Wednesday, 8th September 2010

കാമസൂത്ര – Kamasutra

Posted on 29. Aug, 2008 by സേതുലക്ഷ്മി in Articles

“We British never knew of this kind of love-making. Had we known, we would not have ruined the lives of so many British virgins.” പത്തൊമ്പതാം നൂറ്റാണ്ടില്‍, ബ്രിട്ടീഷുകാരനായ Richard F. Burton ശൃംഗാരകലയെ കുറിച്ച് “കാമസൂത്ര” എന്ന പുസ്തകം തന്നെയുണ്ടന്നറിഞ്ഞ് അത്ഭുതത്തോടെ പറഞ്ഞ വരികളാണ് ഇവ. സാങ്കേതിയമായി, പ്രണയത്തെ വിശകലനം ചെയ്യുന്ന തരത്തില്‍ കാമസൂത്രയോട് കിടപിടിക്കുന്ന മറ്റൊരു പുസ്തകം നിലവിലുണ്ടോ എന്ന് തന്നെ സംശയമാ‍ണ്. അത് ആദ്യമായി മനസിലാക്കിയതാകട്ടെ ഒരു വിദേശിയും. അത് ശരിയാണ്! സായിപ്പ് ചെയ്യുന്നത് അനുകരിക്കാനാണെല്ലേ നമ്മള്‍ എന്നും ശ്രമിച്ചിട്ടുള്ളത്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പൊടിപിടിച്ച് കിടന്ന “യോഗ” അടക്കമുള്ള പ്രാചീന വിദ്യകള്‍ നമ്മള്‍ തോളിലേറ്റാന്‍ തുടങ്ങിയത് എപ്പോഴാണ്? സായിപ്പും നമ്മളും തമ്മില്‍ കിടക്കുന്ന ഈ വലിയ അന്തരം മനസിലാക്കിക്കൊണ്ടു തന്നെയാണ് കാമസൂത്ര എന്ന പേരില്‍ ഒരു ലേഖനമെഴുതാന്‍ മുതിര്‍ന്നത് തന്നെ.

കാമസൂത്ര ഒരു അശ്ലീല പുസ്തകം മാത്രമാണെന്നുള്ള ധാരണയാണ് പരക്കെയുള്ളത്. അതുകൊണ്ടാണല്ലോ കാമസൂത്ര എന്ന് കേള്‍ക്കുമ്പോള്‍ തന്നെ നമ്മളില്‍ പലരുടെയും നെറ്റിചുളിയുന്നത് (പ്രത്യേകിച്ച്, പരസ്യമായി കേട്ടാല്‍). ഇത്തരമൊരു വല്ലായ്മ മലയാളികള്‍ക്ക് പൊതുവെ സാധാരണമാണ്. (കേരളത്തിന് പുറത്തുള്ള കാര്യമല്ല കേട്ടോ!) എന്നാല്‍ ആ ധാരണ തീരെ ശരിയല്ല എന്നതാണ് വാസ്തവം. വിഷയത്തിലേയ്ക്ക് കടക്കുന്നതിനുമുമ്പ് കാമസൂത്രയെ കുറിച്ച് ചെറിയൊരു ആമുഖം നല്‍കുന്നത് ഉചിതമെന്ന് കരുതുന്നു.

കുട്ടി ആമുഖം

കാമസൂത്ര എഴുതപ്പെട്ട കാലഘട്ടത്തെ കുറിച്ച് വ്യക്തമായി രേഖകള്‍ ലഭ്യമല്ലെങ്കിലും, ഒന്നാം നൂറ്റാണ്ടിനും നാലാം നൂറ്റാണ്ടിനും ഇടയില്‍ എഴുതപ്പെട്ടതായിട്ടാണ് പൊതുവേയുള്ള അനുമാനം. ഉത്തര്‍പ്രദേശിലെ ബനാറസില്‍ (ഇപ്പോഴത്തെ വാരണാസി) ജീവിച്ചിരുന്ന വാത്സ്യായന മഹര്‍ഷിയെയാണ് ഇതിന്‍റെ കര്‍ത്താവായി കരുതുന്നത്. ശിവനും പാര്‍വതിയും തമ്മില്‍ നടന്ന സംഭാഷണം കേട്ട ശേഷം മനുഷ്യകുലത്തിനുവേണ്ടി ശിവദാസനായ നന്ദി എഴുതിയതാണ് കാമസൂത്ര എന്നൊരു വിശ്വാസവും നിലവിലുണ്ട്. അത് എന്തുതന്നെയായാലും, “വാത്സ്യായന കാമസൂത്ര” എന്നാണ് കാമസൂത്ര പരക്കെ അറിയപ്പെടുക.

ബീഹാറിലെ പാലിപുത്രയില്‍ (Paliputra) ജീവിച്ചിരുന്ന ബ്രഹ്മചാരിയും പണ്ഡിതനുമായിരുന്നു വാത്സ്യായാന മഹര്‍ഷി. ലഭ്യമായ വിവരങ്ങള്‍ ശരിയാണെങ്കില്‍ അദ്ദേഹം ജീവിച്ചിരുന്നത് ഗുപ്തന്മാരുടെ കാലഘട്ടത്തായിരിക്കണം. വാത്സ്യായന മഷര്‍ഷി ഒരു ചാര്‍വാകനായിരുന്നു (Materialist) എന്നും കാമസൂത്രയെ കൂടാതെ “ന്യായസൂത്രഭാഷ്യം” എന്ന പേരില്‍ മറ്റൊരു ഗ്രന്ഥം രചിച്ചിട്ടുണ്ടെന്നും പറയപ്പെടുന്നു.

