സേതുലക്ഷ്മി.com

വേനല്‍ മേഘങ്ങള്‍
നേരം പുലര്‍ന്ന്‌ തുടങ്ങുന്നതേയുള്ളൂ. വെളുപ്പാംകാലത്തിന്റെ കുളിര്‍മ പ്രസരിപ്പിച്ചുകൊണ്ട്‌ ഇളംകാറ്റ്‌ ആ ചാപ്പലിന്റെ ഇടുങ്ങിയ വാരാന്തയിലൂടെ വീശിയടിക്കുന്നുണ്ട്‌. അടുത്തെടിവിടെയോ പൂത്തുലഞ്ഞ മുല്ലപ്പൂവിന്റെ സുഗന്ധം കാറ്റില്‍ ലയിച്ചിരുന്നു, ഒപ്പം ചാപ്പലിനോട്‌ ചേര്‍ന്ന്‌ സ്ഥിതിചെയ്യുന്ന കന്യാമഠത്തിലെ പശുത്തൊഴുത്തില്‍ നിന്നുള്ള സുഖമുള്ള ദുര്‍ഗന്ധവും! വരാന്തയില്‍ നിരയായി അടുക്കിവച്ചിരിക്കുന്ന പൂച്ചെട്ടികളില്‍ വിടര്‍ന്നു നില്‍ക്കുന്ന റോസാപ്പൂവുകളില്‍ കുഞ്ഞനുറുമ്പുകള്‍ പ്രഭാതഭക്ഷണം തിരയുന്നു. ഇടക്കിടെ പറന്നെത്തുന്ന തേനീച്ചകളെ ആട്ടിപ്പായിച്ച്‌ അവ പൂക്കളില്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്നു. കോണ്‍വെന്റിലെ വളര്‍ത്തുകോഴികളുടെ ഉറക്കച്ചടവ്‌ കലര്‍ന്ന അടക്കം പറച്ചിലുകള്‍ വ്യക്തമായി കേള്‍ക്കാം. കുര്‍ബാന തുടങ്ങാന്‍ ഇനി അധികം നേരമില്ല. പ്രകൃതിയും പ്രഭാതവും ഭക്തിപൂര്‍വം ആ ധന്യ മുഹൂര്‍ത്തത്തിനായി ഭക്തിപുരസരം ഒരുങ്ങുന്നതുപോലെ! അല്‍പ്പനേരത്തിന്‌ ശേഷം കോണ്‍വെന്റില്‍ നിന്ന്‌ സുദീര്‍ഘമായ മണി നാദം ഉയര്‍ന്നു. അതിന്റെ പ്രതിധ്വനിയെന്ന പോലെ, തൂവെള്ള വസ്ത്രം ധരിച്ച നാല്‌ കന്യാസ്ത്രീകള്‍ കോണ്‍വെന്റിനെയും ചാപ്പലിനെയും ബന്ധിപ്പിക്കുന്ന ഇടവഴിയില്‍ പ്രത്യക്ഷരായി. അവര്‍ സാവധാനം നടന്ന്‌ ചാപ്പലിനുള്ളില്‍ പ്രവേശിച്ചു. പിന്നെ, മുട്ടികുത്തി അള്‍ത്താരയില്‍ ക്രൂശിതനായി കിടക്കുന്ന പരമകാരുണ്യവാനെ പ്രണമിച്ച്‌ പ്രാര്‍ത്ഥനാനിര്‍ഭരരായി.

ചുവന്ന കാര്‍പ്പറ്റ്‌ വിരിച്ച്‌ മനോഹരമാക്കിയ ചാപ്പലിന്റെ കിഴക്കേ മൂലയില്‍ എരിയുന്ന കെടാവിളക്ക്‌ ഇളംകാറ്റിന്റെ ഇടക്കിടെയുള്ള തലോടലില്‍ ചാഞ്ചാടിക്കൊണ്ടിരുന്നു. ദിവ്യബലിക്കുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി വെടിപ്പാക്കിയ പരിശുദ്ധ ബലിപീഠം. സക്രാരിയുടെ ഇരുവശവും നിരത്തിയ തിരിക്കാലുകളില്‍ നാട്ടിയ മെഴുകുതിരികള്‍ എരിയാന്‍ തയാറായി നില്‍ക്കുന്നു. തൊട്ടടുത്തുള്ള ബൊക്കകളില്‍ അന്ന്‌ വിരിഞ്ഞ ഏതാനും റോസാപ്പൂവുകള്‍ പരസ്പരം പുഞ്ചിരി തൂകുന്നു. അള്‍ത്താരയ്ക്ക്‌ പിന്നിലെ ശുശ്രൂഷാ മുറിയില്‍ നിന്ന്‌ അധികം പ്രായമില്ലാത്ത സിസ്റ്റര്‍ ആന്‍സി സാവധാനം പുറത്തേക്ക്‌ വന്നു. കുര്‍ബാനയ്ക്കുള്ള ഓസ്തി, വീഞ്ഞ്‌, വെള്ളം, തിരുവസ്ത്രങ്ങള്‍ എല്ലാം തയാറാണെന്ന്‌ ഉറപ്പുവരുത്തിയ ശേഷം, ക്രൂശിതരൂപത്തെ ഭക്തിപൂര്‍വ്വം വണങ്ങി ചാപ്പലില്‍ നിന്നിറങ്ങി, പിന്നില്‍ ധ്യാനനിരതരായിരിക്കുന്ന കന്യാസ്ത്രീകള്‍ക്കൊപ്പം ചെന്നിരുന്നു. പ്രഭാത പ്രാര്‍ത്ഥനയ്ക്കുള്ള സമയമായപ്പോള്‍ സിസ്റ്റര്‍ ആന്‍സി തൊട്ടടുത്തിരുന്ന ചെറിയ മണിയില്‍ മെല്ലെയൊന്ന്‌ മുട്ടി. കുപ്പിവളകള്‍ പൊട്ടിച്ചിതറുന്ന ശബ്ദത്തോടെ കമ്പനം ചെയ്ത മണിനാദം കേട്ട്‌ സ്ത്രീജനങ്ങളെല്ലാം എഴുന്നേറ്റ്‌ പ്രാര്‍ത്ഥനാക്രമം തുറന്നു. ശീമോ നമസ്ക്കാരത്തിലെ ബുധനാഴ്ച ചൊല്ലേണ്ട പ്രഭാത പ്രാര്‍ത്ഥന നിമിഷങ്ങള്‍ക്കുള്ളില്‍ അന്തരീക്ഷമാകെ മുഖരിതമായി.

പ്രായാധിക്യം മൂലം തിരുസഭാശുശ്രൂഷകള്‍ നിര്‍വ്വഹിക്കാന്‍ സാധിക്കാത്ത വൈദീകരെ പരിചരിച്ചിരുന്ന ക്ലര്‍ജി ഹോമായിരുന്നു അത്‌. അവിടുത്തെ അന്തേവാസികളായ ഏഴ്‌ വൈദീകരെ ശുശ്രൂഷിക്കുന്നത്‌ തൊട്ടടുത്ത്‌ തന്നെയുള്ള സന്യാസമഠത്തിലെ കന്യാസ്ത്രീകള്‍ ആയിരുന്നു. പകലന്തിയോളം അവര്‍ ആ ക്ലര്‍ജി ഫോമില്‍ ഉണ്ടാവും. സൗകര്യങ്ങള്‍ പരിമിതമായിരുന്നെങ്കിലും, പത്ത്‌ വല്യച്ചന്മാര്‍ക്ക്‌ സുഖമായി താമസിക്കാനുള്ള എല്ലാ സംവിധാനങ്ങളും ആ ക്ലര്‍ജി ഹോമില്‍ ഉണ്ട്‌. ക്ലര്‍ജി ഹോമിലെ ജോലികളില്‍ കന്യാസ്ത്രീകളെ സഹായിക്കാന്‍ രണ്ടുപേരെ കൂടി അരമന ചുമതലപ്പെടുത്തിയിട്ടുണ്ട്‌. കുശിനിയില്‍ പാചകം ചെയ്യുന്ന അന്നക്കുട്ടിയാണ്‌ അതില്‍ പ്രധാനി. പാല സ്വദേശി. പ്രത്യേകിച്ച്‌ ബന്ധുക്കളാരും ഇല്ലാത്ത അവര്‍ ക്ലര്‍ജി ഹോമില്‍ എത്തിയിട്ട്‌ പതിറ്റാണ്ട്‌ കഴിഞ്ഞു. പറമ്പിലെ ജോലികളുടെ മേല്‍നോട്ടം വഹിക്കുന്ന തദ്ദേശവാസിയായ അവറാച്ചനാണ്‌ അടുത്തയാള്‍ . തൊട്ടടുത്തുള്ള ഇടവകയിലെ കപ്യാരും പള്ളിക്കമ്മിറ്റി പ്രസിഡന്റും ഒക്കെയാണ്‌ കക്ഷി. രൂപതയുടെ ട്രഷറര്‍ ഫാദര്‍ തോമസ്‌ പ്ലാവിന്തോപ്പിനാണ്‌ ക്ലര്‍ജി ഹോമിന്റെ ഇന്‍ചാര്‍ജ്‌. വല്യച്ചന്മാരുടെ സുഖക്ഷേമങ്ങള്‍ പരിശോധിക്കുന്നതിനായി അദ്ദേഹവും അനുദിനം അവിടെ സന്ദര്‍ശനം നടത്തിയിരുന്നു.

രാവിലത്തെ കുര്‍ബാന അവറാച്ചന്‌ പതിവാണ്‌. കൃത്യസമയത്തുതന്നെ അയാള്‍ അന്നും ചാപ്പലിലെത്തി. വെളുത്ത മുണ്ടും കുപ്പായവുമാണ്‌ വേഷം. ചാപ്പലില്‍ കടന്നയുടന്‍ പുരുഷന്മാരുടെ വശത്തെ ഫാന്‍ ഓണ്‍ചെയ്ത്‌ മുട്ടുകുത്തി അവറാച്ചന്‍ അല്‍പ്പനേരം കണ്ണടച്ച്‌ നിന്നു. അതിനുശേഷം, മനപ്പാഠമായ പ്രാര്‍ത്ഥനക്രമം കന്യാസ്ത്രീകള്‍ക്കൊപ്പം ഉച്ചത്തില്‍ ഉരുവിടാന്‍ തുടങ്ങി. അഞ്ച്‌ സ്ത്രീശബ്ദങ്ങള്‍ക്കിടയില്‍ അവറാച്ചന്റെ സ്വരം ഏച്ചുകെട്ടിയ വേലി പോലെ മുഴച്ചുനിന്നു.

ക്രമപ്രകാരം, അന്ന്‌ കുര്‍ബാന അര്‍പ്പിക്കേണ്ട ചുമതല വര്‍ഗീസച്ചന്റേതായിരുന്നു. പ്രഭാത പ്രാര്‍ത്ഥനയുടെ അന്ത്യയാമങ്ങള്‍ അടുക്കാറായിട്ടും അച്ചന്‍ ചാപ്പലില്‍ എത്താത്തതിലുള്ള പരിഭവം സിസ്റ്റര്‍ ആന്‍സിയുടെ മുഖത്ത്‌ പ്രകടമായിത്തുടങ്ങിയിരുന്നു. കുര്‍ബാന അര്‍പ്പിക്കേണ്ട ഊഴമെത്തുമ്പോള്‍ പ്രഭാതപ്രാര്‍ത്ഥനയ്ക്ക്‌ മുമ്പേതന്നെ ചാപ്പലിലെത്തുന്ന സ്വഭാവക്കാരനാണ്‌ വര്‍ഗീസച്ചന്‍. അങ്ങനെയുള്ള ദിവസങ്ങളില്‍ പ്രഭാതപ്രാര്‍ത്ഥനയ്ക്ക്‌ നേതൃത്വം നല്‍കുന്നതും അച്ചന്‍ തന്നെയായിരിക്കും. “എന്നിട്ടും, ഇന്നെന്താ അച്ചന്‍ ഇത്ര വൈകുന്നത്‌?” പരിഭവം മറച്ച്‌ സിസ്റ്റര്‍ ആന്‍സി പ്രാര്‍ത്ഥനയില്‍ ശ്രദ്ധിക്കാന്‍ ശ്രമിച്ചു.

സിസ്റ്റര്‍ ആന്‍സിയ്ക്ക്‌ വര്‍ഗീസച്ചനോട്‌ പ്രത്യേക സ്നേഹം ഉണ്ടായിരുന്നുവേന്നത്‌ പ്രത്യേകം എടുത്തുപറയേണ്ട കാര്യം തന്നെയാണ്‌. ആന്‍സിയുടെ ഇടവക വികാരിയായി സേവനമഷ്ഠിച്ചിട്ടുള്ള ആളാണ്‌ വര്‍ഗീസച്ചന്‍. അന്ന്‌ ആന്‍സിക്ക്‌ പതിമൂന്ന്‌ വയസ്‌. എട്ടാം തരത്തിലെ വാര്‍ഷികപ്പരീക്ഷയില്‍ മുഴുകി സര്‍വ നേരവും പുസ്തകങ്ങളുമായി നടന്ന ആ കാലഘട്ടത്താണ്‌ വര്‍ഗീസച്ചന്‍ അന്‍പതോളം കുടുംബങ്ങളുള്ള ആന്‍സിയുടെ ഇടവകയുടെ ചാര്‍ജെടുക്കുന്നത്‌. പരീക്ഷാഭീതി മാറ്റാന്‍ പരിശുദ്ധ കന്യാമറിയത്തിന്റെ നോവേന ചൊല്ലാന്‍ ആന്‍സി എല്ലാ സായാഹ്നങ്ങളിലും പള്ളിക്കുരിശടിയില്‍ പോകുമായിരുന്നു. അങ്ങനെയൊരു വൈകുന്നേരത്തിലാണ്‌ ആന്‍സി വര്‍ഗീസച്ചനെ ആദ്യമായി കാണുന്നത്‌. താടിയും മുടിയും പകുതിയോളം നരച്ച ഒരാള്‍ ഇടവകയിലേക്കുള്ള വഴി ചോദിക്കുമ്പോള്‍ അത്‌ തന്റെ ഭാവി വികാരിയായിരിക്കുമെന്ന്‌ ആന്‍സി കരുത്തിയതേയില്ല.

നോവേന കഴിഞ്ഞ്‌ വീട്ടിലേക്ക്‌ മടങ്ങാന്‍ തുടങ്ങുമ്പോഴാണ്‌ ഇടവകയില്‍ പുതിയൊരു അച്ചന്‍ ചാര്‍ജെടുത്ത വിവരം ആന്‍സി അറിയുന്നത്‌. പുതിയ അച്ചനെ കാണാനുള്ള ആകാംശയില്‍ ആന്‍സി പള്ളിമേടയിലേക്കോടി. കമ്മിറ്റിയംഗങ്ങളുടെ സ്വീകരണങ്ങള്‍ക്കും, കുശലന്വേഷണങ്ങള്‍ക്കുമിടയില്‍ നില്‍ക്കുന്ന അച്ചനെ ശരിക്കൊന്ന്‌ കാണാന്‍ കഴിയാതെ ആന്‍സി മേടയ്ക്ക്‌ വെളിയില്‍ മാറി നിന്നു. അപ്രതീക്ഷിതമായി മേടയ്ക്ക്‌ വെളിയിലെത്തിയ അച്ചനെ കണ്ട ആന്‍സി ആദ്യം ഞെട്ടി. “ഇത്‌ താന്‍ വഴി പറഞ്ഞുകൊടുത്ത ആളല്ലേ!” മിഴിച്ചുനില്‍ക്കുന്ന ആന്‍സിയെ അച്ചന്‍ അടുത്തേയ്ക്ക്‌ വിളിച്ചു. തനിക്ക്‌ വഴികാട്ടിയ കുട്ടിയെ കമ്മറ്റിക്കാര്‍ക്ക്‌ പരിചയപ്പെടുത്തി. “ഇത്‌ നമ്മുടെ ജോസഫേട്ടന്റെ മോളല്ലേ!” അവര്‍ ആന്‍സിയെയും പരിചയപ്പെടുത്തി. “എത്രയിലാ മോള്‍ പഠിക്കുന്നേ?” “എട്ടില്‍.” “പരീക്ഷയെല്ലാം കഴിഞ്ഞോ?” “ഇല്ല. നാലെണ്ണം ബാക്കിയുണ്ട്‌.” “അപ്പോള്‍ പോയിരുന്ന്‌ പഠിച്ചോളൂ. ഞായറാഴ്ചത്തെ കുര്‍ബാനയ്ക്ക്‌ കാണാം.”

ആന്‍സി ഒരിക്കലും കണ്ടിട്ടില്ലാത്ത വിധം അതിമനോഹരമായിരുന്നു ഞായറാഴ്ചയിലെ കുര്‍ബാന. പുതുതായി എത്തിയ അച്ചന്റെ ആദ്യ കുര്‍ബാന ആയിരുന്നതിനാല്‍ പള്ളിയില്‍ തിരക്കല്‍പ്പം അധികമായിരുന്നു. കുട്ടികളും മുതിര്‍ന്നവരും പുതിയ അച്ചനെ അടുത്ത്‌ കാണാന്‍ തിക്കിത്തിരക്കി. അവരുടെയെല്ലാം ഇടയില്‍ ‘അച്ചനെ ആദ്യം പരിചയപ്പെട്ടത്‌ താനാണ്‌’ എന്ന കുഞ്ഞഹങ്കാരത്തോടെ ആന്‍സി നിന്നു. സുവിശേഷം പ്രസംഗം ആരംഭിക്കേണ്ട സമയമായപ്പോള്‍, അജഗണങ്ങളെ അഭിസംബോധന ചെയ്ത്‌ അച്ചന്‍ സ്വയം പരിചയപ്പെടുത്തി. “എന്റെ പേര്‌ വര്‍ഗീസ്‌ ആറ്റുമണലില്‍. പത്തനംതിട്ട സ്വദേശി. തിരുവനന്തപുരത്തെ ഒരിടകവകയിലായിരുന്നു ഇത്രയും നാള്‍. കൂടുതല്‍ വിവരങ്ങള്‍ വഴിയേ പറയാം.” പരിചയപ്പെടുത്തല്‍ ചുരുങ്ങിയ വാക്കുകളില്‍ മാത്രം ഒതുക്കി വര്‍ഗീസച്ചന്‍ സുദീര്‍ഘമായ പ്രസംഗത്തിലേക്ക്‌ കടന്നു.

കുര്‍ബാന കഴിഞ്ഞ്‌ തിരക്കൊഴിഞ്ഞപ്പോള്‍ ആന്‍സിയും അമ്മയോടൊപ്പം അച്ഛനെ പള്ളിമേടയില്‍ കാണാന്‍ ചെന്നു. പ്രാതല്‍ അതിവേഗം പൂര്‍ത്തിയാക്കി തന്റെ കീഴിലുള്ള മറ്റൊരു പള്ളിയിലേക്ക്‌ യാത്ര തിരിക്കാന്‍ ഒരുങ്ങുകയായിരുന്നു അച്ചനപ്പോള്‍. “ഹാ… ആന്‍സിയായിരുന്നോ! അമ്മയാണോ?” അച്ചന്‍ തിരക്കി. “അതേയച്ചാ.” ആന്‍സി പറഞ്ഞു. “എന്റെ പേര്‌ മറിയക്കുട്ടി. അച്ചന്റെ വീട്ടില്‍ ആരൊക്കെയുണ്ട്‌?” അമ്മ തിരക്കി. “എല്ലാവരും ഉണ്ട്‌. നമുക്ക്‌ ഉച്ചതിരിഞ്ഞ്‌ കാണാം. യുവജനങ്ങളുടെ ഒരു മീറ്റിംഗ്‌ സംഘടിപ്പിച്ചിട്ടുണ്ട്‌. ആന്‍സിയും വരണം. എന്നാല്‍ ശരി.” ഇത്രയും പറഞ്ഞ്‌ അച്ചന്‍ ധൃതിയില്‍ യാത്ര തിരിച്ചു.

അന്നാദ്യമായാണ്‌ ആന്‍സി യുവജനങ്ങള്‍ക്കുള്ള മീറ്റിംഗില്‍ പങ്കെടുക്കുന്നത്‌. പതിനെട്ട്‌ തികയാത്ത ആന്‍സിയെ പല അംഗങ്ങളും സൂക്ഷിച്ച്‌ നോക്കുന്നുണ്ടായിരുന്നെങ്കിലും ആന്‍സി അതൊന്നും കൂസാക്കിയില്ല. ‘അച്ചന്‍ പ്രത്യേകം വിളിച്ചിട്ട്‌ വന്നതാ.’ ആന്‍സി ഗൗരവത്തോടെ ഇരുന്നു. ഉച്ചഭക്ഷണത്തിന്‌ ശേഷം വര്‍ഗീസച്ചന്‍ പള്ളിയില്‍ കൃത്യസമയത്തിന്‌ തന്നെ എത്തി. അച്ചനെ കണ്ടയുടന്‍ യുവജനങ്ങളെല്ലാം എഴുന്നേറ്റു, ഒപ്പം ആന്‍സിയും.

“പരസ്പരം പരിചയപ്പെടാന്‍ വേണ്ടി മാത്രമാണ്‌ ഇങ്ങനെയൊരു മീറ്റിംഗ്‌ വിളിച്ചുകൂട്ടാന്‍ ഞാന്‍ ആവശ്യപ്പെട്ടത്‌.” അച്ചന്‍ മുഖവുരയായി പറഞ്ഞു. “പള്ളികളിലെ പ്രവര്‍ത്തനങ്ങളില്‍ യുവജനങ്ങള്‍ക്ക്‌ മുന്‍തൂക്കം നല്‍കണമെന്ന മൊത്രാപ്പോലിത്തയുടെ നിര്‍ദ്ദേശമനുസരിച്ചാണ്‌ ഇടവകയിലെ മറ്റ്‌ സംഘടനകളെ കാണുന്നതിന്‌ മുമ്പ്‌ നിങ്ങളെ കാണാന്‍ ഞാന്‍ തീരുമാനിച്ചതു. ഈ പള്ളിയില്‍ ചാര്‍ജെടുത്തിട്ട്‌ നാല്‌ ദിവസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂവേങ്കിലും, പള്ളി പ്രവര്‍ത്തനങ്ങള്‍ യുവജനങ്ങള്‍ പിന്നോക്കം നില്‍ക്കുന്നുവേന്നാണ്‌ എനിക്ക്‌ ആദ്യം മനസിലാക്കാന്‍ സാധിച്ചതു. പ്രതിദിനമുള്ള കുര്‍ബാനയില്‍ യുവജനങ്ങളെ കാണാനില്ല. ഞായറാഴ്ചത്തെ പ്രാര്‍ത്ഥനകള്‍ക്ക്‌ നേതൃത്വം നല്‍കേണ്ടതും യുവജനങ്ങള്‍ തന്നെയാവണം. പ്രവര്‍ത്തനങ്ങള്‍ യുവജനങ്ങളില്‍ നിന്ന്‌ തുടങ്ങാം എന്ന്‌ കരുതുന്നു. തന്നെയുമല്ല, വരാനിരിക്കുന്ന പള്ളിപ്പെരുനാള്‍ ശോഭയോടെ നടത്താനും മറ്റും യുവാക്കളുടെ സഹായം കൂടിയേ തീരു.” അച്ചന്‍ പറഞ്ഞുനിര്‍ത്തി.

“എന്റെ പേര്‌ തോമസ്‌. സംഘടനയുടെ സെക്രട്ടറി. എനിക്ക്‌ ചില അഭിപ്രായങ്ങള്‍ ബോധിപ്പിക്കാനുണ്ട്‌.” ആന്‍സിയുടെ ശ്രദ്ധ തോമസേട്ടനിലേക്ക്‌ തിരിഞ്ഞു. “ഏതാനും ചില വര്‍ഷങ്ങള്‍ക്ക്‌ മുമ്പുവരെ യുവജനസാന്നിധ്യം ശക്തമായിരുന്ന ഇടവകയായിരുന്നു ഇത്‌. മാറി വന്ന ചില വൈദീകരുടെയും പൈന്തിരിപ്പക്കാരായ ചില പള്ളിപ്രമാണിമാരുടെയും കമ്മറ്റിയംഗങ്ങളുടെയും അവിവേകപരമായ ചില രീതികളാണ്‌ യുവജനങ്ങളുടെ ശക്തി ക്ഷയിപ്പിച്ചതു. മുപ്പതോളം യുവാക്കള്‍ ഉണ്ടായിരുന്ന സംഘടനയില്‍ ഇന്ന്‌ അവശേഷിക്കുന്നത്‌ വെറും ഏഴുപേരാണ്‌. വേരറ്റുപോയ അംഗങ്ങളെ പഴയപടി തിരിച്ചുകൊണ്ടുവരിക എന്നത്‌ നിസാര കാര്യമല്ല. അച്ചന്‍ ഓരോ വീടും സന്ദര്‍ശിച്ച്‌, ആളുകളെ നേരിട്ട്‌ കണ്ട്‌ വിളിച്ചാല്‍ ഒരു പക്ഷേ യുവാക്കള്‍ സഹകരിക്കാന്‍ തയാറായേക്കാം!”

“ഭവന സന്ദര്‍ശനം ഉടന്‍ ആരംഭിക്കാന്‍ തന്നെയാണ്‌ ഞാന്‍ ഉദ്ദ്യേശിക്കുന്നത്‌. എല്ലാ ഇടവക അംഗങ്ങളുടെയും വീടുകള്‍ അറിയാവുന്ന മൂന്നുനാല്‌ പേര്‍ കൂടെ ഉണ്ടെങ്കിലേ അത്‌ നടക്കൂ. കൂടെ വരാന്‍ തോമസ്‌ തയാറാണോ?” വര്‍ഗീസച്ചന്‍ ചോദിച്ചു. “ഞാന്‍ തയാറാണച്ചോ.” തോമസ്‌ പ്രതികരിച്ചു. “വേറെ ആരെങ്കിലും?” അച്ചന്‍ അംഗങ്ങളുടെ മുഖങ്ങളിലേക്ക്‌ കണ്ണോടിച്ചു. “ഞാനും വരാമച്ചോ!” ആന്‍സി കൈകള്‍ പൊക്കി പറഞ്ഞു. അംഗങ്ങളുടെ പൊട്ടിച്ചിരി കേട്ട്‌ ആന്‍സി ആദ്യം മിഴിച്ചു. “ആന്‍സിയും പോരട്ടെ, ഭവനസന്ദര്‍ശത്തില്‍ കുട്ടികള്‍ക്ക്‌ പങ്കെടുക്കാം.” അച്ചന്‍ ന്യായീകരിച്ചു.

അതായിരുന്നു വര്‍ഗീസച്ചനും ആന്‍സിയും തമ്മിലുള്ള ബന്ധത്തിന്റെ തുടക്കം. വ്യക്തമായ കാഴ്ചപ്പാടുകള്‍ക്കും പ്രവര്‍ത്തന ശൈലികള്‍ക്കും ഉടമയായിരുന്നു വര്‍ഗീസച്ചന്‍. ഇടവകയിലെ വന്‍കിട ശക്തികളുടെ സ്വാധീനങ്ങള്‍ക്ക്‌ പിടികൊടുക്കാതെ, നീതിയുക്തമായി പ്രവര്‍ത്തിക്കാന്‍ അച്ചന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഇടവകയ്ക്ക്‌ അകത്തും പുറത്തുമുള്ള സാമൂഹിക പ്രശ്നങ്ങളെ നേരിടാന്‍ അച്ചന്‍ കാണിച്ച ധൈര്യം അക്രൈസ്തവര്‍ പോലും പലതവണ അംഗീകരിച്ചിട്ടുള്ളതാണ്‌. തൊട്ടടുത്തുള്ള അമ്പലവുമായി ഇടവകയ്ക്കുണ്ടായിരുന്ന അസുഖകരമായ ബന്ധം വേരോടെ പിഴുതെറിഞ്ഞുകൊണ്ടാണ്‌ വര്‍ഗീസച്ചന്‍ അന്നാട്ടിലെ ഹൈന്ദവരുടെ പ്രിയങ്കരനായി മാറിയത്‌.

ഇടവകാംഗമായ പത്രോസ്‌ പുന്നൂസും ഒരു ഹിന്ദുവും തമ്മില്‍ നിലനിന്നിരുന്ന സ്വത്ത്‌ തര്‍ക്കമാണ്‌ എല്ലാ പ്രശ്നങ്ങള്‍ക്കും മൂലകാരണം. പരിഹാരം കാണാനാവാതെ തര്‍ക്കം വാദപ്രതിവാദങ്ങള്‍ മാത്രമായി നീണ്ടുപോയ പശ്ചാത്തലത്തില്‍ പുന്നൂസ്‌ അന്നത്തെ വികാരിയായിരുന്ന മത്തായി ചാക്കോയെ മധ്യസ്ഥനായി വിളിച്ച്‌ പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചു. രണ്ട്‌ വിഭാഗക്കാരെയും അദ്ദേഹം ഒരുനാള്‍ പള്ളിമേടയില്‍ ചര്‍ച്ചയ്ക്ക്‌ വിളിപ്പിച്ചു. മനസില്ലാമനസോടെ ആണെങ്കിലും, ക്ഷേത്രക്കമ്മറ്റിക്കാര്‍ അടങ്ങുന്ന ഒരു ചെറുസംഘം ചര്‍ച്ചയ്ക്കെത്തി. ചര്‍ച്ച കൈവിട്ടുപോവുകയാണെന്ന്‌ മനസിലായിട്ടും അച്ചന്‌ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. പള്ളിമുറ്റത്ത്‌ കൂട്ടത്തല്ലായി. അച്ചനും ചില കമ്മിറ്റിക്കാര്‍ക്കും പരിക്കേറ്റു. പ്രശ്നം കലാപ സമമായതോടെ പോലീസ്‌ രംഗത്തിറങ്ങി പള്ളിക്കാരെയും ക്ഷേത്രക്കാരെയും അടിച്ചൊതുക്കി. പത്ത്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ നടന്ന ഈ സംഭവം അപ്പച്ചന്‍ പറഞ്ഞ്‌ ആന്‍സി പലതവണ കേട്ടിട്ടുള്ളതാണ്‌.

ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്ന സമയം. ക്ഷേത്രത്തിലെ ഒരു കാര്യത്തിനും പള്ളിക്കാര്‍ പങ്കെടുക്കാറില്ലെന്ന്‌ മനസിലാക്കിയ വര്‍ഗീസച്ചന്‍ ഒരു ദിവസം വൈകുന്നേരം ക്ഷേത്രക്കമിറ്റി പ്രസിഡന്റ്‌ ശ്രീകണ്ഠന്‍ നായരുടെ വീട്ടിലേക്ക്‌ ചെന്നു. ളോഹ ധരിച്ച പാതിരിയെ കണ്ട്‌ ശ്രീകണ്ഠന്‍ നായര്‍ ആദ്യമൊന്ന്‌ പരുങ്ങിയെങ്കിലും, ആഗമനോദ്ദ്യേശം മനസിലാക്കിയതോടെ കാര്യം കമ്മിറ്റിയില്‍ ആലോചിച്ച്‌ അറിയിക്കാമെന്നേറ്റു.

കുടിക്കാനും കുളിക്കാനും വെള്ളമില്ല എന്നതായിരുന്നു ആ പ്രദേശത്തെ സകലമാന ജനങ്ങളും അനുഭവിച്ചിരുന്ന സുപ്രധാന പ്രശ്നം. കുടിവെള്ള പദ്ധതികള്‍ രംഗപ്രവേശനം ചെയ്തുതുടങ്ങിയിട്ടില്ലാത്ത അക്കാലത്ത്‌ ഭൂരിപക്ഷം പേരും ആശ്രയിച്ചിരുന്നത്‌ കിണറുകളെയായിരുന്നു. വേനല്‍ക്കാലത്ത്‌ കിണറുകള്‍ വറ്റിയാല്‍ പിന്നെയുള്ള ആശ്രയം ക്ഷേത്രക്കുളം മാത്രം. വേനല്‍ കഠിനമായാല്‍ കുളവും വറ്റും. പിന്നെ വെള്ളത്തിനായി കിലോമീറ്ററുകള്‍ നടക്കേണ്ട ഗതികേടിലായിരുന്നു നാട്ടുകാര്‍. അച്ഛന്റെ നിര്‍ദ്ദേശം മറ്റൊന്നും ആയിരുന്നില്ല. ഇടവകയുടെയും ക്ഷേത്രത്തിന്റെയും പിന്നെ നാട്ടുകാരുടെയും ആഭിമുഖ്യത്തില്‍ മഴയ്ക്ക്‌ മുമ്പേ ക്ഷേത്രക്കുളം വൃത്തിയാക്കുക. ചിലവാകുന്ന പണത്തിന്റെ പകുതി പള്ളി നല്‍കും. ക്ഷേത്രക്കമ്മിറ്റിക്കാര്‍ ആലോചിച്ചപ്പോള്‍ സംഗതി കൊള്ളാം. നാട്ടുകാര്‍ക്ക്‌ മുഴുവന്‍ പ്രയോജനം ചെയ്യുന്ന കാര്യമല്ലേ!

പരസ്പരം വെട്ടും കുത്തുമായി നടന്നിരുന്ന പള്ളിക്കാരും ക്ഷേത്രക്കാരും സഹകരിച്ച്‌ കുളം വൃത്തിയാക്കുന്നുവേന്ന്‌ കേട്ട്‌ നാട്ടുകാര്‍ക്കും ആവേശമായി. അങ്ങനെയാണ്‌ പഞ്ചായത്ത്‌ ധനസഹായം പ്രഖ്യാപിക്കുന്നതും, കുളനവീകരണം ജില്ലയില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട വിഷയമാവുന്നതും. ഏറെ കാലം പിണങ്ങിയിരുന്ന പള്ളിക്കാരും ക്ഷേത്രക്കാരും എങ്ങനെ സൗഹൃദത്തിലായി എന്നതായിരുന്നു എല്ലാവരെയും ആശ്ചര്യപ്പെടുത്തിയത്‌. ഈ സംരംഭത്തിന്‌ ശേഷമാണ്‌ പള്ളിപ്പെരുനാളും ക്ഷേത്രത്തിലെ ഉത്സവവും ഇരുകൂട്ടരും ഒരുമിച്ച്‌ നടത്താന്‍ ആരംഭിച്ചതു. സ്കൂള്‍ പഠനത്തിന്‌ ശേഷം ഒരു കന്യാസ്ത്രീ ആവണമെന്ന മോഹം ആന്‍സിയില്‍ തളിരിട്ടതിനുള്ള പ്രധാന കാരണവും വര്‍ഗീസച്ചന്റെ നിസ്വാര്‍ത്ഥമായ പ്രവര്‍ത്തന ശൈലിയായിരുന്നു.

ആന്‍സി സ്കൂള്‍ പഠനം പൂര്‍ത്തിയാക്കി മഠത്തില്‍ ചേരുന്നതിന്‌ മുമ്പുതന്നെ വര്‍ഗീസച്ചന്‍ ഇടവകയില്‍ നിന്ന്‌ മാറ്റം ലഭിച്ച്‌ പോയി. മഠത്തിലെ പുത്തന്‍ ജീവിത സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ടനുഭവപ്പെട്ട നാളുകളില്‍ വര്‍ഗീസച്ചന്റെ എഴുത്തുകള്‍ ആന്‍സിയ്ക്ക്‌ പ്രചോദനം നല്‍കിയിരുന്നു. ഏതാനും ചില വര്‍ഷങ്ങള്‍ കൂടി എഴുത്തുകുത്തുകള്‍ തുടര്‍ന്നുവേങ്കിലും, പെട്ടെന്നുള്ള സ്ഥലം മാറ്റങ്ങള്‍ക്ക്‌ വിധേയനായ അച്ചന്റെ വിലാസം കണ്ടെത്താന്‍ കഴിയാതെ ആ ബന്ധം പിന്നെ മുറിയുകയാണുണ്ടായത്‌. നിത്യവൃതം സ്വീകരിച്ച്‌ ഈ കോണ്‍വെന്റിലെ അന്തേവാസിയായി ക്ലര്‍ജി ഹോമില്‍ എത്തുമ്പോഴാണ്‌ സിസ്റ്റര്‍ ആന്‍സി വര്‍ഗീസച്ചനെ പിന്നെ കാണുന്നത്‌. അപ്പോഴേയ്ക്കും, വാര്‍ദ്ധക്യാതിഷ്ടിത രോഗങ്ങള്‍ മൂലം അദ്ദേഹത്തിന്റെ ഓര്‍മ്മകളില്‍ നിന്ന്‌ ആന്‍സി ഏറെക്കുറെ നീക്കംചെയ്യപ്പെട്ട്‌ കഴിഞ്ഞിരുന്നു.

വര്‍ഗീസച്ചന്‍ തന്റെ ഇടവകയില്‍ ചെയ്ത സേവന പരമ്പരകളെ വാതോരാതെ പ്രകീര്‍ത്തിക്കുന്ന കൂട്ടത്തിലായിരുന്നു സിസ്റ്റര്‍ ആന്‍സി. സഭയ്ക്കും സമൂഹത്തിനും അദ്ദേഹം നല്‍കിയ സേവനത്തിന്‌ പ്രത്യുപകാരമായി കഴിയുന്ന വിധത്തിലെല്ലാം അച്ചനെ സഹായിക്കണമെന്ന നിശ്ചയദാര്‍ഢ്യം സിസ്റ്റര്‍ ആന്‍സി കാണിച്ചിരുന്നു. ജീവിത സായാഹ്നത്തിലെത്തിനില്‍ക്കുന്ന വര്‍ഗീസച്ചനെ ശുശ്രൂഷിക്കാന്‍ സിസ്റ്റര്‍ ആന്‍സി കാണിച്ചിരുന്ന അമിതത്താല്‍പ്പര്യത്തിന്‌ പിന്നിലെ കാരണവും ഇതൊക്കെ തന്നെ.

മണി 6:15. പ്രഭാതപ്രാര്‍ത്ഥന കഴിഞ്ഞയുടന്‍ ആന്‍സി മദറിന്റെ അനുവാദത്തോടെ ചാപ്പലില്‍ നിന്ന്‌ പുറത്തിറങ്ങി വര്‍ഗീസച്ചന്റെ മുറി ലക്ഷ്യമാക്കി നടന്നു. വിശുദ്ധ അന്തോണിയോസിന്റെ പെരുനാള്‍ ദിനമായ ഇന്ന്‌ കുര്‍ബാന മധ്യേ ഒരു ചെറിയ പ്രസംഗം നടത്താന്‍ അച്ഛനെ ഓര്‍മ്മിപ്പിക്കണം. ആന്‍സി മനസില്‍ കരുതി. ചാപ്പലിന്റെ വടക്കുഭാഗത്തുള്ള വര്‍ഗീസച്ചന്റെ മുറിയില്‍ ലൈറ്റ്‌ കിടക്കുന്നത്‌ ദൂരെനിന്നുതന്നെ വ്യക്തമായി കാണാം. വാതില്‍ പകുതി മാത്രമേ ചാരിയിരുന്നുള്ളൂ. മുറിക്കുള്ളിലെ കുളിമുറിയില്‍ നിന്ന്‌ വെള്ളമൊഴുകുന്ന ശബ്ദവും വ്യക്തമായി കേള്‍ക്കാം. അച്ചന്‍ കുളിക്കുകയാവും എന്ന്‌ കരുതി സിസ്റ്റര്‍ ആന്‍സി അല്‍പ്പനേരം വരാന്തയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു.

