoleyulla vivarangal pradeekshikkunnu
njan adyam sradichilla . pinnedu vayikkunnathinanusarichu thalparyam koodi kondirunnu ithokke sathyathil sambhavikkunnundo.
this same thing happened to my mother also.
ജന്മനാ അന്ധരായവര്‍ക്കാന് എങ്ങനെ ഒരു അനുഭവം ഉണ്ടാവുന്നതെങ്കില്‍ അവര്‍ പ്രകാശം കാണുമോ ആവോ ?
very interesting. please do share more details.
മനോരമയില്‍ നിന്നാണ് ഞാന്‍ ഈ പോസ്റ്റിനെ ക്കുറിച്ചറിഞ്ഞത്. വളരെ നല്ല ലേഖനം. അഭിനന്ദനങ്ങള്‍ . ഇത്തരം വൈവിധ്യം നിറഞ്ഞ പോസ്റ്റുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു.
manoramayil ninnanu njan ee blog ne kurich arinjath……valare nannayitundu.. iniyum ith pole nalla nalla lekhanangal pratheekshikunnu….
മനോരമയില്‍ നിന്നാണ് ഞാന്‍ ഈ ബ്ലോഗിനെ കുറിച്ച് അറിഞ്ഞത്……വളരെ നന്നായിട്ടുണ്ട്.. ഇനിയും ഇത് പോലെ നല്ല നല്ല ലേഖനങ്ങള്‍ പ്രതീക്ഷികുന്നു….
Madamintay yala articleum nanayittundu,ithu oru nala puthumayulla article,ippol njan madamintey FAN ayyi ippam.any new things plz inform me.oru suggesstion undu nadinum samuhathinum chila abiprayangal paranjittundu but nammudey nadiney KAARRNU thinuna virusiney kurichu onum parnngittila alochichu samyam kalayanda,nammudey malayalikalea MADIYANUMAAR AKUNTHUM MATU JANATHAKALUDEY MUNIL NAANAM KEDUTHUNATHUM AYA ROGAM” the HARATHAL”,HOPE u will response this
but ithokey blogil ezuthaney pattu jivithathil onum yadarthyamKAN PATTILA bcoz we are lazy for struggle to fight this virus include me.pinney ithokey ivideay parayan sethu lakshmi arannu madam vicharikunudangil njan madathil koodi kaanan agrhikkunu
Thanfu;;y
sreejith