ഏഴ് പ്രധാന വിഭാഗങ്ങളിലായി 37 അദ്ധ്യായങ്ങളുള്ള കാമസൂത്ര, ശൃംഗാര കലയില്‍ ചര്‍ച്ച ചെയ്യാത്ത വിഷയങ്ങള്‍ ഒന്നും തന്നെയില്ല. സംസ്കൃതത്തിലാണ് കാമസൂത്ര രചിക്കപ്പെട്ടത്. സംസ്കൃതത്തില്‍ ‘കാമം’ എന്നാല്‍ മോഹം, അഭിനിവേശം, താല്‍പ്പര്യം എന്നൊക്കെ അര്‍ത്ഥമാക്കാം. ‘സൂത്ര’ എന്നാല്‍ നിയമങ്ങള്‍ അല്ലെങ്കില്‍ ചിട്ടകള്‍ എന്നും പറയാം.

വാത്സ്യായനന്‍റെ അഭിപ്രായത്തില്‍, എട്ട് വിധത്തില്‍ സ്നേഹം പ്രകടിപ്പിക്കാനാകും. ഓരോ സ്നേഹ പ്രകടനവും എട്ട് സ്ഥാനങ്ങളിലൂടെയും പ്രകടിപ്പിക്കാം. അങ്ങനെ 64 സ്ഥാനങ്ങളെ (Sexual Positions) കുറിച്ച് കാമസൂത്ര വിശദമാക്കുന്നു. ഈ 64 സ്ഥാനങ്ങളെയും “64 കലകള്‍” എന്നാണ് വാത്സ്യായാന മഹര്‍ഷി വിശേഷിപ്പിച്ചിരുക്കുന്നത്. 40 തരം ചുംബനങ്ങളെ കുറിച്ചും കാമസൂത്ര പ്രതിപാദിക്കുന്നുണ്ട്. ഇതില്‍, 10 ചുംബന രീതികളും ചുംബിക്കുമ്പോള്‍ നടത്തേണ്ട 4 മുറകളെ കുറിച്ചും പറയുന്നുണ്ട്. സന്ധിവാതം, നടുവേദന, ശാരീരിക ബുദ്ധിമുട്ടുകള്‍ എന്നിവയുള്ളവര്‍ ഇതിലെ സ്ഥാനങ്ങള്‍ ചെയ്യാന്‍ ശ്രമിക്കരുതെന്ന് വാത്സ്യാനന്‍ മുന്നറിയിപ്പും നല്‍കുന്നുണ്ട്.

കാമസൂത്രയില്‍ ഉപയോഗിച്ചിരിക്കുന്ന രഹസ്യഭാഷ രീതി ഗവേഷകരെപ്പോലും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതാണ്. അതുപോലെ തന്നെ പ്രണേതാവുമായുള്ള കൂടിക്കാഴ്ച സാധ്യമാക്കുന്നതിനുള്ള സന്ദേശങ്ങള്‍ കൈമാറ്റം ചെയ്യുന്നതിന് സ്ത്രീകള്‍ രഹസ്യഭാഷ ശൈലി പഠിക്കണമെന്നും കാമസൂത്ര അനുശാസിക്കുന്നുണ്ട്. മയിലിന്‍റെയോ കാട്ടുനായയുടെയോ അസ്ഥി സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ് വലത്തെ കൈയ്യില്‍ കെട്ടിയാല്‍ ഏതൊരു സ്ത്രീയെയും കീഴടക്കാന്‍ പുരുഷന് സാധിക്കുമെന്ന് കാമസൂത്ര വിശ്വസിക്കുന്നു. ലൈംഗികവിഷയങ്ങള്‍ ഭംഗിയായി കൈകാര്യം ചെയ്യുന്ന കാമസൂത്ര ഏകപത്നീ വ്രതത്തെയാണ് പിന്താങ്ങുക, എങ്കിലും മറ്റൊരുവന്‍റെ ഭാര്യയെ സ്വാധീക്കേണ്ടതെങ്ങനെ എന്നതിനെ കുറിച്ച് ഒരു അധ്യായം തന്നെയുണ്ട്. കാമസൂത്രയെ കുറിച്ച് എഴുതുന്നതു കൊണ്ട് ചുരുക്കം ചില നുറുങ്ങുകള്‍ കുറിച്ചു എന്നു മാത്രം.

അതവിടെ നില്‍ക്കട്ടെ. ഭാരതത്തിന്‍റെ സംസ്ക്കാരത്തില്‍ ലൈംഗികതയ്ക്കുള്ള സ്ഥാനം പഠനവിഷയമാക്കേണ്ട ഒരു വിഷയം തന്നെയാണ്. ഇവിടുത്തെ ക്ഷേത്രസങ്കല്‍പ്പങ്ങളിലും കൊത്തുപണികളിലും ഒക്കെ പ്രതിഫലിച്ചു നില്‍ക്കുന്ന പൊതുവായ സ്വഭാവം ലൈംഗികതയാണെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ ആര്‍ക്കും പറയാനാവും. അടിസ്ഥാനപരമായ ഇത്തരം സങ്കല്‍പ്പങ്ങളില്‍ ലൈംഗികത എങ്ങനെ കടന്നുകൂടിയെന്നത് അവിശ്വസനീയമായി പലര്‍ക്കും തോന്നാം. നൂറ്റാണ്ടുകളുടെ ആദ്ധ്യാത്മീയ പാരമ്പര്യമുള്ള ഭാരതത്തില്‍ കാമസൂത്ര പോലൊരു ആധികാരിക ഗ്രന്ഥം എങ്ങനെയുണ്ടായി എന്നത് ആഴത്തില്‍ ചിന്തിക്കേണ്ട സംഗതിയാണ്. ബ്രഹ്മചാരിയായിരുന്ന വാത്സ്യായന മഹര്‍ഷി കാമസൂത്ര രചിച്ചതിന് പിന്നിലെ പ്രചോദനം എന്തായിരിക്കും? കാമസൂത്രത്തിന് പിന്നിലുള്ള തത്വശാസ്ത്രമെന്താ‍ണ്?

കാമസൂത്ര അശ്ലീല പുസ്തകമോ?