നടപ്പിനിടയില്‍, പൂച്ചട്ടികളില്‍ അമിതമായി വളര്‍ന്നു നില്‍ക്കുന്ന കളകളെ പിഴുത്‌ അവര്‍ അടുത്തുള്ള ചവറ്റുകുട്ടയില്‍ നിക്ഷേപിച്ചു. വരാന്തയില്‍ അവിടവിടെ തെളിഞ്ഞുകിടന്നിരുന്ന വൈദ്യുതവിളക്കുകള്‍ അണച്ചു. ഗ്രില്ലിലൂടെ അകത്തേയ്ക്ക്‌ വലിച്ചെറിഞ്ഞ പത്രത്താളുകള്‍ പെറുക്കിയെടുത്ത്‌ സ്വീകരണമുറിയിലെ ടീപ്പോയില്‍ അടുക്കിവച്ചു. പഴയ പത്രങ്ങള്‍ ഒരു ഭാഗത്ത്‌ മടക്കി വച്ചശേഷം സിസ്റ്റര്‍ ആന്‍സി വീണ്ടും അച്ചന്റെ വാതില്‍ക്കലെത്തി.

നേരം ഏറെയായിട്ടും ആളനക്കം കേള്‍ക്കാത്തതിനാല്‍ സിസ്റ്റര്‍ ആന്‍സി കര്‍ട്ടന്‍ സ്വല്‍പ്പം മാറ്റി മുറിക്കുള്ളിലേക്ക്‌ നോക്കി. ഹൃദയം നുറുക്കുന്നതായിരുന്നു അവര്‍ അവിടെ കണ്ട കാഴ്ച. താനേറ്റവും സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന വര്‍ഗീസച്ചന്‍ കുളിമുറി വാതില്‍ക്കല്‍ മലര്‍ന്നടിച്ച്‌ കിടക്കുന്നു, പരിപൂര്‍ണ്ണ നഗ്നനായി. അദ്ദേഹത്തിന്റെ ടൗവല്‍ അരയില്‍ നിന്നുരിഞ്ഞ്‌ തൊട്ടടുത്തുതന്നെ ഉണ്ടായിരുന്നു. ശരീരമാകെ വിയര്‍പ്പുകുമിളകള്‍ പൊട്ടിമുളച്ചിരുന്നു. അബോധാവസ്ഥയില്‍ വീണുകിടക്കുന്ന വര്‍ഗീസച്ചനെ കണ്ട്‌ ഇടിവാളേറ്റപോലെ സിസ്റ്റര്‍ ആന്‍സി നിന്നു. എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയില്‍ രക്തം കട്ടപിടിച്ചതുപോലെ! രക്തസമ്മര്‍ദ്ദമൂലം ചുവന്നുതുടുത്ത ആന്‍സിയുടെ മുഖം പെട്ടെന്ന്‌ വിയര്‍ത്തു. നിലവിളിക്കാനോ, ഉറക്കെ കരയാനോ കഴിയാതെ ആന്‍സി സ്തപ്തയായി അല്‍പ്പനേരം നിലകൊണ്ടു. പെട്ടെന്നുള്ള ആഘാതത്തില്‍ നിന്ന്‌ വിമുക്തയായ സിസ്റ്റര്‍ ആന്‍സി, കഴുത്തില്‍ തൂങ്ങിയ ക്രൂശിതരൂപത്തെ മുറുകെ പിടിച്ച്‌ ചാപ്പലിലേക്ക്‌ കുതിച്ചു.

ചാപ്പലിന്റെ മുന്നിലെത്തിയ അവര്‍ വാതില്‍ക്കല്‍ നിന്ന്‌ കിതച്ചു. അച്ചന്റെ വരവിനായി കാത്തിരുക്കുന്ന നാല്‌ അമ്മമാരും ധ്യാനനിരതരായിരുന്നു. പ്രാര്‍ത്ഥനകള്‍ക്കിടെ ലഭിച്ച ഇടവേള പാഴാക്കാതെ ഫാനിന്റെ കാറ്റില്‍ അവറാച്ചന്‍ പതിവുപോലെ ഉറക്കം തൂങ്ങുന്നുണ്ടായിരുന്നു. വിവരമറിയിക്കാന്‍ നാവ്‌ പോന്തിച്ചെങ്കിലും, ശബ്ദം വെളിയില്‍ വന്നതേയില്ല. ഇരുകൈകള്‍ കൊണ്ടും തൊണ്ടയെ അമര്‍ത്തി ആന്‍സി വീണ്ടും ശബ്ദമുണ്ടാക്കാന്‍ ശ്രമിച്ചു. പവിത്രമായ ദേവാലയത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കേണ്ടന്ന്‌ കരുതി ഒരു ഭ്രാന്തിയെ പോലെ അവര്‍ അച്ചന്റെ മുറിയിലേക്ക്‌ തിരിച്ചോടി. ഓട്ടത്തിനിടെ പൂച്ചെട്ടിയില്‍ കാല്‍ തട്ടി സിസ്റ്റര്‍ മുഖമടിച്ച്‌ നിലത്തുവീണു. കാലിലെ ചെരുപ്പുകള്‍ വരാന്തയില്‍ ചിതറി. നെറ്റി പൊട്ടി ചോര പൊടിഞ്ഞു. നിലത്ത്‌ നിന്ന്‌ ചാടിയെഴുന്നേറ്റ്‌ അച്ചന്റെ മുറിയിലെ വാതില്‍ ഓട്ടത്തിന്റെ അതേ അവേശത്തോടെ അവര്‍ തള്ളിത്തുറന്നു. അവിടെ, ഒരു നവജാതശിശുവിന്റെ പരിതാപകരമായ അവസ്ഥയില്‍ വര്‍ഗീസച്ചന്‍ കിടപ്പുണ്ടായിരുന്നു, യാതൊരു അനക്കവുമില്ലാതെ.

“നന്മ നിറഞ്ഞ മറിയമേ, നിനക്ക്‌ സ്വസ്തി. കര്‍ത്താവ്‌ നിന്നോട്‌ കൂടെ. നീ സ്ത്രീകളില്‍ വാഴ്ത്തപ്പെട്ടവളാകുന്നു. നിന്റെ ഉദരത്തിന്‍ ഫലമായ ഈശോ അനുഗ്രഹീതനാകുന്നു. പരിശുദ്ധ മറിയമേ, തമ്പുരാന്റെ അമ്മേ, പാപികളായ ഞങ്ങള്‍ക്ക്‌ വേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണ നേരത്തും തമ്പുരാനോട്‌ അപേക്ഷിക്കേണമേ.” ചെറിയൊരു മൊണ്ടലോടെ അച്ചന്റെ അരികിലേക്ക്‌ വേച്ചുവേച്ച്‌ നടക്കുമ്പോള്‍ സിസ്റ്ററിന്റെ ചുണ്ടുകളില്‍ വിശുദ്ധ മറിയത്തോടുള്ള പ്രാര്‍ത്ഥന ഒരു ഗദ്ഗദം പോലെ പുറത്തുവന്നു. ആന്‍സിയുടെ കണ്ണുകളിലും മുഖത്തും പ്രാര്‍ത്ഥനയുടെ തീവ്രതയും, യാഥാര്‍ത്ഥ്യത്തിന്റെ കാഠിന്യവും കാണാം. ത്രികാല ബോധം നഷ്ടപ്പെട്ട മനസും, നിഷ്ക്രിയമായ ആത്മാവുമായി അവര്‍ അന്തരീകമായി ലഭിച്ച ഏതോ പ്രേരണക്കനുസരിച്ച്‌ എന്തൊക്കെയോ ചെയ്യാന്‍ ശ്രമിച്ചു. അവരുടെ അങ്കലാപ്പുകള്‍ക്കിടയില്‍ മേശപ്പുറത്ത്‌ നിരത്തിവച്ചിരുന്ന മരുന്നുകുപ്പികള്‍ നിലത്തുവീണുടഞ്ഞു. സ്ഥാനം തെറ്റിയ മേശയില്‍ നിന്ന്‌ പുസ്തകങ്ങള്‍ നിലത്ത്‌ വീണ്‌ ചിതറി. ഒടുവില്‍, പിടി നല്‍ക്കാത്ത പഞ്ചേന്ദ്രിയങ്ങളുടെ കടിഞ്ഞാണ്‍ പൂര്‍ണ്ണമായും ഉപേക്ഷിച്ച്‌ അവര്‍ അബോധമായ ഏതോ നിലയിലേക്ക്‌ നിപതിച്ചു. ബോധം വരുമ്പോള്‍, ആന്‍സി കോണ്‍വെന്റിലെ സ്വന്തം മുറിയിലായിരുന്നു.

കണ്ണുകള്‍ തുറന്ന ആന്‍സി സംഭ്രമത്തോടെ ചുറ്റും നോക്കി. ദേഹമാസകലം വല്ലാത്ത വേദന. സംഭവിച്ചതെന്നറിയാന്‍ അവര്‍ അമ്പരപ്പോടെ ചുറ്റും നോക്കി. കിടക്കയ്ക്ക്‌ സമീപമുള്ള ഫൈബര്‍ കസേരസില്‍ വേറൊരു സിസ്റ്റര്‍ പുസ്തകം വായിച്ചിരിപ്പുണ്ടായിരുന്നു. ആന്‍സി അവരോട്‌ സംസാരിക്കാന്‍ ശ്രമിച്ചു. ആന്‍സിയുടെ പരാക്രമങ്ങള്‍ കണ്ട്‌ ഭയന്ന സിസ്റ്റര്‍ ആരെയോ വിവരമറിയിക്കാന്‍ മുറിയില്‍ നിന്നിറങ്ങി ഓടി. കട്ടിലില്‍ നിന്ന്‌ താഴെ ഇറങ്ങിയപ്പോള്‍ രൂപം കൊണ്ട കാല്‍മുട്ടിലെ വേദന സഹിക്കാന്‍ വയ്യാതെ ആന്‍സി നിശബ്ദം നിലവിളിച്ചു. വേദനയുടെ കാഠിന്യം തെല്ലൊന്ന്‌ കുറഞ്ഞപ്പോള്‍ അവര്‍ മുടന്തിമുടന്തി വാതില്‍ക്കലെത്തി.

ചാപ്പലിന്റെ പരിസരത്തും റോഡിലും പതിവില്ലാതെ തടിച്ചുകൂടിയിരിക്കുന്ന ജനക്കൂട്ടത്തെ കോണ്‍വെന്റിലെ രണ്ടാം നിലയില്‍ നിന്ന്‌ നന്നായി കാണാം. കാര്യമെന്തെന്ന്‌ വ്യക്തമാവാതെ ആന്‍സി രണ്ടാം നിലയിലെ അഴികള്‍ക്കിടയിലൂടെ ഉറ്റിനോക്കി. അപ്പോഴേയ്ക്കും, നാലഞ്ച്‌ സിസ്റ്റര്‍മാര്‍ അവിടെ എത്തിക്കഴിഞ്ഞിരുന്നു. അവര്‍ ആന്‍സിയെ മുറിക്കുള്ളിലേക്ക്‌ കൊണ്ടുപോകാന്‍ ശ്രമിച്ചു. ബലം കുറഞ്ഞ കരങ്ങള്‍ തന്നെ മുറിയിലേക്ക്‌ തള്ളിക്കയറ്റാന്‍ ശ്രമിക്കുന്നതിനിടയില്‍, ആന്‍സി അഴികള്‍ക്കിടയിലൂടെ ആ കാഴ്ച കണ്ടു… പൂക്കള്‍ കൊണ്ട്‌ മനോഹരമാക്കിയ ശവമഞ്ചത്തില്‍ ആരോ നടത്തുന്ന കാല്‍വരി യാത്ര! ക്ഷണനേരം കൊണ്ട്‌ വിടര്‍ന്നുചുരുങ്ങിയ ആന്‍സിയുടെ മിഴികള്‍ സാവധാനം ഈറനണിഞ്ഞു.

ദിവസങ്ങള്‍ പലത്ത്‌ കഴിഞ്ഞിട്ടും ആന്‍സിയുടെ മനസ്‌ അസ്വസ്ഥമായിരുന്നു. പരിത്യാഗത്തിന്റെ വൃതങ്ങള്‍ പരിശീലിച്ച ആ സന്യാസിനി അപ്രതീക്ഷിതമായ വേര്‍പാടിന്റെ വേദനയില്‍ വിയര്‍പ്പുമുട്ടുകയായിരുന്നു. ഒന്നിലും ശ്രദ്ധിക്കാന്‍ കഴിയാതെ അവര്‍ കൂടുതല്‍ സമയവും മുറിയില്‍ തന്നെ കഴിച്ചുകൂട്ടി. രാവിലെ കുര്‍ബാന കഴിഞ്ഞ്‌ ചാപ്പലില്‍ നിന്നിറങ്ങിയാല്‍ അവര്‍ മഠത്തിലെ ജോലികളില്‍ മാത്രം മുഴുകി. വര്‍ഗീസച്ചന്റെ അസാന്നിധ്യം പ്രതിധ്വനിക്കുന്ന ആ ക്ലര്‍ജി ഹോമിലേക്ക്‌ കണ്ണുകള്‍ പോകുന്നതുതന്നെ സിസ്റ്റര്‍ ആന്‍സിയ്ക്ക്‌ സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ആന്‍സിയുടെ അസുഖകരമായ ഈ പെരുമാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പലര്‍ക്കും കഴിയാതെ പോയെങ്കിലും, മഠത്തിലെ മദര്‍ ആന്‍സിയെ സ്നേഹപൂര്‍വം സമാധാനിപ്പിച്ചു.

വര്‍ഗീസച്ചന്റെ പെട്ടെന്നുള്ള ദേഹവിയോഗം ഏല്‍പ്പിച്ച മുറിപ്പാടില്‍ നിന്ന്‌ സാവധാനം മോചിതയാകാന്‍ ശ്രമിക്കുമ്പോഴാണ്‌ അവറാച്ചന്‍ പതിവില്ലാതെ ആന്‍സിയെ കാണാന്‍ കോണ്‍വെന്റില്‍ എത്തുന്നത്‌. വര്‍ഗീസച്ചന്റെ മുറി വൃത്തിയാക്കിയ കൂട്ടത്തില്‍ ഉപേക്ഷിക്കപ്പെട്ട ചില പുസ്തകങ്ങള്‍ ആന്‍സിയെ ഏല്‍പ്പിക്കുകയായിരുന്നു അയാളുടെ ഉദ്ദ്യേശം. ആന്‍സിയ്ക്ക്‌ അച്ചനോടുണ്ടായിരുന്ന സ്നേഹവും മതിപ്പും അറിയാമായിരുന്ന അവറാച്ചന്‍ പുസ്തകങ്ങള്‍ സിസ്റ്ററിനെ ഏല്‍പ്പിച്ചു, പീലിക്കണ്ണുകള്‍ പോലെ ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍. കാലപ്പഴക്കം കൊണ്ടും നിരന്തര ഉപയോഗം കൊണ്ടും ജീര്‍ണ്ണിച്ച പുസ്തകക്കെട്ടുകള്‍ വാങ്ങുമ്പോള്‍ ആന്‍സിയുടെ മനസില്‍ ആ തണുത്ത പ്രഭാതത്തിന്റെ ചൂടുള്ള ഓര്‍മ്മകള്‍ തെളിഞ്ഞു. അവ ബാഷ്പകണങ്ങളായി ഇറ്റിറ്റുവീഴുമ്പോള്‍ അവറാച്ചന്‍ മാത്രം മൂകസാക്ഷിയായി.

“ഞാനൊരു പടക്കുതിരയാണ്‌…! കാഴ്ചകള്‍ കെട്ടിയടയ്ക്കപ്പെട്ട ഉഗ്രപ്രതാപിയായ കരിങ്കുതിര.” പുസ്തകക്കെട്ടുകള്‍ക്കിടയില്‍ നിന്ന്‌ കിട്ടിയ ഡയറിയില്‍ വര്‍ഗീസച്ചന്‍ കുറിച്ച വരികളിലൂടെ ആന്‍സിയുടെ മിഴികള്‍ സഞ്ചരിച്ചു. “ജനനിബിഡമായ വഴികളിലൂടെയുള്ള എന്റെ യാത്രകള്‍ എപ്പോഴും ഏകാന്തത്ത നിറഞ്ഞതാണ്‌, പുഴയുടെ പുളിപ്പും മധുരവും ഉറിഞ്ചിക്കുടിക്കാതെ സമുദ്രത്തിലേക്ക്‌ യാത്ര ചെയ്യുന്ന കാട്ടുതടി പോലെ! വഴിയോരങ്ങളിലെ പുകപടലങ്ങള്‍ എന്നെ അലട്ടുന്നുണ്ടെങ്കിലും അവ എന്നെ ശ്വാസം മുട്ടിക്കുന്നില്ല. തെരുവുകളിലെ വര്‍ണ്ണ വൈരുദ്ധ്യങ്ങള്‍ നേത്രപടലത്തില്‍ പതിക്കുന്നുണ്ടെങ്കിലും അവയും എന്നെ സ്വാധീനിക്കുന്നില്ല. ഇന്ദ്രിയങ്ങള്‍ മരവിപ്പിക്കുന്ന ദാരുണ ദൃശ്യങ്ങള്‍ രണഭൂമികളില്‍ തുടരെതുടരെ കണ്ടതുകൊണ്ടാവാം, എന്റെ കണ്‍കളില്‍ ചോര പണ്ടേ വറ്റിയതുപോലെ. മണല്‍ക്കാറ്റ്‌ വീശുമ്പോഴും തുറന്നുവയ്ക്കാന്‍ പ്രാപ്തമായ കണ്ണുകള്‍… തൊണ്ട പൊട്ടിക്കുന്ന അലമുറകള്‍ കേട്ടാലും വിറയ്ക്കാത്ത കാതുകള്‍… ഏതൊരു പ്രത്യാക്രമണത്തെയും ചെറുത്തുനില്‍ക്കാന്‍ കഴിയുമാറ്‌ പരീശീലനവും മെയ്‌വഴക്കവും സമ്പാദിച്ച പോരാളി. എന്നിട്ടും, തനിക്കൊപ്പം സഞ്ചരിക്കാന്‍, സ്വന്തമെന്ന്‌ ചൂണ്ടിക്കാട്ടാന്‍ അദൃശ്യനും നിസംഗതനുമായ ദൈവമല്ലാതെ മറ്റാരുമില്ലെന്ന ഭീതികരമായ ശൂന്യത എന്നെ അലട്ടാന്‍ തുടങ്ങിയിരിക്കുന്നു. ഏതോ പ്രവാഹത്തിലകപ്പെട്ട്‌ ലക്ഷ്യവും മാര്‍ഗവും തെറ്റിയതുപോലെ!” വര്‍ഗീസച്ചന്റെ വാക്കുകളില്‍ അവ്യക്തമായ എന്തോ ഒന്ന്‌ പ്രതിഫലിക്കുന്നതായി സിസ്റ്റര്‍ ആന്‍സിയ്ക്ക്‌ തോന്നി. അവര്‍ താളുകള്‍ മറിച്ചു.

“ചോര തിളക്കുന്ന യൗവനവും, ഒരു പുരുഷായുസ്‌ മുഴുവനും വിശ്വസിക്കാന്‍ ശ്രമിച്ച സങ്കല്‍പ്പങ്ങളും വാക്കുകള്‍ക്കതീതമായ ആശയങ്ങള്‍ക്കുമായി ഉഴിഞ്ഞുവച്ചിട്ടും, ജീവിതം എങ്ങും എത്താത്തതുപോലെ! മാനുഷികമായ അനിവാര്യതകളെ തൃപ്തിപ്പെടുത്താന്‍ അദൃശ്യശക്തികള്‍ക്കും തത്വസംഹിതകള്‍ക്കും എത്രനാള്‍ സാധിക്കും? ലൗകികമായ സുഖങ്ങള്‍ക്കുവേണ്ടിയുള്ള, അവ നഷ്ടപ്പെടുത്തിക്കളഞ്ഞതിലുള്ള പരോക്ഷമായ കുറ്റസമ്മതമോ, അതൃപ്തമായ മനസിന്റെ വികാരവിക്ഷേപണങ്ങളോ അല്ലിത്‌. ചില പരിഭവങ്ങള്‍…, പുലമ്പലുകള്‍… അത്രമാത്രം.” വര്‍ഗീസച്ചന്റെ വരികള്‍ക്കിടയിലൂടെ വായിക്കാന്‍ ആന്‍സി ശ്രമിച്ചു.

“കര്‍ത്താവിന്റെ പൗരോഹിത്യത്തില്‍ ഭാഗഭാക്കുവാകാന്‍ സാധിച്ച സുദീര്‍ഘമായ അഞ്ച്‌ പതിറ്റാണ്ടുകള്‍… ഓര്‍മ്മകള്‍ക്ക്‌ എത്ര മധുരം! യൗവനത്തിന്റെ കൊടുമുടിയില്‍ വച്ച്‌ മനുഷ്യപ്രകൃതിയ്ക്ക്‌ വൈരുദ്ധ്യമെന്ന്‌ തോന്നാവുന്ന വൃതവാഗ്ദാനങ്ങള്‍ നെഞ്ചിലേറ്റി വൈദീകപ്പട്ടം സ്വീകരിച്ച ആ പുണ്യദിനം, 1951 മേയ്‌ 4. അപ്പന്റെയും അമ്മച്ചിയുടെയും പള്ളിയങ്കണത്തില്‍ തടിച്ചുകൂടിയ ജനസഹസ്രങ്ങളുടെയും മുന്നില്‍ വച്ച്‌, ആവേശകരമായ തിരുബലി മധ്യേ, മെത്രാപ്പോലിത്തയില്‍ നിന്ന്‌ വൈദീകപട്ടം സ്വീകരിക്കുമ്പോള്‍ ലോകത്തിന്റെ നെറുകയിലെത്തിയതുപോലെ…! സഭാമക്കളില്‍ നിന്ന്‌ ആശീര്‍വാദങ്ങള്‍ ഏറ്റുവാങ്ങി ഇടവകപ്പള്ളിയില്‍ ദിവ്യബലിയര്‍പ്പിച്ച മേയ്‌ 5. പ്രാര്‍ത്ഥനയുടെ സ്വര്‍ഗീയ പ്രതിധ്വനികള്‍ കര്‍ണ്ണപുടത്തില്‍ ഏറ്റുവാങ്ങി അള്‍ത്താരയിലേക്ക്‌ ചുവടുവയ്ക്കുമ്പോള്‍ സമൂഹം നല്‍കിയ പൈന്തുണ എന്റെ ആത്മാവേശം ഉച്ചകോടിയിലെത്തിച്ചതു ഞാന്‍ ഇന്നും ഓര്‍ക്കുന്നു. ലോകരക്ഷകന്റെ തിരുവുടലും രക്തവുമായി മാറിയ അപ്പവും വീഞ്ഞും ജനസഹസ്രങ്ങള്‍ക്ക്‌ മുന്നില്‍ ആദ്യമായി ഉയര്‍ത്തിപ്പിടിച്ചപ്പോള്‍ ഞാനുഭവിച്ച സായൂജ്യം വാക്കുകള്‍ക്ക്‌ വര്‍ണ്ണിക്കാന്‍ കഴിയുമോ? എല്ലാം ഇന്നലെ കഴിഞ്ഞത്‌ പോലെ!”

“പള്ളിമുറ്റത്ത്‌ അന്ന്‌ തടിച്ചുകൂടിയ ജനക്കൂട്ടത്തില്‍ ഇന്ന്‌ തന്നോടൊപ്പം അവശേഷിക്കുന്നവര്‍ കുറയും. ഓരോരുത്തരും പല സന്ദര്‍ഭങ്ങളില്‍ വാങ്ങിപ്പോയി. അപ്പന്‌ പിന്നാലെ അമ്മച്ചി, വല്യച്ചന്‍, പിന്നെ കുഞ്ഞച്ചന്‍… അങ്ങനെ പലരും! അങ്ങനെ താന്‍ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്ത എത്രയെത്ര മുഖങ്ങള്‍. ഇനി എന്റെ ഊഴം. എന്റെ മാത്രം! സമീപസ്ഥമായ മരണത്തെ കുറിച്ചുള്ള വ്യാകുലതകള്‍ എന്നെ അലട്ടിത്തുടങ്ങിയിട്ടില്ല. എങ്കിലും, ഈ ക്ലര്‍ജി ഹോമിലെ ഏകാന്തത്ത എന്നെ മരണത്തോളം പീഡിപ്പിക്കുന്നു. പതിറ്റാണ്ടുകളോളം സ്തുതിപാഠകരായി പിന്നാലെ നടന്നവര്‍ എവിടെ? വര്‍ഗീസിന്റെ കുര്‍ബാനകളും പ്രസംഗവും പ്രവര്‍ത്തനശെയിലികളും ആസ്വദിച്ചവര്‍ എവിടെ? അസ്തമസൂര്യന്റെ അരണ്ട വെളിച്ചത്തില്‍ എനിക്ക്‌ കാണാന്‍ കഴിയുന്നത്‌ വിജനമായ പള്ളികളും, ആള്‍പ്പെരുമാറ്റമില്ലാത്ത ശ്മശാനങ്ങളും മാത്രം. വര്‍ഗീസിന്റെ കാര്‍മ്മികത്വങ്ങളും നേതൃത്വങ്ങളും എന്നേ വിസ്മൃതിയിലാണ്ടുകഴിഞ്ഞു.”

“ക്ലര്‍ജി ഹോമിന്റെ ചുവരുകള്‍ക്കുള്ളില്‍ അകപ്പെട്ടിട്ട്‌ ഇന്ന്‌ ആറ്‌ വര്‍ഷം തികയുന്നു. ഇടവക ഭരണം മതിയാക്കാന്‍ മെത്രാന്‍ ആവശ്യപ്പെടുമെന്ന്‌ കരുത്തിയതല്ല, എങ്കിലും കല്‍പ്പന അനുസരിച്ചല്ലേ പറ്റൂ. കാല്‍ നൂറ്റാണ്ട്‌ നീളുന്ന വൈദീകവൃത്തിക്ക്‌ വിരാമമിടാന്‍ എത്തിയ തിരുമനസും ദൈവജനവും കൈകളില്‍ പൂച്ചെണ്ടും മാലയും ഏല്‍പ്പിച്ച്‌ അവരവരുടെ വഴിക്ക്‌ പോയി. പ്രായാധിക്യം മൂലം ക്ഷീണിച്ച ശരീരവും യുവത്വം നഷ്ടമാവാത്ത ചിന്തകളുമായി ക്ലര്‍ജി ഹോമിലേക്ക്‌ വണ്ടി കയറുമ്പോള്‍ ഇനിയെന്ത്‌ എന്ന ചോദ്യം മനസിനെ അലട്ടുന്നുണ്ടായിരുന്നു.”

“കുഞ്ഞച്ചന്റെ കൈയ്യില്‍ പിടിച്ച്‌ ക്ലര്‍ജി ഹോമിലെ പടികള്‍ കയറുമ്പോള്‍ മോണ കാട്ടി സ്വീകരിക്കാന്‍ അന്നുണ്ടായിരുന്ന വായോദികരെല്ലാം കര്‍ത്താവില്‍ നിദ്രപ്രാപിച്ചിട്ട്‌ കാലങ്ങള്‍ ഏറെ കഴിഞ്ഞിരിക്കുന്നു. കുഴിമാടത്തിലേക്കുള്ള എന്റെ അവസാന സ്ഥലം മാറ്റവും കാത്ത്‌ ശിഷ്ടകാലം കഴിച്ചുകൂട്ടേണ്ട ഈ മുറിയില്‍ സാധനങ്ങള്‍ ക്രമീകരിച്ചുകഴിഞ്ഞ്‌ യാത്ര ചൊല്ലിപ്പിരിയുമ്പോള്‍ കുഞ്ഞച്ചന്‍ പറഞ്ഞ വാക്കുകള്‍ ഇന്നും എന്റെ കാതുകളില്‍ മുഴുങ്ങുന്നു. ജ്യേഷ്ഠനെ വീട്ടിലേക്ക്‌ ഉടന്‍ കൂട്ടിക്കൊണ്ട്‌ പോകുമെന്നും ശിഷ്ടകാലം ഇടവകപ്പള്ളിയില്‍ കുര്‍ബാനയര്‍പ്പിക്കാമെന്നുമുള്ള അവന്റെ വാഗ്ദാനങ്ങള്‍ ഒന്നും നടന്നില്ല. രോഗാതുരനായ ഒരു പടുകിഴവനെ ശുശ്രൂഷിക്കാനുള്ള മഹാമനസ്ക്കതയൊന്നും അവന്റെ മക്കളോ മരുമക്കളോ കാണിച്ചിട്ടുണ്ടാവില്ല! മാസത്തില്‍ രണ്ട്‌ തവണ കുഞ്ഞച്ചന്‍ എന്നെ കാണാന്‍ എത്തുമായിരുന്നു, നിറഞ്ഞ പുഞ്ചിരിയുമായി. അവന്റെ മരണത്തോടെ അതും നിന്നു. ജന്മം നല്‍കിയ കുടുംബത്തില്‍ എന്നെ ഓര്‍ക്കാന്‍ ഉണ്ടായിരുന്ന അവസാന കണ്ണിയും അതോടെ വേരറ്റുപോയി. ഈ ജീവിതസായാഹ്നത്തില്‍ എനിക്കിനി ചുറ്റും അപരിചിതര്‍ മാത്രം! നിങ്ങള്‍ക്ക്‌ നല്‍കാന്‍ എന്റെ പക്കല്‍ യുവത്വമില്ല, ധമനികളില്‍ ചുടുചോരയുമില്ല. വാര്‍ദ്ധക്യത്തിലെത്തിയ മാതാപിതാക്കളെ വലിച്ചെറിഞ്ഞ മക്കളെ പോലെ എന്റെ ജനവും എന്നെ ഉപേക്ഷിച്ചു, ഉപയോഗശൂന്യമായ കടലാസുപോലെ!

“ഇനിയും എത്രനാള്‍? ജീവനുള്ള കാലം വരെ, മരണം വരെ! അതുവരെ, ദൈവം തന്നിലൂടെ ചെയ്ത നന്മകളെ വീണ്ടും വീണ്ടും ഓര്‍ക്കാം, ഇടയനെ ഉപേക്ഷിച്ച ആടുകള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാം….” തുടര്‍ന്നുള്ള വരികള്‍ മഷി പടര്‍ന്ന്‌ അവ്യക്തമായിരുന്നു. ആന്‍സി പുസ്തകം അടച്ചു. പിന്നെ, ഏറെ നേരം ശവമഞ്ചം കൊണ്ടുപോയ വഴിയുടെ അനന്തത്തയിലേക്ക്‌ നോക്കിനിന്നു, അടുത്ത ഊഴം കാത്തിരിക്കുന്ന ബലി മൃഗത്തിന്റെ വേദനയോടെ!

Related Posts:

വെള്ളിമോതിരം

എബിയുടെ പള്ളിയുറക്കം

ഒരു ഒളിച്ചോട്ടത്തിന്‍റെ കഥ

ശരത്തിന്‍റെ കുഞ്ഞമ്മ

എന്‍റെ ബാല്യകാലസഖി

വെള്ളിമോതിരം
സഹദേവന്‍ പതിവുപോലെ അന്നും ആല്‍ത്തറയിലെത്തി. ഗോവിന്ദേട്ടന്റെ ചായക്കടയില്‍ അത്രയും നേരം പത്രം വായിച്ചിരിക്കുകയായിരുന്ന കുമാരന്‍ സഹദേവനെ കണ്ട മാത്രയില്‍ പേപ്പര്‍ മടക്കി അടുത്തിരുന്നയാളെ ഏല്‍പ്പിച്ച്, ബാക്കിയുണ്ടായിരുന്ന ചായ ഒറ്റവലിക്ക് കുടിച്ചുതീര്‍ത്ത്, ധൃതിയില്‍ എഴുന്നേറ്റു. “കാശുണ്ടോ സഹദേവാ ഇരുനൂറ് രൂപ കടം തരാന്‍?” പുറത്തിറങ്ങിയ കുമാരന്‍ സൌമ്യരൂപേണ ആരാഞ്ഞു. കുമാരന്റെ അര്‍ത്ഥം വച്ചുള്ള നോട്ടവും അപേക്ഷയും കണ്ട് എന്തുപറയണമെന്നറിയാതെ സഹദേവന്‍ ഒരു നിമിഷം പരുങ്ങി. രണ്ട് മാസം മുമ്പ് തന്റെ കൈയ്യില്‍ നിന്ന് എണ്ണിവാങ്ങിയ ആയിരം രൂപ എത്രയും വേഗം തിരിച്ചുതരണമെന്ന കുമാരന്റെ പരോക്ഷമായ ആവശ്യം സഹദേവന്റെ മുഖത്തെ നിസഹായതയാര്‍ന്ന പുഞ്ചിരിയായി സാവധാനം പരിണമിച്ചു. “കാശില്ല ചേട്ടാ!” സഹദേവന്റെ ജാള്യത കലര്‍ന്ന പ്രതികരണം വായുവില്‍ പ്രസരിക്കുന്നതിന് മുമ്പേ കുമാരന്‍ നടന്നുതുടങ്ങിയിരുന്നു, ‘ഇനിയൊന്നും താന്‍ പറയണ്ടടോ’ എന്ന മട്ടില്‍! “കൈയ്യിലഞ്ച് കാശ് ഒത്തുവന്നാല്‍ കുമാരേട്ടന്റെ കടം ആദ്യം തീര്‍ക്കണം.” സഹദേവന്‍ നെടുവീര്‍പ്പിട്ടു. പിന്നെ ചായക്കടയിലേക്ക് കയറി.

“ഗോവിന്ദേട്ടാ… ഒരു കട്ടന്‍.” ചായക്കടയുടെ അധികം പൊക്കമില്ലാത്ത കൂര തട്ടുമാറ് ഉയര്‍ത്തി ചായ അടിക്കുകയായിരുന്ന ഗോവിന്ദന്‍ നായര്‍ തൂങ്ങിക്കിടന്ന വാഴക്കുലകള്‍ക്കിടയിലൂടെ സഹദേവനെ നോക്കി. “ങാ, സഹദേവാ! നീയിങ്ങ് വന്നേ, എനിക്കൊരു കാര്യം പറയാനുണ്ട്.” ഗ്ളാസുകള്‍ താഴെ വച്ച് ഗോവിന്ദന്‍ സഹദേവനെ നാലഞ്ച് കുലകള്‍ തൂങ്ങുന്ന ചെറിയ കലവറയിലേക്ക് കൊണ്ടുപോയി.

“ചോദിക്കുന്നതുകൊണ്ട് വിഷമം തോന്നരുത്! വേറെ വഴിയില്ലാത്തതുകൊണ്ടാണ്. പാലിന്റെ കാശും, പറ്റും ചേര്‍ത്ത് എഴുനൂറ്റിയന്‍പത് രൂപയാണ് തന്റെ അക്കൌണ്ടിലുള്ളത്. തന്റെ അവസ്ഥ അറിയാന്‍ പാടില്ലാത്തതുകൊണ്ടല്ല. നിനക്ക് ശകുന്തളയെ അറിയാല്ലോ! അവള്‍ എന്നെ ഇരുത്തിപ്പൊറുപ്പിക്കുന്നില്ല. തരാനുള്ള കാശിന്റെ പകുതിയെങ്കിലും കിട്ടാതെ നിന്റെ വീട്ടില്‍ പാല്‍ കൊടുക്കണ്ടെന്ന വാശിയിലാണവള്‍. എങ്ങനെയെങ്കിലും കാശ് കൊടുക്കാനുള്ള ഏര്‍പ്പാട് ചെയ്യുന്നതാണ് നമ്മുക്ക് രണ്ടാള്‍ക്കും നല്ലത്.” ഗോവിന്ദന്‍ നായരുടെ വാര്‍ദ്ധക്യം ബാധിച്ച കണ്ണുകളില്‍ സഹതാപത്തിന്റെ ആര്‍ദ്രത സഹദേവന് കാണാമായിരുന്നു. “രണ്ട് ദിവസത്തിനുള്ളില്‍ കാശെത്തിക്കാം, ഗോവിന്ദേട്ടാ!” സഹദേവന്‍ പറഞ്ഞു.

സഹദേവനെ തോളില്‍ തട്ടി സമാശ്വസിപ്പിച്ച ശേഷം ഗോവിന്ദന്‍ നായര്‍ മുറിക്ക് പുറത്തിറങ്ങി. “സാറിവിടെ ഉണ്ടായിരുന്നാ! ഞാന്‍ കരുതി വല്ല നാടാത്തിപ്പെണ്ണുങ്ങളുടെയും കൂടെ അടുക്കള വാരാന്‍ പോയിരിക്കൂന്ന്്!” മുട്ടന്‍ പൂവന്‍പഴത്തിന്റെ കുല തോളില്‍ നിന്നിറക്കി ശകുന്തള പുശ്ചസ്വരത്തില്‍ പറഞ്ഞു. “ഹല്ല, ഇതാര്…. സഹദേവനാ?” ഗോവിന്ദന്‍ നായരുടെ പുറകേയെത്തിയ സഹദേവനും ശകുന്തളയുടെ മുന്നില്‍ കുടുങ്ങി. “സഹദേവോ… തന്നെ കടയിലെങ്ങും കാണാനേയില്ലല്ലോ! എന്തുപറ്റി?” ശകുന്തള നീട്ടിചോദിച്ചു, പിന്നെ വായില്‍ കിടന്നരയുന്ന മുറുക്കാന്‍ വിജാവിരി ഒടിഞ്ഞ ജാനലയിലൂടെ പുറത്തേക്ക് തുപ്പി. “ഒരു ജോലിയുടെ കാര്യത്തിനായി അല്‍പ്പം തിരക്കലായിരുന്നു.” “ജ്വാലികളൊക്കെ കിട്ടിക്കഴിഞ്ഞാല്‍ ഈ പാവങ്ങളെ മറന്നേക്കരുത്!” സഹദേവനെ അടിമുടി നോക്കി ശകുന്തള പറഞ്ഞു. അവളുടെ നാവില്‍ ഉപ്പും പിളിയും തേയ്ക്കാന്‍ നില്‍ക്കാതെ സഹദേവന്‍ സാവധാനം ചായക്കടയുടെ പുറത്തേയ്ക്ക് വലിഞ്ഞു.

എട്ടരയ്ക്കുള്ള വണ്ടിയും പ്രതീക്ഷിച്ച് ആല്‍ത്തറയില്‍ നില്‍ക്കുന്ന യാത്രക്കാരുടെ തിരക്കിനിടയില്‍ നിന്ന് സൌദാമിനി സഹദേവനെ നോക്കി പുഞ്ചിരിച്ചു. ചായക്കടയിലെ നടന്ന ചവിട്ടുനാടകത്തിന്റെ തല്‍സമയ സംപ്രേക്ഷണം സൌദാമിനി കണ്ടുകാണുമോ എന്ന ചളിപ്പ് മറച്ചുപിടിച്ച്, പ്രശ്നമൊന്നുമില്ല എന്ന് വരുത്തിത്തീര്‍ക്കാന്‍ പാകത്തില്‍ ഒരു ചിരിയും പാസാക്കി, സഹദേവന്‍ അവളുടെ സമീപത്തേക്ക് നടന്നു.

“ഇന്നല്‍പ്പം നേരത്തെയാണല്ലോ സൌദാമിനി?”

“നേരത്തെ ചെന്നിട്ട് അല്‍പ്പം ജോലിയുണ്ടായിരുന്നു.”

“ചില കല്യാണാലോചനകള്‍ വരുന്നുണ്ടെന്ന് കേട്ടു! ഉള്ളതാണോ?”

“ങാ.. ആലോചനകള്‍ വരുണുണ്ട്.”

“അപ്പോ ഈ ചിങ്ങത്തിന് നല്ലൊരു സദ്യ പ്രതീക്ഷിക്കാം, ല്ലേ?”

“ഒന്നിനും ഇതുവരെ തീരുമാനമായിട്ടില്ല. ജോലി കിട്ടിയതല്ലേയുള്ളൂ. അതൊന്ന് സ്ഥിരമായിക്കഴിഞ്ഞിട്ടേയുള്ളൂ കല്യാണം.”

“സൌദാമിനിയുടെ അച്ഛനല്ലേ കക്ഷി! താന്‍ പിടിച്ച മുയലിന് മൂന്ന് കൊമ്പെന്ന അദ്ദേഹത്തിന്റെ സ്വഭാവം വച്ച് നോക്കുമ്പോള്‍ ചിങ്ങം താണ്ടില്ലെന്ന് ഉറപ്പ്.”

“ങും. എല്ലാം ഒത്തുവന്നാല്‍ ആലോചിക്കാം.”

ഇരുവരുടെയും സംഭാഷണത്തിന് പൂര്‍ണ്ണവിരാമം നല്‍കികൊണ്ട് ബസ് എവിടെ നിന്നോയെന്ന പോലെ പാഞ്ഞെത്തി. “സൌദാമിനി ഒരു മിനിറ്റ്.” ബസില്‍ കയറാന്‍ തുടങ്ങിയ സൌദാമിനിയെ ഭവ്യമായി സഹദേവന്‍ പിടിച്ചുനിര്‍ത്തി. “കാശുണ്ടെങ്കില്‍ ഒരു ഇരുനൂറ് രൂപ കടം തരാമോ? ചോദിക്കാന്‍ വേറെയാരും ഇല്ലാത്തതുകൊണ്ടാ!” ചമ്മല്‍ ഒരുവിധം മറച്ചുപിടിച്ച് സഹദേവന്‍ കേട്ടു. “അയ്യോ! അത്രയും കാശ് എന്റെ കൈയ്യില്‍ ഇപ്പോ ഇല്ലല്ലോ ദേവേട്ടാ!” “ഉള്ളത് മതി. ബാക്കി വൈകിട്ട് തന്നാലും മതി.” കൈയ്യിലുണ്ടായിരുന്ന അന്‍പതിന്റെ നോട്ട് സഹദേവനെ ഏല്‍പ്പിച്ച ശേഷം സൌദാമിനി വേഗം ബസിലേക്ക് കയറി. ആല്‍ത്തറയാകെ പുകപടലങ്ങള്‍ പറത്തി, യാത്രക്കാരുമായി ഓടിയകലുന്ന വാഹനത്തെ സഹദേവന്‍ ഒരല്‍പ്പനേരം നോക്കി നിന്നു. പിന്നെ, മുണ്ട് മടക്കിക്കുത്തി ക്ഷേത്രക്കുളത്തിനരികിലൂടെയുള്ള ഇടവഴിയിലൂടെ വീട്ടിലേക്ക് തിരിച്ചു.

“എന്താ സഹദേവാ… ചായകുടിയും പത്രം വായനയും നേരത്തേ കഴിഞ്ഞോ?” – പിന്നില്‍ നിന്നുള്ള ചോദ്യം കേട്ട് സഹദേവന്‍ തിരിഞ്ഞു. മുന്നില്‍ നിന്ന് പല്ലിളിക്കുന്ന ജോസഫ് മുതലാളി! “ങ്ഹാ…” സഹദേവന്‍ ചളിപ്പോടെ തലകുലുക്കി. “വീട്ടിലേക്കായിരിക്കും?” “അതേ.” – സഹദേവന്‍ പറഞ്ഞു. “മൂന്ന് മാസത്തെ പലിശ കിട്ടാനുണ്ടെല്ലോ സഹദേവാ! തന്നെയാണെങ്കില്‍ ഇപ്പൊ കവലയിലെങ്ങും കാണാറുമില്ല.” “ഒരു സ്ഥലം വരെ പോകാനുണ്ടായിരുന്നു.” “ങും… കാശ് റെഡിയാവുമ്പോള്‍ കടയില്‍ ഏല്‍പ്പിച്ചാല്‍ മതി. പിന്നെ, ആവശ്യമെന്തെങ്കിലും ഉണ്ടെങ്കില്‍ ചോദിക്കാന്‍ മടിക്കണ്ട. വീടിന്റെയോ മറ്റോ പ്രമാണം മാത്രം മതി. ഒരു ലക്ഷം വരെ തരാന്‍ ജോസഫ് തയാറാണ്. എന്നാ ശരി. വൈകിട്ട് കാണാം.” കറുത്ത ബാഗ് കക്ഷത്തിടുക്കി വരമ്പത്തുകൂടി നടന്നകലുന്ന ജോസഫ് മുതലാളിയെ നോക്കി സാമാന്യം ഇടതൂര്‍ന്ന തന്റെ താടി ചൊറിഞ്ഞ് സഹദേവന്‍ അല്‍പ്പനേരം നിന്നു.

വീട്ടിലെത്തുമ്പോള്‍ ഉമ്മറം ശൂന്യമായിരുന്നു. “രാധേ…!” കിണറ്റില്‍ നിന്ന് വെള്ളം കോരി കൈയ്യും മുഖവും കഴുകുന്നതിനിടയില്‍ സഹദേവന്‍ വിളിച്ചു. “എത്തിയോ… ഇന്നെന്താ ഇത്ര നേരത്തേ?” – സഹദേവന്റെ ഇളയസഹോദരി രാധ പൂമുഖത്ത് മുഖം കാണിച്ചു. ഉണ്ടക്കണ്ണുകളും ചുരുണ്ട മുടിയുമുള്ള വെളുത്ത് പൊക്കം കുറഞ്ഞ ഒരു പാവാടക്കാരി. “പണം കിട്ടിയോ ചേട്ടാ” “ങും” സഹദേവന്‍ മൂളി. “കഴിക്കാന്‍ വല്ലതുമുണ്ടെങ്കില്‍ എടുക്ക്. എനിക്ക് വിശക്കുന്നു.” ഉടുപ്പ് മാറ്റി അടുക്കളയിലെ അധികം പൊക്കമില്ലാത്ത പലകയില്‍ സഹദേവന്‍ കുത്തിയിരുന്നു. “കഞ്ഞി ആയിട്ടില്ല. പഴങ്കഞ്ഞിയെടുക്കട്ടേ?” “അച്ചാറും കൂടിയെടുത്തോ.” ഇരുളടഞ്ഞ അടുക്കളയില്‍ തങ്ങിനിന്ന മൂകതയെ തൊട്ടുനക്കി സഹദേവന്‍ പഴങ്കഞ്ഞി ആര്‍ത്തിയോടെ വാരിക്കഴിച്ചു. ഉപ്പല്‍പ്പം കുറവായിരുന്നു. എങ്കില്‍ ഒന്നും ആവശ്യപ്പെട്ടില്ല.

“നിന്റെ കൈയ്യില്‍ പണയം വയ്ക്കാന്‍ വല്ലതുമുണ്ടോ?” പഴങ്കഞ്ഞി കുടിച്ച പാത്രം രാധയെ ഏല്‍പ്പിച്ച് സഹദേവന്‍ തിരക്കി. “ആകെയുണ്ടായിരുന്ന സ്വര്‍ണ്ണക്കമ്മല്‍ നാല് മാസം മുമ്പ് ജോസഫ് മുതലാളിയുടെ പലിശ കൊടുക്കാന്‍ ഏട്ടന്‍ തന്നെയല്ലേ വിറ്റത്!” രാധയുടെ മറുപടിയില്‍ പരിഭവം പ്രസരിച്ചു. “ങും.” എന്തോ ഓര്‍ത്തെടുത്തതുപോലെ സഹദേവന്‍ മൂളി. “അച്ഛനുള്ള കഞ്ഞി റെഡിയായാല്‍ ആല്‍ത്തറയില്‍ കൊണ്ടുവന്നാല്‍ മതി. ഞാനവിടെ ഉണ്ടാവും. അച്ഛന്റെ കരിമ്പടം എവിടെ?” “ഇതാ കരിമ്പടം…” “ഞാനും വരട്ടേ ആശുപത്രിവരെ?” രാധയുടെ വൈകിയെത്തിയ ചോദ്യം ഗൌനിക്കാതെ സഹദേവന്‍ ഇറങ്ങി നടന്നു.

ശകുന്തളയുടെ ഒച്ചയും ബഹളവും ദൂരെനിന്നേ കേള്‍ക്കാമായിരുന്നതിനാല്‍ സഹദേവന്‍ ഗോവിന്ദന്‍ നായരുടെ ചായക്കടയിലേക്ക് പോകാതെ ആല്‍ത്തറയില്‍ തന്നെ ഇരുന്നു, ശങ്കുണ്ണിയമ്മാവനെ കാണാന്‍ ആല്‍ത്തറയില്‍ തന്നെയിരിക്കണം. “സഹദേവനെന്താ ബസ് കാത്തിരിക്കുകയാണോ?” ജോസഫ് മുതലാളിയുടെ പരുക്കന്‍ ശബ്ദം! “ഹേയ്. അ… അതെ. ശങ്കുണ്ണിയമ്മാവനെ കാണേണ്ടതുണ്ടായിരുന്നു.” സഹദേവന്റെ ശബ്ദം പതറി. “എന്താ പ്രത്യേകിച്ച്?” “ഒന്നുമില്ല, വെറുതേ!”

“കടം വാങ്ങാനാണെങ്കില്‍ ചോദിക്കാതിരിക്കുന്നതാണ് ഭേദം. കിഴവന്റെ കൈയ്യില്‍ എവിടുന്നാ കാശ്! രാത്രി മുഴുവന്‍ ഉറക്കമിളച്ച് കാവലിരുന്നാല്‍ കിട്ടുന്ന നക്കാപ്പിച്ചകൊണ്ട് എന്താവാനാ, ല്ലേ? സഹദേവന് പണത്തിന്റെ ആവശ്യമുണ്ടെങ്കില്‍ പറയാന്‍ മറക്കരുത്, കേട്ടോ! കാര്യം ഭംഗിയായി നടക്കണമെങ്കില്‍ പലിശ നോക്കാന്‍ പാടില്ല. പിന്നെ, അച്ഛന് സുഖമില്ലെന്ന് കേട്ടു. എന്താ അസുഖം?” ജോസഫ് മുതലാളി തിരക്കി.

“നാലഞ്ച് ദിവസമായി കലശലായ പനി. ഇന്നലെ മുതല്‍ വയറ്റിളക്കവും ഛര്‍ദ്ദിയുമുണ്ട്.” “ഏതാശുപത്രിയിലാ കിടത്തിയിരിക്കുന്നേ?” “സര്‍ക്കാര്‍ ആശുപത്രിയിലാ” “ഛേയ്… ജീവനില്‍ കൊതിയുള്ളവര്‍ ഇക്കാലത്ത് സര്‍ക്കാര്‍ ആശുപത്രിയില്‍ പോവുമോ? സ്വകാര്യ ആശുപത്രികളാണ് എന്തുകൊണ്ടും ഉത്തമം. ഒന്നുമില്ലെങ്കിലും നല്ല വൃത്തിയും വെടിപ്പുമുണ്ടെല്ലോ! കാശല്‍പ്പം ചെലവാക്കിയാലും വേറെ വല്യ അസുഖങ്ങളുമായി വീട്ടില്‍ തിരിച്ചുവരണ്ടല്ലോ!” ജോസഫ് മുതലാളി വാ തുറന്ന് ഉറക്കെ ചിരിച്ചു. “ഉച്ചതിരിഞ്ഞ് എനിക്കും സര്‍ക്കാര്‍ ആശുപത്രി വരെ ഒന്ന് പോകേണ്ടതുണ്ട്. നമ്മുടെ പഴക്കാരി ജാനുവിന്റെ ഓപ്പറേഷന് കുറച്ച് കാശ് കടം ചോദിച്ചിരുന്നു. സാധിക്കുമെങ്കില്‍ സഹദേവന്റെ അച്ഛനെയും അവിടെവച്ച് കാണാം, എന്താ? ഇപ്പോ ഞാനല്‍പ്പം തിരക്കിലാ സഹദേവാ…. വൈകിട്ട് കാണാം.” സഹദേവന്റെ തോളില്‍ തട്ടി ജോസഫ് മുതലാളി അതിവേഗം നടന്നു. നിമിഷങ്ങളെണ്ണി സഹദേവന്‍ ആല്‍ത്തറയില്‍ വീണ്ടും ചടഞ്ഞുകൂടി.

അല്‍പ്പം വൈകിയാണ് ബസ് എത്തിയത്. “അച്ഛനെങ്ങനെയുണ്ട്?” ബസിറങ്ങിയയുടന്‍ അറുപത് കഴിഞ്ഞ ശങ്കുണ്ണിയമ്മാവന്‍ തിരക്കി. “അസുഖം കലശലാണ്. രക്തം പരിശോധിക്കാന്‍ കൊടുത്തിട്ടുണ്ട്. ഉച്ചയോടെ ഫലം വരും.” “നീ ആശുപത്രിയിലേക്കാണോ?” “അതെ.” “എന്നാ നീയീ കാശ് കൈയ്യില്‍ വച്ചോളൂ. ആവശ്യം വരും.” ശങ്കുണ്ണിയമ്മാവന്‍ നൂറിന്റെ രണ്ട് നോട്ടുകള്‍ സഹദേവന്റെ നേരെ നീട്ടി. കണ്ണുകള്‍ നിറഞ്ഞൊഴുകുമോ എന്ന് സഹദേവന്‍ ഭയന്നു, എങ്കിലും അതുണ്ടായില്ല. ജീവിതവ്യഗ്രതകളുടെ അത|ഷ്ണത്തില്‍ ആ അശ്രുകണങ്ങള്‍ ഞെടിയിടയില്‍ ബാഷ്പമായി കഴിഞ്ഞിരുന്നു. ശങ്കുണ്ണിയമ്മാവനെ കൃതജ്ഞതയോടെ യാത്രയാക്കി ആശുപത്രിയിലേക്കുള്ള ബസും കാത്ത് സഹദേവന്‍ നിന്നു.

കഞ്ഞിയുമായി സഹദേവന്‍ ആശുപത്രിയ്ക്കുമുന്നില്‍ വണ്ടിയിറങ്ങുമ്പോള്‍ സമയം ഒന്നര കഴിഞ്ഞിരുന്നു. ആശുപത്രി വളപ്പിലെ പുളിമരങ്ങളില്‍ നിന്ന് വീണ് കരിയിലകള്‍ അഴുകിക്കുതിര്‍ന്ന കറുത്ത മണ്ണിന്റെ പ്രത്യേക മണം സഹദേവന്റെ നാസാരന്ത്രങ്ങളിലേക്ക് ഇരച്ചുകയറി, ഒപ്പം തൊട്ടടുത്തുള്ള ഡിസ്പെന്‍സറിയില്‍ നിന്നുള്ള മരുന്നിന്റെ കടുത്ത വാസനയും. അഴുക്കും പൊടിയും പിടിച്ച് നിറം മാറിയ ബാന്‍ഡേജുകളുമായി അസംഖ്യം രോഗികള്‍ അവിടവിടെയുള്ള കെട്ടിടവരാന്തകളില്‍ കുത്തിയിരിപ്പുണ്ട്. കുഷ്ഠരോഗികള്‍ക്ക് സമാനരായ ചില രോഗികള്‍ ചെടിച്ചട്ടികളിലും, ഓടകളിലും കാര്‍ക്കിച്ച് തുപ്പുന്നു. അവരുടെ കഫത്തിന്റെ നിറം കണ്ട ചിലര്‍ മൂക്കുപൊത്തുന്നു. കൈകളില്‍ ആഹാരപദാര്‍ത്ഥങ്ങളും മരുന്നുകളുമായി കുട്ടികളും യുവതികളും പരക്കം പായുന്നു. അതിനിടയില്‍ കൈകള്‍ നീട്ടുന്ന ചില ഭിക്ഷക്കാര്‍, രോഗികള്‍…. എങ്ങും അസുഖകരമായ അന്തരീക്ഷം. മനസ് മരവിപ്പിക്കുന്ന കാഴ്ചകള്‍ക്കിടയിലൂടെ സഹദേവന്‍ അതിവേഗം നടന്ന് ജീര്‍ണ്ണത ബാധിച്ച മോര്‍ച്ചറിക്ക് മുന്നിലെ ജനറല്‍ വാര്‍ഡിലെത്തി.

“അമ്മാ… വല്ലതും തരണേ?” ദയനീയമായ ഒരു വിളിയാണ് മോര്‍ച്ചറിയിലേക്ക് സഹദേവന്റെ ശ്രദ്ധയെ ആകര്‍ഷിച്ചത്. എല്ലും തോലുമായ ഒരു ശരീരം കൈയ്യിലെ ഓട്ടുപാത്രത്തിലെ ചില്ലറകള്‍ കിലുക്കി കാല്‍നടക്കാരുടെ കാരുണ്യത്തിനായി കെഞ്ചുന്നു. അയാള്‍ അന്ധനായിരുന്നു. അയാളുടെ മുഖത്തെ അഗാധ ഗര്‍ത്തങ്ങളില്‍ രണ്ട് ഗോളങ്ങള്‍ ലക്ഷ്യമില്ലാതെ ചുറ്റിത്തിരിഞ്ഞു. കറുത്ത് കരുവാളിച്ച മുഖത്തുനിന്നുള്ള ‘അമ്മാ’ എന്ന ദീനരോദനത്തോടൊപ്പം, അയാളുടെ വായില്‍ നിന്ന് തുപ്പല്‍കണങ്ങള്‍ ബലക്ഷയം ബാധിച്ച ചുണ്ടുകള്‍ക്കിടയിലൂടെ ചുക്കിച്ചുളിഞ്ഞ നെഞ്ചിലേക്ക് ഇടക്കിടെ കിനിഞ്ഞിറങ്ങിക്കൊണ്ടിരുന്നു. അന്ധതയുടെയും അവഗണനയുടെയും പാരമ്യതയില്‍ കഴിയുന്ന ആ മനുഷ്യജന്മത്തിന്റെ ചലനദൃശ്യങ്ങള്‍ സഹദേവ നില്‍ എന്തുകൊണ്ട് അസ്വസ്ഥതയുളവാക്കി. സഹദേവന് പിന്നെ അധികനേരം അവിടെ നില്‍ക്കാന്‍ കഴിഞ്ഞില്ല.

വാര്‍ഡിലെ മുപ്പത്തിയഞ്ചാം കിടക്ക തേടിയുള്ള നടപ്പിനിടയിലും അന്ധയാചകന്റെ വിരൂപ ചേഷ്ടകള്‍ സഹദേവന്റെ മനസിലൂടെ മിന്നിമറഞ്ഞുകൊണ്ടിരുന്നു. ജീവിതത്തില്‍ ആദ്യമായിട്ടല്ല തനൊരു അന്ധനെ കാണുന്നത്. എങ്കിലും, പരസ്പരം പങ്കുവയ്ക്കുന്ന ഒരേ അസ്ഥിത്വത്തിന്റെ വകഭേദങ്ങങ്ങളിലെ വൈരുദ്ധ്യങ്ങളില്‍ സംതൃപ്തനാകാതെ സഹദേവന്റെ മനസ് മോര്‍ച്ചറിക്ക് മുന്നില്‍ ഉപേക്ഷിക്കപ്പെട്ട ആ മനുഷ്യജീവിയ്ക്ക് ചുറ്റും റോന്തുചുറ്റി. ആ ചിന്തകള്‍ക്കിടയില്‍, വാര്‍ഡിലെ ഇടുങ്ങിയ ചുവരുകള്‍ക്കിടയില്‍ അടുക്കടുക്കായി കിടക്കുന്ന രോഗികളുടെ ദീനതകളും കിടക്ക നമ്പറുകളുകളും സഹദേവന്റെ മസ്തിഷ്ക്കത്തിന്റെ മൂലയിലെവിടെയോ അവ്യക്തമായി തെളിഞ്ഞുകൊണ്ടേയിരുന്നു.

അനിവാര്യതകളില്ലാതെ വലിച്ചെറിയപ്പെട്ട ആപേക്ഷികത്വം, മനുഷ്യജന്മം…! അതിന്റെ സ്വാഭാവിക വ്യഗ്രതകളിലും ആത്മസംയമനം പാലിക്കുന്ന മനസുകളില്‍ പോലും വെറുപ്പിന്റെയും നിരാശയുടെയും ആഗ്നേയശിലകള്‍ ചിലപ്പോള്‍ പുറത്തോട്ട് നിര്‍ഗമിക്കാറുണ്ട്, പ്രത്യേകിച്ച് ജീവിതത്തിന്റെ എച്ചില്‍ക്കൂനകളില്‍ ഭക്ഷണം തിരയാന്‍ വിധിക്കപ്പെട്ട ഇത്തരം സഹജീവികളെ കാണുമ്പോള്‍! ഇതിനെല്ലാം ആരാണ് ഉത്തരവാദി? അനുവാദം പോലും ചോദിക്കാതെ സൃഷ്ടികര്‍മ്മം എന്ന അവിവേകം കാട്ടിയ ഈശ്വരനോ? അതോ, അവന്റെ അതിശയോക്തി കലര്‍ന്ന കെട്ടുകഥകളെ വിശ്വസിച്ച് സ്വന്തം അന്ധന്മാരായി തീര്‍ന്ന മനുഷ്യനോ? ഒഴിവാക്കപ്പെടേണ്ടിയിരുന്ന സൃഷ്ടികര്‍മ്മത്തിലെ ന}നതകള്‍ മനപ്പൂര്‍വ്വം അവഗണിച്ച്, സൂഷ്മതയിലെവിടെയോ വിശ്രമം കൊള്ളുന്ന പരബ്രഹ്മത്തിനോട് തോന്നാവുന്ന പുശ്ചവും, അപൂര്‍ണ്ണതകള്‍ കൊണ്ട് വൈകൃതമാക്കിയ പ്രപഞ്ചത്തെ പുനരാവിഷ്ക്കരിക്കാന്‍ കഴിയാത്തതിലുള്ള കോപവും, സഹദേവന്റെ നടത്തത്തിന്റെ വേഗത കൂട്ടിക്കൊണ്ടിരുന്നു, ഉച്ചനീചത്വങ്ങള്‍ക്ക് നടുവില്‍ സ്വയം മല്ലടിച്ച് നശിക്കാന്‍ സൃഷ്ടജന്തുക്കളെ വലിച്ചെറിഞ്ഞ ശേഷം പിതൃകര്‍മ്മത്തിന്റെ കടമകളില്‍ നിന്ന് ഓടി രക്ഷപ്പെട്ട സൃഷ്ടികര്‍ത്താവിനെ വകവരുത്താന്‍ ഇറങ്ങിപ്പുറപ്പെട്ട ഘാതകന്റേതുപോലെ! വാര്‍ഡിലെ ചുവരുകളില്‍ അങ്ങോളമിങ്ങോളം തൂങ്ങിക്കിടക്കുന്ന ഉഗ്രദേവതകളുടെ ഛായാചിത്രങ്ങള്‍ ശുഭാബ്ദി വിശ്വാസമെന്ന അന്ധവിശ്വാസത്തില്‍ കഴിയുന്ന രോഗികളെ നോക്കി പല്ലിളിക്കുന്നതുപോലെ! ആ ആതുരാരോഗ്യ കേന്ദ്രത്തിലെങ്ങും നിലനിന്നിരുന്ന അശാന്തിയുടെയും നിസഹായതയുടെയും പ്രേതബാധ സഹദേവന്റെ മനസിനെയും ബാധിക്കുകയായിരുന്നു.

“മോനേ സഹദേവാ…” അമ്മയുടെ നീട്ടിയുള്ള വിളിയാണ് സഹദേവനെ പരിസരബോധത്തിലേക്ക് തിരികെയെത്തിച്ചത്. ചിന്തയുടെ സുഖകരമായ ആലസ്യത്തില്‍ നിന്ന് വിമുക്തനാക്കാന്‍ മനപ്പുര്‍വ്വം ശ്രമിച്ച് കിടക്കയുടെ അരികിലേക്ക് അയാള്‍ നടന്നു. കഠിനമായ പനിയും ശാരീരികാരിഷ്ടതകളും മൂലം അച്ഛന്‍ മൂടിപ്പുതച്ച് കട്ടിലില്‍ കിടന്നിരുന്നു. അച്ഛനുള്ള കഞ്ഞിയും കരിമ്പടവും അമ്മയെ ഏല്‍പ്പിച്ചശേഷം സഹദേവന്‍ ചുറ്റും കണ്ണോടിച്ചു. നിരയായി അടുക്കിയ നാല്‍പ്പതോളം കട്ടിലുകള്‍, അതില്‍ കിടക്കുകയും ഇരിക്കുകയും കുശലം പറയുകയും ചെയ്യുന്ന രോഗികള്‍, വിവിധ പ്രായക്കാര്‍. എല്ലാവരുടെയും മുഖത്ത് “എങ്ങനെയെങ്കിലും ഈ നകരത്തില്‍ നിന്ന് രക്ഷപ്പെടണം” എന്ന ഭാവം. വെള്ളവസ്ത്രം ധരിച്ച ചില നേഴ്സുമാര്‍ ഇടക്കിടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു. അവരുടെ സാന്നിധ്യത്തില്‍ വിറക്കുന്ന കുട്ടികള്‍, നല്ലപിള്ള ചമയുന്ന പെണ്ണുങ്ങള്‍. ഉറക്കം കെടുത്താന്‍ കെട്ടിത്തൂക്കിയ വായാടി ഫാനിന്റെ ചുവട്ടില്‍ വീശറിയാട്ടിയിരിക്കുന്ന തൈക്കിഴവികള്‍. എല്ലാവരുടെ മുഖത്തും പരാതികള്‍ മാത്രം. പരാതികളോ പരിദേവനങ്ങളോ ഇല്ലാത്ത ഒരു ലോകം നമുക്കെന്നാണ് ഉണ്ടാവുക?

“പണം കിട്ടിയോ മോനേ?” “ങും.” “എന്നാ വേഗം പോയി റിപ്പോര്‍ട്ട് വാങ്ങിയിട്ട് വാ. അത് കിട്ടിയിട്ടുവേണം ഡോക്ടറെ ചെന്നുകാണാന്‍.” ഒന്നും ഉരിയാടാതെ സഹദേവന്‍ എഴുന്നേറ്റ് വാര്‍ഡിന് വെളിയിലേക്ക് നടന്നു, അപൂര്‍ണ്ണതകളുടെ പൂര്‍ണ്ണതയായി പുറത്തുകിടക്കുന്ന അന്ധനെ കാണാനിടയാകരുതേ എന്ന പ്രാര്‍ത്ഥനയോടെ! വാര്‍ഡിന് പുറത്തിറങ്ങുമ്പോള്‍ മോര്‍ച്ചറിക്ക് മുന്നില്‍ ഒരാള്‍ക്കൂട്ടം. കാര്യമെന്തെന്നറിയാന്‍ സഹദേവന്‍ അങ്ങോട്ട് ചെന്നു. മൂന്ന് ആശുപത്രി ജീവനക്കാര്‍ അന്ധനെ ആട്ടിപ്പുറത്താക്കുന്നതാണ് രംഗം. ആശുപത്രി വളപ്പില്‍ ഭിക്ഷക്കാര്‍ക്ക് പ്രവേശനമില്ലത്രേ! സംസാരിച്ച് സമയം കളയാന്‍ നില്‍ക്കാതെ ജീവനക്കാര്‍ അന്ധനെയും തൂക്കി നടന്നു. ഒടിഞ്ഞുതൂങ്ങിയ ആശുപത്രി ഗേറ്റിന് വെളിയില്‍ അയാളെ ഉപേക്ഷിച്ച് അവര്‍ മടങ്ങി. ഉപയോഗരഹിതമായ നേത്രഗോളങ്ങള്‍ വട്ടംചുറ്റി അന്ധന്‍ അല്‍പ്പനേരം മൂകനായി ഇരുന്നു, പിന്നെ ഒന്നും സംഭവിക്കാത്തതുപോലെ യാചന പുനരാരംഭിച്ചു. സംഭവത്തിന്റെ വിവിധ ഭാഷ്യങ്ങള്‍ ചര്‍ച്ച ചെയ്തുനിന്ന ആളുകള്‍ സാവധാനം അവരവരുടെ പണിനോക്കി പിരിഞ്ഞു, ഒപ്പം സഹദേവനും.

തൊട്ടടുത്തുള്ള ക്ളിനിക്കില്‍ നിന്ന് രക്തവും മറ്റും പരിശോധിച്ച റിപ്പോര്‍ട്ടുമായി മടങ്ങുംവഴിയാണ് സഹദേവന്‍ അന്ധനെ വീണ്ടും ഗൌനിക്കുന്നത്. ഒരിഞ്ച് പോലും വ്യതിചലിക്കാതെ അയാള്‍ അവിടെ തന്നെ ഉണ്ടായിരുന്നു. കണ്ണും കാഴ്ചയുമുള്ള ഒരു ശരാശരി മനുഷ്യന്‍ അനുഭവിക്കുന്ന സാമൂഹിക, സാമ്പത്തിക പീഡനങ്ങള്‍ പോലും അസഹനീയമാണെന്നിരിക്കേ, ശാരീരിക വൈകല്യങ്ങളോടെ ഇയാള്‍ക്കെങ്ങനെ മുന്നോട്ടുപോകാന്‍ സാധിക്കുന്നുവെന്ന ചോദ്യം സഹദേവനില്‍ അത്ഭുതവും സഹതാപവും ഉളവാക്കി. തന്നാലാവുന്ന എന്തെങ്കിലും സഹായം അയാള്‍ക്ക് ചെയ്യണമെന്ന് സഹദേവന്റെ മനസ് മന്ത്രിച്ചു. ആശുപത്രിക്കുള്ളിലേക്ക് കയറുംവഴി കൈയ്യിലുണ്ടായിരുന്ന അഞ്ച് രൂപ തുട്ട് സഹദേവന്‍ അയാളുടെ ഭിക്ഷാപാത്രത്തിലേക്ക് ഇട്ടുകൊടുത്തു. ഭാരമുള്ള തുട്ടിന്റെ വീഴ്ചാസ്വരത്തില്‍ നാണയമൂല്യം മനസിലാക്കിയ അന്ധന്‍ നന്ദിയോടെ കൈകള്‍ കൂപ്പി. “നന്ദി സാറേ.” ഒരായുസ്സിന്റെ മുഴുവന്‍ കൃതജ്ഞത അയാളുടെ മുഖത്ത് തെളിഞ്ഞു. ഇല്ലായ്മകളുടെ മരുഭൂമിയിലായിരുന്നിട്ട് കൂടി ദുരിതമനുഭവിക്കുന്ന ഒരാളെ സഹായിക്കാന്‍ സാധിച്ചതില്‍ സഹദേവന് അഭിമാനവും സംതൃപ്തിയും തോന്നി. അന്ധന്റെ “നന്ദി സാറേ” എന്ന കൃതജ്ഞതാ വചസുകള്‍ സഹദേവന്റെ ചെവിയില്‍ മാറ്റൊലി കൊണ്ടു.

റിപ്പോര്‍ട്ടുമായി വാര്‍ഡിലെത്തുമ്പോള്‍ അച്ഛന്‍ കഞ്ഞി കുടിച്ച് കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. അതിന്റെ ഉന്മേഷം അച്ഛന്റെ മുഖത്ത് കാണാം. “റിപ്പോര്‍ട്ടില്‍ വല്ല പ്രശ്നവുമുണ്ടോ മോനേ?” പാത്രവും സ്പൂണും കഴുകി കമിഴ്ത്തുന്ന കൂട്ടത്തില്‍ അമ്മ തിരക്കി. “ഡോക്ടറെ കണ്ടാലേ എന്തെങ്കിലും പറയാനൊക്കൂ.” സഹദേവന്‍ പറഞ്ഞു. “എനിക്ക് ഒരു പ്രശ്നവുമില്ലന്നേ! കഞ്ഞി കുടിച്ചതോടെ എന്റെ പകുതി അസുഖവും മാറി. രാധ മോളെ കൊണ്ടുവരാത്തതെന്താ? അവളെ കണ്ടാല്‍ എന്റെ ഉള്ള അസുഖവും മാറും.” അച്ഛന്‍ ഉത്സാഹത്തോടെ പറഞ്ഞു. “ജോസഫ് മുതലാളി കൊടുക്കാനുള്ള കാശിനെ കുറിച്ച് രണ്ടുതവണ സൂചിപ്പിച്ചു.” സഹദേവന്‍ ഗൌരവത്തോടെ അറിയിച്ചു. അച്ചുവാശാരിയുടെ മുഖം പെട്ടെന്ന് കനത്തു. “എല്ലാ കടവും തീര്‍ത്തിട്ട് കണ്ണടച്ചാല്‍ മതിയായിരുന്നു.” “എന്തൊക്കെ വേണ്ടാധീനങ്ങളാണ് നിങ്ങളീ പറയുന്നത്. സഹദേവന് നല്ലൊരു ജോലി കിട്ടിയാല്‍ എല്ലാ പ്രശ്നങ്ങളും തീരില്ലേ!” സഹദേവന്റെ അമ്മ ഇടയ്ക്കുകയറി. സുദീര്‍ഘമായ നെടുവീര്‍പ്പോടെ അച്ചുവാശാരി കട്ടിലിലേക്ക് ചാരി. “ദേ.. നിങ്ങളീ ഓരോ കാര്യങ്ങള്‍ ആലോചിച്ച് ചടഞ്ഞുകൂടി കിടക്കുന്നതുകൊണ്ടാ അസുഖം കൂടുന്നത്. ബുദ്ധിമുട്ടൊന്നും തോന്നുന്നില്ലെങ്കില്‍ ആ വരാന്തയില്‍ പോയി രണ്ടാളും അല്‍പ്പം ശുദ്ധവായു ശ്വസിച്ചിട്ട് വാ! ആ സമയം കൊണ്ട് ഞാന്‍ ഡോക്ടറെ കണ്ടിട്ട് വരാം.” അമ്മ നിര്‍ദ്ദേശിച്ചു. അല്‍പ്പനേരം ആലോചിച്ചിരുന്ന ശേഷം കൈലി നന്നായുടുത്ത് അച്ചുവാശാരി മകന്റെ തോളില്‍ പിടിച്ച് വരാന്തയിലേക്ക് നടന്നു.

“സഹദേവാ… അച്ഛനോട് എപ്പോഴെങ്കിലും വെറുപ്പ് തോന്നിയിട്ടുണ്ടോ, നിനക്ക്?” അല്‍പ്പനേരം നീണ്ടുനിന്ന മൌനം ഭേദിച്ച് സഹദേവന്റെ തോളില്‍ വിരലമര്‍ത്തി അച്ചുവാശാരി ചോദിച്ചു. ‘ഉണ്ട്’ എന്നുപറയാനുള്ള സന്ദര്‍ഭവും സാഹചര്യം അല്ലാത്തതിനാല്‍ സഹദേവന്‍ അച്ഛനെ സസൂക്ഷ്മം നോക്കി. “വെ… വെറുപ്പോ, എന്തിന്?” സഹദേവന്റെ ശബ്ദം തൊണ്ടയില്‍ തടഞ്ഞു. “മക്കള്‍ക്ക് ദുരിതങ്ങളല്ലാതെ മറ്റൊന്നും കരുതി വയ്ക്കാത്ത, ശപിക്കപ്പെട്ട ഒരച്ഛന്‍!” അച്ചുവാശാരി വിങ്ങി. “പാവം നിന്റെ അമ്മ. ഞാനവളെ വിവാഹം കഴിക്കാതിരുന്നെങ്കില്‍, നിങ്ങളെന്റെ മക്കളായി ജനിക്കാതിരുന്നെങ്കില്‍, ഒരു പക്ഷേ മെച്ചപ്പെട്ടൊരു ജീവിതം നിങ്ങള്‍ക്ക് ലഭിക്കുമായിരുന്നു.” അച്ചന്റെ ജല്‍പ്പനങ്ങളില്‍ പ്രതികരിക്കാന്‍ കഴിയാതെ സഹദേവന്‍ വിഷണ്ണനായി. എങ്കിലും, അച്ഛന്‍ പറഞ്ഞത് ശരിയാണ്, നൂറുശതമാനവും. ജനിക്കാതിരുന്നെങ്കില്‍, അന്ധകാരത്തിന്റെ അബോധ മണ്ഡലങ്ങളിലെവിടെയെങ്കിലും സ്വസ്ഥമായി കഴിയാന്‍ സാധിക്കുമായിരുന്നു. നശ്വരമായ മാംസപേശികള്‍ക്കുള്ളില്‍ ബന്ധനസ്ഥനാകാതിരുന്നെങ്കില്‍, പ്രപഞ്ചത്തിലെ ഈശ്വര സാന്നിധ്യമില്ലാത്ത ഒരു കോണില്‍ ഒളിച്ചുകഴിയാമായിരുന്നു, വൈവിധ്യമെന്ന് പ്രഘോഷിക്കപ്പെടുന്ന പ്രാപഞ്ചിക സൃഷ്ടിയില്‍ ഭാഗുഭാക്കാവാതെ! ജനിച്ച നിലയ്ക്ക്, മരണമെന്ന അനിവാര്യത പുല്‍കുംവരെ ജീവിച്ചല്ലേ പറ്റൂ… സഹദേവന്‍ മൌനമായി മന്ത്രിച്ചു.

അല്‍പ്പനേരത്തെ മൌനവാദപ്രതിവാദങ്ങള്‍ക്ക് ശേഷം അച്ചുവാശാരി മകന്റെ തോളില്‍ നിന്ന് കൈയ്യെടുത്തു. പിന്നെ, കുപ്പായത്തിന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന ഒരു മോതിരമെടുത്ത് അച്ചുവാശാരി സഹദേവന്റെ നേരെ നീട്ടി. മോതിരത്തിന്റെ കല്ല് നഷ്ടമായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ്, വേലുപ്പിള്ള വൈദ്യര്‍ അച്ചന് ജപിച്ചുനല്‍കിയ വെള്ളിമോതിരമാണതെന്ന് ഒറ്റനോട്ടത്തില്‍ തന്നെ സഹദേവന്‍ തിരിച്ചറിഞ്ഞു. അന്ന് താന്‍ സ്കൂളില്‍ പഠിക്കുന്ന സമയം. ഉത്തരത്തിന്റെ പണിയിലായിരുന്ന അച്ചന്‍ ഏണിയില്‍ നിന്ന് വീണ് നട്ടെല്ലിന് ക്ഷതമേറ്റ് കിടക്കുമ്പോള്‍ വൈദ്യര്‍ നിര്‍ദ്ദേശിച്ച രക്ഷാമാര്‍ഗമാണ് ആ മോതിരം. അത് അണിഞ്ഞ ശേഷ മാണ് അച്ഛന് അത്ഭുതകരമായ മാറ്റം ഉണ്ടായതായും രണ്ട് മാസത്തിനുള്ളില്‍ എഴുന്നേല്‍ക്കാന്‍ കഴിഞ്ഞതും. അച്ഛന്റെ ജീവിതത്തിലെ അമൂല്യമായ ആ വസ്തു ഉടഞ്ഞതിലും, തന്നെ ഏല്‍പ്പിച്ചതിലും സഹദേവന് അത്ഭുതം തോന്നി. സഹദേവന്‍ അച്ഛന്റെ കണ്ണുകളിലേക്ക് നോക്കി.