കാമസൂത്രയില്‍ 37 അദ്ധ്യായങ്ങളുണ്ടെന്നും ശൃംഗാര കലയെ ഒരു പ്രഫഷണലിസത്തിന്‍റെ ശൈലിയില്‍ തന്നെ വിശകലം ചെയ്തിട്ടുണ്ടെന്നും പറഞ്ഞല്ലോ! എന്നാല്‍ കാമസൂത്രയുടെ 20 ശതമാനം വരുന്ന ഭാഗത്ത് മാത്രമേ ലൈംഗിക സ്ഥാനങ്ങളെ കുറിച്ചും സംഭോഗ രീതികളെ കുറിച്ചും പറയുന്നുള്ളൂ. ബാക്കിയുള്ള 80 ശതമാനവും ലൈംഗിക ജീവിതത്തില്‍ അത്യന്താപേക്ഷിതമായി അറിഞ്ഞിരിക്കേണ്ടതും അടിയന്തിരമായി ചെയ്യേണ്ടതുമായ വിഷയങ്ങളാണ് കാമസൂത്ര ചര്‍ച്ച ചെയ്യുന്നത്. ഇവിടെ “കാമം” എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ലൈംഗീകത മാത്രമല്ല, പാട്ടുപാടല്‍, വായന, നൃത്തം തുടങ്ങിയ എല്ലാ കലകളെയും ഉദ്ദേശിക്കുന്നുവെന്നത് രസകരമായ ഒരു സംഗതിയാണ്.

എങ്ങനെ നല്ല പൌരനാവാം, സ്ത്രീയും പുരുഷനും തമ്മില്‍ എങ്ങനെ മികച്ച ബന്ധമുണ്ടാക്കാം, ഗൃഹ സജ്ജീകരണം, ലൈംഗീക ജീവിതത്തിലെ ഭക്ഷണക്രമം, ജീവിതത്തിലെ മൂന്ന് പ്രധാന ലക്‍ഷ്യങ്ങള്‍, ജ്ഞാന സമ്പാ‍ദനം, ഭാര്യയുടെ ചുമതലകളും അവകാശങ്ങളും, ധനം ഉണ്ടാക്കാനുള്ള വഴികള്‍, സുഹൃത്ബന്ധങ്ങള്‍ തുടങ്ങിയ അനുദിനജീവിതത്തില്‍ നിന്ന് മാറ്റി നിര്‍ത്താനാവാത്ത ഒട്ടനവധി വിഷയങ്ങള്‍ കാമസൂത്ര ചര്‍ച്ച ചെയ്യുന്നു. അതിനാല്‍ തന്നെ, കാമസൂത്രയെ ഒരു വിലകുറഞ്ഞ അശ്ലീല പുസ്തകമായി കാണുന്നത് നമ്മുടെ സംസ്ക്കാരത്തോട് തന്നെ കാണിക്കുന്ന അവഹേളനമായിരിക്കും. “സംസ്ക്കാരത്തോട് തന്നെ കാണിക്കുന്ന അവഹേളനം” എന്ന പ്രയോഗം മനപൂര്‍വ്വം ഉപയോഗിച്ചതാണെന്ന് പ്രത്യേകം എടുത്ത് പറയട്ടെ. കൊമേഴ്സ്യലായി പുസ്തകം വിറ്റഴിക്കുക എന്ന കച്ചവട തന്ത്രമല്ല കാമസൂത്ര എന്ന ആശയത്തിന് പിന്നില്‍ ഒളിഞ്ഞു കിടക്കുന്നത്, മറിച്ച് ഒരു സംസ്ക്കാരത്തിന്‍റെ മുഴുവല്‍ തത്വശാസ്ത്രമാണ് എന്ന് എടുത്ത് പറയേണ്ടിയിരിക്കുന്നു.

ആ തത്വശാസ്ത്രത്തെ കുറിച്ച്

ഹൈന്ദവ വിശ്വാസമനുസരിച്ച് ജീവിതം ഒരു ആത്മീയ തീര്‍ത്ഥയാത്രയാണ്. ഇതൊരു പുതിയ അറിവല്ല. എന്നാല്‍ ഈ ആത്മീയ യാത്രയില്‍ ലൈംഗീയതയ്ക്ക് എത്രമാത്രം സ്ഥാനമാണുള്ളത് എന്ന ചോദ്യമാണ് നമുക്ക് ചോദിക്കാനുള്ളത്. ജീവിതത്തെ നാല് പ്രധാന ഘടകങ്ങളായി കാണാന്‍ കഴിയും. 1. ധര്‍മ്മം (Dharma), 2. അര്‍ത്ഥം (Artha), 3. കാമം (Kama), 4. മോക്ഷം (Moksha or Liberation). ജീവിതത്തിലെ സുപ്രധാന ലക്‍ഷ്യങ്ങളില്‍ ഒന്നാണ് കാമം എന്നത്. ധാര്‍മ്മികമായ ജീവിതത്തെയാണ് ധര്‍മ്മം എന്നതുകൊണ്ട് ഉദ്യേശിക്കുന്നത്. അര്‍ത്ഥയാകട്ടെ ലൌകീക സമൃദ്ധിയെന്നും, മോക്ഷയെന്നത് സാക്ഷാത്കാരമെന്നും പറയാം.