“വേലുപ്പിള്ള വൈദ്യന്‍ മരിച്ചു, രണ്ട് വര്‍ഷം മുമ്പ്! അദ്ദേഹത്തിന്റെ മകനെക്കൊണ്ട് നീ പുതിയൊരു മോതിരം ജപിച്ചുവാങ്ങണം, നാളെ തന്നെ!” അച്ഛന്റെ ശബ്ദത്തില്‍ അശാന്തിയുടെയും ഭയത്തിന്റെയും മണല്‍ക്കാറ്റുവീശുന്നത് സഹദേവന് കേള്‍ക്കാമായിരുന്നു. ഒരുപക്ഷേ, തന്റെ ഇന്നത്തെ ദീനതകള്‍ക്ക് കാരണം ഈ മോതിരം ഉടഞ്ഞതിനാലാകും എന്ന സംശയം അച്ഛന് ഉണ്ടായിരിക്കാം. ചവുട്ടിനില്‍ക്കാന്‍ ആകെയുണ്ടായിരുന്ന ചാളത്തടിയും തെന്നിമാറുന്നതുകാണുമ്പോള്‍ ഇത്തരം ഭയപ്പാടുകള്‍ സ്വാഭാവികം. ജീവിതത്തിന്റെ പ്രതാപവും പ്രശാന്തതയും ഇന്നല്ലെങ്കില്‍ നാളെ തകര്‍ന്നുപോകാനിടയുള്ള ചില മോതിരങ്ങളെ ആശ്രയിച്ചാണിരിക്കുന്നതെന്ന് സഹദേവന് തോന്നി. അജ്ഞതയില്‍ നിന്ന് പിച്ചവച്ച് നടക്കാന്‍ ആരംഭിക്കുന്ന മനുഷ്യന്‍ വിവിധ ഘട്ടങ്ങളില്‍ നിരവധി മോതിരങ്ങള്‍ക്ക് സ്വന്തക്കാരനാവുന്നു. ഒന്ന് തകരുമ്പോള്‍ മറ്റൊന്ന്! ചിലര്‍ക്ക് ചില പ്രത്യയ ശാസ്ത്രങ്ങള്‍ ആശ്വാസമാവുന്നു. ചിലര്‍ക്ക് മതം, ഈശ്വരന്‍! മറ്റ് ചിലര്‍ക്ക് ധനം, പ്രശസ്തി! സ്വന്തം അസ്ഥിത്വത്തിന്റെ ചുമടുതാങ്ങിയാണെന്ന് കരുതി സ്വയം സമാശ്വസിച്ചിരിക്കുമ്പോള്‍, ഒരു സുപ്രഭാതത്തില്‍ ഹൃദയവിഗ്രഹങ്ങള്‍ കളിമണ്ണുപോലെ തകര്‍ന്നുവീഴുന്നു. ആ വീഴ്ചയുടെ ആഘാതത്തെ ഉള്‍ക്കൊള്ളാന്‍ കഴിയാതെ വൈരുദ്ധ്യദിശകളിലേക്ക് പ്രയാണമാരംഭിക്കുന്നവര്‍ എത്രയോ പേര്‍. ചിലര്‍ നിരീശ്വരവാദികളാവുന്നു. ചിലര്‍ സന്ന്യാസികള്‍. മറ്റു ചിലര്‍ മദ്യപാനികള്‍, തത്വജ്ഞാനികള്‍, വ്യഭിചാരികള്‍…! ഇതൊക്കെയാണ് ഈ നാടകത്തിന്റെ ആകെ തുക. ഇവിടെ ഒന്നിനും പരിസമാപ്തികളില്ല. അച്ഛന്റെ അത്ഭുത മോതിരം ആദ്യമായി കൈയ്യില്‍ കിട്ടിയതിലുള്ള ജിജ്ഞാസയോടും ഭയഭക്തിയോടും കൂടി സഹദേവന്‍ അതിനെ തിരിച്ചും മറിച്ചും നോക്കി. പിന്നെ ഭദ്രമായി പോക്കറ്റില്‍ നിക്ഷേപിച്ചു.

അച്ഛനെയും കൂട്ടി വാര്‍ഡിന്റെ പുറത്തിറങ്ങുമ്പോള്‍ സഹദേവന്‍ കാണുന്നത് മോര്‍ച്ചറിയുടെ മുന്നില്‍ വീണ്ടും ഭിക്ഷയ്ക്ക് വന്നിരിക്കുന്ന അന്ധനെയാണ്. “ഇയാള്‍ വീണ്ടുമെത്തിയോ?” സഹദേവന്‍ അത്ഭുതം പൂണ്ടു. “നിന്റെ കൈയ്യില്‍ കാശ് വല്ലതുമുണ്ടോ? ഉണ്ടെങ്കില്‍ ആ ഭിക്ഷക്കാരന് എന്തെങ്കില്‍ കൊടുക്കൂ.” അച്ഛന്റെ അഭ്യര്‍ത്ഥന കേട്ട് സഹദേവന്‍ പോക്കറ്റ് തപ്പി. അത്ഭുതസിദ്ധി നഷ്ടപ്പെട്ട മോതിരത്തിന്റെ കൂട്ടത്തില്‍ അവശേഷിച്ച് ഒരുരൂപ നാണയം അന്ധന്റെ ഭിക്ഷാപാത്രത്തിലേക്ക് സഹദേവന്‍ ഇട്ടുകൊടുത്തു. ഏറെ സമയത്തിന് ശേഷം നാണയത്തുട്ട് ലഭിച്ച സന്തോഷത്തില്‍ അന്ധന്‍ നിരയില്ലാത്ത പല്ലുകള്‍ കാട്ടി. “നന്ദി സാറേ.” അയാള്‍ കൃതജ്ഞത ആവര്‍ത്തിച്ചു.

“വാ… നമുക്കല്‍പ്പം നടന്നിട്ട് വരാം.” സഹദേവനെയും കൂട്ടി അച്ചുവാശാരി ആശുപത്രി ഗേറ്റിലേക്കുള്ള വഴിയേ നടന്നു. “എന്തെങ്കിലും കുടിക്കുന്നോ അച്ഛാ?” സഹദേവന്‍ തിരക്കി. “ഒരു ചായ ആവാം.” സഹദേവന്‍ റോഡിനരികിലുള്ള കടയില്‍ രണ്ട് ചായയ്ക്ക് ഓര്‍ഡര്‍ കൊടുത്തു. “അച്ചന് ക്ഷീണം തോന്നുന്നുണ്ടോ?” “ങും. അല്‍പ്പനേരം കിടന്നാല്‍ കൊള്ളാമെന്നുണ്ട്.” ചായ വേഗം തരണമെന്ന് കടക്കാരന് നിര്‍ദ്ദേശം നല്‍കിയശേഷം സഹദേവന്‍ അവിടെ കിടന്ന ഫൈബര്‍ സ്റ്റൂളില്‍ അച്ഛനെ ഇരുത്തി. ഓരോ തവണയും ചായഗ്ളാസ് ചുണ്ടോടടുപ്പിക്കുമ്പോഴും സഹദേവന്‍ അച്ഛനെ സൂക്ഷ്മമായി നിരീക്ഷിച്ചു. ജീവിതത്തില്‍ ഒന്നും നേടാന്‍ കഴിയാത്തതിലുള്ള ദുഃഖവും നിരാശയും അച്ഛനെ വല്ലാതെ അലട്ടുന്നതായി സഹദേവന് തോന്നി. ചായയുടെ കാശ് കൊടുത്ത് ഇരുവരും ഇറങ്ങിനടന്നു, പരസ്പരം ഒന്നും മിണ്ടുകയോ പറയുകയോ ചെയ്യാതെ.

വാര്‍ഡില്‍ തിരികെയെത്തുമ്പോള്‍ അമ്മ തൊട്ടടുത്തുള്ള രോഗിയുമായി സംസാരിച്ചിരിക്കുന്നു. “ഡോക്ടര്‍ എന്തുപറഞ്ഞു?” സഹദേവന്‍ തിരക്കി. “കാര്യമായ പ്രശ്നം ഒന്നുമില്ലെന്നാണ് ഡോക്ടര്‍ പറയുന്നത്. ഒന്നുരണ്ട് ടെസ്റ്റുകള്‍ കൂടി ചെയ്യണം പോലും. അതുവരെ അച്ഛന്‍ ഇവിടെ കിടക്കട്ടെന്ന്.” അമ്മയുടെ വാക്കുകളില്‍ പണമില്ലാത്തവന്റെ വ്യാകുലത നന്നായി പ്രതിഫലിച്ചു. അച്ഛന്റെ കൈക്ക് പിടിച്ച് അമ്മ അച്ഛനെ കട്ടിലില്‍ ഇരുത്തി. “എന്തോ ഒരസ്വസ്ഥത പോലെ.” അച്ചുവാശാരി പറഞ്ഞു. “അല്‍പ്പ സമയം കിടന്നാല്‍ മതി. എല്ലാം മാറും.” അമ്മ അദ്ദേഹത്തെ കട്ടിലില്‍ കിടത്തി പുതപ്പ് നെഞ്ചുവരെ മൂടി. വീശറികൊണ്ട് വീശി അമ്മയും അവിടെയിരുന്നു. അച്ഛന്‍ സാവധാനം മയക്കത്തിലേക്ക് വീഴുന്നുണ്ടെന്ന് മനസിലാക്കി സഹദേവന്‍ വാര്‍ഡിന്റെ വെളിയിലേക്ക് നടന്നു.

മോര്‍ച്ചറിയുടെ കൂരയെ തൊടാന്‍ കൈനീട്ടുന്ന സായാഹ്ന സൂര്യന്റെ രശ്മികള്‍ക്ക് ചൂട് നന്നേ കുറവായിരുന്നു. ആ രശ്മിയില്‍ സഹദേവന്റെ മുഖവും പ്രകാശിച്ചു. മോര്‍ച്ചറിയുടെ നിഴലിന്‍ കീഴില്‍ യാചനാഭേരികള്‍ മുഴക്കി അന്ധന്‍ അവിടെ തന്നെ ഉണ്ടായിരുന്നു. വിധിയെന്നോ, കര്‍മ്മഫലമെന്നോ ന്യായീകരിക്കാവുന്ന അയാളുടെ അന്ധതയുടെ മേല്‍ സഹദേവന് അതൃപ്തി തോന്നി. ഈശ്വരന്റെ ലീലാവിലാസങ്ങള്‍ മഹിമകളായി പ്രകീര്‍ത്തിക്കപ്പെടുമ്പോള്‍, അതിന്റെ യഥാര്‍ത്ഥ പ്രത്യാഘാതങ്ങള്‍ അനുഭവിച്ചു തീര്‍ക്കുന്നത് ഓരോ മനുഷ്യനുമാണ്. ഈശ്വരന് ഭയമായിരുന്നു, തന്നേക്കാള്‍ പ്രതാപശാലിയായി മനുഷ്യന്‍ വളര്‍ന്നേക്കുമെന്ന്. അല്ലായിരുന്നെങ്കില്‍, താല്‍ക്കലിക ഏദന്‍ തോട്ടങ്ങള്‍ നല്‍കി കബളിപ്പിച്ച് നിത്യമായ യാതനകളില്‍ അവന്‍ മനുഷ്യനെ അടിച്ചമര്‍ത്തുകയില്ലായിരുന്നു, ജീവിതപീഡകളെ കുറിച്ചുള്ള വ്യാകുലതകള്‍ ക്രമമായ ഇടവേളകള്‍ നല്‍കി അവനെ മുരടിപ്പിക്കുകയില്ലായിരുന്നു, സത്യത്തിനും മനുഷ്യനേത്രത്തിനുമിടയില്‍ പുകമറകള്‍ സൃഷ്ടിക്കുകയില്ലായിരുന്നു. കഴിവുറ്റ ദൈവം നിസംഗത പാലിക്കുന്നുന്നതിന്റെ അര്‍ത്ഥവും ഇതുതന്നെയല്ലേ? അല്ലായിരുന്നെങ്കില്‍, പക്ഷാഭേദങ്ങള്‍ വെടിഞ്ഞ് എല്ലാ ജനവിഭാഗങ്ങളെയും അവന്‍ സമൃദ്ധിയുടെ മകുടം ചാര്‍ത്തുമായിരുന്നു. ഈശ്വരന്‍ പോലും കൈവിടപ്പെട്ട അന്ധനും, ദരിദ്രനും മരണമെന്ന അനിവാര്യതയല്ലാതെ എന്താണ് അഭികാമ്യമായിട്ടുള്ളത്? ജനതകള്‍ക്കിടയില്‍ എന്നും ആരാധിക്കപ്പെടാന്‍ സ്വന്തം ശക്തികളെ ദുര്‍വിനിയോഗം ചെയ്ത് മാനവനെ ദുര്‍ബലനാക്കുന്ന ഈശ്വരന്‍ മറഞ്ഞിരുന്ന ആത്മീയ ശത്രുവാണ്. സഹദേവന്റെ ശ്വസോച്ഛ്വാസത്തിന്റെ വേഗത വീണ്ടും കൂടി. അതിനെ നിയന്ത്രിക്കാന്‍ അസ്തമയ സൂര്യന്റെ കളങ്കമറ്റ വികിരണങ്ങള്‍ ഏറ്റുവാങ്ങി സഹദേവന്‍ അവിടെ ഇരുന്നു.

വാര്‍ഡിനുള്ളിലെ അപ്രതീക്ഷിത ബഹളം കേട്ടാണ് സഹദേവന്‍ ചിന്തയില്‍ നിന്നുണര്‍ന്നത്. വാര്‍ഡിന്റെ പലഭാഗങ്ങളില്‍ നിന്നു ആളുകള്‍ എങ്ങോട്ടെന്നില്ലാതെ പരക്കം പായുന്നു, കാര്യമെന്തെന്നറിയാതെ ചിലര്‍ പിറുപിറുക്കുന്നു. സഹദേവന്‍ വാര്‍ഡിനുള്ളില്‍ ആകാംശയോടെ പ്രവേശിച്ചു. മുപ്പത്തിയഞ്ചാം കിടക്കയ്ക്ക് മുന്നിലെ ആള്‍ക്കൂട്ടം കണ്ട് അയാള്‍ അമ്പരന്നു. “അച്ഛാ…” ആളുകളെ തള്ളിമാറ്റി സഹദേവന്‍ കട്ടിലിനരികിലേക്ക് ഓടിയെത്തി. വിയര്‍പ്പുകുമിളകള്‍ നിറഞ്ഞ് ചലനമറ്റ് കിടക്കുന്ന അച്ഛന്റെ നെഞ്ചില്‍ തലയിടിച്ച് കരയുന്ന അമ്മയെ കണ്ട് സഹദേവന്‍ തരിച്ചുനിന്നു.

തന്നെ ദ്വേഷിക്കുന്നവരോടും ചോദ്യംചെയ്യുന്നവരോടും ഈശ്വരന്‍ പക തീര്‍ക്കുന്നത് ഇങ്ങനെയാണ്! നേര്‍ക്കുനേര്‍ യുദ്ധം ചെയ്യാന്‍ കെല്‍പ്പില്ലാത്ത ഭീരുവിനെപോലെ ഒളിഞ്ഞിരുന്ന് ആക്രമിക്കാനും ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഇരയെ മാനസികമായി തളയ്ക്കാനും ഈശ്വരന്‍ ബഹുമിടുക്കനാണ്. അല്ലായിരുന്നെങ്കില്‍, തന്നോടുള്ള പ്രതികാരം തീര്‍ക്കാന്‍ അച്ഛന്റെ ജീവന്‍ തട്ടിപ്പറിക്കുമായിരുന്നോ? നിരന്തമായ പീഡനങ്ങള്‍ക്കൊടുവിലും കീഴടങ്ങാന്‍ തയാറാകാത്ത മനുഷ്യാത്മക്കളെ തളയ്ക്കാനുള്ള ഈശ്വരന്റെ അവസാന അടവാണിത്, രക്തബന്ധങ്ങളെ പിഴുതെറിയുക, അവരെ പീഡിപ്പിക്കുക. ഈശ്വരന്റെ അനീതികളെ ഒരു ഉളുപ്പുമില്ലാത്ത ന്യായീകരിക്കുന്ന മനുഷ്യസത്വങ്ങളും അവന്റെ മരണകിങ്കരന്മാരാണ്. ഈശ്വരന്റെ അസാന്നിധ്യമല്ല, സാന്നിധ്യമാണ് നമ്മുടെ ഏറ്റവും വലിയ ശാപം.

അച്ഛന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ സഹദേവനൊടൊപ്പം ജോസഫ് മുതലാളിയല്ലാതെ ആരുമുണ്ടായിരുന്നില്ല. പനമ്പായില്‍ കെട്ടിയ മൃതദേഹം മോര്‍ച്ചറിയില്‍ നിന്നെടുത്ത് ആംബുലന്‍സില്‍ കിടത്തിയതും അദ്ദേഹമായിരുന്നു. ഓര്‍ക്കാപ്പുറത്ത് ഏല്‍ക്കേണ്ടിവന്ന വിധിയുടെ ക്രൂരമായ പ്രഹരത്തില്‍ വിവശയായി അമ്മ ആ മോര്‍ച്ചറിയുടെ വലിയ തൂണില്‍ ചാരിയിരുന്ന് കരയുന്നുണ്ട്. കാര്‍മ്മിക നിയമങ്ങളുടെ തലയില്‍ പഴിചാരി സ്വയം രക്ഷപ്പെടാന്‍ ശ്രമിച്ചുകൊണ്ടിരുന്ന ദേവഗണങ്ങളെ ശകാരിച്ചും പുശ്ചിച്ചും സഹദേവന്‍ നിശ്ചലനായി അവിടെ നിന്നു, ഒരിറ്റ് കണ്ണീര്‍പ്പോലും വാര്‍ക്കാതെ. “അമ്മാ… വല്ലതും തരണേ…” തൊട്ടടുത്തിരിക്കുന്ന അന്ധയാചകന്റെ തുടര്‍ച്ചയായ യാചനകള്‍ സഹദേവന് ദുസഹമായി അനുഭവപ്പെട്ടു. ആരും രക്ഷിക്കാനില്ലാത്ത ഈ ലൌകീക തടവറയില്‍ നിന്ന് ആത്യന്തികമായ മോചനം ആഗ്രഹിക്കാതെ, നിത്യവൃത്തിയ്ക്കായി ഭിക്ഷ തെണ്ടുന്ന യാചകന്റെ നിലനില്‍പ്പിനോട് സഹദേവന് പുശ്ചം തോന്നി. ഇയാള്‍ക്കെന്തിനാണ് ഇങ്ങനെയൊരു ജീവിതം? “മരിക്കുന്നതാണ് ഇതിനെക്കാള്‍ നല്ലത്.” ജീവിതത്തോടുള്ള അമിത കാമമോ ഭയമോ മൂലം ഇത്രയും തരംതാഴാന്‍ പാടില്ല.

മരണം മണക്കുന്ന ആശുപത്രി അന്തരീക്ഷത്തില്‍ നിന്ന് അച്ഛന്റെ മരവിച്ച മൃതദേഹവുമായി വിടവാങ്ങും മുമ്പ് സഹദേവന്‍ ആ അന്ധനെ അവസാനമായി നോക്കി. പാവം മനുഷ്യന്‍! “സത്യത്തില്‍, അയാള്‍ക്ക് എന്തുചെയ്യാന്‍ കഴിയും.” നശ്വരമായ നാണയങ്ങള്‍ക്ക് പകരം ആത്യന്തിക സമാധാനം പ്രദാനം ചെയ്യുന്ന എന്തെങ്കിലും അയാള്‍ക്ക് നല്‍കണമെന്ന് സഹദേവന് തോന്നി. അച്ഛന്റെ ജീവന്‍ പറിച്ച മോതിരമല്ലാതെ സഹദേവന്റെ കയ്യില്‍ ഒന്നുമുണ്ടായിരുന്നില്ല. പോക്കറ്റില്‍ നിന്ന് മോതിരമെടുത്ത് സഹദേവന്‍ ഒരു നിമിഷം നോക്കി. ഒരുപക്ഷേ, ഇതാവും ഈ അന്ധന് നല്‍കാന്‍ സാധിക്കുന്ന ഏറ്റവും വലിയ ഭിക്ഷ, ആര്‍ക്കും അഭിലഷിക്കാവുന്ന ആത്യന്തികമായ സുഖനിദ്ര! കൂടുതല്‍ ഒന്നും ആലോചിക്കാത സഹദേവന്‍ ആ മോതിരം അന്ധന്റെ ഭിക്ഷാപാത്രത്തിലേക്കിട്ടു. “ക്ണിം…” പാത്രത്തില്‍ വീണ വെള്ളിമോതിരത്തിന്റെ ധ്വനിയില്‍ അന്ധയാചകന്റെ കണ്ണുകള്‍ വീണ്ടും കൃതാര്‍ത്ഥമായി. “നന്ദി സാറേ.” അന്ധന്റെ പതിവ് വികാരപ്രകടനങ്ങള്‍ എത്തുന്നതിന് മുമ്പേ ആംബുലന്‍സ് മുന്നോട്ട് ചലിച്ചുതുടങ്ങിയിരുന്നു.

Related Posts:

വേനല്‍ മേഘങ്ങള്‍

എബിയുടെ പള്ളിയുറക്കം

ഒരു ഒളിച്ചോട്ടത്തിന്‍റെ കഥ

ശരത്തിന്‍റെ കുഞ്ഞമ്മ

എന്‍റെ ബാല്യകാലസഖി

സേതുലക്ഷ്മിയുടെ പുസ്തകം
“സേതുലക്ഷ്മിയുടെ പുസ്തകരചന എവിടെ വരെ ആയി?” എന്ന സുഹൃത്തുക്കളുടെ ചോദ്യങ്ങള്‍ അധിക്രമിച്ച സാഹചര്യത്തിലാണ്‌ ഇങ്ങനെയൊരു പോസ്റ്റിടാന്‍ ഞാന്‍ നിര്‍ബന്ധിതയായത്, ഒരു വലിയ ഇടവേളയ്ക്ക് ശേഷമാണെങ്കിലും!

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി‍, നിയതമായ രൂപമോ ഭാവമോ ഇല്ലാതെ വെറുതേ എഴുതിക്കൂട്ടിയ ഇരുപത്തിയഞ്ചോളം കഥകളില്‍ നിന്ന് പത്തെണ്ണം തിരഞ്ഞെടുത്ത് തിരുത്തിയെഴുതുക എന്ന ക്ലശകരമായ ഘട്ടം പൂര്‍ത്തിയാക്കിയിട്ട് ഏതാണ്ട് ഒരു മാസം കഴിഞ്ഞു. എഴുതിക്കഴിഞ്ഞ കൃതികള്‍ പുനര്‍‌വായനയ്ക്കും തിരുത്തലുകള്‍ക്കുമായി, എഴുത്തുകാരനായ ഒരു സുഹൃത്തിനെ ഏല്‍‌പ്പിച്ചും കഴിഞ്ഞു. സാമാന്യം തിരക്കുള്ള പൊതുപ്രവര്‍ത്തകനാണ്‌ കക്ഷി. അതിനാല്‍ എത്രയും പെട്ടെന്ന് കൃതികള്‍ പൂര്‍ത്തിയാക്കി നല്‍കണമെന്ന് (സ്നേഹപൂര്‍‌വ്വം) നിര്‍ബന്ധം പിടിക്കാന്‍ കഴിയാത്തതിനാല്‍, കാത്തിരിപ്പിലാണ്‌ ഞാന്‍. എഡിറ്റിംഗും മറ്റും പൂര്‍ത്തിയായാല്‍ ഡിസംബറില്‍ പുസ്തകം പ്രസിദ്ധീകരിക്കാനാണ്‌ ഉദ്ദേശിക്കുന്നത്.

ഏതാനും മാസത്തെ പുസ്തകരചനയുടെ വെളിച്ചത്തില്‍ യുവകഥാകൃത്തുകളോട് എനിക്കൊരു ഉപദേശമുണ്ട്. “സ്ഥിരം എന്തെങ്കിലും പ്രസിദ്ധീകരിക്കുക” എന്ന പ്രലോഭനത്തില്‍ വശംവദരായി മനസില്‍ പുകയുന്ന കഥാതന്തുക്കളെ എങ്ങനെയെങ്കിലും തട്ടിക്കൂട്ടി ബ്ലോഗില്‍ ഇടുക എന്നത് ബ്ലോഗര്‍മാരുടെ സ്ഥിരം ഏര്‍പ്പാടാണ്‌. ഇത് പാടില്ല. കഥകള്‍ എഴുതുമ്പോള്‍ അതിന്റെ പൂര്‍ണ്ണതയില്‍ തന്നെ എഴുതാന്‍ പരിശ്രമിക്കുക. അല്ലെങ്കില്‍, ഏതെങ്കിലും ഒരു കാലത്ത് കഥകള്‍ പുസ്തകമാക്കി പ്രസിദ്ധീകരിക്കേണ്ടി വരുമ്പോള്‍, അപൂര്‍ണ്ണമായ കഥകള്‍ തിരുത്തിയെഴുതി തിരുത്തിയെഴുതി പണ്ഡാരമടങ്ങിപ്പോകും!

ഉദാഹരണം പറഞ്ഞാല്‍, “കല്ലൂനാണയം” എന്ന കഥ ഞാന്‍ എഴുതിയിട്ട് നാല്‌ വര്‍ഷങ്ങള്‍ കഴിഞ്ഞു. ഒരു ശരാശരി കഥ ബ്ലോഗില്‍ ഇടുക എന്ന ഉദ്ദ്യേശം മാത്രമേ മനസില്‍ അന്ന് ഉണ്ടായിരുന്നതിനാല്‍, കഥയുടെയും കഥാപാത്രങ്ങളുടെയും സമഗ്രത എന്ന സ്വഭാവം ഞാന്‍ മനപ്പൂര്‍‌വം വിസ്മരിക്കുകയാണ്‌ ചെയ്തത്. പക്ഷേ, പുസ്തകരചനയുടെ ഭാഗമായി കഥ തിരുത്തിയെഴുതേണ്ടി വന്നപ്പോള്‍ എല്ലാം കുഴഞ്ഞു. കഥ ജന്മമെടുക്കുമ്പോള്‍ എന്നെ മദിച്ച ചിന്തകളും വികാരങ്ങളും മനസില്‍ നിന്ന് പണ്ടേ മാഞ്ഞുപോയിരുന്നതിനാല്‍, കഥാപാത്രത്തെ വീണ്ടും ഉള്‍ക്കൊള്ളാന്‍ എനിക്ക് ഏറെ സമയമെടുക്കേണ്ടിവന്നു. കല്ലുനാണയം എന്ന ചെറുകഥ എട്ടുപേജുള്ള കഥയായി തിരിത്തിയെഴുതാന്‍ ഞാന്‍ എഴുത്തത് രണ്ട് ആഴ്ചകളാണ്‌. അനുഭവിക്കേണ്ടി വന്ന മാനസിക പിരിമുറുക്കങ്ങളും നിരാശയും വേറെ! ഇതുതന്നെയാണ്‌ മറ്റ് കഥകളുടെ കാര്യവും. പുസ്തക പ്രസിദ്ധീകരണം താമസിക്കുന്നതിനുള്ള ഒരു കാരണവും ഇതുതന്നെ. എഴുതുമ്പോള്‍ നന്നായി എഴുതുക, അല്ലെങ്കില്‍ എഴുതാതിരിക്കുക.

setulaxmi@gmail.com ആണ്‌ എന്റെ പുതിയ ഐഡി. എഴുതുക.

Related Posts:

എഴുത്തിന്റെ ലോകത്തിലൂടെ…

എഴുത്തിന്റെ ലോകത്തിലൂടെ…
അപ്രതീക്ഷിതമായിട്ടാണ് സേതുലക്ഷ്മി എഴുത്തിന്റെ ലോകത്ത് അകപ്പെടുന്നത്. യൌവനത്തിന്റെ മലവെള്ളപ്പാച്ചിനിടയില്‍ നിയന്ത്രണം നഷ്ടപ്പെട്ട് ലക്കും ലഗാനവുമില്ലാത്ത സഞ്ചരിച്ചപ്പോള്‍‍, ഒരാശ്വാസത്തിന് ചെന്നുകയറിയ ഒളിസങ്കേതമായിരുന്നു എഴുത്തിന്റെ ലോകം! അടുക്കും ചിട്ടയുമില്ലാതെ എഴുതിക്കൂട്ടിയ വൈരുദ്ധ്യം കലര്‍ന്ന പ്രാകൃത ചിന്തകളെ, പറക്കാന്‍ പഠിക്കുന്ന പരുന്തിന്‍ കുഞ്ഞിന്‍റെ ബാല്യാരിഷ്ടതകളായി കാണുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത ഗുരുനാഥന്മാര്‍ക്കുമുന്നില്‍ സാഷ്ടാംഗ പ്രണാമം.

പ്രിയ സുഹൃത്തുക്കളെ, വളച്ചുകെട്ടൊന്നും കൂടാതെ കാര്യത്തിലേക്ക് കടക്കട്ടെ. ഏതാനും ചില ആഴ്ചകളായി ഒരു പുസ്തകത്തിന്റെ പണിപ്പുരയിലാണ് സേതുലക്ഷ്മി. പണ്ടെങ്ങോ എഴുതിയ കഥകളെ കാലത്തിന് അനുയോജ്യമാം വിധം പുനക്രമീകരുച്ച് ഒരു കഥാസമാഹാരമായി പ്രസിദ്ധീകരിക്കുക എന്നതാണ് സേതുലക്ഷ്മിയുടെ എളിയ ഉദ്ദ്യേശം. എഴുത്തും, അതിലേറെ വായനയുമായി കഴിഞ്ഞുകൂടുന്ന സേതുലക്ഷ്മിയുടെ ഇന്നത്തെ മാനസികാവസ്ഥ സഹബ്ലോഗര്‍മാരുമായി പങ്കുവയ്ക്കുന്നത് അല്‍പ്പമെങ്കിലും മാനസിക പിരിമുറുക്കം കുറയ്ക്കാന്‍ സഹായിക്കുമെന്ന് കരുതുന്നു. ഒരോ വരി എഴുതുമ്പോഴും സേതുലക്ഷ്മിയുടെ അബോധ മനസിനെ ഭീഷണിപ്പെടുത്തുന്ന ഭയമാണ് പ്രധാന വില്ലന്‍. എന്റെ വരികള്‍, കഥാപാത്രങ്ങള്‍, അവരെ നയിക്കുന്ന സാഹചര്യങ്ങള്‍ ഇവയെല്ലാം വായനക്കാര്‍ അംഗീകരിക്കുമോ എന്ന സംശയവും ഭയവും എന്റെ അന്തരംഗത്തെ കൊത്തിപ്പറിക്കുന്നു! ഗുരുനാഥന്മാരുടെ പ്രാര്‍ത്ഥനയും ആത്മമിത്രങ്ങളുടെ പിന്തുണയുമാണ് സേതുലക്ഷ്മിയെ മുന്നോട്ട് നയിച്ചുകൊണ്ടിരിക്കുന്നത്.

അമിതാവേശങ്ങള്‍ക്ക് ഇടം നല്‍കാതെ വളരെ സാവധാനമായിട്ടാണ് സേതുലക്ഷ്മിയുടെ യാത്ര. നാല് മാസങ്ങള്‍ക്കുള്ളില്‍ പുസ്തകം പ്രസിദ്ധീകരിക്കാന്‍ കഴിയുമെന്നാണ് എന്റെ വിശ്വാസം. ബൂലോകത്തിലെ ഒരു കണ്ണിയെന്ന നിലയില്‍ സഹബ്ലോഗര്‍മാരുടെ ധാര്‍മ്മിക പിന്തുണ ഞാന്‍ പ്രതീക്ഷിക്കുന്നു.

കുറിപ്പ്: ചില പ്രത്യേക കാരണങ്ങളാല്‍ sethulakshmi.kutty@gmail.com എന്ന എന്റെ ഇമെയില്‍ വിലാസം ഞാന്‍ പൂര്‍ണ്ണമായും നിര്‍മ്മാര്‍ജ്ജനം ചെയ്തു. setulaxmi@gmail.com എന്നതാണ് എന്റെ പുതിയ വിലാസം.

Related Posts:

സേതുലക്ഷ്മിയുടെ പുസ്തകം

ദൈവത്തെ കാണ്മാനില്ല
‘ദൈവത്തെ കാണ്മാനില്ല’

വാര്‍ത്ത പെട്ടെന്ന് പരന്നു

കൂട്ടമണി മുഴങ്ങി

കൂട്ടക്കരച്ചിലായി

തിരച്ചിലായി

എന്താണ് പറ്റിയത്?

ആര്‍ക്കുമറിയില്ല

ആകെ നെട്ടോട്ടമായി

ഇനി ആരോട് പ്രാര്‍ത്ഥിക്കും?

ആരെ തെറിവിളിക്കും?

ഉത്തരവാദിത്തങ്ങളെല്ലാം

ആരുടെ തലയില്‍ വയ്ക്കും?

ആകെ പ്രശ്നമായി

എല്ലാം അരിച്ച് പെറുക്കുകയാണ്.

ദേവാലയങ്ങളില്‍ കക്ഷി പണ്ടേയില്ല,

ഹൃദയങ്ങളും കാലി

പ്രസംഗവേദിയില്‍ പുള്ളി കയറാറില്ല

വീടുകളില്‍ ചുള്ളന് സീറ്റുമില്ല

പിന്നെ ഇങ്ങേരിതെവിടെ പോയി?

കന്യാസ്ത്രീകള്‍ കേസുകൊടുത്തു

ആരോ ദൈവത്തെ വശീകരിച്ചു

കുറേ സ്ത്രീകള്‍ പിന്നാലെ കൂടി

കൊടി കെട്ടി കവലയില്‍ സമരം തുടങ്ങി

തരാമെന്ന് കൊതിപ്പിച്ച് ദൈവം മുങ്ങി

പെണ്ണുങ്ങള്‍ക്കെല്ലാം അരിശവുമായി

തെളിവെടുപ്പ് നടക്കുന്നു

കൂടെ നിന്നവരും കൂടെ നടന്നവരും

കൈമലര്‍ത്തി തലയൂരി

‘ദൈവത്തെ കണ്ട് നാള്‍ പലതായി’

സ്റ്റേറ്റ്മെന്‍റ് നല്‍കിയവര്‍ തടിയൂരി

സാക്ഷികളില്ല, തെളിവുമില്ല

കേസിനി മുന്നോട്ടെങ്ങനെ പോകും?

‘കട്ടവന്‍ പോയാല്‍ കിട്ടിയവന്‍ തന്നെ’

ശത്രുക്കളെല്ലാം അകത്തായി

നിരീശ്വര ഭൌതിക വാദികള്‍,

പാപികള്‍, പണക്കാര്‍, വാറ്റുകാരും

കള്ളസ്വാമികളെല്ലാം പിടിയിലായി

‘വിവരം ലഭിച്ചവര്‍ വിളിക്കുക’

പ്രതിഫലം കാണിക്ക മുഴുവന്‍!

പത്രത്തിലെല്ലാം പരസ്യം വന്നു

കണ്ടവര്‍ ചിലര്‍ ഫോണ്‍ വിളിച്ചു

കോടികള്‍ തന്നാല്‍ വിവരം തരാം

കോടികള്‍ക്കിനി എവിടെപ്പോകും?

മതങ്ങളെല്ലാം ഒത്തുകൂടി

ദൈവത്തെ കൊണ്ടിനി കാര്യമുണ്ടോ?

‘പോയവന്‍ പോട്ടെ’ എന്ന് ചിലര്‍.

‘ദൈവം കൊലചെയ്യപ്പെട്ടു’

- ബ്രേക്കിംഗ് ന്യൂസ് -

ആര്? ആരാണിത് ചെയ്തത്?

മതസ്ഥരെല്ലാം വാളെടുത്തു

സര്‍ക്കാരിനെ പച്ച തെറിവിളിച്ചു

‘ദൈവത്തിന് കാവല്‍ നല്‍കിയില്ല’

പ്രതിപക്ഷം കലിതുള്ളി സഭ കലക്കി

ഹര്‍ത്താല്‍, ജാഥ, പ്രക്ഷോഭങ്ങള്‍…

നേതാക്കള്‍ നാടിനെ കുട്ടിച്ചോറ് തീറ്റി.

‘ദൈവം പാകിസ്ഥാനില്‍ ബന്ദി‍’

ആഴ്ച കഴിഞ്ഞ് ഫ്ലാഷ് ന്യൂസ്

“ചുമ്മാ പുളുവടിക്കരുത്,

കക്ഷി ഇവിടില്ല”

മറുപുറം ആണയിട്ടു

കള്ളം! പച്ചക്കള്ളം!

ആകാശക്കണ്ണുകള്‍ അരിച്ചുപെറുക്കി

ദൈവമില്ലാതെ ഏറെ നഷ്ടം

വിപണിയും സെന്‍സെക്സും ഇടിഞ്ഞിറങ്ങി

നാടുകളെല്ലാം പക്ഷം ചേര്‍ന്നു

യുദ്ധമല്ലാതെ വേറെ മാര്‍ഗമില്ല

സഖ്യസേനകള്‍ തയാറായി

ആറ്റം ബോംബുകള്‍ ലോഡുചെയ്തു

പാതിരാത്രിയില്‍ ബോംബുവര്‍ഷം

പിന്നെ, ഭൂമി മരുഭൂമി!

പ്രാപഞ്ചിക യാത്ര ഉഗ്രന്‍!

ടൂര്‍ കഴിഞ്ഞ് ദൈവമെത്തി

കാഴ്ചകള്‍ കണ്ട് അന്തം വിട്ടു

ഭൂമി മരുഭൂമി!

നടന്നതറിയാനെന്താ വഴി?

ചോദിച്ചറിയാന്‍ ആരുമില്ല

തലചൊറിഞ്ഞിങ്ങനെ പിറുപിറുത്തു

‘ഇങ്ങനെയൊരു കളിക്കിനി ഞാനില്ല’

സൃഷ്ടിയെന്ന പണി ഇനി ചേര്‍ന്നതല്ല

നല്ല പണി വേറെ വല്ലതും കണ്ടെത്തണം

കട്ടിംഗോ ഷേവിംഗോ തരക്കേടില്ല

ശബളമില്ലേലും സാരമില്ല

മനശാന്തി മാത്രം മതിയെനിക്ക്!

Related Posts:

ഞാനല്ല ഞാനല്ല

ക്രിസ്തു ഇനി ഉറങ്ങട്ടെ!

മലകള്‍ക്ക് ഉയരം പോരാ!