ഓരോ മനുഷ്യനും ഈ നാല് ഘട്ടങ്ങളിലൂടെ കടന്നുപോയേ മതിയാവൂ. നാല് ആശ്രമങ്ങളിലൂടെയാണ് ഇത് സംഭവിക്കുക. അതായത്, ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സന്യാസം എന്നീ നാല് ആശ്രമങ്ങളിലൂടെയും കടന്നുപോകുന്ന ഒരു വ്യക്തി ധര്‍മ്മം, അര്‍ത്ഥം, കാമം എന്നീ ഘട്ടങ്ങളിലൂടെ മോക്ഷത്തിലെത്തിച്ചേരുന്നു. ഇതൊരു പ്രയാണമാണ്. ബാല്യത്തില്‍ നിന്ന് മരണത്തിലേയ്ക്കുള്ള പ്രയാണമെന്നതു പോലെ അപക്വതയില്‍ നിന്ന് പക്വതയിലേയ്ക്ക്, അജ്ഞതയില്‍ നിന്ന് ജ്ഞാനത്തിലേയ്ക്ക്, മറ്റുള്ളവരില്‍ നിന്ന് എന്നിലേയ്ക്ക്, ജനന മരണങ്ങളില്‍ നിന്ന് മുക്തിയിലേയ്ക്കുള്ള യാത്ര! ഇവിടെ ഓരോരുത്തരും അവര്‍ ആയിരിക്കുന്ന അവസ്ഥയില്‍ അവരുടെ ധര്‍മ്മം ചെയ്തേ മതിയാവൂ. ബ്രഹ്മചര്യത്തില്‍ പഠനം, ഗാര്‍ഹസ്ഥ്യത്തില്‍ കുടുംബ ജീവിതം, വാനപ്രസ്ഥത്തില്‍ തീര്‍ത്ഥാടനം, പിന്നെ സന്യാസത്തില്‍ ആത്മാന്വേഷണം. കുടുംബ ജീവിതത്തില്‍ ചെയ്യേണ്ട ധര്‍മ്മം എന്താണ്? ഒരു ഭാര്യയെന്ന നിലയില്‍, ഒരു ഭര്‍ത്താവെന്ന നിലയില്‍ നാം ഓരോരുത്തരും എന്തൊക്കെ ചെയ്യണം? കാമസൂത്ര അതു മാത്രമേ നമുക്ക് കാണിച്ച് തരുന്നുള്ളൂ.

ഇവിടെ വാത്സ്യായനന്‍ കാമം പരമാമാണെന്ന് കാണിക്കുകയല്ല, കാമം ജീവിതത്തിന്‍റെ ഒരു ഭാഗമെന്ന നിലയില്‍ അര്‍ഹമായ പരിഗണന കൊടുക്കുക മാത്രമേ ചെയ്യുന്നുള്ളൂ. (മറ്റ് ചിലര്‍ കാമം പരമമാണെന്ന് പഠിപ്പിക്കുന്നുണ്ട്, അതവിടെ നില്‍ക്കട്ടെ!) ലൈംഗീകതയെ ശരിയായ രീതിയില്‍ തന്നെ നാം മനസിലാക്കുന്നതിന് വേണ്ടി കൂടിയാണിത്. ഓരോ കാര്യത്തിനും അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കുന്ന വാത്സ്യാനനന്‍റെ ആ സമീപനം നമുക്കുണ്ടായിരുന്നെങ്കില്‍! ജീവിതത്തെ ഇത്രയേറെ സന്തുലിതമായി കാണുന്ന മറ്റൊരു പുസ്തകവുമുണ്ടാവില്ല, അത് ഏതൊരു മതഗ്രന്ഥമായാലും.

ജീവനകലയെ കുറിച്ചൊക്കെ നാം കേള്‍ക്കാറുണ്ടെല്ലോ! കാമസൂത്രയും അത്തരമൊരു ജീവനകലയാണ് പഠിപ്പിക്കുന്നത്. വ്യക്തിപരമായി മനസിലാക്കിയ ഒരു കാര്യം കൂടി കൂട്ടിച്ചേര്‍ക്കട്ടെ, വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം കഴിയുന്നതിനു മുമ്പ് തന്നെ വിവാഹമോചനത്തെ കുറിച്ചു പോലും ചിന്തിക്കുന്ന നമ്മുടെ ആധുനിക ചിന്താഗതിക്ക് നഷ്ടമായത് ഈ ജീവനകലയാണ്. ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയില്‍ അത്യന്താപേക്ഷിതമാണെന്ന് വിളിച്ച് കൂവാന്‍ തുടങ്ങിയിട്ടും കാമസൂത്രയെ പോലുള്ള ഒരു ആധികാരിക ഗ്രന്ഥത്തെ ശ്രദ്ധിക്കാതെ പോകുന്നുവെന്നത് ദൌര്‍ഭാഗ്യകരം തന്നെ. ഓരോ വിവാഹിതരും അവശ്യം വായിച്ചിരിക്കേണ്ട ഗ്രന്ഥം ഇന്നും “മ”പ്രസിദ്ധീകരണങ്ങളുടെ പട്ടികയിലാണെന്നതും ശോചനീയം തന്നെ.