അമ്മയും മഴയും

നീയെന്നെ ചാവേറാക്കി‍‍‍

ഞാനല്ല ഞാനല്ല
ചെകിടത്തടിച്ചാലും

മറുപുറം കാട്ടുവാന്‍

ഞാനൊരു ക്രിസ്തുദേവനല്ല

പല്ലുതെറിച്ചാലും

കുശലം പറയുവാന്‍

ഞാനൊരു മഹാത്മാഗാന്ധിയല്ല

നല്‍കുന്നതൊക്കെയും

കൈനീട്ടി വാങ്ങുവാന്‍

ഞാനൊരു ഭിക്ഷാംദേഹിയല്ല

കിട്ടും പ്രതീക്ഷയില്‍

വാപൊളിച്ചുനില്‍ക്കുവാന്‍

ഞാനൊരു ഭിക്ഷക്കാരനല്ല

കല്‍പ്പിക്കുന്നതൊക്കെയും

ചെയ്തുകിളയ്ക്കുവാന്‍

ഞാനൊരു അടിമപ്പരിശയല്ല

ഇല്ലാത്തതോര്‍ത്ത്

ചിരിക്കാനോ കരയാനോ

ഞാനൊരു മനോരോഗിയല്ല

കേട്ടതുമുഴുവന്‍

അപ്പടി വിഴുങ്ങുവാന്‍

ഞാനൊരു യാഥാസ്ഥിതികനല്ല

കാണാത്തതൊക്കെയും

ഉണ്ടെന്ന് കരുതുവാന്‍

ഞാനൊരന്ധ വിശ്വാസിയല്ല

പറയുന്നതൊക്കെയും

കേട്ടങ്ങു നില്‍ക്കുവാന്‍

ഞാനൊരു കല്‍‌പ്രതിമയല്ല

കണ്ടതൊക്കെയും

കണ്ടില്ലെന്ന് നടിക്കുവാന്‍

ആരോടുമെനിക്കൊരു പക്ഷമില്ല

സ്വന്തം ചോരയ്ക്ക്

മാത്രം വില കല്‍പ്പിക്കാന്‍

ഞാനൊരു വര്‍ഗീയവാദിയല്ല

തോന്നുന്നതൊക്കെയും

ഉറക്കെപ്പറയുവാന്‍

ഞാനൊരു ആദര്‍ശവാദിയല്ല

‘നേതി’ എന്നല്ലാതെ

ആണെന്ന് കരുതുവാന്‍

ഞാനൊരു ആത്മീയഗുരുവുമല്ല

ഇവയെല്ലാം വെറുതെ

‘അല്ലെന്ന്’ പറയുവാന്‍

അല്ലാതെ വേറെ വഴിയുമില്ല

Related Posts:

ദൈവത്തെ കാണ്മാനില്ല

ക്രിസ്തു ഇനി ഉറങ്ങട്ടെ!

മലകള്‍ക്ക് ഉയരം പോരാ!

അമ്മയും മഴയും

നീയെന്നെ ചാവേറാക്കി‍‍‍

ക്രിസ്തു ഇനി ഉറങ്ങട്ടെ!
മടുത്തു!

എത്ര നേരമിങ്ങനെ കാത്തിരിക്കും?

നേരവും വൈകി

പോകാനും നേരമായി

പറയാതെ തിരിച്ചുപോകാനൊക്കുമോ?

ആരെങ്കിലും വന്നിരുന്നെങ്കില്‍!

ഈ കല്ലിന്മേലുള്ള ഇരുപ്പത്ര ശരിയല്ല,

ചിറകുകള്‍ ഉരസി

ചില തൂവലുകള്‍ പൊഴിഞ്ഞു!

നല്ല ഭാരമുള്ള കല്ല്

ഉരുട്ടി മാറ്റാനും അല്പ്പം കടുത്തു.

ദാ! ആരോ വരുന്നു!

ഇയാളോട് തന്നെ പറയാം

“അതേ, ഒന്ന് നില്ക്കൂ…!

ഞാനൊരു കാര്യം പറയാം

‘ക്രിസ്തു ഉയര്‍ത്തു!’”

“താനാരാ?” – ചോദ്യം ഉടന്‍ വന്നു

“ഞാന്‍ മാലാഖ, സ്വര്‍ഗത്താണ് വാസം”

“ഹിഹി… എന്നാ ശരി,

നാളെ ബാറില്‍ കാണാം”

“പോയകാര്യം എന്തായി?”

“ഒന്നും നടന്നില്ല,

ആളുകള്‍ക്ക് വിശ്വാസമില്ല”

“നീയി കല്ലറയിലിരിക്ക്,

ഞാനൊന്ന് പോയിനോക്കാം”

“കര്‍ത്താവേ… സൂക്ഷിച്ച് പോകണേ..!”

കള്ളുകുടിയന്‍‌മാരോടും എമ്പോക്കികളും

സംസാരിച്ചിരിന്നേക്കരുത്.

പണ്ടത്തെ കാലമല്ല!

“പത്രോസേ, തോമസേ…”

“ആരാട്രാ അത്?”

“ഞാനാണ് യേശു”

“അതേയോ… വന്നാട്ടെ, ഇരുന്നാട്ടെ”

“ഞാന്‍ ഉയിര്‍ത്തു, മൂന്നാം നാള്‍.”

“കൊള്ളാം, എടാ മത്തായിയേ…

ആ സാധനമിങ്ങെടുത്തേ.

ങാ, കുടിക്ക്… മോരാ…

കെട്ടൊന്നിറങ്ങട്ടെ, ഹല്ല പിന്നെ!”

“പോയ കാര്യം എന്തായി?”

“ഒന്നും നടന്നില്ല,

ലവന്‍‌മാര്‍ വിശ്വസിക്കുന്നില്ല,

തിരുമുറിവുകള്‍ ഫലിക്കുന്നില്ല.

ങും, നീയാ കല്ല് ഉരുട്ടി വച്ചേ!

ഞാനൊന്നുറങ്ങട്ടെ!”

Related Posts:

ദൈവത്തെ കാണ്മാനില്ല

ഞാനല്ല ഞാനല്ല

മലകള്‍ക്ക് ഉയരം പോരാ!

അമ്മയും മഴയും

നീയെന്നെ ചാവേറാക്കി‍‍‍

ബ്ലോഗുകളെ പിന്തുടരാന്‍…
സ്ഥിരമായി ഞാന്‍ സന്ദര്‍ശിക്കാറുള്ള മലയാളം ബ്ലോഗുകള്‍ ഏകദേശം അന്‍പതോളം വരുമെന്ന് തോന്നുന്നു! എനിക്ക് ഇഷ്ടപ്പെട്ട ബ്ലോഗുകളില്‍ പുതിയ പോസ്റ്റുകളെന്തെങ്കിലും വന്നിട്ടുണ്ടോ എന്ന് കണ്ടുപിടിക്കുക ആദ്യമൊക്കെ ശ്രമകരമായ കാര്യം തന്നെയായിരുന്നു. നാലഞ്ച് ബ്ലോഗുകള്‍ ബുക്ക് മാര്‍ക്ക് ചെയ്തിട്ടുണ്ടെങ്കിലും, പോസ്റ്റുകള്‍ക്ക് ദാരിദ്രം അനുഭവപ്പെടാറുള്ള ദിവസങ്ങളില്‍ മനസില്‍ ആദ്യം തെളിയുന്ന ബ്ലോഗിനെ ഗൂഗിളില്‍ തെരഞ്ഞാണ് ബ്ലോഗ് വായന ഞാന്‍ നടത്തിയിരുന്നത്. (തനിമലയാളത്തില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ചവറുകളെല്ലാം വായിച്ച് നിരാശനാകാതിരിക്കാനാണ് ഈ സൂത്രം. ഇഷ്ടപ്പെട്ട എഴുത്തുകാരനാവുമ്പോള്‍ വായനാസുഖത്തിന് അല്‍പ്പം ഗ്യാരഡി ഉണ്ടാവുമല്ലോ!) ചിട്ടയിട്ടാത്ത എന്‍റെ ഈ വായനാശീലം മൂലം ബ്ലോഗുവായന സാവധാനം ദ്രവിച്ചില്ലാതായെന്ന് വേണം പറയാന്‍!

അങ്ങനെ, വായനയും എഴുത്തുമില്ലാത്ത കുറേ മാസങ്ങള്‍…! ഗൂഗില്‍ റീഡറിന്‍റെ (Google Reader) സാധ്യത മനസിലാക്കിയതോടെയാണ് വായന വീണ്ടും പുനര്‍ജനിക്കുന്നത്. ഇഷ്ടപ്പെട്ട സകല ബ്ലോഗുകളെയും ഗൂഗില്‍ റീഡറില്‍ ലിസ്റ്റ് ചെയ്ത് വായന പതിന്‍‌മടങ്ങ് സജ്ജീവമാക്കിയ നാളുകള്‍! ദൌര്‍ഭാഗ്യകരമെന്ന് പറയട്ടെ, ഗൂഗില്‍ റീഡറിന് ജന്‍‌മസിദ്ധമായി ലഭിച്ച ചില പോരായ്മകള്‍ മൂലം കാലക്രമേണ അതിനോടുള്ള താല്‍പ്പര്യവും നഷ്ടമായത് ഞാന്‍ ഓര്‍ക്കുന്നു. വായനക്കാരനെ ആവേശം കൊള്ളിക്കുന്ന, ഫീഡുകളിലേക്ക് കൈകാട്ടി വിളിക്കുന്ന പ്രത്യേകതകള്‍ ഗൂഗില്‍ റീഡറില്‍ ഇല്ല എന്നതുതന്നെയായിരുന്നു ഞാന്‍ കണ്ട പ്രധാന പരിമിതി. ഇഷ്ടപ്പെട്ട ബ്ലോഗുകളെ സദാസമയം അപ്ഡേറ്റ് ചെയ്യുന്ന ഒരു സോഫ്റ്റുവെയറായിരുന്നു എന്‍റെ മനസിലുണ്ടായിരുന്ന സ്വപ്ന സങ്കല്‍പ്പം!

നിരവധി ഫീഡ് റീഡറുകളെ പരീക്ഷിച്ചു നോക്കിയെങ്കിലും, മനസിനെ തൃപ്തിപ്പെടുത്തുന്ന ഒരെണ്ണം (അതും സൌജന്യമായ ഒരെണ്ണം) കിട്ടിയെല്ലെന്നതാണ് വാസ്തവം. കാശുകൊടുക്കാനുള്ള മടി മൂലം ഡൌണ്‍ലോഡ് ചെയ്ത സൌജന്യ ഫീഡറുകള്‍ക്കെല്ലാം അതിന്‍റേതായ പോരായ്മകള്‍ ഉണ്ടായിരുന്നു! അങ്ങനെ നിരാശനായിരിക്കുമ്പോഴാണ്, Omea Reader എന്ന ഒരു റീഡറിനെ ഞാന്‍ പരിചയപ്പെടുന്നത്.

മറ്റ് റീഡറുകളെ അപേക്ഷിച്ച്, സൂപ്പര്‍ ഫാസ്റ്റ് വേഗതയിലാണ് ഈ കക്ഷിയുടെ പ്രവര്‍ത്തനം. എന്നെ ആകര്‍ഷിച്ച് പ്രത്യേകതയും ഇതുതന്നെ! തന്നെയുമല്ല, വായനക്കാരന്‍റെ ഇഷ്ടാനുസരണം മാറ്റങ്ങള്‍ വരുത്താവുന്ന നിരവധി പ്രത്യേകതകള്‍ Omea Reader ഉണ്ട്. ആരെങ്കിലും ബ്ലോഗ് അപ്ഡേറ്റുചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ വിവരം നമ്മുടെ കമ്പ്യൂട്ടര്‍ സ്കീനില്‍ എത്തും. ഇഷ്ടപ്പെട്ട ബ്ലോഗുകളെ മാത്രമല്ല, വാര്‍ത്താമാധ്യമങ്ങളെയും വെബ്സൈറ്റുകളെയും പിന്തുടരാനുള്ള എല്ലാ സംവിധാനങ്ങളും Omea Reader ല്‍ ഉണ്ട്. നിരവധി സോഫ്റ്റുവെയറുകള്‍ പരീക്ഷിച്ചതിന്‍റെ വെളിച്ചത്തില്‍ പറയുകയാണ്, Omea Reader ആള് പുലിയാണ് കേട്ടാ…. കൂടുതല്‍ ഒന്നും പറയുന്നില്ല. ഇഷ്ടപ്പെട്ട ബ്ലോഗുകളെ പിന്തുടരാന്‍ ആഗ്രഹിക്കുന്ന വായനക്കാര്‍ക്ക് Omea Reader ഒരു വലിയ സഹായിയായിരിക്കുമെന്ന് മാത്രമല്ല, ഫീഡുകള്‍ നമ്മുക്ക് ഇഷ്ടമുള്ള ഏത് രീതിയിലും ക്രമീകരിക്കാം.

Omea Reader ന്‍റെ സാധ്യതകള്‍ അനുഭവിക്കാനും ഡൌണ്‍ലോഡ് ചെയ്യാനും ഇവിടെ ക്ലിക്കുചെയ്യുക. Omea Reader നെക്കാള്‍ മികച്ച റീഡര്‍ ഉണ്ടെങ്കില്‍ അറിക്കാനും മറക്കരുതേ!

Related Posts:

ധ്യാനത്തിന്‍റെ ദോഷവശങ്ങള്‍

അധര വ്യായാമം ഇംഗ്ലീഷ് ഭാഷയ്ക്ക്

ഇംഗ്ലീഷ് പഠിക്കാനൊരു സൂത്രപ്പണി

നമുക്ക് സ്വപ്നങ്ങളെ വ്യാഖ്യാനിക്കാം

അബോധ മനസിലെ ഹിറ്റ്ലിസ്റ്റുകള്‍

മലകള്‍ക്ക് ഉയരം പോരാ!
ഉയര്‍ന്ന മല

“എങ്കില്‍ ഇതുമതി!”

മനസിലുറച്ചു

പിന്നെ ആലോചിച്ചില്ല

കിതപ്പുകളോടെ വലിഞ്ഞുകയറി

വിടവുകള്‍… മടക്കുകള്‍…

വഴുക്കുകള്‍… ചരലുകള്‍…

കല്ലുകള്‍ക്കൊട്ടും ഗ്രിപ്പില്ല

ഹവായ് ഇട്ടത് ഭാഗ്യം!

കാല് വിറയ്ക്കുന്നു

തല കറങ്ങുന്നു

ധമനികള്‍ തുടിക്കുന്നു

നെറ്റി വിയര്‍ക്കുന്നു

സൂര്യന്‍ പരീക്ഷിക്കുന്നു

ശ്വാസം കൊടുങ്കാറ്റാവുന്നു

അധരം മുറുമുറുക്കുന്നു

ഒരു വിധേന മുകളിലെത്തി

മലയുടെ ഉന്നത ശിഖിരം

കാല് വഴുതിയാല്‍ “തീര്‍ന്നു”

ഒരു നിമിഷത്തെ നിശബ്ദം

ഉള്ളിലുയരുന്നു ചോദ്യം!

“എന്തിനു ഞാനീ മല കയറി?”

മരിക്കാന്‍!

ഓ! അക്കാര്യം ഞാന്‍ തെല്ലുമറന്നു.

ശരിയാണ്, എല്ലാം മടുത്തു!

എല്ലാ ദിനവും ഒരു പോലെ,

ചെയ്തവ ചെയ്തും, കേട്ടവ കേട്ടും

ഒന്നിനും പുതുമകളില്ല!

എന്നും ഒരേ മുഖങ്ങള്‍

ഒരേ സെക്സ്, ഒരേ വീട്, ഒരേ ഓഫീസ്!

ഒന്നിനും “ഒരു ഇതില്ല”, ത്രില്ലില്ല.

തൊട്ടറിയാനിനി മരണം മാത്രം!

അതൊന്നു കൂടി പരീക്ഷിച്ചു കളയാം

എങ്കിലുമൊരു ചെറുഭയം!

വീണുചിതറും, എല്ലുകള്‍ തകരും

പിടിവിട്ടാല്‍ വിട്ടതുതന്നെ.

‘എങ്കിലുമിനി പുറകോട്ടില്ല’

ശ്വാസമടക്കി, കണ്ണുകളിറുക്കി…

ഛേയ്! മുന്നില്‍ ബ്ലൂ ഫിലിം റോളുകള്‍!

കണ്ണടക്കാനിത് സമ്മതിക്കില്ല

ചാവാന്‍ നേരവും ന്യൂണ്‍ ഷോ!

അല്ലെങ്കില്‍ വേണ്ട കണ്ണടക്കണ്ട,

എല്ലാം കണ്ടുതന്നെ മരിക്കാം.

ട്രയലുകളുടെ നേരമല്ല

മനസിനെ തെല്ല് ശകാരിച്ചു

അമ്മയെ ഓര്‍ത്ത് ശക്തി കടം വാങ്ങി

ശ്വാസമടക്കി വായുവില്‍ കുതിച്ചുയര്‍ന്നു

കൊക്കയിലേക്ക് സ്വയം വലിച്ചെറിഞ്ഞു

ഭാരമില്ലാതെ പറക്കുന്നു,

ആഴങ്ങളിലേക്ക് ഗമിക്കുന്നു

പാറകള്‍ മുന്നില്‍ തെളിയുന്നു

കണ്ണില്‍ ജ്വാലകള്‍ എരിയുന്നു

അതില്‍ എന്നുടല്‍ ഛിന്നിച്ചിതറുന്നു!

ശൂന്യത,

നിശബ്ദത!

“ചത്തിട്ടില്ല”

ഉള്ളില്‍ ആരോ പറഞ്ഞു

ശ്വാസമുണ്ട്, വേദനയുമില്ല

മലയ്ക്ക് ഉയരം പോരായിരുന്നോ?

പുല്ലിന്‍ മീതെയിനി വീണതാണോ?

ആരെങ്കിലും വല വച്ചതാണോ?

ഹേയ്! എങ്കിലും സംശയം!

രണ്ടും തുനിഞ്ഞ് കണ്ണുതുറന്നു.

തലയ്ക്ക് മീതെ ഉഷാ ഫാന്‍!

ചുവരില്‍ ട്യൂബ് ലൈറ്റ്!

അരികില്‍ പല്ലി,

അതിന് താഴെ കട്ടില്‍!

കട്ടിലില്‍ ഉണ്ടക്കണ്ണുകള്‍

അതില്‍ ഭാര്യയുടെ പുശ്ചം

ഞാന്‍ മാത്രം തറയില്‍!

Related Posts:

ദൈവത്തെ കാണ്മാനില്ല

ഞാനല്ല ഞാനല്ല

ക്രിസ്തു ഇനി ഉറങ്ങട്ടെ!

അമ്മയും മഴയും

നീയെന്നെ ചാവേറാക്കി‍‍‍

അമ്മയും മഴയും
മഴയൊന്നു തോരട്ടെ, കളി മതിയാക്കൂ

പനി പിടിച്ചീടുമീ മഴയില്‍ കളിച്ചാല്‍!

കുസൃതികള്‍ തെല്ലു കുറയ്ക്കെന്‍റെ ഉണ്ണീ

അമ്മയെ ഇനിമേല്‍ അനുസരിച്ചീടുക!

കൊഴിയുന്ന മാമ്പഴം നാളെപ്പെറുക്കാം

അയലത്തെ പറ്റങ്ങള്‍ കട്ടിടും മുമ്പീ-

യമ്മ അതൊക്കെ പെറുക്കി സൂക്ഷിക്കാം

ഉണ്ണീ കരേറുക, ഇടിമിന്നല്‍ വരുന്നു!

ഇഴജന്തുക്കളിഴയുന്ന മുറ്റത്തു തെന്നി-

വീണുകരയാതെ അമ്മതന്‍ ചാരെ-

യെത്തിയെന്‍ പൊന്നുമോന്‍ മടിയില്‍ കിടന്നാല്‍

മുതുമുത്തശ്ശി ചൊല്ലിയ കഥകള്‍ പറയാം

കിണറ്റിന്‍ കരയിലേയ്ക്കോടരുതേ ഇനി

ഓട്ടുതറയൊട്ടു പായല്‍പ്പടലങ്ങള്‍

വഴുതി വീണാല്‍ ഈ അമ്മയ്ക്കാവുമോ?

കളിയിതുമതി, നേരമേറെയായി

അച്ഛന്‍ വരുംവഴി കയറിനില്‍ക്കയാവും!

നീ കാത്തിരിക്കുന്ന പലഹാരങ്ങളുമായ്

അച്ഛനെത്തും മുമ്പ് കരയില്‍ കയറുക

തലതോര്‍ത്തി ഈ നാമം ജപിക്കുക

മുത്തശ്ശിയുറങ്ങുന്ന തുളസിത്തറയില്‍

വിളക്കുമണഞ്ഞു, സന്ധ്യകഴിഞ്ഞു!

പെരുമഴയത്തിങ്ങനെ കളിക്കരുതുണ്ണീ

അച്ഛന്‍ കണ്ടുവന്നാല്‍ ചുട്ട തല്ലിന് യോഗം

പാഠങ്ങള്‍ ഇനിയും ചൊല്ലിപ്പഠിക്കണം

അക്ഷരങ്ങള്‍ കൂട്ടിയെഴുതിപ്പഠിക്കണം

ചെളിതെറ്റിച്ചിങ്ങനെ കളിച്ചുനടന്നാല്‍

അച്ഛനീയമ്മയെ കുറ്റങ്ങള്‍ ചാര്‍ത്തും

നിന്‍റെ പ്രായത്തിലെ എത്ര കുട്ടികള്‍

കളിച്ചു നടപ്പുണ്ട്? നീ തന്നെയോര്‍ക്കുക!

വെയിലത്തും മഴയത്തും നേരം കളഞ്ഞാല്‍

തിരുമണ്ടനാവും, ഈ വീടിനു ദോഷം

അച്ഛനെ പോലെ പഠിക്കണം, പിന്നെ

നല്ല ശബളം പറ്റുന്ന ജോലിയുണ്ടാക്കണം

കതകാഞ്ഞടിക്കുന്നു, കാറ്റു വീശുന്നു

അപകടമുണ്ണീ വീട്ടില്‍ കരേറുക.

ഓടാനിനി വയ്യാ, ഉണ്ണീ നില്‍ക്കുക

അമ്മ തളര്‍ന്നു, ഹാ! അച്ഛനെത്തിയല്ലോ!

“അച്ഛാ! ഈയമ്മ മഴയില്‍ തുരത്തുന്നു,

ഉണ്ണിക്കു വാങ്ങിയ പഴം‌പൊരിയെവിടെ?”

Related Posts:

ദൈവത്തെ കാണ്മാനില്ല

ഞാനല്ല ഞാനല്ല

ക്രിസ്തു ഇനി ഉറങ്ങട്ടെ!

മലകള്‍ക്ക് ഉയരം പോരാ!

നീയെന്നെ ചാവേറാക്കി‍‍‍

നീയെന്നെ ചാവേറാക്കി‍‍‍
വെട്ടിത്തിളങ്ങുമീ കണ്‍കളില്‍ കുത്തുക

ഒരശ്രു കണമെങ്കിലും വരുമോയെന്നറിയുക

പൂഴിമണ്ണും വാ‍രിയെറിഞ്ഞു നോക്കുക

ലക്‍ഷ്യം പതറുമോ എന്നുമളക്കുക!

നിനക്കാവില്ല ഇനിയെന്‍ കരള്‍ പറിക്കാന്‍

വിലങ്ങുകള്‍ മതിവരില്ലെന്നെ തളക്കാന്‍

അഗ്നികുണ്ഡങ്ങളെ ചവിട്ടിമെതിച്ചയീ

എരിയുന്നയെല്ലുകള്‍ തല്ലിയുടക്കാന്‍!

ചിന്തുവാനൊരു തുള്ളി ചോരയില്ല-

ധമനിയില്‍, ആത്മഹര്‍ഷം ലവലേശമില്ല

ദയയെന്ന വാക്കിനൊരര്‍ത്ഥമില്ല

എന്നില്‍, നിന്‍ പേരിനുപോലും സ്ഥാനമില്ല

ചീറ്റപ്പുലികളെ വേട്ടയാടും മുമ്പ്

എന്നെ നീ വേട്ടയാടി നോക്കി

ദംഷ്ട്രകള്‍ മെല്ലെ ആഴ്ത്തിക്കടിച്ച നീ-

കണ്ടില്ല, ഉമിക്കുള്ളിലെരിയുന്ന വൈരഭാവം

നീ പയറ്റിയ യുദ്ധ മുറകളൊക്കെയും

എന്‍ നിഷ്ക്കളങ്കതയ്ക്കൊരു ബാലപാഠം

നിശബ്ദം മുറുക്കിയ കൊലക്കയറൊക്കെയും

നിഷ്ക്രിയതയ്ക്കൊരു പൂര്‍ണവിരാമം

നീ തന്ന വിഷ ചഷകമെനിക്കിനി

തീ വിഴുങ്ങാനുള്ള പാനപാത്രം

കുത്തിക്കയറ്റിയ അമ്പും വാള്‍മുനകളും

ഇനിയെന്‍ പതാകയിലെ യുദ്ധചിഹ്നം

കഴുവേറ്റി നീയെന്‍ മന്ദഹാസങ്ങളെ

വെട്ടിപ്പിളര്‍ന്നു നീ ആത്മാനുരാഗത്തെ

തെളിവാര്‍ന്നയെന്‍ കണ്ണില്‍ വിഷം കുത്തിവച്ചു

നീയെന്നെ ഏകാന്തഗര്‍ത്തത്തില്‍ കെട്ടിയിട്ടു.

സിംഹാസനാസനസ്ഥനാക്കി അബദ്ധത്തില്‍

സ്വന്തമെന്ന് കരുതി നിന്നെ മടിയില്‍ വച്ചു

എങ്കിലും ഒറ്റി നീ ഞാന്‍ പോലുമറിയാതെ

എന്‍ സിംഹാസനത്തെയും കൈയ്യടക്കാന്‍!

തേളുകള്‍ കുത്തിയാല്‍ പോലും സഹിക്കാം

മദയാനക്കുത്തി കുടലെടുത്താലുമേ!

പുറകില്‍ നിന്നെത്തിയ കഠാരക്കയ്യില്‍

നിന്‍ വിരല്‍ കണ്ടു, ഞാന്‍ തുടരെ മരിച്ചു

നീയും വിധിയും ബലികഴിച്ച എന്‍-

മൃതദേഹവും ചുട്ടുതിന്നു നിങ്ങള്‍

പല്ലും നഖവും ശേഷിച്ചതൊക്കെയും

കാര്‍ക്കിച്ചു തുപ്പാന്‍ തൂക്കിയിട്ടു

കടലുമൊരു പക്ഷേ വരണ്ടെന്ന് വരികിലും

അഗ്നിത്തിരമാലകളടങ്ങില്ല എന്നുള്ളില്‍,

ഭൂഖണ്ഡമൊക്കെയും ആഴ്ന്നുപോയീടിലും

നിന്നെ കാത്തിരിക്കും, ഈ രണഭൂമിയില്‍!

അവിടെ ഞാന്‍ നില്‍ക്കും, ഇടിവാള്‍ മുഴക്കും,

ശിരസ്സറ്റുവീണാല്‍ വിഷച്ചെടിയായ് ജനിക്കും

ചാവേറുപോലെയെന്‍ പ്രേതവും അലയും

ഛിന്നിച്ചിതറിച്ചു കോപമടക്കാന്‍!

(തിരിഞ്ഞ് നോക്കുമ്പോള്‍ സേതുലക്ഷ്മിയെ എന്നും വേദനിപ്പിക്കുന്ന ഒരു കവിത. ആത്മസുഹൃത്തുക്കളുടെ താല്പര്യപ്രകാരം പുനപ്രസിദ്ധീകരിക്കുന്നത്.)

Related Posts:

ദൈവത്തെ കാണ്മാനില്ല

ഞാനല്ല ഞാനല്ല

ക്രിസ്തു ഇനി ഉറങ്ങട്ടെ!

മലകള്‍ക്ക് ഉയരം പോരാ!

അമ്മയും മഴയും

ഗാന്ധിയും കൂട്ടരും
ഗാന്ധി എഴുന്നേറ്റു

ശവകൂടീരത്തില്‍ നിന്നെഴുന്നെറ്റു

വടിയെടുത്തു, മെതിയടിയെടുത്തു

വേഗം നടന്നു വീട്ടിലെത്താന്‍!

പുലര്‍ന്നിട്ടില്ല, നേരമായിട്ടില്ല

ഏറെ നടക്കണം വീട്ടിലെത്താന്‍

എത്തിയാല്‍ കാണാം ഏവരെയും

ചെറുമക്കളെ, അവരുടെ മക്കളെയും

നടന്നു നടന്നൊരു തെരുവിലെത്തി

ദാ നില്‍ക്കുന്നു! ഗോഖലെ പ്രതിമയായി

“കൂടൊന്നു വാടോ വീട്ടിലേയ്ക്ക്”

ഗാന്ധി വിളിച്ചു മേലെ നോക്കി

എന്നാല്‍ വരാം ഞാന്‍, ഒരു കാര്യം കൂടി

അങ്ങേ തെരുവില്‍ നെഹ്രുവുണ്ട്

പുള്ളിയെ കൂടെ കൂട്ടിയേക്കാം

സ്വകാര്യം പറയാന്‍ ആളുമായി!

വിളിക്കേണ്ട താമസം നെഹ്രു ഒപ്പം കൂടി!

പോകും വഴി കിട്ടി മറ്റ് നാല് പേരെ,

വിടിയൂന്നി ഗാന്ധി മുന്‍പേ നടന്നു

കുശലം പറഞ്ഞ് ബാക്കിയുള്ളോര്‍

രാത്രി നടപ്പത്ര നല്ലതല്ല

നേരം വെളുത്തിട്ട് പോയാല്‍ പോരെ?

അത് മതിയെന്ന് ഭൂരിപക്ഷം

എന്നാലതെന്ന് ഗാന്ധിജിയും

ഈ രാത്രി ഇനി എവിടെ തങ്ങും?

ഗസ്റ്റ് ഹൌസുണ്ടല്ലോ പട്ടണത്തില്‍

അന്നത് പണിതത് നല്ലതായി

ഇടക്കിടെ ഇറങ്ങുമ്പോള്‍ തങ്ങാമല്ലോ!

നേരം വെളുത്തു എത്തിയപ്പോള്‍

വല്ലാത്ത തിരക്ക് പട്ടണത്തില്‍

അതാ നില്‍ക്കുന്നു സരോജിനി

വല്ലാതെ കറുത്തല്ലോ വെയിലുകൊണ്ട്!

താഴെയിറങ്ങാന്‍ വയ്യെന്നായി,

കയ്യൊന്നു തായോ ചേട്ടന്മാരെ!

കാലുമരവിച്ചു നിന്ന് നിന്ന്

തൈലമിടാലോ ചെന്ന് പെട്ടാല്‍

ദില്ലിയില്‍ ചൂടല്‍പ്പം ജാസ്ത്തിയാണ്

മുഴുവന്‍ സഹിക്കണം ദിവസമെല്ലാം

നാറ്റം അതിലും കഷ്ടമാണ്

പട്ടണപ്രതിമകള്‍ പിറുപിറുത്തു

കാക്കകള്‍, പറവകള്‍ പരിശകളെ

ചുട്ടുകരിക്കണം ഇപ്പോള്‍ ത്തന്നെ

തലയിലും തോളിലും ഇച്ചിയിടാന്‍

നാണമതില്ലാത്ത തോന്ന്യാസികള്‍

സംഘടന വേണം പ്രതിമകള്‍ക്ക്!

അലവന്‍സും പേമന്‍റും കൂട്ടിടേണം,

വാര്‍ദ്ധക്യ പെന്‍ഷന്‍ ഒപ്പം വേണം

കൈയ്യടിച്ചെല്ലാരും പിന്തുണച്ചു

പോംവഴി ശീക്രം കണ്ടെത്തിടാം

ഗാന്ധിയവര്‍ക്ക് ഉറപ്പ് നല്‍കി

ടാഗോറിന്‍‍ തലയിലെ കാക്കക്കാഷ്ടം

തട്ടിക്കളഞ്ഞു സരോജിനിയും

സ്ഥലമെത്തിയല്ലോ കൂട്ടുകാരെ

തെല്ലൊരു വിശ്രമം ആവാമല്ലോ

“ആരുമില്ലേ ഈ കെട്ടിടത്തില്‍!!”

വിളികേട്ട് ആരോ ഇറങ്ങി വന്നു

ആള്‍ക്കൂട്ടം കണ്ടയാള്‍ പകച്ചുപോയി

തല്ലിക്കൊല്ലല്ലേ സാറമ്മാരെ

മുഖ്യനകത്തുണ്ട് കയറിക്കോളു

ആവേണ്ടതെല്ലാം നേരെ ആയിക്കോളൂ!!

ഞങ്ങള്‍ തല്ലാന്‍ വന്നതല്ല!

ഞങ്ങള്‍ ഗാന്ധി, നെഹ്രു കൂട്ടരാണെ!

ഭഗത് സിങും ടാഗോറും സരോജിനിയും

എല്ലാരുമുണ്ട് ഇക്കൂട്ടത്തില്‍

വന്നയാള്‍ വന്നപോല്‍ തിരിച്ചു പോയി

അല്‍പ്പം കഴിഞ്ഞപ്പോള്‍ മന്ത്രിയെത്തി

നാലഞ്ച് തടിയന്മാര്‍ വടിയുമായി

മന്ത്രിക്ക് പിറകില്‍ ഒപ്പമുണ്ട്

സ്വല്‍പ്പം കഴിഞ്ഞപ്പോള്‍ പോലിസെത്തി

പ്രതിമകളെല്ലാം വിരണ്ടുപോയി

എല്ലാവരെയും തൂക്കിയിട്ട്

പൊലീസ് പോയി തുറങ്കിലാക്കാന്‍‍

പത്രങ്ങളെഴുതി ആദ്യപേജില്‍

“മന്ത്രിയെ കൊല്ലാന്‍ ആളുവന്നു,

പോലിസുകാര്‍ അവരെ അറസ്റ്റ് ചെയ്തു,

നേതാവിന്‍ പേര്‍ ഗാന്ധിയെന്ന്”

വാര്‍ത്തകള്‍ ആഴ്ചകള്‍ നീണ്ടു നിന്നു

‘ഭീകരസംഘം വലയിലെന്ന്’

കാര്‍ ബോംബും, കൈബോംബും, കലാപങ്ങളും

ഉണ്ടാക്കിയതെല്ലാം ഈ കൂട്ടം തന്നെ.

കേസുതെളിഞ്ഞതില്‍ അഭിനന്ദനം

പൊലീസുകാരന് അവാര്‍ഡ് കിട്ടി

പ്രശ്നക്കാരെല്ലാം അകത്തുമായി

പ്രശ്നങ്ങള്‍ക്കെല്ലാം അറുതിയായി.

Related Posts:

ദൈവത്തെ കാണ്മാനില്ല

ഞാനല്ല ഞാനല്ല

ക്രിസ്തു ഇനി ഉറങ്ങട്ടെ!

മലകള്‍ക്ക് ഉയരം പോരാ!

അമ്മയും മഴയും

ആത്മശാപങ്ങള്‍
കരിനാഗങ്ങള്‍ പുളയുന്നു മിഴികളില്‍,

കൃഷ്ണമണിയില്‍ ചുറ്റി തിരിഞ്ഞു കൊത്തുന്നു!

ആത്മശാപത്തിന്‍റെ ശല്‍ക്കങ്ങളുരസുമ്പോള്‍

കണ്‍‌മുനകളില്‍ മണല്‍ക്കാറ്റുവീശുന്നു.

ശബ്ദം കുടുങ്ങിയ വായിലൊരുപിടി

മണ്ണുവാരിയിട്ട മാനദണ്ഡങ്ങളേ!

ഈ ജന്‍‌മമിനിയൊരു മാപ്പിനായ് നില്‍ക്കുമ്പോള്‍

പരിഹസിക്കാതിരിക്കുക മൌന കുറ്റസമ്മതങ്ങളേ!

വെട്ടിപ്പിളര്‍ന്ന ഈ ചങ്കും, ചിതറിയ മാംസവും

ശുദ്ധവെള്ളത്തില്‍ കഴുകിയെടുത്തോളൂ!

ഇനിയുമൊരിക്കല്‍ വീണ്ടും കൈതരിക്കുമ്പോള്‍

തേടേണ്ടി വരില്ല എന്‍ മറുജന്‍‌മങ്ങളേ!

ഏതോ പ്രവാഹത്തിലകപ്പെട്ടുപോയ എന്‍

വേരറ്റ വരികളും അതിന്‍റെ അര്‍ത്ഥങ്ങളും

തിരികെ തരാമോ? കടമായിട്ടെങ്കിലും!

ഈടുവയ്ക്കാനുണ്ട് വിലയറ്റ മൌനങ്ങള്‍

ഓര്‍മ്മയ്ക്കു മീതെ പറക്കുന്ന ദുഃസ്വപ്ന-

ക്കാഴ്ചകള്‍ പെറ്റുപെരുകുമ്പോള്‍

നഗ്നനൃത്തം ചവിട്ടുന്നു പ്രേതങ്ങള്‍

ഉയിരിന്‍റെ ഭാരമളക്കുന്നു

ഇന്നലെയുടെ കത്തുന്ന ചിതയ്ക്ക് മുന്നിലെ

എന്‍ നിഴല്‍ പോലും എനിക്കന്യമായ് മാറവേ,

ചുവടുകള്‍ പുതയുന്ന പൂഴിയില്‍ ആയിരം

കൈകളുയരുന്നു, വലിച്ചുതാഴ്ത്തുന്നു

കാലം കൈയ്ക്കു പിടിച്ചെഴുതി തെറ്റിച്ച വരകള്‍

കഴുത്തിന് ചുറ്റും ചുറ്റിവരിയുമ്പോള്‍

പിന്നില്‍ത്തട്ടി വിളിക്കുന്നു കരിവണ്ടുകള്‍

കൊഞ്ഞനം കാട്ടി ചുറ്റിപ്പറക്കുന്നു

ചെയ്തുതീര്‍ക്കാനുണ്ട് കാര്യങ്ങള്‍ അനവധി!

പുതയുന്ന ചുവടുകള്‍ ചവിട്ടിയുറപ്പിക്കണം,

എന്നസ്ഥികള്‍ പാകണം, പിഴച്ച വരകള്‍

പിറകോട്ട് ചെന്നു മായ്ക്കണം, പിന്നെ തിരുത്തണം!

ഞാന്‍ തന്നെ വെട്ടിയ കവിള്‍ ചാലുകളില്‍

അശ്രുകണത്തിനു പകരമൊഴുക്കണം എനിക്കിനി

കട്ടപിടിക്കാത്ത മോഹതീര്‍ത്ഥങ്ങളെ!

ഉപ്പുകലരാത്ത ജലബിന്ദുക്കളെ!

Related Posts:

ദൈവത്തെ കാണ്മാനില്ല

ഞാനല്ല ഞാനല്ല

ക്രിസ്തു ഇനി ഉറങ്ങട്ടെ!

മലകള്‍ക്ക് ഉയരം പോരാ!

അമ്മയും മഴയും

മരണം വിളിക്കുന്നു
എന്നെ ഞാനിന്നുപേക്ഷിച്ചു പോകുന്നു

ഈ ജഢവും നിങ്ങളെടുത്തുകൊള്‍ക

സ്വന്തമാക്കാന്‍ ഇനിയാവില്ല, മരണമേ

വേറിട്ട പ്രാണനെയുമെടുത്തുകൊള്‍ക.

സ്വപ്നങ്ങള്‍ വാരി നിറച്ചയെന്‍യെന്‍ കീശയില്‍

ഒരു ചില്ലറ പോലും ബാക്കിയില്ല,

കടം കൊണ്ടുവാങ്ങിയ വലിയ സ്വപ്നങ്ങളെ

മരണമേ! നീ തന്നെ എടുത്തുകൊള്‍ക.

നിനക്കുള്ളതെല്ലാം നല്‍കി മടങ്ങുന്നു,

ഈ വാടക വീടും എടുത്തുകൊള്‍ക

ഈ വഴിയൊരിക്കലും വരില്ല ഞാന്‍, ഇനിയെന്‍റെ-

കണക്കുകളൊന്നും ബാക്കിയില്ല.

യാത്ര ചൊല്ലാനിനി ആരുമില്ല, അമ്മയല്ലാതെ

എനിക്കെന്നു പറയാന്‍ ആരുമില്ല.

അമ്മേ, ഈ വിഷക്കുപ്പി മാറ്റി നീ വയ്ക്കുക

എന്നെ മറക്കാനിത് കുടിച്ചുകൊള്‍ക!

മടങ്ങിവരുമെന്നൊരു വാക്കോ പ്രതീക്ഷയോ

വാഗ്ദാനങ്ങളൊന്നുമേ ആവുകില്ല

അമ്മേ! നീ തന്ന ദേഹമിതാ നിന്‍ മുമ്പില്‍

നീ നിന്‍റെ പങ്കുമെടുത്തുകൊള്‍ക.