വിഷയത്തിലേക്ക് ഒരിക്കല്‍ കൂടി…. ധര്‍മ്മം, അര്‍ത്ഥം, കാമം എന്നിവ തമ്മിലുള്ള ഒരു സന്തുലിതാവസ്ഥയാണ് ഹിന്ദുമതം ഉദ്ദേശിക്കുക. ബുദ്ധനും ഇതേ കാര്യം പറഞ്ഞുവച്ചിട്ടുള്ളത് ഓര്‍മ്മിപ്പിക്കട്ടെ. സന്തുലിതമായ വഴിയെ കുറിച്ച് (Middle Path) ബുദ്ധനും അനുശാസിക്കുന്നുണ്ട്. ഇവിടെ ധനമോ ധര്‍മ്മമോ കാമമോ അവഗണിക്കപ്പെടുകയോ പരിത്യജിക്കപ്പെടുകയോ ചെയ്യുന്നില്ല. ഇവയെല്ലാം നമുക്കാവശ്യം തന്നെയല്ലേ! മറ്റൊരു രസകരമായ കാര്യം ഞാന്‍ ഓര്‍മ്മിച്ചു പോകുന്നു, ഇന്ന് നാം കാണുന്ന സന്ന്യാസം (വിവാഹിതനാകാതെ ലൌകീക സുഖങ്ങളെ വെടിഞ്ഞ് എല്ലാറ്റിനോടും വിരക്തി കാണിക്കുന്നതായി നടിക്കുന്ന സന്യാസം) യഥാര്‍ത്ഥത്തില്‍ പ്രകൃതി വിരുദ്ധമാണ്. പ്രകൃതി നിയമത്തെ അതിലംഘിക്കലാണിത്. ഹിന്ദുമത പാരമ്പര്യത്തില്‍ അത്തരമൊരു സന്ന്യാസത്തിന് സ്ഥാനമില്ലെന്ന് തന്നെ പറയാം. ബ്രഹ്മചര്യത്തിനും ഗാര്‍ഹസ്ഥ്യത്തിനും വാനപ്രസ്ഥത്തിനും ശേഷം വരുന്ന ഒരു ജീവിതാവസ്ഥയാണ് സന്ന്യാസമെന്നത്. ഇവിടെ കാമമോ ധനമോ ഒന്നും തന്നെ അവഗണിക്കപ്പെടുന്നില്ല. ഇതല്‍പ്പം ഗൌരവമായ വിഷയമായതിനാല്‍ വിദഗ്ദ്ധരുടെ അഭിപ്രായം കൂടി ആരാഞ്ഞ ശേഷം കൂടുതല്‍ എഴുതുന്നതാവും ആരോഗ്യകരമെന്ന് കരുതുന്നു.

ഉപസംഹാരം

നമ്മുടെ പാരമ്പര്യങ്ങളെ കടലിനക്കരെയുള്ളവര്‍ പരീക്ഷിച്ച് വഷളാക്കിയ ശേഷം അന്ധമായ അനുകരണവുമായി അവരുടെ പിന്നാലെ പോകുന്നത് ഇന്ന് ഒരു ഫാഷനാണ്. “സ്വയം അറിയുക” എന്ന് വേദകാലം മുതലുള്ള ഋഷിവര്യന്മാര്‍ എത്രതന്നെ പറഞ്ഞാലും അയല്‍‌പക്കക്കാരനെ അനുകരിക്കുന്നതിലാണ് നമുക്ക് താല്‍പ്പര്യം. അഞ്ച് വര്‍ഷം തത്വശാസ്ത്രം പഠിക്കാന്‍ സര്‍വകലാശാലകള്‍ കയറിയിറങ്ങിയ ഞാന്‍ കാമസൂത്രയില്‍ ആരെങ്കിലും ഒരു പ്രബന്ധം അവതരിപ്പിച്ചതായിട്ടോ, ഒരു ക്ലാസെങ്കിലും എടുത്തയിട്ടോ കേട്ടിട്ടില്ല. താത്വിക ചര്‍ച്ചകളില്‍ പോലും കാമസൂത്ര ഒരു വിഷയമായിട്ടില്ല. ഇത് നമ്മുടെ നമ്മുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ഒരു പാളിച്ച തന്നെയാണ്. അല്ലെങ്കില്‍ വാത്സ്യായന മഹര്‍ഷി ഒരു ഭൌതീകവാദിയായതുകൊണ്ടാണോ ഈ തീണ്ടല്‍? ഒരു പക്ഷേ, ഏതെങ്കിലുമൊരു സായിപ്പ് കാമസൂത്രയെ കുറിച്ച് ഒരു പുസ്തകമെഴുതി, അതിന് മാധ്യമങ്ങള്‍ ചെണ്ട കൊട്ടി, പിന്നെ എല്ലാം കഴിഞ്ഞ്, നമ്മുടെ കലാലയങ്ങള്‍ ഇതിനെ ഒരു പാഠ്യഭാഗമായി മാറ്റിയേക്കാം. അതുവരെ കാമസൂത്രം വെറും പുരാണമായി തുടരും…!

Bookmark and Share
VN:F [1.9.2_1090]
Rating: 0.0/10 (0 votes cast)
VN:F [1.9.2_1090]
Rating: 0 (from 0 votes)

Related Posts:


Tags: , ,

26 Responses to “കാമസൂത്ര – Kamasutra”

  1. ദസ്തക്കിര്‍ 29 August 2008 at 4:58 PM #

    പ്രസക്തമായ ലേഖനം. ഈയിടെയാണ് കാമസൂത്രയുടെ മലയാള പരിഭാഷ വായിക്കാനിടയായത്. സ്ത്രീ പുരുഷന്മാര്‍ അറിഞ്ഞിരിക്കേണ്ട കലകളെക്കുറിച്ചും, ജീവിത ചിട്ടകളെക്കുറിച്ചും മറ്റുമുള്ള അധ്യായങ്ങള്‍ ശരിക്കും അത്ഭുതപ്പെടുത്തി. (നഖക്ഷതങ്ങളെക്കുറിച്ചുള്ള ഭാഗവും.) സേഫ് സെക്സ് എന്നൊരു വിഭാഗം മാത്രമേ ആ പുസ്തകത്തില്‍ ഒഴിഞ്ഞു പോയിട്ടുള്ളൂ.

    VA:F [1.9.2_1090]
    Rating: 0.0/5 (0 votes cast)
    VA:F [1.9.2_1090]
    Rating: 0 (from 0 votes)
  2. Fazal 29 August 2008 at 6:43 PM #

    നല്ലൊരു ലേഘനം, ആരും അറിഞ്ഞിരിക്കേണ്ടത്. ‘കാമ സൂത്ര’ എന്ന് ‘എ’ ഫിലിമിന്‍റെ വരവിനു മുമ്പേ ഇതൊരു നീലബുക്കാണ്, ഫിലിമിന്‍റെ വരവോടെ പൂര്‍ണ്ണമായി, ഇവിടെ വരെയാന്‍ എന്‍റെ ഈ ഗ്രന്ധത്തെക്കുറിച്ചുള്ള അറിവ്. ഈ ഗ്രന്ധം വായിക്കുവാനുള്ള തയ്യാറെടുപ്പിലാണ്‍ ഞാന്‍….നന്ദി.

    VA:F [1.9.2_1090]
    Rating: 0.0/5 (0 votes cast)
    VA:F [1.9.2_1090]
    Rating: 0 (from 0 votes)
  3. keralainside.net 29 August 2008 at 6:56 PM #

    ഈ പോസ്റ്റ് ലിസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നു. കൂടുതൽ സമയം ഈ രചന ആളുകളുടെ ശ്രദ്ധയിൽ വരാനായി സൈറ്റിൽ വന്നു അനുയോജ്യ മായ വിഭാഗത്തിൽ ഈ പോസ്റ്റ് ഉൾപ്പെടുത്താൻ അപേക്ഷ.

    സൈറ്റ് സന്ദർശിക്കാൻ ഇവിടെ http://www.keralainside.net.

    കൂടുതൽ വിവരങൾക്ക് ഇവിടെkeralainsideblogaggregator.blogspot.com
    Thank You

    VA:F [1.9.2_1090]
    Rating: 0.0/5 (0 votes cast)
    VA:F [1.9.2_1090]
    Rating: 0 (from 0 votes)
  4. നരിക്കുന്നന്‍ 29 August 2008 at 7:05 PM #

    നന്ദി.

    കാമസൂത്രയെ പറ്റി വ്ഇശദ്മായ ഒരു വ്ഇവരണം തന്നതിന്‍..

    വീണ്ടും വരാം..
    ആശംസകള്‍

    VA:F [1.9.2_1090]
    Rating: 0.0/5 (0 votes cast)
    VA:F [1.9.2_1090]
    Rating: 0 (from 0 votes)
  5. PIN 30 August 2008 at 2:55 AM #

    നല്ല ലേഖനം. സമൂഹത്തിന്റെ കാപട്യം മൂലമാണ്‌ കാമസൂത്രപോലുള്ള നമ്മുടെ പൌരാണിക സിത്താന്തങ്ങൾ പലതും വെളിച്ചത്ത് വരാത്തത്. ജീവന്റെ നിലനില്പിന്‌ പോലും ആധാരമായ ലൈഗികതയെ അവഗണിക്കുന്നത് അജ്ഞതമൂലം തന്നെയാണ്‌.സാന്മാർഗീയത ലംഘിക്കുമ്പോൾ മാത്രമേ അതെ തെറ്റാകുന്നുള്ളൂ. വെറും കാപട്യത്തിന്റെ മൂടികൊണ്ട് ഒരു വിജ്ഞാന ശാഖയെ പാടെ മൂടിപൊതിഞ്ഞു വയ്ക്കേണ്ട് കാര്യം ഉണ്ടോ ?

    VA:F [1.9.2_1090]
    Rating: 0.0/5 (0 votes cast)
    VA:F [1.9.2_1090]
    Rating: 0 (from 0 votes)
  6. അനംഗാരി 30 August 2008 at 4:36 AM #

    നല്ല ലേഖനം. കാമേതര വിഷയങ്ങളെ കുറിച്ചുള്ള വാത്സ്യായനന്റെ കാഴ്ചപ്പാടുകൾ കുറച്ച് കൂടി വിശദമായി എഴുതാമായിരുന്നു.

    ഓ:ടോ: ഒരു മയിലിന്റെയോ, കാട്ടുനായയുടേയോ ഒരു കഷ്ണം അസ്ഥി ആരെങ്കിലും സംഘടിപ്പിച്ച് തരുമോ? :)

    VA:F [1.9.2_1090]
    Rating: 0.0/5 (0 votes cast)
    VA:F [1.9.2_1090]
    Rating: 0 (from 0 votes)
  7. വീ.കെ.ബാല 30 August 2008 at 10:21 AM #

    കാമസൂത്ര എന്ന പുസ്തകം കിട്ടിയാൽ ആദ്യം അതിലെ കളർ ചിത്രങ്ങൾ നോക്കും പിന്നെ ഒരു വശത്ത് വയ്ക്കും, കാമ സൂത്ര എന്നാൽ കാമകലകളെ കുറിച്ച് വിശകലനം ചെയ്യുന്ന (Sexual Positions) ഒരു പുസ്തകം എന്ന ഒരു ലേബൽ നാം (ഇന്ന് വരെയുള്ള നമ്മുടെ പൂർവ്വികരും നാമും) കൽ‌പ്പിച്ച് നൽകി. രതി എന്നാൽ ഏറ്റവും അധമമായ തമോവികാരം എന്ന് നമ്മേ പഠിപ്പിച്ചു. ശരിക്കും ചിന്തിച്ചാൽ രതി എപ്പോൾ എവിടെ വച്ച് ആരുമായി എന്നതിനെ അപേക്ഷിച്ചാണ് അതിന്റെ പരിപാവനത, ശരിയായ രീതിയിൽ എഴുതപ്പെട്ട ബുക്ക് എന്നതാണ് കാ‍മസൂത്ര യുടെ പ്രത്യേഗത. ഭോഗസുഖത്തിന്റെ വർണ്ണന ഇല്ലാതെ ഇത് വിദ്യാലയങ്ങളിൽ പാഠ്യ വിഷയമാക്കുന്നതിൽ തെറ്റില്ല, ഒപ്പം അന്യന്റെ ഭാര്യയെ പ്രാപിക്കുവാനുള്ള കുറുക്ക് വഴികൾ ഒഴിവാക്കുന്നത് നന്നായിരിക്കും

    VA:F [1.9.2_1090]
    Rating: 0.0/5 (0 votes cast)
    VA:F [1.9.2_1090]
    Rating: 0 (from 0 votes)
  8. Jossy Varkey 30 August 2008 at 11:00 AM #