നോട്ടുബുക്കിന്‍റെ ഉള്ളിലൊളിപ്പിച്ച

ചീന്തിയ ചിന്തകള്‍ ചുട്ടുകളയല്ലേ!

നിന്‍റെ മകനെത്രയോ ക്രൂരനെന്നോര്‍ക്കുകില്‍

അമ്മേ, നീയതും മറിച്ചു നോക്കിക്കൊള്‍ക.

ചിന്തകള്‍ വാരി വലിച്ചിട്ട കവിതകള്‍,

ഇടനെഞ്ച് കൊത്തിനുറുക്കിയ വചസുകള്‍,

നുര പൊട്ടിയൊഴുകിയ കണ്ണീര്‍ക്കുമിളകള്‍,

എല്ലാം പെറുക്കിയടുക്കി നോക്ക.

ഞെക്കിയമര്‍ത്തിപ്പിടിച്ചയെന്‍ ഭാവങ്ങള്‍,

മുഖം‌മൂടിയാലെ മുറിവേറ്റ പാടുകള്‍,

അതിലാണ്ട ചലവും മൌനനൊമ്പരങ്ങളും

അകലെയാണെങ്കിലും വായിച്ചറിഞ്ഞുകൊള്‍ക.

പോറ്റിവളര്‍ത്തിയ കണ്മണിയിങ്ങനെ

പ്രാണവെടിഞ്ഞാല്‍ സഖിക്കുമോ നീ?

എങ്കിലുമമ്മേ നീയെനിക്കേകണം

പുഴുക്കുത്തു വീഴാത്ത അന്ത്യചുംബനമെങ്കിലും!

ഇനിയൊരു ജന്‍‌മം ഉടനേയെടുക്കുവാന്‍

നിന്‍റെ ഗര്‍ഭപാത്രം എന്നെ കാട്ടാതിരിക്കുക,

ഛായപ്പൊലിമകള്‍ തേച്ചു മിനുക്കിയ

ഈ വേഷപ്പകര്‍ച്ചകള്‍ നല്‍കാതിരിക്കുക.

മൌനത്തിലുടനീളം ഗര്‍ജിക്കും ശ്വാസങ്ങള്‍

ഇല്ലെന്നു വരികിലും, അമ്മേ നീയോര്‍ക്കുക

അനര്‍ത്ഥ സത്യങ്ങളില്‍ മുമ്പേ മരിച്ചു നിന്‍-

മകന്‍ എന്ന സത്യമിനിയറിഞ്ഞുകൊള്‍ക.

Related Posts:

ദൈവത്തെ കാണ്മാനില്ല

ഞാനല്ല ഞാനല്ല

ക്രിസ്തു ഇനി ഉറങ്ങട്ടെ!

മലകള്‍ക്ക് ഉയരം പോരാ!

അമ്മയും മഴയും

എബിയുടെ പള്ളിയുറക്കം
പാതിരാത്രി രണ്ടുമണിവരെ നീണ്ടുനിന്ന ക്രിസ്തുമസ് കരോള്‍ കഴിഞ്ഞ് എബിയും സംഘവും പള്ളിയില്‍ തിരിച്ചെത്തിയതേയുള്ളൂ. ഉറക്കമാരഭിച്ചിരുന്ന വര്‍ഗീസച്ചന്‍ പള്ളിമേട തുറന്ന് കരോള്‍ സംഘത്തെ അകത്ത് സ്വീകരിച്ചിരുത്തി. ക്ഷീണിച്ചവശരായ ഗായകസംഘവുമായി അച്ചന്‍ കുശലാന്വേഷണം നടത്തുന്നതിനിടയില്‍, കപ്പിയാര്‍ പത്രോസേട്ടന്‍ ചുക്കുകാപ്പിയുമായി ആഗതനായി. അച്ചന്‍റെ മേശയില്‍ ഒരു ഗ്ലാസ് കാപ്പി വച്ചശേഷം കപ്പിയാര്‍ ഗായകസംഘത്തിന് നേരെ തിരിഞ്ഞെങ്കിലും ആര്‍ക്കും കാപ്പി വേണ്ട. ഈ നട്ടപ്പാതിരായ്ക്ക് ആര് കാപ്പി കുടിക്കും! തന്നെയുമല്ല, കരോളിന്‍റെ അവസാന ദിവസമായിരുന്നതിനാല്‍ കയറിയ വീട്ടില്‍ നിന്നെല്ലാം വയറ് നിറയെ ഭോജനം കിട്ടിയതുമാണ്. അപ്പവും ആട്ടിറച്ചിയും വാഴപ്പഴവും പലഹാരങ്ങളും കഴിച്ച് അനങ്ങാന്‍ വയ്യാതിരിക്കുമ്പോഴാണ് ഒരു ഒണക്ക കാപ്പി! എബിയും കൂട്ടരും പിറുപിറുത്തു.

“എന്നതാടാ എബിയേ നീയീ പിറുപിറുക്കുന്നേ?” ചൂടുള്ള കാപ്പി ഒരു തവണ ഊതിക്കുടിച്ച ശേഷം അച്ചന്‍ അപ്രതീക്ഷിതമായി ചോദിച്ചു. “ഒന്നുമില്ലച്ചോ! ഒറക്കം വരുന്നൂന്ന് പറഞ്ഞതാ!” “നിന്‍റെ പരൂക്ഷയൊക്കെ കഴിഞ്ഞായിരുന്നോ?” – അച്ചന്‍ വീണ്ടും ആരാഞ്ഞു. “കഴിഞ്ഞു.” “എത്ര മാര്‍ക്ക് കിട്ടും?” – ചോദ്യം വീണ്ടും. “ജയിക്കാനുള്ള മാര്‍ക്ക് കിട്ടുമെന്ന് തോന്നുന്നച്ചോ!” “അങ്ങനെ ജയിച്ചാ മാത്രം മതിയോടാ, കൊച്ചനേ! നിന്‍റെ തന്ത അവറാച്ചന്‍ അതിന് സമ്മതിക്കുമോ?” – അച്ചന്‍ വിടുന്ന ലക്ഷണമില്ല. “പത്താം ക്ലാസ് കഴിഞ്ഞ് സെമിനാരിയില്‍ പോകാന്‍ നില്‍ക്കുന്ന കൊച്ചനാ! നന്നായി പഠിക്കണം കേട്ടോ!” “ശരിയച്ചോ” – എബി മൂളി.

വര്‍ഗീസച്ചന്‍റെ സംഭാഷണത്തിനിടയില്‍ കിട്ടിയ തക്കത്തിന് ഗായകസംഘത്തിലെ തലമൂത്ത കുഞ്ഞാടുകളെല്ലാം പുറത്ത് ചാടി ഓടി രക്ഷപ്പെട്ടു. വേണമെങ്കില്‍ നേരം വെളുക്കുന്നതുവരെ സംസാരിക്കുന്ന പ്രകൃതക്കാരനാണ് വികാരിയച്ചന്‍. “നിനക്ക് വിശപ്പുണ്ടോടാ എബിയേ…! അടുക്കളേല്‍ നല്ല കോഴിക്കറിയും ചപ്പാത്തിയും ഇരുപ്പുണ്ട്. നമ്മടെ കൊച്ചുത്രേസ്യാ കൊണ്ടത്തന്നതാ…” – അച്ചന്‍റെ വിഷയം ആഹാരത്തിലേക്ക് മാറിയ കാര്യം എബി തിരിച്ചറിഞ്ഞു. “വേണ്ടച്ചോ, വയറില്‍ ഒരിഞ്ച് സ്ഥലം ബാക്കിയില്ല.” “വേണ്ടെങ്കില്‍ വേണ്ട. ഈ സമയത്തിന് വീട്ടില്‍ ചെന്നാല്‍ നിന്‍റെ അപ്പന്‍ നിന്നെ വീട്ടില്‍ കയറ്റുമോടാ?” – അച്ചന്‍ കാപ്പികുടിക്കുന്ന കൂട്ടത്തില്‍ ചോദിച്ചു. “ഇന്ന് ഞങ്ങള്‍ വീട്ടില്‍ പോകുന്നല്ലച്ചോ! പള്ളിയില്‍ കിടന്നുറങ്ങാനാണ് പരിപാടി.” “ങാ… അതുകൊള്ളാം, വീട്ടുകാരെ ശല്യപ്പെടുത്തണ്ടല്ലോ! ആരൊക്കെയാ പള്ളിയില്‍ കിടക്കുന്നത്?” “ഞാന്‍, ജോസ്, മാത്യു, പിന്നെ ജേക്കബ്.” – എബി പറഞ്ഞുനിര്‍ത്തി. “കൊള്ളാം, സമപ്രായക്കാരെല്ലാം കൂടി പള്ളിയെ പൊളിച്ചടുക്കിയേക്കരുത്. ശരിയെന്നാ…. നാളത്തെ കുര്‍ബാനയ്ക്ക് കാണാം. ഗുഡ്നൈറ്റ്!” അവശേഷിച്ച കാപ്പി ഒറ്റക്കവിളില്‍ അകത്താക്കി അച്ചന്‍ അകത്തുകടന്ന് വാതിലടച്ചു. അച്ചന്‍റെ ഓഫീസ് മുറിയിലെ ആണിയില്‍ തൂങ്ങിയ താക്കോലുകള്‍ കൈക്കലാക്കി എബിയും സംഘവും തൊട്ടടുത്തുള്ള പള്ളിയിലെത്തി.

പള്ളിപ്പരിസരത്താകെ കുറ്റാക്കൂരിരുട്ട്! തൊട്ടടുത്തുള്ള തെങ്ങിന്‍ തോട്ടത്തില്‍ നിന്ന് ചീവീടുകള്‍ സ്വകാര്യം പറയുന്നത് വ്യക്തമായി കേള്‍ക്കാം. ഇടക്കിടെ പട്ടികള്‍ ഓരിയിടുന്നുമുണ്ട്. ഡിസംബര്‍ മാസത്തെ മരവിപ്പിക്കുന്ന തണുത്ത കാറ്റ് ഇടക്കിടെ വീശിയടിക്കുന്നുണ്ട്. ഒരു വിധം തപ്പിപ്പിടിച്ച് എബി പള്ളിയുടെ താക്കോല്‍ പഴുത് കണ്ടെത്തി. താക്കോല്‍ക്കൂട്ടത്തിലെ ഏറ്റവും വലിയൊരു താക്കോല്‍ പഴുതില്‍ കയറ്റി എബി ശക്തിയായി തിരിച്ചു. പ്രകമ്പനം കൊള്ളിക്കുന്ന ശബ്ദത്തില്‍ താഴ് തുറന്നപ്പോള്‍, പള്ളിയുടെ കൂരയില്‍ നിന്നെവിടെ നിന്നോ ഒരുകൂട്ടം അജ്ഞാത പക്ഷികള്‍ ചിറകടിച്ച് പറന്നകന്നു. എബി ഒരു നിമിഷം മിഴിച്ചു. കൂടെയുള്ള സുഹൃത്തുക്കളുടെ ഭാവഭേദങ്ങള്‍ കാണാന്‍ വകുപ്പില്ലാതിരുന്നതിനാല്‍, കൂടുതലൊന്നും സംസാരിക്കാന്‍ നില്‍ക്കാതെ എബി പള്ളിയിലേക്ക് പ്രവേശിച്ചു.

കുന്തിരിക്കത്തിന്‍റെയും, മെഴുകുതിരിയുടെയും ഇടകലര്‍ന്ന മണം നാസാരന്ത്രങ്ങളില്‍ പ്രവേശിച്ചപ്പോള്‍ എബി ഒരു നിമിഷം പരിസരബോധം മറന്നു. തന്നെ അനുഗമിക്കുന്ന സുഹൃത്തുകള്‍ ലൈറ്റിടാന്‍ മുറുമുറുക്കുന്നത് കേട്ട് എബി പിന്നെ സ്വിച്ചിനായി ചുവരുമുഴുവന്‍ തപ്പാന്‍ തുടങ്ങി. സ്വിച്ചിനെ കണ്ടെത്താന്‍ വൈകുംന്തോറും എബിയുടെ മനസില്‍ ഭയത്തില്‍ കണികള്‍ വലുതായിക്കൊണ്ടിരുന്നു. കരോള്‍ കേട്ട് രസിച്ച ഏതെങ്കിലും അനാഥപ്രേതം തങ്ങളോടൊപ്പം പള്ളിക്കകത്ത് കയറിയിട്ടുണ്ടാവുമോ, കര്‍ത്താവേ…! ഉള്ളിലെ ഭയം മറയ്ക്കാന്‍ എബി പുലമ്പിക്കൊണ്ടിരുന്നു. തപ്പിത്തപ്പി ഒടുവില്‍ എബിയുടെ കൈ ഏതോ ഒന്നില്‍ മുട്ടി. “സാധനം സ്വിച്ചല്ല, അതിന് ഇത്രയും മൃദുലതയില്ലല്ലോ?” എബി ഒരു നിമിഷം സംശയിച്ചു. “കൈയ്യീന്ന് വിടടാ, കോപ്പേ… ലൈറ്റിടാനും സമ്മതിക്കില്ല.” ശബ്ദം ജോസിന്‍റേതാണെന്ന് തിരിച്ചറിയും മുമ്പേ ഒരു കൂട്ടം ബള്‍ബുകള്‍ തെളിഞ്ഞു.

ഹാവൂ… സമാധാനമായി. ഇനി സ്വസ്ഥമായി കിടന്നുറങ്ങാന്‍ പറ്റിയ ഒരു സ്ഥലം കണ്ടുപിടിക്കണം. ഉറക്കഭാരം താങ്ങാനാവാതെ മാത്യുവും ജേക്കബും കിട്ടിയ പായ നിവര്‍ത്തിയിട്ട് കടന്നുകഴിഞ്ഞിരുന്നു. അള്‍ത്താരയൊന്ന് തപ്പിയാല്‍ വിരിച്ചുമൂടാന്‍ പറ്റിയ കമ്പിളിയോ പുതുപ്പോ കിട്ടാതിരിക്കില്ല. എബിയും ജോസും ശബ്ദമുണ്ടാക്കാതെ അള്‍ത്താരയ്ക്ക് മുന്നിലെ തിരശ്ശീല മാറ്റി ഉള്ളില്‍ പ്രവേശിച്ചു. കുരിശില്‍ തൂങ്ങുന്ന കാരുണ്യവാനായ ഈശോമിശിഹായെ വണങ്ങി അവിടുത്തെ തൃപ്പാദത്തിങ്കല്‍ വിരിച്ചിരുന്ന കമ്പിളി എബി മെലെ വലിച്ചെടുത്തു. ഇതാവുമ്പോള്‍ തണുപ്പ് ഒട്ടും അറിയില്ല. “അള്‍ത്താരയില്‍ തന്നെ കിടന്നാലോ!” – കൈയ്യില്‍ കിട്ടുന്നതെല്ലാം വലിച്ചുവാരിമൂടി കിടന്നുറങ്ങാം എന്ന ഉദ്ദ്യേശത്തോടെ ജോസ് പതിയെ ചോദിച്ചു. “അതുവേണ്ട!” – കെടാവിളക്കിന്‍റെ ശോഭയില്‍ നിശബ്ദനായി തൂങ്ങുന്ന കര്‍ത്താവിനെ ഒരു നിമിഷം നോക്കിയ ശേഷം എബി പറഞ്ഞു. സ്ഥലം അള്‍ത്താരയാണ്, സക്രാരിയുള്ള സ്ഥലമാണ്… സൂക്ഷിക്കണം. കര്‍ത്താവ് തന്നെയോ, പിന്നെ ഏതെങ്കിലും മാലാഖമാരോ കയറി ഇടപെട്ടാല്‍ സംഗതി കുഴപ്പമാവും. കര്‍ത്താവിന്‍റെ തിരുവസ്ത്രം മോഷ്ടിച്ചത് തന്നെ വലിയൊരു കുറ്റം. മോഷണം കര്‍ത്താവ് ക്ഷമിക്കും, പക്ഷേ മോഷണവും നടത്തി അവിടെക്കിടന്നുറങ്ങുക കൂടി ചെയ്താല്‍ കര്‍ത്താവ് പൊറുക്കുമോ? പത്താം ക്ലാസ് പരീക്ഷയാണ് അടുത്തുവരുന്നത്! വൈരാഗ്യം മനസില്‍ വച്ച് കര്‍ത്താവ് തന്നെ തോല്‍പ്പിക്കുകയെങ്ങാനും ചെയ്താല്‍ എല്ലാം തീര്‍ന്നു… എബിയുടെ മനസിലൂടെ ചില ചിന്തകള്‍ മിന്നല്‍പ്പിണര്‍ പോലെ പാഞ്ഞു. പിന്നെ, കിട്ടിയ തുണികളെല്ലാം കൈയ്യിലെടുത്ത് എബിയും ജോസും അള്‍ത്താരയില്‍ നിന്നിറങ്ങി.

മാത്യുവും ജേക്കബും കൂര്‍ക്കം വലിച്ചുതുടങ്ങിയിരുന്നു. തടിയന്‍‌മാര്‍! പോത്തുപോലെ കിടന്നുറങ്ങുന്നത് കണ്ടില്ലേ! എബി ചിരിച്ചു. കാണ്ടാമൃഗത്തിന്‍റെ തോല് തന്നെ, ഇവന്‍‌മാര്‍ക്ക് തണുക്കുന്നില്ലേ! കുമ്പസാരക്കൂടിന്‍റെ ഒരു മൂലയില്‍ തുണിയെല്ലാം വിരിച്ച് എബിയും ജോസും കിടന്നു. “എടാ ജോസേ… ലൈറ്റണക്കെടാ!” – എബി അപേക്ഷിച്ചു. “ങും!” ജോസിന്‍റെ നിഷേധാത്മമായ മുരള്‍ച്ച കേട്ട് എബി നിവര്‍ത്തിയില്ലാതെ എഴുന്നെറ്റു. സ്വിച്ചില്‍ വിരല്‍ വച്ച ശേഷം, ഇരുട്ടത്ത് നടന്നുപോകേണ്ട ദിശ അവസാനമായി മനസില്‍ കണക്കാക്കി, എബി വിരല്‍ അമര്‍ത്തി. കുറ്റാക്കൂരിരുട്ട്, വീണ്ടും! സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ…. പമ്മിപ്പമ്മി നടക്കുന്നതിനിടയില്‍ എബിയുടെ നാവില്‍ നിന്ന് അറിയാതെ പ്രാര്‍ത്ഥന ഉയര്‍ന്നു. “അയ്യോ…. കാലിലാണോടാ ചവിട്ടുന്നത്, കോപ്പേ!” ജോസിന്‍റെ ശകാരം കേട്ടമ്പോഴാണ് എബിയുടെ ശ്വാസം വീണത്. ഒരു നന്‍‌മ നിറഞ്ഞ മറിയം കൂടി ചൊല്ലി എബി കണ്ണടച്ച് കിടന്നു.

കുറച്ച് നേരം കഴിഞ്ഞപ്പോഴാണ് ആരോ അടക്കിച്ചിരിക്കുന്ന കാര്യം എബി ശ്രദ്ധിക്കുന്നത്! ഒന്നും കാണാന്‍ കഴിയില്ലെന്നറിയാമായിരുന്നിട്ടും, എബി മെല്ലെ തലയുര്‍ത്തി ചുറ്റും നോക്കി. ഏതവനാടാ ചിരിക്കുന്നത്? എബി മനസില്‍ മുറുമുറുത്തു. അടുത്തുകിടക്കുന്ന ജോസിന്‍റെ അനക്കമില്ല. മാത്യുവും ജേക്കബും കിടക്കുന്ന ഭാഗത്ത് നിന്നാണ് ചിരി വരുന്നത്! ശബ്ദമുണ്ടാക്കാതെ മെല്ലെ എഴുന്നേറ്റ് എബി ആ ഭാഗത്തേക്ക് മുട്ടിലിഴഞ്ഞു. ചിരിയും സംസാരവും വ്യക്തമായി കേള്‍ക്കാന്‍ കഴിയുന്ന ഭാഗത്തെത്തിയപ്പോള്‍ എബി ശ്വാസം അമര്‍ത്തി പിടിച്ചു.

“നമ്മുടെ ജോളിയില്ലേ, അവളുടെ കുളിസീന്‍ നീ കണ്ടിട്ടുണ്ടോ…. മുട്ടം ചരക്കാ!” ഒരു ശബ്ദം മൊഴിഞ്ഞു. “ഹോ! ജോളി വെറും ശിശുവാടാ കോപ്പേ! അവള്‍ക്ക് കാര്യമായി ഒന്നുമില്ല. കുട്ടിക്കാലം മുതലേ അവളെ എനിക്കറിയാം. അവളുടെ അമ്മ കൊച്ചുത്രേസ്യയാണ് ചരക്ക്! എന്തൊരു മുഴുമുഴുപ്പാ അല്ലേ!” “നീ ശരിക്കും കണ്ടിട്ടുണ്ടോം കൊച്ചുത്രേസ്യായെ?” “കണ്ടിട്ടുണ്ടോന്നോ! കക്ഷി ഞങ്ങടെ റബര്‍ തോട്ടത്തിനടുത്തുള്ള തോട്ടിലല്ലേ തുണിയലക്കാനെത്തുന്നത്. കിണ്ണം കാല്! രണ്ടെണ്ണത്തെ പെറ്റതാണെങ്കിലും ആള് ജഗജില്ലിയാ. ഒരു ദിവസം കേറി മുട്ടണം. പോയാല്‍ ഒരു വാക്ക്, കിട്ടിയാല്‍ ഒരാന.”

എബിയുടെ തകര്‍ത്ത ചിരി കേട്ടാണ് ജോസ് പിന്നെ ഉണരുന്നത്. നോക്കുമ്പോള്‍ എബിയും മറ്റ് രണ്ട് പഹയന്‍‌മാരും ലൈറ്റെല്ലാം ഓണ്‍ചെയ്ത് കെട്ടിപ്പിടിച്ചിരുന്ന് എന്തെക്കെയോ പറഞ്ഞ് ചിരിക്കുന്നു.  ഈ പാതിരായ്ക്ക് എന്നതാ ഇവന്‍‌മാര്‍ സംസാരിക്കുന്നതെന്നറിയാന്‍  ജോസും ഒപ്പം കൂടി. കപ്പിയാര്‍ രാവിലെ പള്ളിമണി അടിച്ചപ്പോഴാണ് നേരം വെളുത്ത കാര്യം പിന്നെ അവര്‍ അറിയുന്നത്!

Related Posts:

വേനല്‍ മേഘങ്ങള്‍

വെള്ളിമോതിരം

ഒരു ഒളിച്ചോട്ടത്തിന്‍റെ കഥ

ശരത്തിന്‍റെ കുഞ്ഞമ്മ

എന്‍റെ ബാല്യകാലസഖി

ഒരു ഒളിച്ചോട്ടത്തിന്‍റെ കഥ
അരവിന്ദന്‍റെ സുഹൃത്തുക്കളില്‍ ആദ്യമായി വീടുവിട്ടോടിയ കക്ഷി മഹേഷ് ആയിരുന്നു. പത്താം ക്ലാസിലെ ഫലം പ്രഖ്യാപിച്ചതിന്‍റെ തലേനാളിലായിരുന്നു ആ സാഹസം. മഹേഷ് ഭയന്നുപോലെ, അവന്‍ അക്കൊല്ലവും പത്താം തരത്തില്‍ തോറ്റു. രണ്ടാം തവണയും പരീക്ഷയില്‍ തോറ്റ മകനെ അച്ഛന്‍ വീട്ടില്‍ നിന്ന് അടിച്ചിറക്കുന്നതിന് മുമ്പ് സ്വയം ഇറങ്ങിക്കൊടുക്കുക എന്ന ‘മാന്യതയില്‍’ വിശ്വസിച്ചിരുന്ന മഹേഷ് ചെന്നെത്തിപ്പെട്ടത് കൊച്ചിയിലായിരുന്നു. ആര്‍ക്കും പിടികൊടുക്കാതെ, ഏതാണ്ട് ആറ് മാസത്തോളം മഹേഷ് പല ജോലികള്‍ ചെയ്ത് അവിടെ ചുറ്റിത്തിരിഞ്ഞു. ആ കാലമത്രയും മഹേഷായിരുന്നു അവന്‍റെ ഗ്രാമത്തിലെ ചൂടുള്ള ചര്‍ച്ചാവിഷയം.

“മഹേഷിന്‍റെ വിവരം വല്ലതുമുണ്ടോ… അവനിപ്പോള്‍ എവിടെയാണ്… പൊലീസ് അന്വേഷിക്കുന്നുണ്ടോ… പത്രത്തില്‍ പരസ്യം ചെയ്തിട്ട് പ്രതികരണം വല്ലതുമുണ്ടായോ…” തുടങ്ങിയ ചോദ്യങ്ങളായിരുന്നു അരവിന്ദന്‍ എവിടെ ചെന്നാലും നാട്ടുകാര്‍ക്ക് ചോദിക്കാനുണ്ടായിരുന്നത്. മഹേഷ് അരവിന്ദന്‍റെ ഉറ്റസുഹൃത്തായിരുന്നതുകൊണ്ട് മാത്രയിരുന്നില്ല അത്. അന്നാട്ടില്‍ അറിയപ്പെടുന്ന ഒരു പ്രമാണിയായിരുന്നു മഹേഷിന്‍റെ അച്ഛന്‍. അച്ഛന്‍റെ ക്രൂരത മൂലം മകന്‍ നാടുവിട്ടുവെന്നാണ് നാട്ടുകാരുടെ ഇപ്പോഴത്തെ സംസാരം. മഹേഷിന്‍റെ ഒളിച്ചോട്ടത്തിന് പിന്നിലെ കാരണം വ്യക്തമായി അറിമായിരുന്നിട്ടും, അരവിന്ദന്‍ അതോന്നും കണ്ടിലെന്ന് നടിച്ചു.

വീട്ടില്‍ നിന്ന് സ്വയം ഇറങ്ങിപ്പോയി നാട്ടില്‍ ചരിത്രം സൃഷ്ടിച്ച കോടിശ്വരപുത്രന്‍ മഹേഷിന്‍റെ ചങ്കുറപ്പിനോട് നാട്ടിലെ പലര്‍ക്കും, പ്രത്യേകിച്ച് പെണ്‍കൊടികള്‍ക്ക്, ഒരു അനുഭാവവും ആരാധനയും ഉണ്ടായിരുന്നതായി അരവിന്ദന്‍ മനസിലാക്കിയത് സാവധാനമായിരുന്നു. ഏതായാലും, മഹേഷിന്‍റെ സാഹസം മൂലം പ്രയോജനമുണ്ടായത് അരവിന്ദനാണ്. മഹേഷ് ഒരിക്കലും പരിചയപ്പെടുത്താത്ത അവന്‍റെ കാമുകി അരവിന്ദനെ തേടിയെത്തി, ഒരിക്കലും പിടി നല്‍കാത്ത ചില പെണ്‍കുട്ടികളുമായി സംസാരിക്കാനും സൌഹൃദം സ്ഥാപിക്കാനും കഴിഞ്ഞു, സ്കൂളില്‍ നാലുപേര്‍ തിരിച്ചറിയാന്‍ പാകത്തിന് പ്രസിദ്ധനായി…. ഇതില്‍പ്പരം ഒരു ഒന്‍പതാം ക്ലാസുകാരന് എന്തുവേണം? അന്നാട്ടിലെ കൌമാരപ്രായക്കാര്‍ക്കിടയില്‍ സംസാരവിഷയമായി മാറിയ മഹേഷിന്‍റെ ചങ്കുറപ്പും ധീരതയും, തനിക്കും ഒരുനാള്‍ ഒരു നാള്‍ ആവര്‍ത്തിക്കണമെന്ന ഉള്‍പ്രേരണ അരവിന്ദനില്‍ ജന്മം കൊണ്ടെങ്കില്‍ അതില്‍ അതിശയിക്കാന്‍ എന്തിരിക്കുന്നു?

തക്കതായ കാരണമില്ലാതെ ഒളിച്ചോടിയാല്‍, ഗുണത്തിന് പകരം ദോഷമാവും സംഭവിക്കുക എന്ന് നിശ്ചയമുണ്ടായിരുന്ന അരവിന്ദന്‍ പല രാത്രികളിലും തന്‍റെ ഉദ്യമം തല്‍ക്കാലത്തേക്ക് മാറ്റിവച്ചു. മതിയായ കാരണം സൃഷ്ടിക്കാന്‍, നിസാര കാര്യങ്ങള്‍ക്കുപോലും അരവിന്ദന്‍ അമ്മയോട് വഴക്കുണ്ടാക്കി, ചേച്ചിയുമായി തല്ലുണ്ടാക്കി. എത്ര ചൊറിഞ്ഞിട്ടും പ്രശ്നങ്ങള്‍ വലുതാകുന്നില്ലെന്ന് കണ്ട അരവിന്ദന്‍ തീര്‍ത്തും നിരാശനായെന്ന് പറഞ്ഞാല്‍ മതിയല്ലോ. അങ്ങനെ, പുതിയ വഴികള്‍ ആലോചിച്ച് തലപുണ്ണാക്കുന്ന നാളുകളിലാണ് അരവിന്ദന് യാദൃശ്ചിച്ചികമായി ഒരു കച്ചിത്തുരുമ്പ് വീണുകിട്ടുന്നത്.

ഓണപ്പരീക്ഷയെത്താന്‍ ഇനി നാളുകള്‍ മാത്രം. ആ നേരത്താണ് സ്വത്ത് ഭാഗം വയ്ക്കാനുള്ള ആലോചന കുടുംബവീട്ടില്‍ ഉണ്ടായത്. മുത്തശ്ചന്‍റെ നാല് ആണ്മക്കളും ഒത്തുകൂടി സ്വന്ത് ഭാഗം വയ്ക്കാനുള്ള ചര്‍ച്ചകളില്‍ ചൂടുപിടിച്ചിരിക്കുമ്പോഴാണ് അച്ഛനും ഇളയച്ചനും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുന്നത്. തര്‍ക്കത്തിനുള്ള കാരണം അരവിന്ദന് വ്യക്തമായി മനസിലായില്ലെങ്കിലും, അന്നുമുതല്‍ അയല്‍‌വാസികളായ ഇളയച്ചനും അച്ഛനും തമ്മില്‍ എന്നും വഴക്കാണ്. ഒന്നും രണ്ടും പറഞ്ഞ് പിണങ്ങിയിരിക്കുന്ന ഭര്‍ത്താക്കന്മാരുടെ തര്‍ക്കം അവരുടെ ഭാര്യമാര്‍ ഏറ്റുപിടിച്ചതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളാവുകയാണ് ചെയ്തത്. കേള്‍ക്കുന്നവന്‍റെ തൊലിയുരിഞ്ഞുപോകാന്‍ പാകത്തിലുള്ള പച്ചത്തെറികള്‍ മതിലുകള്‍ കടന്ന് അങ്ങോട്ടും ഇങ്ങോട്ടും പാഞ്ഞു. ഒരു കൂസലുമില്ലാതെ പച്ചമലയാളത്തില്‍ തെറിവിളിക്കുന്ന സ്ത്രീകളെ കണ്ട് അരവിന്ദന്‍ അന്തംവിട്ടിരുന്നു. താരതമ്യം ചെയ്താല്‍ അച്ഛന്‍ എത്രയോ പാവം! വഴക്കും വക്കാണവും ഒത്തുതീര്‍പ്പാക്കാന്‍ പലരും ശ്രമിച്ചെങ്കിലും, പരസ്പരം തെറികേട്ട് വിഷണ്ണരായ രണ്ട് കൂട്ടര്‍ക്കും വിട്ടുകൊടുക്കാന്‍ മനസില്ലായിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ്, പഞ്ചായത്ത് പ്രസിഡന്‍റ് ഒത്തുതീര്‍പ്പിനെന്നും പറഞ്ഞ് വീട്ടിലെത്തുന്നത്.

സകല കുടുംബാംഗങ്ങളെയും വിളിച്ചുവരുത്തി പഞ്ചായത്ത് പ്രസിഡന്‍റ് പ്രശ്നം ചര്‍ച്ച ചെയ്തു. പ്രശ്നം ഇത്ര രൂക്ഷമായ നിലയ്ക്ക്, വസ്തു ഭാഗം വയ്ക്കുന്നത് തല്‍ക്കാലത്തേക്ക് മാറ്റി വയ്ക്കാനാണ് പ്രസിഡന്‍റിന്‍റെ നിര്‍ദ്ദേശം. അച്ഛനും ഇളയച്ചനും നിര്‍ദ്ദേശത്തോട് യോജിച്ചു നില്‍ക്കുമ്പോഴാണ് അമ്മ ഇടയ്ക്ക് കയറി ഇടപെടുന്നതും, ചര്‍ച്ച കൈയ്യാങ്കളിയില്‍ കലാശിക്കുന്നതും! വീടിന്‍റെ ഒരു മൂലയില്‍ നിന്ന് വീക്ഷിക്കുകയായിരുന്ന അരവിന്ദന്‍ അമ്മയുടെ പ്രകടനം കണ്ട് ഉരുകിയില്ലാതായി. “പാവം അച്ഛന്‍, എങ്ങനെ ഈ പൂതനയെ സഹിക്കുന്നു.” സമീപഭാവിയില്‍ താന്‍ കല്യാണം കഴിക്കാനിരിക്കുന്ന പെണ്ണിന്‍റെ ദ്രംഷ്ടകള്‍ ഭാവനയില്‍ കണ്ട് അരവിന്ദന്‍ ഞെട്ടി. പരിസരബോധം വീണുകിട്ടിയപ്പോള്‍, രംഗം ശാന്തമാക്കാന്‍ അമ്മയുടെ കാലുപിടിക്കുന്ന പ്രസിഡന്‍റിനെയാണ് അരവിന്ദന്‍ കാണുന്നത്. ഇവിടെ നടക്കുന്ന വഴക്ക് മൂലം അയലത്തെ കുട്ടികള്‍ക്ക് പരീക്ഷയ്ക്ക് പഠിക്കാന്‍ പറ്റുന്നില്ലെന്ന് ബഹളത്തിനിടയില്‍ നാട്ടുകാരിലൊരുവന്‍ ആക്രോശിച്ചതോടെയാണ് അരവിന്ദന്‍റെ ഒളിച്ചോട്ടചിന്തകള്‍ പിന്നെയും പുനര്‍ജനിക്കുന്നത്. ഇതാണ് തക്ക സമയം! പരീക്ഷ തുടങ്ങാന്‍ രണ്ട് ദിവസം കൂടിയേയുള്ളൂ. രണ്ടും കല്‍പ്പിച്ച് അരവിന്‍റെ മുറിയിലേക്കോടി.

മുറി ഭദ്രമായി അടച്ച് അരവിന്ദന്‍ കുറച്ച് നേരം ആലോചിച്ചിരുന്നു, കുറ്റകൃത്യം ആസൂത്രണം ചെയ്യുമ്പോള്‍ അതിന്‍റേതായി ചില രീതികള്‍ ഉണ്ടെല്ലോ! കത്ത് എഴുതിവച്ച് നാടുവിടുന്നതാണ് പരമ്പരാഗതമായ കീഴ്വഴക്കം. ഏതായാലും അത് തെറ്റിക്കണ്ട! എങ്ങോട്ട് പോകണം, എന്തൊക്കെ കൊണ്ടുപോകണം തുടങ്ങിയ കാര്യങ്ങള്‍ എത്രയും പെട്ടെന്ന് തീരുമാനിക്കണം. വണ്ടിക്കൂലിക്കുള്ള വക കണ്ടെത്തെണം. നൂറുകൂട്ടം കാര്യങ്ങള്‍! അരവിന്ദന്‍ സജീവനായി. നോട്ടുബുക്കിന്‍റെ മധ്യത്തില്‍ നിന്ന് രണ്ട് താളുകള്‍ വലിച്ച് കീറി അരവിന്ദന്‍ തന്‍റെ ആദ്യ ‘ഒളിച്ചോട്ട

ക്കുറിപ്പ്’ എഴുതാന്‍ തുടങ്ങി, ചില കാര്യങ്ങളുടെ തുടക്കവും ഒടുക്കവുമെന്ന നിലയില്‍.

പ്രിയപ്പെട്ട അച്ഛന്‍ അറിയുന്നതിന്,

ഞാന്‍ പോവുകയാണ്, സമാധാനം കിട്ടുന്ന ഏതെങ്കിലുമൊരു ലോകത്തേക്ക്! വഴക്കും വക്കാണവും പതിവായ ഈ വീട്ടില്‍ എനിക്കെന്ത് സ്ഥാനം? എന്നെ അന്വേഷിക്കരുത്. ഇനിയൊരു തിരിച്ചുവരവ് ഉണ്ടാവില്ല, ഒരിക്കലും.

എന്ന് സ്വന്തം മകന്‍,

അരവിന്ദന്‍

കത്ത് മടക്കി മേശപ്പുറത്ത് വച്ചശേഷം, അരവിന്ദന്‍ കുളിക്കാന്‍ പോയി. മണി ആറ് കഴിഞ്ഞു. പൂജയും അത്താഴവും കഴിഞ്ഞ് അരവിന്ദന്‍ നേരത്തെ കിടന്നു. (കിടന്നതായി ഭാവിച്ചു.) വല്ലാത്ത പിരിമുറുക്കം! പരിചയമില്ലാത്തതുകൊണ്ടാണ്. ഒളിച്ചോട്ടം നാളത്തേക്ക് മാറ്റിയാലോ? വേണ്ട, കഷ്ടകാലത്തിന് അച്ഛനും ഇളയച്ചനും രമ്യതയിലായാല്‍ എല്ലാം തീര്‍ന്നു. പന്ത്രണ്ട് മണിക്ക് വീട്ടില്‍ നിന്നിറങ്ങിയാല്‍ ആരും കാണാതെ രക്ഷപ്പെടാം, പക്ഷേ ഏറെ നടക്കേണ്ടിവരും, കാരണം ബസ് കിട്ടാന്‍ വകുപ്പില്ലല്ലോ! രണ്ട് മൈലുകള്‍ക്കപ്പുറത്തുള്ള പഞ്ചായത്ത് ബസ് സ്റ്റാന്‍ഡില്‍ നിന്ന് അതിരാവിലെ നാല് മണിക്കാണ് ആദ്യ ബസ്. അല്ലെങ്കില്‍ വേണ്ട, അത് ശരിയാവില്ല. അച്ഛനെ പരിചയമുള്ളവര്‍ ആരെങ്കിലും പഞ്ചായത്ത് ബസ് സ്റ്റാന്‍ഡില്‍ ജോലി ചെയ്യുന്നുണ്ടാവും. അവര്‍ തന്നെ തിരിച്ചറിഞ്ഞാന്‍ എല്ലാം കുഴയും. പതിനഞ്ച് മൈലുകള്‍ക്കപ്പുറത്തുള്ള താലൂക്ക് ബസ്റ്റാന്‍ഡാണ് ഇതിലും സുരക്ഷിതം. അവിടെ നിന്നാവുമ്പോള്‍, ദീര്‍ഘദൂര സര്‍വീസുകളും കിട്ടുമല്ലോ! പക്ഷേ, അവിടെ എത്തിപ്പെടാന്‍ കുറഞ്ഞത് മൂന്ന്-നാല് മണിക്കൂറെങ്കിലും നടക്കേണ്ടിവരും… ഓ! അത് സാരമില്ല.

എങ്ങനെയെങ്കിലും ബസ് സ്റ്റാന്‍ഡ് വരെ എത്തിപ്പെട്ടാല്‍ മതിയായിരുന്നു. കുറച്ച് കാശ് കൂടി കൈക്കലാക്കണം. മേശയിലുള്ളതെല്ലാം തപ്പിയെടുത്തപ്പോള്‍ ആകെപ്പാടെ കിട്ടിയത് വെറും പതിനഞ്ച് രൂപയാണ്. ഇതുവച്ച് എന്തുചെയ്യാനാവും? പന്ത്രണ്ട് മണിക്ക് ഇറങ്ങുന്നതിന് മുമ്പ് അച്ഛന്‍റെ പോക്കറ്റില്‍ കയ്യിട്ട് നോക്കാം. തടഞ്ഞാല്‍ ഒരു ഇരുനൂറ് രൂപ! ബസിലിരുന്ന് ബോറടിച്ചാല്‍ വായിക്കാന്‍ പഴയ ബാലരമയും പൂമ്പാറ്റയും എടുത്ത് വച്ചിട്ടുണ്ട്, കേരളത്തിന്‍റെ പഴയൊരു മാപ്പും സംഘടിപ്പിച്ചു. ഒരു കുപ്പിയില്‍ വെള്ളം, തോര്‍ത്ത്, കൈലി മുണ്ട്, ചീപ്പ്, കണ്ണാടി…! ഇത്രയും മതി. തന്തയുടെ സമ്പാദ്യമെല്ലാമെടുത്ത് മകന്‍ മുങ്ങിയെന്ന പേരുദോഷം വേണ്ടല്ലോ!

പന്ത്രണ്ട് മണി വരെ കാത്തിരിക്കാനുള്ള സഹിഷ്ണുത ഇല്ലാതിരുന്നതിനാല്‍ അരവിന്ദന്‍ പതിനൊന്ന് മണിക്കേ വീടുവിട്ടിറങ്ങി. അടുക്കള വാതിലിലൂടെ പുറത്തുകടക്കും മുമ്പ് അച്ഛന്‍റെ പേഴ്സ് തപ്പാന്‍ നോക്കിയെങ്കിലും, പതിവുസ്ഥാനത്ത് അതുണ്ടായിരുന്നില്ല. അടുക്കളയില്‍ അമ്മ സൂക്ഷിച്ചിരുന്ന ചില്ലറകള്‍ മാത്രമായിരുന്നു ആകെ കിട്ടിയ സമ്പാദ്യം. പിന്‍‌വശത്തെ മതില്‍ ചാടിയപ്പോള്‍ ലാന്‍ഡ് ചെയ്തത് കൂര്‍ത്ത ഒരു കല്ലില്‍. ഗുരുവായൂരപ്പാ… ഈ നേരത്താണോ നിന്‍റെ ഒരു ക്ണാഞ്ചിയ പരീക്ഷണം! വേദന കടിച്ചമര്‍ത്തി അരവിന്ദന്‍ ഇടവഴിയിലൂടെ അതിവേഗം നടന്നു. കുറ്റാക്കൂരിരുട്ട്…! രാത്രി പതിനൊന്ന് മണിക്ക് മൂത്രമൊഴിക്കാന്‍ പോലും പുറത്തിറങ്ങാത്ത തനിക്ക് ശ്മശാന സമാനമായ വഴിത്താരകള്‍ പിന്നിടാനുള്ള ധൈര്യം എവിടെനിന്ന് വന്നുവെന്നാലോചിച്ച് അരവിന്ദന്‍ അത്ഭുതപ്പെട്ടു. രാത്രിയിലെ ആ സ്വതന്ത്ര യാത്ര നന്നായി ആസ്വദിച്ച അരവിന്ദന്‍ അല്‍പ്പസമയത്തിനുള്ളില്‍ ഹൈവേയില്‍ എത്തിപ്പെട്ടു.

ഇനി നടക്കാനുള്ളത് പതിനഞ്ച് മൈലുകള്‍! അരവിന്ദന്‍ ഒരു നിമിഷം നിന്നു. തനിക്കതിന് സാധിക്കുമോ? സ്കൂളിലേക്കുള്ള രണ്ട് കിലോമീറ്റര്‍ നടക്കുമ്പോഴേക്കും വിയര്‍ത്ത് കുളിച്ച് അവശനാകുന്നയാളാണ് അരവിന്ദന്‍. ദൌത്യം ഉപേക്ഷിച്ച് തിരിച്ചുപോയാലോ? അരവിന്ദന്‍റെ ഉള്ളിലിരുന്ന് ആരോ ചോദിച്ചു. വച്ച കാല്‍ പിന്നോട്ടെടുക്കാനോ? അസംഭവ്യം! ഉള്ളില്‍ നിന്ന് മറ്റൊരാള്‍ ആക്രോശിച്ചു. രണ്ടും കല്‍പ്പിച്ച് അരവിന്ദനും വച്ചുപിടിച്ചു.

ഭയപ്പെടുത്തുന്ന വേഗതയില്‍ വാഹനങ്ങള്‍ ഹൈവേയിലൂടെ ചീറിപ്പായുന്നു. ഇടക്കിടെ കടന്നുപോവുന്ന തടി ലോറികളും വൈക്കോള്‍ ലോറികളും മാത്രമാണ് ഒരാശ്വാസം. സാവാധാനം നീങ്ങുന്ന ഏതെങ്കിലുമൊരു തടി ലോറിയില്‍ ചാടിക്കയറി യാത്ര സുഗമമാക്കിയാലോ? അരവിന്ദന്‍ ആലോചിക്കാതിരുന്നില്ല. വേണ്ട, നടക്കുന്നതാണ് ഒരു സുഖം! അരവിന്ദന്‍റെ കാ‍ലുകള്‍ വേഗത്തില്‍ സഞ്ചരിച്ചുകൊണ്ടിരുന്നു. ഹൈവേ പട്രോളിന് പൊലീസാരെങ്കിലും വന്നാല്‍ എല്ലാം കഴിഞ്ഞത് തന്നെ, അരവിന്ദന്‍ ഭയക്കാതിരുന്നില്ല. അവരാരെങ്കിലും എന്തെങ്കിലും ചോദിച്ചാല്‍ കമ്പൈന്‍ ക്ലാസ് കഴിഞ്ഞ് മടങ്ങുകയാണെന്ന് പറയാം. എനിക്കൊരു പുതിയ പേര് കണ്ട് പിടിക്കണം, വല്ല ജോസഫെന്നോ പത്രോസെന്നോ മറ്റോ! സ്വന്തം പേര് പുറത്ത് പറയുന്നത് റിസ്ക്കാണ്. ഹൈവേയിലെ ചവറുകൂനകളുടെ മേല്‍‌നോട്ടം വഹിക്കുന്ന ചില തെരിവ് പട്ടികള്‍ അരവിന്ദനെ നോക്കി കുരച്ചു. ഇവന്മാരാണ് പ്രധാന പ്രശ്നക്കാര്‍! ആരെക്കണ്ടാലും കുരയ്ക്കും. ഉപദ്രവിക്കാതിരുന്നാല്‍ മതിയായിരുന്നു. ‘വീട് വിട്ടോടിയവനെ നായ കടിച്ചു’

എന്ന പുതിയൊരു പഴമൊഴി താനായിട്ടെന്തിനാ ഉണ്ടാക്കുന്നേ!

എതിരേ വന്ന ഒരു കാറിന്‍റെ വെളിച്ചത്തില്‍ അരവിന്ദന്‍ വാച്ചിലേക്ക് നോക്കി. മണി 1:30. ഹോ, സമയം പോയതേ അറിഞ്ഞില്ല. ഇനിയുള്ള എട്ടൊന്‍പത് കിലോ മീറ്ററുകള്‍ കൂടി താണ്ടിയാല്‍ ബസ് സ്റ്റാന്‍ഡിലെത്താം. സഞ്ചിയിലിരുന്ന വെള്ളമെടുത്ത് അരവിന്ദന്‍ അല്‍പ്പം കുടിച്ചു, വിയര്‍ത്തുകുളിച്ച മുഖം തൂവാല കൊണ്ട് തുടച്ചു. “അനിയന്‍ എങ്ങോട്ടാ…?” കടന്നുപോയ കാറില്‍ നിന്ന് ഒരാള്‍ വിളിച്ച് ചോദിച്ചു. ചോദിക്കാന്‍ എല്ലാവര്‍ക്കും പറ്റും, ഒരു ലിഫ്റ്റ് തരണമെന്ന് ആ പഹയന് തോന്നിയില്ലല്ലോ! അടുത്ത് വരുന്ന കാറിന് കൈ കാണിച്ചാലോ? ഒത്താല്‍ കൊച്ചി വരെ സൌജന്യ കാര്‍ യാത്ര. അരവിന്ദന്‍ അടുത്ത കാറിന് കൈ കാണിക്കാന്‍ തയാറെടുത്തു. എതിരേ വരുന്നത് കാറാണോ, വാനാണോ, അതോ ലോറിയാണോ എന്ന് തിരിച്ചറിയുക പ്രയാസമുള്ള കാര്യം തന്നെ. വണ്ടികളുടെ ഹെഡ്‌ലൈറ്റ് കാരണം കണ്ണുതുറക്കാനായിട്ട് വേണ്ടേ. വണ്ടിയേതാണെന്ന് തിരിച്ചറിയുമ്പോഴേക്കും സംഭവം കടന്നുപോയിരിക്കും. ഇക്കളി നമുക്ക് ശരിയാവില്ല! അരവിന്ദന്‍ വീണ്ടും നടപ്പ് തുടര്‍ന്നു.

കുപ്പിയിലെ വെള്ളമെല്ലാം കാലിയായപ്പോള്‍, അരവിന്ദന്‍ ഒരു വിധം ബസ് സ്റ്റാന്‍സില്‍ എത്തിപ്പെട്ടു. മണി മൂന്ന്. ഈശ്വരാ…. ആരെങ്കിലും എന്നൊയൊന്ന് പിടിക്കണേ! അരവിന്ദന്‍ ബസ് സ്റ്റാന്‍ഡിലെ വലിയ തൂണില്‍ ചാരിയിരുന്ന് കാല്‍ തിരുമി. താനൊരു വലിയൊരു സാഹസമാണ് കാട്ടിയത്. രാത്രി ഇറങ്ങിത്തിരിച്ചതാണ് ഏറ്റവും വലിയ തെറ്റ്, പിന്നെ ആവശ്യത്തിന് കാശെടുക്കാത്തത്! കാശിന്‍റെ കാര്യം ഓര്‍ത്തപ്പോഴാണ് അടുക്കളയില്‍ നിന്ന് പൊക്കിയ ചില്ലറയുടെ കാര്യം അരവിന്ദന് ഓര്‍മ്മ വന്നത്. പത്തമ്പത് രൂപ കാണുമോ? തൊട്ടടുത്തുള്ള ഹീലിയം വിളക്കിന്‍റെ സഹായത്തോടെ അരവിന്ദന്‍ ചില്ലറകള്‍ എണ്ണാന്‍ തുടങ്ങി. പത്ത്, ഇരുപത്, അറുപത്….. എണ്ണിക്കഴിഞ്ഞപ്പോള്‍ എല്ലാം കൂടി ചേര്‍ത്ത് കൈയ്യിലുള്ളത് വെറും ഇരുപത്തിയഞ്ച് രൂപ. അടുത്തുള്ള സിറ്റിയിലെത്താന്‍ ഇത് ധാരാളം. പിന്നങ്ങൊട്ട് യാത്ര തുടരണമെങ്കില്‍ കള്ളവണ്ടി തന്നെ കയറണം. അരവിന്ദന്‍ വിഷമിച്ചു. എവിടെ നിന്നെങ്കിലും മോഷ്ടിച്ചാലോ? തൊട്ടടുത്ത് അടഞ്ഞുകിടക്കുന്ന കടകളെല്ലാം അരവിന്ദന്‍ പരതി. കടകുത്തിപ്പൊളിക്കാന്‍ കൈയില്‍ ഏറ്റവും കുറഞ്ഞത് ഒരു കമ്പിപ്പാരയെങ്കിലും വേണം. തന്‍റെ കൈയ്യില്‍ കമ്പിപ്പാര പോയിട്ട് ഒരു കട്ടപ്പാര പോലുമില്ല. പൊലീസ് പിടിച്ചാല്‍ കള്ളനെന്ന പേരും, പിന്നെ തല്ലും. സിറ്റിയില്‍ ചെന്നെത്തിയാല്‍ ഏതെങ്കിലും വഴി തുറക്കാതിരിക്കില്ല, അരവിന്ദന്‍ പ്രതീക്ഷ കൈവിടാതെ ഇരുന്നു.

“മോനെങ്ങോട്ടാ?” പിന്നില്‍ നിന്നുള്ള വിളി കേട്ടാണ് അരവിന്ദന്‍ ഞെട്ടിയുണര്‍ന്നത്. കണ്ണ് തിരുമി നോക്കുമ്പോള്‍ നേരം വെളുത്തിരിക്കുന്നു, ബസ് സ്റ്റാന്‍ഡില്‍ നിറയെ ആളുകള്‍…! ഈശ്വരാ, ഞാനെവിടെയാണ്? “മോനെന്നെ മനസ്സിലായില്ലേ?” അടുത്തുനിന്നുണ്ടായ സ്വരത്തില്‍ സ്വബോധം വീണുകിട്ടിയ അരവിന്ദന്‍ സൂക്ഷിച്ച് നോക്കി. വീടിന്‍റെ അടുക്കള നന്നാക്കാന്‍ എത്തിയ മേസ്തിരി! ചതിച്ചോ ഗുരുവായൂരാപ്പാ…! “മോന്‍ വാ…. നമുക്കൊരു ചായ കുടിക്കാം!”

ഏകദേശം ഒരു ഒന്‍പത് മണിയായപ്പോഴാണ് അരവിന്ദന്‍ പിന്നെ വീട്ടിലെത്തുന്നത്. മകന്‍ നാടുവിട്ട കാര്യം അമ്മ സഹിതം ആരും അറിഞ്ഞിരുന്നില്ല. രാവിലെ വീട്ടിന്‍റെ മുന്നില്‍ വന്നുനില്‍ക്കുന്ന മേസ്തിരിയെ കണ്ട് അച്ഛന്‍ തെല്ല് അതിശയിച്ചു. എന്താ മേസ്തിരി രാവിലെ തന്നെ? – അച്ഛന്‍ ചോദിച്ചു. “പിന്നെ…. അത്…. മോനൊരു അബദ്ധം പറ്റി. അവനെ ഉപദ്രവിക്കരുത്, കുട്ടിയല്ലേ! മോനേ, നീയിങ്ങ് വാ…!” മുന്‍‌കൂട്ടി നിശ്ചയിച്ച പ്രകാരമുള്ള മേസ്തിരിയുടെ വിളി കേട്ട്, വീട്ടിന് പുറത്തുള്ള മതിലില്‍ മറഞ്ഞുനിന്നിരുന്ന അരവിന്ദന്‍ വ്യസനത്തോടും വ്യാകുലതയോടും രംഗപ്രവേശനം ചെയ്തു. ഉറക്കമിളച്ച അവന്‍റെ കണ്ണുകള്‍ കരഞ്ഞ് കലങ്ങിയിരുന്നു. അച്ഛന്‍റെ മുഖത്തേക്ക് നോക്കാനുള്ള ത്രാണിയില്ലാതെ അവന്‍ തലകുനിച്ച് നിന്നു. വിയര്‍ത്ത് വിവശനായി മുന്നില്‍ നില്‍ക്കുന്ന അരവിന്ദനെ കണ്ടിട്ടും, അച്ഛന് അപ്പോഴും ഒന്നും പിടികിട്ടിയിരുന്നില്ല.

Related Posts:

വേനല്‍ മേഘങ്ങള്‍

വെള്ളിമോതിരം

എബിയുടെ പള്ളിയുറക്കം

ശരത്തിന്‍റെ കുഞ്ഞമ്മ

എന്‍റെ ബാല്യകാലസഖി

ധ്യാനത്തിന്‍റെ ദോഷവശങ്ങള്‍
ധ്യാനത്തിന് ദോഷവശങ്ങളോ…? ഈ ലേഖനം വായിക്കാനെത്തുന്ന 95 ശതമാനം പേരും മൂക്കത്ത് വിരല്‍ വയ്ക്കുമെന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല. എഴുപതുകളുടെ തുടക്കം മുതല്‍ പാശ്ചാത്യ-പൌരസ്ത്യ നാടുകളില്‍ ഒരുപോലെ ജനകീയമായിക്കൊണ്ടിരിക്കുന്ന ധ്യാനത്തിലും യോഗാഭ്യാസങ്ങളിലും, ദൌര്‍ഭാഗ്യകരമെന്ന് പറയട്ടെ, അന്ധമായി വിശ്വസിക്കുന്നവരാണ് നമ്മില്‍ ഭൂരിപക്ഷവും. ‘മാനസിക പിരിമുറുക്കം കുറയ്ക്കുക, ഏകാഗ്രത വര്‍ദ്ധിപ്പിക്കുക തുടങ്ങിയ നല്ല ഗുണങ്ങളെ മാത്രം പ്രധാനം ചെയ്യുന്ന, തികച്ചും സുരക്ഷിതമായ, പാര്‍ശ്വഫലം ഒട്ടുമില്ലാത്ത അഭ്യാസമാണ് ധ്യാനം’ എന്ന തെറ്റിദ്ധാരണയാണ് നമുക്കെല്ലാവര്‍ക്കും ഉള്ളത്. ധ്യാനം മൂലം ചില ആത്മീയ നേട്ടങ്ങള്‍ കൈവരിക്കാനാവുമെന്നത് വാസ്തവമാണെങ്കിലും, അതുമൂലം ദോഷകരമായ ചില ഫലങ്ങള്‍ കൂടി ഉണ്ടാവുമെന്ന യാഥാര്‍ത്ഥ്യവും നാം തിരിച്ചറിയേണ്ടതുണ്ട്. ‘അധികമായാല്‍ ധ്യാനവും വിഷം’ എന്ന സത്യമാണ് മിക്ക പഠനങ്ങളും തെളിയിക്കുന്നത്.

പാര്‍ശ്വഫലങ്ങള്‍

ഒരാളുടെ വ്യക്തിത്വം നഷ്ടമാവുന്ന അവസ്ഥ (Depersonalization), പാരിസ്ഥിതിക ചുറ്റുപാടുകളെ കുറിച്ചുള്ള അവബോധത്തില്‍ മാറ്റം സംഭവിക്കുക (Derealization), സാമൂഹിക ബന്ധം ശിഥിലമാവുക (Dissociation) തുടങ്ങിയവയാണ് ധ്യാനിക്കുന്ന വ്യക്തികളില്‍ സര്‍വ സാധാരണമായി കണ്ടുവരാറുള്ള ചില മാനസിക പ്രശ്നങ്ങള്‍. വയസായിപ്പോയതു പോലൊരു തോന്നല്‍, നിരാശ, ഉന്‍‌മേഷമില്ലായ്മ, നിരന്തര ക്ഷീണം, ആര്‍ക്കും പെട്ടെന്ന് വഴങ്ങുന്ന സ്വഭാവം, ഏകാന്തത, ആത്മാര്‍ത്ഥതയില്ലായ്മ, മൌലികവാദം, അഹംഭാവം, പ്രതിരോധ പ്രവണത, അസ്ഥിരത തുടങ്ങിയ പ്രശ്നങ്ങളും അനുബന്ധിയായി പ്രത്യക്ഷപ്പെടാറുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. ഗുരുതരവും സങ്കീര്‍ണ്ണവുമായ മാനസികാവസ്ഥയിലേക്ക് ഇവ നമ്മേ വലിച്ചിഴക്കില്ലെന്ന് തുടക്കത്തില്‍ തോന്നുമെങ്കിലും, കാലക്രമേണ മുഴുഭ്രാന്തിലേക്ക് ഒരാളെ കൊണ്ടെത്തിക്കാന്‍ കെല്‍പ്പുള്ള ഒന്നാണ് ധ്യാനം. ധ്യാനം മൂലം 25 ശതമാനം വരെ ആളുകള്‍ക്ക് നാഢിസ്തംബനം സംഭവിച്ചിട്ടുണ്ടെന്നാണ് കണക്ക്.

പാര്‍ശ്വഫലങ്ങളുടെ കാരണങ്ങള്‍

ധ്യാനം മൂലം ഉണ്ടാകാനിടയുള്ള മാനസിക പ്രശ്നങ്ങളുടെ കാരണങ്ങള്‍ പലതാണ്. അനുഭവസമ്പന്നനായ ഒരു ഗുരുവിന്‍റേയോ, അദ്ധ്യാപകന്‍റെയോ മേല്‍നോട്ടമില്ലാതെ തന്നിഷ്ടപ്രകാരം ധ്യാനമുറകള്‍ പരിശീലിക്കുന്നതാണ് ഇതില്‍ ഏറ്റവും പ്രധാനവും അപകടകരവുമെന്ന് എടുത്തുപറയേണ്ടതുണ്ട്. ഒരു ഗുരുവിന്‍റെ പരിപൂര്‍ണ്ണ നിയന്ത്രണത്തിലും നിര്‍ദ്ദേശത്തിലും പരിശീലിക്കേണ്ട ഒന്നാണ് ധ്യാനം. ഒരു കുഞ്ഞിന്‍റെ പ്രായത്തിനും ആരോഗ്യത്തിനും അനുസൃതം മാതാപിതാക്കള്‍ ഭക്ഷണം നല്‍കുന്നതുപോലെയാണിത്. ധ്യാനത്തിന്‍റെ വിവിധ ഘട്ടങ്ങളില്‍ സ്വതന്ത്രമാകുന്ന ആത്മീയ ശക്തിയെ ഉള്‍ക്കൊള്ളാനുള്ള പ്രാപ്തിയും മനോബലവും, ഒരു ഗുരുവിന്‍റെ സഹായത്തോടെ ഘട്ടം ഘട്ടമായി നേടിയ ശേഷം മാത്രമേ ഒരാള്‍ ധ്യാനത്തിന്‍റെ അത്യുംഗശ്രേണികള്‍ തേടി പോകാന്‍ പാടുള്ളൂ.

വര്‍ഷങ്ങളായുള്ള പരിശീലനക്രമത്തിലൂടെ നേടിയെടുക്കേണ്ട ആത്മബലം ഇല്ലാത്ത ഒരാള്‍ കൌതുകത്തിന്‍റെ പേരിലോ പെട്ടെന്ന് ഫലമുണ്ടാവണമെന്നതിന്‍റെയോ പേരിലോ അശാസ്ത്രീയമായി ധ്യാനം ചെയ്താല്‍, യാദൃശ്ചികമായി സംഭവിക്കാനിടയുള്ള കുണ്ഡലിനി‍ പ്രയാണത്തിനിടയില്‍ മലവെള്ളപ്പാച്ചില്‍ പോലെ ശക്തി പ്രവഹിക്കുമ്പോള്‍ അത് താങ്ങാനുള്ള കെല്‍പ്പില്ലാതെ ആ വ്യക്തി വായു ഉള്‍ക്കൊള്ളാനാകാതെ പൊട്ടിത്തെറിക്കുന്ന ബലൂണ്‍ പോലെ മാനസികമായി ഛിന്നഭിന്നമാവുന്നു. (സന്ദര്‍ഭത്തിനൊത്ത് പിടിച്ചുനില്‍ക്കാനാവാതെ മാനസികനില തകര്‍ന്ന് മുഴുഭ്രാന്തനായി മാറുന്നു എന്ന് ചുരുക്കം.) ഇവിടെയാണ് ഗുരുവിന്‍റെ സ്ഥാനം പ്രസക്തമാവുക. അദ്ദേഹത്തിന്‍റെ പരിപൂര്‍ണ്ണ നിയന്ത്രണത്തിലും നിര്‍ദ്ദേശമനുസരിച്ചുമാവണം നാം ധ്യാനം നടത്തേണ്ടത്. പ്രതിദിനം അരമണിക്കൂര്‍ മാത്രം ധ്യാനിക്കാനാണ് ഗുരു കല്‍പ്പിക്കുന്നതെങ്കില്‍, അത്രയും നേരം മാത്രമേ ധ്യാനിക്കാവൂ. ധ്യാനസമയം നീട്ടിക്കൊണ്ടുപോയാല്‍ ഗുണത്തേക്കാളേറെ ദോഷഫലങ്ങളാവും ചിലപ്പോള്‍ സംഭവിക്കുക.

(ഗുരു നല്‍കിയ നിര്‍ദ്ദേശം ലംഘിച്ച് മണിക്കൂറുകളോളം ധ്യാനനിമഗ്നനായ ഒരാള്‍ മാനോരോഗിയായിത്തീര്‍ന്ന ഒരു സംഭവം എന്‍റെ ആത്മീയ ഗുരു ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് പങ്കുവച്ചത് ഞാന്‍ ഓര്‍ക്കുന്നു. ഏറെ നാളെത്തെ ചികിത്സയ്ക്കും പ്രാര്‍ത്ഥനയ്ക്കും ഒടുവിലാണ് അയാള്‍ സാധാരണ നിലയിലെത്തിയതത്രേ! ഇത്തരം സംഭവങ്ങള്‍ പലയിടങ്ങളിലും നടക്കുന്നതായി കേട്ടുകേള്‍വിയുള്ളതിനാല്‍ അവയെപ്പറ്റി കൂടുതലൊന്നും ഞാന്‍ കുറിക്കുന്നില്ല.)

ചില ആചാര്യന്‍‌മാര്‍ നല്‍കുന്ന സൂചനയനുസരിച്ച്, ധ്യാന സംബന്ധിയായി സംഭവിച്ചേക്കാവുന്ന മാനസിക പ്രശ്നങ്ങള്‍ സ്വാഭാവികവും, താല്‍ക്കാലികവുമാണ്. അതായത്, ധ്യാനം പരിശീലിക്കുമ്പോള്‍ ചില മാനസിക പിരിമുറുക്കങ്ങള്‍ സ്വാഭാവികമായി തന്നെ ഉണ്ടായേക്കാം. ഉദാഹരണമായി, ധ്യാനിച്ച് തുടങ്ങുന്ന നാളുകളില്‍ കഠിനമായ തലവേദനയും, ക്ഷീണവും സ്വാഭാവികമാണ്. എന്നാല്‍ കുറെ നാളത്തെ തുടര്‍ച്ചയായ പരിശീലനം കഴിയുമ്പോള്‍ ഈ ബുദ്ധിമുട്ടുകള്‍ മാറിക്കിട്ടുകയും, പുതിയ പ്രശ്നങ്ങള്‍ രൂപപ്പെടുകയും ചെയ്യുന്നു. ചുരുക്കിപ്പറഞ്ഞാല്‍, പരിശീലനത്തിന്‍റെ ഓരോ ഘട്ടത്തിലും സ്വാഭാവികമായി പൊന്തിവരാറുള്ള ദോഷവശങ്ങള്‍ പടിപടിയായി തരണം ചെയ്താല്‍ മാത്രമേ, ധ്യാനത്തിന്‍റെ അപരിമേയമായ ഘട്ടത്തില്‍ പിടിച്ചുനില്‍ക്കാനുള്ള ശക്തി നമുക്ക് പ്രാപ്തമാവൂ. അതിനെ അതിജീവിക്കാന്‍ കെല്‍പ്പില്ലാത്തവരാണ് മനോരോഗികളായി മാറുന്നത്.

ഇന്നൊരു ഫാഷനായി പരിണമിച്ച ധ്യാനത്തെയും യോഗാഭ്യാസത്തെയും ലഘുവായി കാണരുതെന്ന താക്കീതാണ് ഈ ലേഖനത്തിന്‍റെ രത്നച്ചുരുക്കമെന്ന് വായനക്കാര്‍ക്ക് ഇപ്പോള്‍ മനസിലായെന്ന് കരുതുന്നു. ഇന്ത്യന്‍ കാഴ്ചപ്പാടനുസരിച്ച്, ആത്മശുദ്ധീകരണത്തിനും ആത്മസാക്ഷാത്ക്കാരത്തിനുമുള്ള ഒരു ഉപാധിയാണ് ധ്യാനം. ധ്യാനം കൂടാതെയും ഒരാള്‍ക്ക് ആത്മസാക്ഷാത്ക്കാരം നേടാനാവുമെന്നത് മറ്റൊരു വശം. ഏതായാലും, ഏറെ സാവധാനം കൈവരിക്കേണ്ട ആത്മസാക്ഷാത്കാരം എന്ന അവസ്ഥയെ ചുരുങ്ങിയ സമയം കൊണ്ട് നേടിയെടുക്കാനുള്ള കുറുക്കുവഴിയായി ധ്യാനത്തെ ഈ ആധുനികയുഗത്തില്‍ പലരും തെറ്റിദ്ധരിച്ച് വച്ചിട്ടുണ്ട്. കൌതുകത്തിന്‍റെയോ, പെട്ടെന്ന് ഫലമുണ്ടാവണമെന്നതിന്‍റെയോ പേരില്‍ ധ്യാനത്തെ അശാസ്ത്രീയമായി സമീപിക്കുന്നവര്‍ സ്വയം അപകടം വിളിച്ചുവരുത്തുക മാത്രമല്ല, ഇന്ത്യന്‍ സാസ്ക്കാരികതയെ അപമാനിക്കുക കൂടിയാണ് ചെയ്യുന്നത്.

ധ്യാനത്തിലൂടെ തലച്ചോറില്‍ സംഭവിക്കാന്‍ ഇടയുള്ള മാറ്റങ്ങളെ കുറിച്ച് നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ടെന്നാണ് എന്‍റെ അറിവ്. അവയെ കുറിച്ച് വിശദമായി വിവരിക്കുക പ്രായോഗികമല്ലാത്തതിനാല്‍ തുടര്‍വായന മാന്യവായനക്കാരെ ഞാന്‍ ഭരമേല്‍പ്പിക്കുന്നു. Negative effects of meditation എന്ന് ഗൂഗിളില്‍ തിരഞ്ഞാല്‍ ആവശ്യമായ എല്ലാ രേഖകളും ലഭിക്കുന്നതാണ്. എങ്കിലും, പ്രയോജനം ചെയ്യുമെന്ന് എനിക്ക് തോന്നിയ ഒരു ലിങ്ക് ഇവിടെ നല്‍കുന്നു. വായിക്കുക, വിവേകികളാവുക….!

Related Posts:

ബ്ലോഗുകളെ പിന്തുടരാന്‍…

അധര വ്യായാമം ഇംഗ്ലീഷ് ഭാഷയ്ക്ക്

ഇംഗ്ലീഷ് പഠിക്കാനൊരു സൂത്രപ്പണി

നമുക്ക് സ്വപ്നങ്ങളെ വ്യാഖ്യാനിക്കാം

അബോധ മനസിലെ ഹിറ്റ്ലിസ്റ്റുകള്‍

ശരത്തിന്‍റെ കുഞ്ഞമ്മ
അച്ഛനും അമ്മയുമടങ്ങുന്ന സന്തുഷ്ടകുടുംബമാണ് ശരത്തിന്‍റേത്. മെഡിക്കല്‍ എന്‍ട്രന്‍സ്‌ പരീക്ഷ തുടങ്ങാന്‍ ഏതാനും ആഴ്ചകള്‍ മാത്രം ബാക്കിയുണ്ടായിരുന്നതിനാല്‍‍, രാപ്പകലെന്നില്ലാതെ പുസ്തകങ്ങളെ ശരണം പ്രാപിച്ചിരിക്കുകയാണ് ശരത്. കാശ്മീരിലെ ഒരു മിലിട്ടറി യൂണിറ്റിന്‍റെ മേധാവിയായിരുന്ന ശരത്തിന്‍റെ അച്ഛന്‍ കൃഷ്ണന്‍ നായര്‍ എല്ലാ ദിവസവും അവനെ ഫോണ്‍ ചെയ്യും. പഠനത്തില്‍ ഉഴപ്പുന്ന ആളല്ലാത്തതിനാല്‍ ശരത്തിനെ അദ്ദേഹം അധികമൊന്നും ഉപദേശിക്കുമായിരുന്നില്ല. പത്താം ക്ലാസില്‍ സ്കൂള്‍ ഫസ്റ്റ് വാങ്ങിയ കുട്ടിയായിരുന്നല്ലോ ശരത്! എങ്കിലും, നന്നായി പഠിക്കണമെന്നും നല്ലൊരു ഡോക്ടറാവണമെന്നും അദ്ദേഹം അവനെ എന്നും ഓര്‍മ്മിപ്പിക്കുമായിരുന്നു.

ആ പരീക്ഷാ ചൂടില്‍ മകനെ അധികമൊന്നും ശല്യപ്പെടുത്തരുതെന്നുള്ള കൃഷ്ണന്‍ നായരുടെ ഉത്തരവ് മാനിച്ച്, ശരത്തിന്‍റെ അമ്മ ഗിരിജ ശരത്തിന് സര്‍വ്വ സ്വാതന്ത്ര്യവും അനുവദിച്ചിരുന്നു. പാതിരാത്രി എത്രമണി വരെ വേണമെങ്കിലും പഠിക്കാം, അതിരാവിലെ എപ്പോള്‍ വേണമെങ്കിലും ഉണരാം. കമ്പൈന്‍ സ്റ്റഡിക്ക് ആരെയും വീട്ടില്‍ കൊണ്ടുവരാം, എവിടെ വേണമെങ്കിലും പോകാം. മകനെ കയറഴിച്ച് വിടേണ്ടി വന്നതിനെ കുറിച്ച് ഗിരിജ പലരോരും പരിഭവം പറഞ്ഞിരുന്നുവെങ്കിലും, എന്‍‌ട്രന്‍സ് പരീക്ഷ കഴിയുന്നതോടെ എല്ലാം പഴയതുപോലെയാകുമെന്ന് അവര്‍ സമാധാനിച്ചു. എങ്കിലും, ശരത്തിന്‍റെ എല്ലാ നീക്കങ്ങളും ഗിരിജ അവന്‍റെ സുഹൃത്തുക്കളുടെ സഹായത്തോടെ സശ്രദ്ധം നിരീക്ഷിക്കുന്നുണ്ടായിരുന്നു. പരീക്ഷയുടെ പേരില്‍ അവന് ലഭിക്കുന്ന സ്വാതന്ത്ര്യം ദോഷകരമായി ഭവിക്കരുതെന്ന് ഗിരിജയ്ക്ക് നിര്‍ബന്ധമുണ്ടായിരുന്നു.

കമ്പൈന്‍ ക്ലാസുകള്‍ക്ക് ശരത് സുഹൃത്തുക്കളുടെ വീട്ടില്‍ പോകാറുള്ളപ്പോള്‍, ഗിരിജ രാത്രിനേരങ്ങളില്‍ കൂട്ടിന് വിളിക്കാറുള്ളത് ശരത്തിന്‍റെ കുഞ്ഞമ്മയായ ശ്യാമളയെ ആയിരുന്നു. ഏകദേശം മുപ്പത്തിയഞ്ച് വയസ് തോന്നിക്കുന്ന ശ്യാമള രണ്ട് മക്കളെയും കൂട്ടിയാണ് ഗിരിജയുടെ വീട്ടില്‍ അന്തിയുറങ്ങാന്‍ വന്നിരുന്നത്. ഏതാണ്ട് പതിനൊന്ന് മണി വരെ കുടുംബവിശേഷങ്ങള്‍ സംസാരിച്ചിരുന്ന ശേഷം ശ്യാമള മക്കളോടൊപ്പം ഡൈനിംഗ് ഹാളില്‍ പായ വിരിച്ചുറങ്ങും. തന്നോടൊപ്പം മുറിയില്‍ കിടക്കാന്‍ ഗിരിജ എത്ര നിര്‍ബന്ധിച്ചിട്ടും ശ്യാമള അത് കേള്‍ക്കാതിരുന്നത് അവള്‍ക്ക് കൃഷ്ണേട്ടനോടും ഗിരിജയോടും ഉണ്ടായിരുന്ന വിധേയത്വം ഒന്നുകൊണ്ട് മാത്രമായിരുന്നു. കുടുംബം ഭാഗം വച്ചപ്പോള്‍ കിട്ടിയ സ്വത്ത് മുഴുവന്‍ പരിചയമില്ലാത്ത ബിസിനസ് ചെയ്ത് നശിപ്പിച്ചയാളാണ് ശ്യാമളയുടെ ഭര്‍ത്താവ്. കടത്തില്‍ മുങ്ങിയിരിക്കുമ്പോള്‍ ശ്യാമളയെ സഹായിക്കാന്‍ കൃഷ്ണന്‍ നായരെ പ്രേരിപ്പിച്ചത് ഗിരിജയായിരുന്നു. അതിന്‍റെ നന്ദി ശ്യാമളയ്ക്ക് എന്നുമുണ്ടായിരുന്നു. രണ്ട് കുടുംബങ്ങളില്‍ നിന്ന് കയറിവന്ന മരുമക്കളായിരുന്നിട്ടും, ഗിരിജയും ശ്യാമളയും സുഹൃത്തുക്കളെപ്പോലെയായിരുന്നു.

ശരത്തിനെ കുറിച്ചായിരുന്നു അവരുടെ അന്നത്തെ ചര്‍ച്ച. ശരത്തിനെ പോലെ പഠിക്കുന്ന ഒരു കുട്ടി ആ പഞ്ചായത്തില്‍തന്നെ ഇല്ലെന്നാണ് ശ്യാമളയുടെ അഭിപ്രായം. അതിനോട് ഗിരിജ പൂര്‍ണ്ണമായും യോജിച്ചുവെങ്കിലും, എന്‍‌ട്രന്‍സിലെ ജയപരാജയ സാധ്യതകളായിരുന്നു ഗിരിജയുടെ വ്യാകുലതകള്‍. മണിക്കൂറുകള്‍ നീണ്ട സംഭാണത്തിനൊടുവില്‍ ‘ഈശ്വരന്‍ നല്ലവര്‍ക്ക് നല്ലതേ വരുത്തൂ’ എന്ന വിധി പ്രസ്ഥാവിച്ച് ശ്യാമള നീണ്ട കോട്ടുവായിട്ടു. ഗിരിജയ്ക്കും ഉറക്കം വന്നുതുടങ്ങിരുന്നു. ശരത്തിനുള്ള അത്താഴം വിളമ്പി ഡൈനിംഗ് ഡേബിളില്‍ മൂടിവച്ച ശേഷം, മുന്‍‌വശത്തെ വാതില്‍ താക്കോല്‍ കൊണ്ട് താഴിട്ട് ഗിരിജ മുറിയിലേക്ക് പോയി. ഹാളിലെ ലൈറ്റണച്ച് ശ്യാമളയും കുട്ടികളോട് ചേര്‍ന്ന് ഉറങ്ങാന്‍ കിടന്നു.