    കാമസൂത്രയില്‍ ബാലികമാരെ എങ്ങിനെ വശീകരിച്ച് പ്രാപിക്കാം, അന്യന്റെ ഭാര്യയെ എങ്ങിനെ വശീകരിച്ച് പ്രാപിക്കാം എന്നീ കാര്യങ്ങള്‍ പ്രതിപാദിച്ചിരിക്കുന്നത് കണ്ടിട്ടുണ്ട്.
    കാമകലയില്‍ അതിര്‍വരമ്പുകളില്ല എന്നതാണു വത്സ്യായന മഹര്‍ഷിയുടെ നിലപാട് എന്നു തോന്നുന്നു. വശീകരണത്തിനു പ്രാധാന്യം കൊടുത്തിരിക്കുന്നതുകൊണ്ട് ബലാത്സംഘത്തെ അദ്ദേഹം നിരുത്സാഹപ്പെടുത്തുന്നു എന്നനുമാനിക്കാം.
    എയിഡ്സ് ഭീതിയില്ലായിരുന്നെങ്കില്‍ ഞാനും മഹര്‍ഷിയുടെ ഒരു ശിഷ്യനായേനെ!!

    VA:F [1.9.2_1090]
    Rating: 0.0/5 (0 votes cast)
    VA:F [1.9.2_1090]
    Rating: 0 (from 0 votes)
  9. Anil Aickara 31 August 2008 at 7:52 AM #

    Good,
    The text contains several important things for fascilitating a good family life too.

    VA:F [1.9.2_1090]
    Rating: 0.0/5 (0 votes cast)
    VA:F [1.9.2_1090]
    Rating: 0 (from 0 votes)
  10. Nachiketh 31 August 2008 at 5:31 PM #

    :)

    VA:F [1.9.2_1090]
    Rating: 0.0/5 (0 votes cast)
    VA:F [1.9.2_1090]
    Rating: 0 (from 0 votes)
  11. vijayan 31 August 2008 at 11:06 PM #

    very good starting which will pave the way for healthy discussions resulting in brain storming sessions…
    cho koo rai

    VA:F [1.9.2_1090]
    Rating: 0.0/5 (0 votes cast)
    VA:F [1.9.2_1090]
    Rating: 0 (from 0 votes)
  12. gandarvan 1 September 2008 at 4:56 PM #

    എന്ത് കൊണ്ടോ നാം കുട്ടികളയിരിക്കണം എന്ന് ആരോ ആഗ്രഹിക്കുന്നു ..അല്ലെങ്കില്‍ എന്തുകൊണ്ടാണ് പ്രണയം കാമം എന്നെല്ലാം പറയുമ്പോള്‍ ഒരു ഞെട്ടല്‍ ..!

    VA:F [1.9.2_1090]
    Rating: 0.0/5 (0 votes cast)
    VA:F [1.9.2_1090]
    Rating: 0 (from 0 votes)
  13. Rafeeq 5 September 2008 at 11:21 AM #

    ലേഖനം നന്നായിട്ടുണ്ട്‌.. വളരെ നന്നായി വിവരിച്ചിരിക്കുന്നു.

    @അനംഗാരി:
    കിട്ടുവാണെല്‍ എനിക്കും ഒരു മെയില്‍ അയക്കൂ ട്ടാ :)

    VA:F [1.9.2_1090]
    Rating: 0.0/5 (0 votes cast)
    VA:F [1.9.2_1090]
    Rating: 0 (from 0 votes)
  14. MN Anandan 17 September 2008 at 3:32 PM #

    Good article. I wish to read kamasootra but where it is available?

    VA:F [1.9.2_1090]
    Rating: 0.0/5 (0 votes cast)
    VA:F [1.9.2_1090]
    Rating: 0 (from 0 votes)
  15. decoy 17 September 2008 at 5:39 PM #

    Good article..
    കാമസൂത്ര ഒരു അശ്ലീല പുസ്തകം മാത്രമാണെന്നുള്ള ധാരണയാണ് പരക്കെയുള്ളത്. അതുകൊണ്ടാണല്ലോ കാമസൂത്ര എന്ന് കേള്‍ക്കുമ്പോള്‍ തന്നെ നമ്മളില്‍ പലരുടെയും നെറ്റിചുളിയുന്നത് (പ്രത്യേകിച്ച്, പരസ്യമായി കേട്ടാല്‍). ഇത്തരമൊരു വല്ലായ്മ മലയാളികള്‍ക്ക് പൊതുവെ സാധാരണമാണ്. (കേരളത്തിന് പുറത്തുള്ള കാര്യമല്ല കേട്ടോ!)

    True, looks like u know most of the malayalis behaviour once they are aways from family or friends back in kerala.
    :-)

    regards
    decoy

    VA:F [1.9.2_1090]
    Rating: 0.0/5 (0 votes cast)
    VA:F [1.9.2_1090]
    Rating: 0 (from 0 votes)
  16. BIJU NARANGANAM 17 September 2008 at 10:39 PM #

    നല്ല ലേഖനം. സമൂഹത്തിന്റെ കാപട്യം മൂലമാണ്‌ കാമസൂത്രപോലുള്ള നമ്മുടെ പൌരാണിക സിത്താന്തങ്ങൾ പലതും വെളിച്ചത്ത് വരാത്തത്. ജീവന്റെ നിലനില്പിന്‌ പോലും ആധാരമായ ലൈഗികതയെ അവഗണിക്കുന്നത് അജ്ഞതമൂലം തന്നെയാണ്‌.സാന്മാർഗീയത ലംഘിക്കുമ്പോൾ മാത്രമേ അതെ തെറ്റാകുന്നുള്ളൂ. വെറും കാപട്യത്തിന്റെ മൂടികൊണ്ട് ഒരു വിജ്ഞാന ശാഖയെ പാടെ മൂടിപൊതിഞ്ഞു വയ്ക്കേണ്ട് കാര്യം ഉണ്ടോ ?

    VA:F [1.9.2_1090]
    Rating: 0.0/5 (0 votes cast)
    VA:F [1.9.2_1090]
    Rating: 0 (from 0 votes)
  17. suneer 18 September 2008 at 5:34 AM #

    simply super!

    VA:F [1.9.2_1090]
    Rating: 0.0/5 (0 votes cast)
    VA:F [1.9.2_1090]
    Rating: 0 (from 0 votes)
  18. ashrafkurukkoli 5 October 2008 at 3:14 PM #

    verry verry verry good and super

    VA:F [1.9.2_1090]
    Rating: 0.0/5 (0 votes cast)
    VA:F [1.9.2_1090]
    Rating: 0 (from 0 votes)
  19. BIJU NARANGANAM 13 November 2008 at 8:53 AM #

    കാമസൂത്ര ഒരു അശ്ലീല പുസ്തകം മാത്രമാണെന്നുള്ള ധാരണയാണ് പരക്കെയുള്ളത്. അതുകൊണ്ടാണല്ലോ കാമസൂത്ര എന്ന് കേള്‍ക്കുമ്പോള്‍ തന്നെ നമ്മളില്‍ പലരുടെയും നെറ്റിചുളിയുന്നത് (പ്രത്യേകിച്ച്, പരസ്യമായി കേട്ടാല്‍). ഇത്തരമൊരു വല്ലായ്മ മലയാളികള്‍ക്ക് പൊതുവെ സാധാരണമാണ്. (കേരളത്തിന് പുറത്തുള്ള കാര്യമല്ല കേട്ടോ!)

    VA:F [1.9.2_1090]
    Rating: 0.0/5 (0 votes cast)
    VA:F [1.9.2_1090]
    Rating: 0 (from 0 votes)
  20. anas 20 March 2009 at 6:48 AM #

    kamasuthra nalloru bookanu karanam ithil yellam uokonditundu sex anal enth aringirikkal athiyavishiyamann becaue it is using in our life

    VA:F [1.9.2_1090]
    Rating: 0.0/5 (0 votes cast)
    VA:F [1.9.2_1090]
    Rating: 0 (from 0 votes)
  21. anas 20 March 2009 at 6:56 AM #

    dear frinds

    if you donot study about sex you are not a man because specially in this world all peoples are talking about this i was angry with sex because i do not know about sex now i know what it is we should study about all things not only sex. what will you do in your marriage day if your wife is romantic but you will be not, that makes you proplem because sh is not satisfy with you and your life will spoil so be care about sex and enjoy your life smoothly.

    VA:F [1.9.2_1090]
    Rating: 0.0/5 (0 votes cast)
    VA:F [1.9.2_1090]
    Rating: 0 (from 0 votes)
  22. varun 19 April 2009 at 4:19 PM #

    for some reasons we indians look into sex as a sin now, but it was not the case in the earlier days , it was the ultimate in love , when you love your partner the most you get the best in life

    VA:F [1.9.2_1090]
    Rating: 0.0/5 (0 votes cast)
    VA:F [1.9.2_1090]
    Rating: 0 (from 0 votes)
  23. Aby.K.Koshy 6 May 2009 at 4:43 PM #

    very nice

    VA:F [1.9.2_1090]
    Rating: 0.0/5 (0 votes cast)
    VA:F [1.9.2_1090]
    Rating: 0 (from 0 votes)
  24. sajo 3 July 2009 at 8:32 PM #

    valare annayittundu .iniyum itharam arivukal pratheekshikkunnu……..By sajo

    VA:F [1.9.2_1090]
    Rating: 0.0/5 (0 votes cast)
    VA:F [1.9.2_1090]
    Rating: 0 (from 0 votes)
  25. biju naranganam 29 August 2009 at 11:58 PM #

    നമ്മുടെ പാരമ്പര്യങ്ങളെ കടലിനക്കരെയുള്ളവര്‍ പരീക്ഷിച്ച് വഷളാക്കിയ ശേഷം അന്ധമായ അനുകരണവുമായി അവരുടെ പിന്നാലെ പോകുന്നത് ഇന്ന് ഒരു ഫാഷനാണ്. “സ്വയം അറിയുക” എന്ന് വേദകാലം മുതലുള്ള ഋഷിവര്യന്മാര്‍ എത്രതന്നെ പറഞ്ഞാലും അയല്‍‌പക്കക്കാരനെ അനുകരിക്കുന്നതിലാണ് നമുക്ക് താല്‍പ്പര്യം. അഞ്ച് വര്‍ഷം തത്വശാസ്ത്രം പഠിക്കാന്‍ സര്‍വകലാശാലകള്‍ കയറിയിറങ്ങിയ ഞാന്‍ കാമസൂത്രയില്‍ ആരെങ്കിലും ഒരു പ്രബന്ധം അവതരിപ്പിച്ചതായിട്ടോ, ഒരു ക്ലാസെങ്കിലും എടുത്തയിട്ടോ കേട്ടിട്ടില്ല. താത്വിക ചര്‍ച്ചകളില്‍ പോലും കാമസൂത്ര ഒരു വിഷയമായിട്ടില്ല. ഇത് നമ്മുടെ നമ്മുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ഒരു പാളിച്ച തന്നെയാണ്

    VA:F [1.9.2_1090]
    Rating: 0.0/5 (0 votes cast)
    VA:F [1.9.2_1090]
    Rating: 0 (from 0 votes)
  26. lenin 4 September 2009 at 11:51 PM #

    valareyadhikam moollyavathaya karyangalanu e aamukhathil parangirikkunnathu, nandhi.

    VA:F [1.9.2_1090]
    Rating: 0.0/5 (0 votes cast)
    VA:F [1.9.2_1090]
    Rating: 0 (from 0 votes)

Leave a Reply

Spam Protection by WP-SpamFree Plugin

Please fill the required box or you can’t comment at all. Please use kind words. Your e-mail address will not be published.

Gravatar is supported.

You can use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>