ഒരു ദുഃസ്വപ്നം കണ്ടാണ് ഗിരിജ ഞെട്ടിയുണര്‍ന്നത്. വിയര്‍ത്തൊലിച്ച തന്‍റെ മുഖം ഗിരിജ സാരിയുടെ മുന്താണി കൊണ്ട് തുടച്ചു. പിന്നെ, തലയിണയ്ക്കടിയിലിരുന്ന ടോര്‍ച്ചെടുത്ത് ക്ലോക്കിലേക്ക് പ്രകാശമടിച്ചു. മണി 12:20. “ശരത് വന്നോ ആവോ?” കൈയ്യിലിരുന്ന ടോര്‍ച്ച് തിരികെവച്ച് ഗിരിജ കട്ടിലില്‍ നിന്നെഴുന്നേറ്റ് ലൈറ്റിട്ടു. കതക് തുറന്ന് പുറത്തുവരുമ്പോള്‍ ശരത് ഡൈനിംഗ് ടേബിളിലിരുന്ന് ഭക്ഷണം കഴിക്കുന്നു. “നീ എപ്പോ വന്നു” – ഗിരിജ തിരക്കി. “പത്ത് മിനിറ്റായി” – ശരത് പറഞ്ഞു. ശ്യാമളയെയും കുട്ടികളെയും ശല്യപ്പെടുത്താതെ ഗിരിജ ശരത്തിന്‍റെ അടുത്തുള്ള കസേരയില്‍ ചെന്നിരുന്നു. “നീയെന്തിനാ ഇത്ര വിയര്‍ത്തിരിക്കുന്നേ?” ഗിരിജയുടെ ചോദ്യം കേട്ടപ്പോള്‍ അടുത്തിരുന്ന ടൌവ്വലെടുത്ത് ശരത് മുഖം തുടച്ചു. “അമ്മ പോയിക്കിടന്നുറങ്ങിക്കോളൂ,” ശരത് പറഞ്ഞു. ഒരു ദീ‍ര്‍ഘനിശ്വാസമിട്ട ശേഷം ഗിരിജ മുറിയിലേക്ക് പോയി ലൈറ്റണച്ച് കിടന്നു. ശരത്തിന്‍റെ നോട്ടം വീണ്ടും താഴേക്ക് പോയി, അവിടെ അഴകൊത്ത സ്തനങ്ങള്‍ അലക്‍ഷ്യമായി മറച്ച് ശ്യാമള ചരിഞ്ഞുകിടപ്പുണ്ടായിരുന്നു!

ശരത് നാലാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ശരത്തിന്‍റെ കൊച്ചച്ചന്‍ ശ്യാമളയെ വിവാഹം കഴിക്കുന്നത്. എല്ലാവരോടും സരസമായി പെരുമാറാറുള്ള ശ്യാമളയ്ക്ക് ശരത്തിനെ ജീവനായിരുന്നു. ‘കൃഷ്ണേട്ടനെ പോലെ നിഷ്ക്കളങ്കന്‍’ എന്നാണ് ശരത്തിന് കുറിച്ച് ശ്യാമളയ്ക്കുണ്ടായിരുന്ന അഭിപ്രായം. വീട്ടിലിരുന്ന് മുഷിയുമ്പോള്‍ ശരത് നടക്കാനിറങ്ങാറുള്ള ഒരിടം കൂടിയാണ് ശ്യാമളയുടെ വീട്. കുട്ടികളെ കളിപ്പിച്ചും കുഞ്ഞമ്മയുമായി സംസാരിച്ചും മണിക്കൂറുകളോളം ശരത് അവിടെയിരിക്കും. അന്നൊന്നും താന്‍ ശ്രദ്ധിക്കാത്ത ഒരു സൌന്ദര്യം കുഞ്ഞമ്മയില്‍ ഒളിഞ്ഞുകിടക്കുന്നത് ശരത് അപ്പോള്‍ കണ്ടു. അലസമായി തൂങ്ങിയ അവരുടെ ഇളം ചോപ്പുള്ള ചുണ്ടുകളില്‍ തേനൂറി നില്‍ക്കുന്നതുപോലെ, ഫാനിന്‍റെ കാറ്റില്‍ പാറുന്ന തലമുടിയും ഗിരിശിഖരം പോലെ ഉയര്‍ന്നുനില്‍ക്കുന്ന അരക്കെട്ടും തന്നെ മാടി വിളിക്കുന്നതുപോലെ…! ശരത് വികാരം കടിച്ചിറക്കി. പിന്നെ, പരിസരബോധം വീണ്ടെടുത്ത് മുറിയിലേക്ക് പോയി.

ടേബിള്‍ ലാബ് തെളിച്ച് പഠിക്കാനിരിക്കുമ്പോഴും, ശരത്തിന്‍റെ ചിന്തകള്‍ താന്‍ ആദ്യമായി കണ്ടെത്തിയ ശ്യാമളയുടെ മാദക സൌന്ദര്യത്തിനുമുന്നില്‍ താണ്ഡവനൃത്തം ചവിട്ടുന്നുണ്ടായിരുന്നു. ചിന്തകളുടെ അതിപ്രസരം മൂലം അന്ധമായ കണ്ണുകള്‍ കണ്‍കുഴികളില്‍ അലക്‍ഷ്യമായി വട്ടം ചുറ്റി. അവന്‍ നിരന്തരം വിയര്‍പ്പുകുമിളകള്‍ തുടച്ചു. തന്‍റെ വികാര താണ്ഡവത്തിന് മുന്നില്‍ ശ്യാമള എങ്ങനെ പ്രതികരിക്കുമെന്ന സംശയവും, ഉറക്കെയൊന്ന് നിലവിളിച്ചാല്‍ സംഭവിക്കാനിരിക്കുന്ന മാനഹാനിയെ കുറിച്ചുള്ള ആശങ്കകളും ശരത്തിനെ ഭീതിയിലാഴ്ത്തി. ഒടുവില്‍, ഗത്യന്തരമില്ലാതെ ശരത് ലൈറ്റണച്ച് കമിഴ്ന്ന് കിടന്നു. എന്നിട്ടും, അവന്‍റെ മനസ് അസ്വസ്ഥമായിക്കൊണ്ടിരുന്നു.

പാതിരാത്രി വെള്ളം കുടിക്കുന്നത് ശരത്തിന്‍റെ ശീലമായിരുന്നില്ല. എങ്കിലും, ശരത് കട്ടിലില്‍ നിന്നെഴുന്നേറ്റ് ഡൈനിംഗ് ടേബിളിനെ ലക്‍ഷ്യമാക്കി നടന്നു. ഫ്രിഡ്ജ് തുറക്കുമ്പോള്‍ ഹാളില്‍ പരന്ന അരണ്ട വെളിച്ചത്തില്‍ ശ്യാമളയെ ശരത് വീണ്ടും കണ്‍കുളിര്‍കെ കണ്ടു. അവളുടെ മാറിടത്തില്‍ നിന്ന് സാരിത്തുമ്പ് പരിപൂര്‍ണ്ണമായി സ്വതന്ത്രമായിരുന്നു. തണുത്ത വെള്ളം ശരത് ശ്വാസം വിടാതെ വായിലേക്കൊഴിച്ചു. പിന്നെ, ജഗ്ഗ് അകത്തുവച്ച് ഫ്രിഡ്ജിന്‍റെ വാതിലടച്ചു. ഹാളില്‍ പരന്ന അന്ധകാരത്തിന്‍റെ മറവില്‍ ശരത് ശബ്ദമുണ്ടാക്കാതെ അവിടെത്തന്നെ നിന്നു. പ്രപഞ്ചത്തില്‍ അതിവേഗം സ്പന്ദിക്കുന്ന ഒരോയൊരു വസ്തു തന്‍റെ ഹൃദയം മാത്രമാണെന്ന് ശരത്തിന് അപ്പോള്‍ തോന്നി. പാന്‍സിന്‍റെ പോക്കറ്റിലായിരുന്ന ഇടത്തേ കൈ പുറത്തെടുത്ത്, ഇരുകൈകളും കൊണ്ട് ശരത്  മുഖം അമര്‍ത്തിത്തുടച്ചു. അപ്പോള്‍ കൈകളിലേറ്റ ശ്വാസവായുവിന് അഗ്നിപര്‍വ്വതത്തിന്‍റെ ചൂടുണ്ടായിരുന്നു.

മനസും ശരീരവും കാട്ടുകുതിരകളെ പോലെ സ്വൈര്യവിഹാരം നടത്തുന്ന നിമിഷങ്ങള്‍…! തന്‍റെ ബോധപൂര്‍വമായ സമ്മതമില്ലാതെ കാലുകള്‍ ശ്യാമളയ്ക്ക് നേരെ നിരങ്ങി നീങ്ങുന്നത് ശരത് സാവധാനം മനസിലാക്കി. ചുവരിനോട് ചേര്‍ന്നുകിടക്കുന്ന ശ്യാമളയുടെ തൊട്ടടുത്തെത്തിയപ്പോള്‍ അവന്‍ തറയില്‍ മുട്ടുകുത്തിയിരുന്നു. കാലിലെ സന്ധികള്‍ മടങ്ങുമ്പോള്‍ പൊട്ടാറുള്ള ഞൊട്ടകളുടെ എണ്ണം കൂടിയതുപോലെ! വായില്‍ അവശേഷിച്ച തുപ്പല്‍ ശകലങ്ങള്‍ ഉണങ്ങിയ തൊണ്ടയിലൂടെ വീണ്ടും താഴേയ്ക്കൊഴുകി. കാറും കോളും നിറഞ്ഞ അന്തരീക്ഷത്തില്‍ വൈകിയെത്തുന്ന പേമാരി പോലെ, ശരത്തിന്‍റെ കരങ്ങള്‍ ശ്യാമളയുടെ കാലുകളെ മെല്ലെ സ്പര്‍ശിച്ചു.

“ആരാത്?” അപ്രതീക്ഷിതമായുണ്ടായ ഇടറിയ ചോദ്യം കേട്ട് ഇടിവാളേറ്റ പോലെ ശരത് ഞെട്ടി. ഒറ്റ നിമിഷത്തില്‍ തകര്‍ന്നടിഞ്ഞ വികാരങ്ങള്‍ക്ക് മിന്നില്‍ ശരത് ഒരു കുറ്റവാളിയെ പോലെ പമ്മിയിരുന്നു. “ശരത്തേ…” ഉറക്കച്ചടവിലുള്ള ശ്യാമളയുടെ ചോദ്യഭാവത്തിലുള്ള സ്വരം കേട്ട് ശരത് ചാടിയെഴുന്നേറ്റു. “കുഞ്ഞമ്മേ… ഞാന്‍ വെള്ളം കുടിക്കാന്‍ വന്നതാ!!!!” ശരത് ഒരു വിധം പറഞ്ഞൊപ്പിച്ചു. ജീവന്‍ വീണുകിട്ടിയ പാടെ, ഫ്രിഡ്ജില്‍ നിന്ന് അതിവേഗം വാട്ടര്‍ബോട്ടിലെടുത്ത് ശരത് മുറിയിലേക്ക് പാഞ്ഞു. ലൈറ്റണച്ച ശേഷം സകല ദൈവങ്ങളെയും മനസില്‍ നിലവിളിച്ച്, നേരം വെളുക്കുന്നതുവരെ ശരത് ഉറങ്ങാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. ഉറക്കമുണരുമ്പോള്‍, ഇന്നലെ രാത്രി ലൈറ്റിടാതെ ശരത് വെള്ളം കുടിക്കാനെത്തിയ കാര്യം ഒരു തമാശയെന്നോണം ശ്യാമള ഗിരിജയുമായി പങ്കുവയ്ക്കുന്നുണ്ടായിരുന്നു.

Related Posts:

വേനല്‍ മേഘങ്ങള്‍

വെള്ളിമോതിരം

എബിയുടെ പള്ളിയുറക്കം

ഒരു ഒളിച്ചോട്ടത്തിന്‍റെ കഥ

എന്‍റെ ബാല്യകാലസഖി

എന്‍റെ ബാല്യകാലസഖി
ആദ്യാനുരാഗത്തെ കുറിച്ചുള്ള വ്യക്തമായ ഓര്‍മ്മകള്‍ എനിക്കില്ല! എങ്കിലും, ഊഹം ശരിയാണെങ്കില്‍ രണ്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് എന്‍റെ ഹൃദയപൂങ്കാവനത്തില്‍ അനുരാഗം ആദ്യമായി തളിരിട്ടത്. അവളുടെ പേര് ദിവ്യ എന്നായിരുന്നു. നീണ്ട മൂക്കും, ചുവന്നുതുടുത്ത ചുണ്ടുകളും, സൂര്യകാന്തിപോലെ വിടര്‍ന്ന കണ്ണുകളുമുള്ള ഒരു നാടന്‍ പെണ്‍കുട്ടി. മുട്ടോളം വരുന്ന പാവാടയുമുടുത്ത്, കൈയിലൊരു സഞ്ചിയും നെറ്റിയില്‍ വലിയൊരു പൊട്ടുമായി ക്ലാസില്‍ കയറിവരാറുള്ള അവള്‍, പ്രൈമറി സ്കൂളിന്‍റെ പടിയിറങ്ങി പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും, എന്‍റെ ബാലകാല സ്മരണകളെ തട്ടിയുണര്‍ത്തി ഇടക്കിടെ എന്നെ തേടിയെത്താറുണ്ട്. ഇന്നും അതാണ് സംഭവിച്ചത്!

രണ്ടാം ക്ലാസില്‍ പുതുതായെത്തിയ കുട്ടിയായിരുന്നു അവള്‍. സ്കൂള്‍ തുറന്ന് ഒരു മാസങ്ങള്‍ കഴിഞ്ഞിരുന്നതിനാല്‍ സ്വാഭാവികമായും അവള്‍ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായി മാറി. നഷ്ടമായ പാഠഭാഗങ്ങള്‍ അവള്‍ക്ക് പറഞ്ഞുകൊടുക്കാന്‍ മത്സരിക്കുന്ന സഹപഹയന്‍‌മാര്‍ ഒരു വശത്ത്! അവളുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ വട്ടംചുറ്റുന്ന മൂന്നാം ക്ലാസിലെയും നാലാം ക്ലാസിലെയും കാമുകസംഘങ്ങള്‍ മറുവശത്ത്! ജന്‍‌മനാല്‍ കിട്ടിയ ഒരു ചെറിയ കുശുമ്പ് മൂലമാവണം, ആദ്യനാളുകളില്‍ അവളെ ഞാന്‍ നോക്കാന്‍ പോലും കൂട്ടാക്കിയിരുന്നില്ല എന്നതാണ് വാസ്തവം. എന്നോടൊപ്പം പഠിക്കുന്ന അയല്‍‌വക്കത്തെ ചില പെണ്‍കുട്ടികള്‍ ദിവ്യയുടെ കൂട്ടുകാരികളായി മാറിയതോടെ അവരോടുള്ള കൂട്ടുകെട്ടും ഞാന്‍ ഉപേക്ഷിച്ചു. ഹോം വര്‍ക്ക് ചെയ്യുന്നതിലും, കാണാപാഠം പഠിക്കുന്നതിലും അവള്‍ മിടുക്കിയായിരുന്നതിനാല്‍, ഒന്നാം തരത്തില്‍ നിന്ന് ഒന്നാം റാങ്കോടെയാണ് രണ്ടാം ക്ലാസിലെത്തിയ എനിക്ക് അവളോരു പാരയാകുമോ എന്നുപോലും ഞാന്‍ ഭയപ്പെട്ടിരുന്നു.

ഇംഗ്ലീഷ് പഠിപ്പിക്കുന്ന ഭദ്ര ടീച്ചറായിരുന്നു ഞങ്ങളുടെ ക്ലാസ് ടീച്ചര്‍. ഹാജര്‍ എടുത്തയുടനെ, കേട്ടെഴുത്ത് നടത്തുക ടീച്ചറിന്‍റെ പതിവാണ്. മാര്‍ക്ക് ഏറ്റവും കുറച്ചുകിട്ടുന്ന അഞ്ച് കുട്ടികളെ പ്രൈമറി സ്കൂള്‍ മുഴുവന്‍ കാണുന്ന വിധം ബഞ്ചിന്‍മീതെ കയറ്റി നിര്‍ത്തി തുടയില്‍ നുള്ളുക എന്ന അവരുടെ നിത്യവിനോദമായിരുന്നു. ജീവന്‍ പണയം വച്ചിട്ടാണെങ്കിലും ആ ബാലപീഡനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി തലയും കുത്തിനിന്ന് പഠിക്കേണ്ടിയിരുന്ന നാളുകളായിരുന്നു അത്. ആദ്യത്തെ രണ്ട് മാസം കേട്ടെഴുത്തില്‍ ഒന്നാം സ്ഥാനത്തായിരുന്ന ഞാന്‍, എന്തുകൊണ്ടാണെന്നറിയില്ല, ദിവ്യ ക്ലാസിലെത്തിയതോടെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ദിവ്യയെ മനസുകൊണ്ട് നിഷേധിക്കാന്‍ അതും ഒരു കാരണമായിരുന്നുവെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ! ചില നാളുകള്‍ അങ്ങനെ കടന്നുപോയി.

ഓണപ്പരീക്ഷ കഴിഞ്ഞുള്ള പത്ത് ദിവസത്തെ അവധിക്കാലത്താണ് അപ്രതീക്ഷിതമായ ചില സംഭവവികാസങ്ങള്‍ അരങ്ങേറുന്നത്. ഓണക്കാലത്ത് വീട്ടില്‍ ഇടാറുള്ള അത്തപ്പൂക്കളം ഗംഭീരമാക്കാന്‍ അയലത്തെ പിള്ളേരുമായി മത്സരിക്കുന്ന സമയം. സൂര്യനുദിക്കുന്നതിന് മുമ്പേ ഉറക്കമുണര്‍ന്ന്, ചേച്ചിയെയും അനിയനെയും കൂട്ടി വീടുകളില്‍ പൂ മോഷ്ടിക്കാന്‍ പോവുകയാണ് ആദ്യ കലാപരിപാടി. നീണ്ട കമ്പിന്‍റെ അറ്റത്ത് ഷേവിംഗ് ബ്ലേഡ് ഘടിപ്പിച്ച്, മതിലിലും മരക്കൊമ്പുകളിലും കയറിയിരുന്നാണ് പൂപറിക്കല്‍. താഴെ വീഴുന്ന പൂവുകള്‍ ശബ്ദമുണ്ടാക്കാതെ ശേഖരിക്കുന്ന ജോലിയാണ് അനിയനും ചേച്ചിക്കും. പൂക്കളുടെ അവകാശം പറഞ്ഞ് പല തവണ ഞാനും അയലത്തെ ചെക്കന്‍‌മാരും തമ്മില്‍ അടിയായിട്ടുണ്ട്, അതും ആ കൊച്ചു വെളുപ്പാം കാലങ്ങളില്‍!

തിരുവോണത്തിന് സംഘടിപ്പിക്കാറുള്ള വലിയ അത്തപ്പൂ മത്സരത്തോടെയാണ് ഇത്തരം സംഘട്ടനങ്ങള്‍ അതിന്‍റെ പൂര്‍ണ്ണതയിലെത്തുക. ആവശ്യത്തിലധികം പൂക്കാന്‍ ശേഖരിക്കുന്നവര്‍ക്ക് മാത്രമേ വിജയം നേടാനാവൂ എന്നറിയാവുന്ന കുട്ടിസംഘങ്ങള്‍ തലേന്ന് തന്നെ പൂക്കള്‍ ശേഖരിക്കാന്‍ തുടങ്ങും. ചുറ്റുവട്ടത്തുള്ള വീടുകളിലെ ചെടികളില്‍ മൊട്ടുകള്‍ പോലും അവശേഷിച്ചിട്ടില്ലാത്തതിനാല്‍, പൂക്കള്‍ തേടി സുദീര്‍ഘമായ യാത്രകള്‍ ചെയ്യേണ്ടിയിരുന്നു, അന്നൊക്കെ! അങ്ങനെ, അപ്രതീക്ഷിതമായിട്ടാണ് തിരുവോണത്തിന്‍റെ തലേനാള്‍ ദിവ്യയുടെ വീട്ടില്‍ ഞാന്‍ പൂപറിക്കാന്‍ എത്തുന്നത്.

വള്ളിനിക്കര്‍ മാത്രമായിരുന്നു എന്‍റെ ശരീരത്തില്‍ ആകെപ്പാടെയുണ്ടായിരുന്ന തിരുവസ്ത്രം. പൂക്കള്‍ ശേഖരിക്കാന്‍ തോളില്‍ ഒരു വലിയ സഞ്ചി, കൈയ്യില്‍ ബ്ലേഡ് ഘടിപ്പിച്ച കമ്പ്… ഇതൊക്കെയായിരുന്നു എന്‍റെ പ്രധമിക ദൃശ്യവിശേഷങ്ങള്‍. സത്യത്തില്‍, ചെളി കൊണ്ട് കെട്ടിയ മതിലുകള്‍ക്കുള്ളിലെ ആ പുരാതനമായ തറവാട് ദിവ്യയുടെ കുടുംബവീടായിരുന്നുവെന്ന് സ്വപ്നത്തില്‍ കൂടി ഞാന്‍ വിചാരിച്ചിരുന്നില്ല. വമ്പന്‍ മരങ്ങളും കാവുകളും കൊച്ചുകൊച്ചു ക്ഷേത്രങ്ങളുമുള്ള ഒരു വനസമാന്തരമായ പ്രദേശമായിരുന്നു അത്. യക്ഷികളും പ്രേതങ്ങളും സ്വൈര്യം വിഹരിക്കുന്ന സ്ഥലമാണെന്ന് പറഞ്ഞ് അമ്മ പലപ്പോഴും പേടിപ്പിച്ചിരുന്നതിനാല്‍, ഒന്ന് തിരിഞ്ഞുകൂടി നോക്കാന്‍ ധൈര്യപ്പെടാത്ത സ്ഥലം. പരമാവധി പൂക്കള്‍ ശേഖരിക്കാനുള്ള ദൃഢനിശ്ചയം മൂലം സകല ദൈവങ്ങളെയും വിളിച്ച് ഞാനും അനിയനും പമ്മിപ്പമ്മി ആ തറവാടിന്‍റെ മതിലിനടുത്തെത്തി. വൈദ്യുതിയെത്താത്ത ഗ്രാമപ്രദേശമായിരുന്നതിനാല്‍, ആ സായംസന്ധ്യയില്‍ ഒരു മണ്ണെണ്ണ വിളക്ക് മാത്രമേ വീട്ടിന്‍റെ മുന്‍വശത്ത് ഉണ്ടായിരുന്നുള്ളൂ.

വീടിന്‍റെ മുന്നിലെ വൈക്കോല്‍ പന്തലിനടുത്തുള്ള വാടാ‍മല്ലിയും, ജമന്തിയുമായിരുന്നു ഞങ്ങളുടെ നോട്ടപ്പുള്ളികള്‍. തോട്ടിയും സഞ്ചിയും അനുജനെ ഏല്‍പ്പിച്ച് ഞാന്‍ പതുക്കെ വൈക്കോല്‍ പന്തലിനടുത്തെത്തി. സന്ധ്യയ്ക്ക് ആരോ ചെടികളെ നനച്ചിരുന്നതിനാല്‍, അവിടമാകെ മണ്‍‌വാസന പറക്കുന്നുണ്ടായിരുന്നു. മണ്ണിലെ ജലാംശം ആസ്വദിച്ച് വല്ല ഇഴജന്തുകളും ചെടികള്‍ക്കിടയില്‍ കിടപ്പുണ്ടാവുമോ എന്ന ഭയവും എന്നെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു. എന്താണ് നടക്കുന്നതെന്നറിയാന്‍ അനുജന്‍ ഇടക്കിടെ മതിലിനിടയില്‍ കൂടി എന്നെ നോക്കുന്നുണ്ട്. വൈക്കോല്‍ പന്തലിനരികില്‍ അല്‍പ്പശേഷം മറഞ്ഞ് നിന്ന ശേഷം സാവധാനം ഞാന്‍ വാടാമല്ലിയെ ലക്‍ഷ്യമാക്കി നീങ്ങി. അപ്പോള്‍ അതാ… വീടിന്‍റെ ഉമ്മറത്തെ മണ്ണെണ്ണ വിളക്കില്‍ നിന്നുതിരുന്ന ശോഭയില്‍ പ്രകാശിക്കുന്ന ഒരു പെണ്മുഖം! അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെട്ട മനുഷ്യമുഖം കണ്ട് ഞാന്‍ ശരിക്കും ഞെട്ടി. ഹൃദയമിടിപ്പ് ഉച്ചസ്ഥായിയിലായി. ഉള്ളില്‍ അലതല്ലുന്ന ഭീതിയെ നിയന്ത്രിക്കാന്‍ ശ്രമിച്ച് ഞാന്‍ ചെടികള്‍ക്കിടയില്‍ മുട്ടുകുത്തിയിരുന്നു. പിന്നെ, ഇലകള്‍ക്കിടയിലൂടെ ചന്ദ്രനെപോലെ പ്രകാശിക്കുന്ന ആ മുഖം ഞാന്‍ ശരിക്കും കണ്ടു…, ദിവ്യ! ശ്രീകോവിലിനുള്ളില്‍ പ്രശോഭിക്കുന്ന സ്വര്‍ണ്ണവിഗ്രഹം പോലെ, പൌര്‍ണ്ണമിയിലെത്തുന്ന നിലാവെളിച്ചം പോലെ! കത്തുന്ന വിളക്കിലെ ജ്വാലയില്‍ നിന്ന് മറ്റൊരു വിളക്ക് തെളിയിച്ച ശേഷം അവള്‍ സാവധാനം അകത്തേയ്ക്ക് പോകുന്നത് ഞാന്‍ അല്‍പ്പനേരം നോക്കിയിരുന്നു.

അവധിയെല്ലാം കഴിഞ്ഞ് സ്കൂളിലെത്തുമ്പോള്‍ മനസ് മുഴുവന്‍ അവളായിരുന്നു. പതിവുപോലെ ഗൌരവം ഭാവിച്ച് ഇരിക്കാന്‍ ശ്രമിച്ചെങ്കിലും, അനുസരണയില്ലാത്ത കൃഷ്ണമണികള്‍ കടമിഴിക്കോണുകളിലൂടെ ഇടക്കിടെ അവളുടെ നേര്‍ക്ക് പായുന്നുണ്ടായിരുന്നു. ക്ലാസില്‍ ശ്രദ്ധിക്കുന്ന അവളുടെ ഏകാഗ്രതയും, ഇടക്കിടെയുള്ള പുഞ്ചിരികളും എനിക്ക് ചുറ്റും കാന്തികവലയങ്ങള്‍ സൃഷ്ടിക്കുന്നതായി എനിക്കനുഭവപ്പെട്ടു. അവളുടെ കുച്ചരിപ്പല്ലുകളിലും, ഈണത്തിലുള്ള പദ്യം ചൊല്ലലുകളിലും ഞാന്‍ മയങ്ങിയിരുന്നു. കേട്ടെഴുത്തില്‍ അവള്‍ക്ക് പത്തിന് പത്തും കിട്ടിയപ്പോള്‍ എന്‍റെ ആത്മാവ് കോരിത്തരിച്ചു. അവളുടെ സ്വകാര്യതകള്‍ കണ്ടാസ്വദിക്കാന്‍ പല തവണ ഞാനവളെ മൂത്രപ്പുര വരെ പിന്തുടര്‍ന്നിട്ടുണ്ട്. കാവില്‍ തൊഴാനെന്ന ഭാവേന അവളുടെ തറവാട്ടിനരികിലൂടെ അമ്മയെയും കൂട്ടി പോയിട്ടുണ്ട്. സ്കൂള്‍ മതിലിലെ വലിയ ദ്വാരത്തിലൂടെ അവള്‍ ഐസ് വാങ്ങി കുടിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. വീട്ടുമുറ്റത്തെ പൂന്തോട്ടത്തില്‍ നിന്ന് അവള്‍ക്കായി നിരവധി തവണ ഞാന്‍ പൂക്കള്‍ പറിച്ചിട്ടുണ്ട്. അവള്‍ക്ക് നല്‍കാന്‍ മയില്‍പ്പീലിയും, ചോക്ക് പീസുകളും മോഷ്ടിച്ചിട്ടുണ്ട്. അവയെല്ലാം ഞാനെന്‍റെ ഹൃദയത്തില്‍ മാത്രം സൂക്ഷിച്ചു. നാളുകള്‍ക്ക് ശേഷം ഭദ്ര ടീച്ചര്‍ എന്നെ ബഞ്ചിന്‍ കയറ്റി നിര്‍ത്തുന്നത് പതിവാക്കിയിട്ടും ഞാന്‍ മനപ്പൂര്‍വം സമാധാനിച്ചു, അപ്പോഴെങ്കിലും അവള്‍ എന്നെ ശ്രദ്ധിക്കുന്നുണ്ടെല്ലോ എന്നോര്‍ത്ത്!

(ദിവ്യ ഒരു ഗള്‍ഫുകാരനെ കല്യാണം കഴിച്ച്, രണ്ട് കുട്ടികളുടെ അമ്മയായി എവിടെയോ സുഖമായി ജീവിക്കുന്നു എന്നറിയുന്നു.)

Related Posts:

വേനല്‍ മേഘങ്ങള്‍

വെള്ളിമോതിരം

എബിയുടെ പള്ളിയുറക്കം

ഒരു ഒളിച്ചോട്ടത്തിന്‍റെ കഥ

ശരത്തിന്‍റെ കുഞ്ഞമ്മ

ഭാര്യ പ്രസവിച്ചു, ആണ്‍കുട്ടിയാണ്!
രാത്രി പന്ത്രണ്ടു മണിക്കാണ് സതീശന് ആ ഫോണ്‍കോള്‍ വന്നത്. “ഭാര്യ പ്രസവിച്ചു, ആണ്‍കുട്ടിയാണ്.” കേട്ടപാതി കേള്‍ക്കാത്ത പാതി സതീശന്‍ ഞെട്ടി! ഭാര്യയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത് മടങ്ങുന്നതിന് തൊട്ടുമുമ്പ് വരെ പ്രസവം നാളെയോ മറ്റെന്നാളോ മാത്രമേ ഉണ്ടാവൂ എന്നാണെല്ലോ ഡോക്ടര്‍ പറഞ്ഞത്! സതീശന് വിളിച്ചയാളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ജീവിതത്തിലെ ചില യാഥാര്‍ത്ഥ്യങ്ങള്‍ ഇങ്ങനെയാണ്, സന്തോഷപ്രദമാണെങ്കിലും ദുഃഖമയമാണെങ്കിലും ഓര്‍ക്കാപ്പുറത്ത് കിട്ടുന്ന ഇരുട്ടടി പോലെയാണ് അവ ജീവിതത്തിലേക്ക് കടന്നുവരിക! കിട്ടിയ പാന്‍സും ഷര്‍ട്ടുമെടുത്തിട്ട് സതീശന്‍ ആശുപത്രിയിലേക്ക് തിരിച്ചു.

ഭാര്യ പ്രസവിച്ച വാര്‍ത്തയേല്‍പ്പിച്ച പരവേശത്തിന്‍റെ പാരമ്യതയില്‍ ‘ഡലിവറി നോര്‍മലാണോ?’, ‘ഭാര്യയും കുഞ്ഞും സുഖമായിരിക്കുന്നോ?’ തുടങ്ങിയ സുപ്രധാന വിവരങ്ങള്‍ ചോദിക്കാന്‍ വിട്ടുപോയ സതീശന്‍റെ ധൃതിയിലുള്ള ‘പാതിരാ ഓട്ടോറിക്ഷ യാത്ര’ അയാള്‍ മരിച്ചാലും മറക്കാനിടയില്ല. തിരക്കൊഴിഞ്ഞ റോഡായിരുന്നിട്ടും ഉള്ളില്‍ക്കിടക്കുന്ന മദ്യലഹരിയില്‍ സകല കുഴികളുടെയും ആഴമളക്കാന്‍ നിര്‍ബന്ധം പിടിക്കുന്ന ഓട്ടോ ഡ്രൈവര്‍ മൂലം, കുഞ്ഞിനെ കാണുന്നതിന് മുമ്പ് തന്നെ പരലോകം പൂകേണ്ടി വരുമോ എന്ന ഭയം ഒരു വശത്ത്! വിവരമറിയാന്‍ എത്ര വിളിച്ചിട്ടും ലൈന്‍ കിട്ടാത്തതിലുള്ള മനോവിഷമം മറുവശത്ത്. സകല ദൈവങ്ങളെയും പ്രാര്‍ത്ഥിച്ച് സതീശന്‍ ഓട്ടോ റിക്ഷയില്‍ പേടിച്ചിരുന്നു.

ആശുപത്രിയെത്തിയതോടെ കൈയ്യില്‍ കിട്ടിയ നൂറ് രൂപ ഓട്ടോക്കാരനെ ഏല്‍പ്പിച്ച് സതീശന്‍ വണ്ടിയില്‍ നിന്ന് ചാടിയിറങ്ങി. പിന്നെ, പ്രസവവാര്‍ഡ് ലക്‍ഷ്യമാക്കി കുതിക്കാന്‍ കാലെടുക്കുമ്പോഴേക്കും പിന്നില്‍ നിന്നൊരു വിളി, “സാറേ, ഓട്ടോ ചാര്‍ജ് നൂറ്റമ്പത് രൂപയാ!” “നൂറ്റമ്പത് രൂപയോ?” ഭാര്യ പ്രസവിച്ച വിവരം സതീശന്‍ പെട്ടെന്ന് മറന്നു. ഓട്ടോക്കാരന്‍റെ തിരുമുഖം നന്നായി കാണാന്‍ വാഹനത്തിന്‍റെ ഉള്ളിലേക്ക് സതീശന്‍ കുനിഞ്ഞുനോക്കി. ഓട്ടോക്കാരന്‍റെ തടിയും തണ്ടും എതിര്‍വശത്തുനിന്ന് വരുന്ന വാഹനങ്ങളുടെ പ്രകാശത്തില്‍ കണ്ട സതീശന്‍ കൂടുതലൊന്നും പറയാതെ പേഴ്സില്‍ നിന്ന് അന്‍പത് രൂപ ഊരിയെടുത്ത് അയാളെ ഭദ്രമായി ഏല്‍പ്പിച്ചു. ‘നീ മുടിഞ്ഞുപോകുമെടാ’ എന്നര്‍ത്ഥം വരുന്ന ‘ഇവിടെയൊക്കെ തന്നെ ഉണ്ടാവണേ’ എന്ന് മനസില്‍ പ്രാകിയ ശേഷം സതീശന്‍ ഓട്ടോക്കാരനെ ‘സസന്തോഷം’ യാത്രയാക്കി.

പ്രസവവാര്‍ഡിന്‍റെ അടച്ച ഗേറ്റിന് മുന്നില്‍ നിന്ന് രണ്ട് സെക്യുരിറ്റി ഗാര്‍ഡുകള്‍ സതീശനെ അവിടെ തടഞ്ഞു. “ഇപ്പോള്‍ അകത്ത് പോകാന്‍ പറ്റില്ല. നാളെ കാലത്ത് എട്ട് മണിക്ക് വാ!” എന്ന് ഒന്നാമന്‍ കല്‍പ്പിച്ചു. “തള്ളേ, ഇതെന്ത് കൂത്ത്? കൊച്ചിന്‍റെ തന്തയ്ക്ക് പോലും പ്രവേശനമില്ലേ,” സതീശന്‍ സ്വയം കുണ്ഠിതപ്പെട്ടു. ഇപ്പോ പ്രസവിച്ച കുട്ടിയുടെ തന്തയാണ് താനെന്നും, എന്നെ അകത്തുവിടണമെന്ന് വാദിച്ചാല്‍, സെക്യുരിറ്റികള്‍ നിരത്താനിടയുള്ള ആശുപത്രി നിയമസംഹിതകള്‍ മുന്‍‌കൂട്ടി കണ്ട് സതീശന്‍ അല്‍പ്പനേരം തലചൊറിഞ്ഞു. ഗേറ്റിന് മുന്നില്‍ പരുങ്ങുന്ന മാന്യനെ കണ്ട് ഗേറ്റിന് ഉള്ളില്‍ നിന്ന് മറ്റൊരു സെക്യുരിറ്റി രംഗത്തെത്തി. ‘താനാണെല്ലേ ആ പെണ്‍കൊച്ചിനോട് ഈ ദ്രോഹം ചെയ്തത്’ എന്ന ഭാവേന അയാള്‍ സതീശനെ നോക്കിയ ശേഷം ഗേറ്റ് തുറന്ന് വെളിയില്‍ വന്നു. “ഇപ്പോള്‍ പ്രസവിച്ച കൊച്ചിന്‍റെ ആരാ?” -  അയാള്‍ ചോദിച്ചു. ‘തന്താ’ എന്ന് മനസ് പറയുന്നുണ്ടായിരുന്നെങ്കിലും സതീശന്‍ ‘അച്ഛനാ’ എന്ന് ബോധിപ്പിച്ചു. “കുട്ടിയെ കാണണമെങ്കില്‍ ലേബര്‍ റൂമിനടുത്ത് ചെന്നാല്‍ മതി.” പ്രതീക്ഷ വീണുകിട്ടിയതിന്‍റെ അഹംഭാവം ക്ഷണനേരത്തിനുള്ളില്‍ സെക്യുരിട്ടിമാരെ ധരിപ്പിച്ച്, സതീശന്‍ ഗേറ്റ് കടന്ന് ലേബര്‍ റൂമിനെ ലക്‍ഷ്യമാക്കി നീങ്ങി.

ലേബര്‍ റൂമിന്‍റെ മുന്നില്‍ ഒറ്റ മനുഷ്യരെയും കാണാതെ സതീശന്‍ വീണ്ടും കുഴഞ്ഞു. ആരോട് ചോദിക്കും? രണ്ടും കല്‍പ്പിച്ച് സതീശന്‍ ലേബര്‍ റൂമിന്‍റെ കതക് തുറന്ന് അകത്തേക്ക് തലയിട്ടു. മീശ വച്ചൊരു മുഖത്തെ അപ്രതീക്ഷിതമായി കണ്ട നടുക്കത്തില്‍ ഒരു സിസ്റ്റര്‍ പിന്നിലേക്ക് ചാടി. “ആരാ? എന്തുവേണം?” “ഞാന്‍…. എനിക്ക് കുട്ടിയെ കാണണം.” “ഏത് കുട്ടി?” “ഇപ്പോള്‍ പ്രസവിച്ച….” “ഓ… അതിനെ റൂമിലേക്ക് കൊണ്ടുപോയല്ലോ!”

ലേബര്‍ റൂമില്‍ നിന്ന് തല വലിച്ചൂരി റൂമില്‍ കുതിച്ചെത്തിയ സതീശന് സ്വന്തം കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. “Is it true?” സതീശന്‍ അങ്ങനെയാണ്, ഒരു പരുധിയിലധികം ആവേശഭരിതനായാല്‍ സതീശന്‍ ഇംഗ്ലീഷിലേ മൊഴിയൂ. മരുമകനെ കണ്ട അമ്മായി കുട്ടിയെ സതീശന്‍റെ കൈകളില്‍ ഏല്‍പ്പിച്ചു. കൈകളില്‍ കിടന്നുപുളയുന്ന കുഞ്ഞിളം ശരീരത്തെ സതീശന്‍ ഏറെ നേരം നോക്കി നിന്നു, എന്തുപറയണമെന്നോ എങ്ങനെ പ്രതികരിക്കണമെന്നോ അറിയാതെ! ചെറിയൊരു ഭയത്തോടും, നാണത്തോടും കുഞ്ഞിനെ തിരിച്ചേല്‍പ്പിച്ച ശേഷം, മനസിനെ അലട്ടുന്ന ചോദ്യങ്ങളില്‍ സുപ്രധാനിയായ ‘ഭാര്യയെവിടെ?’ പതിഞ്ഞ സ്വരത്തില്‍ സതീശന്‍ അമ്മായിയോട് തിരക്കി. “അവളെ ഇപ്പൊ കൊണ്ടുവരും” – കുഞ്ഞിനെ കൊഞ്ചുന്നതിനിടയില്‍ അമ്മായി പറഞ്ഞൊപ്പിച്ചു. കാര്യങ്ങള്‍ കൃത്യമായി മനസിലാക്കാന്‍ കഴിയാത്തതിലുള്ള വ്യാകുലതയോടെ സതീശന്‍ റൂമിന്‍റെ വെളിയിലിറങ്ങി. നീണ്ട വരാന്തയ്ക്ക് അങ്ങകലെയുള്ള ലേബര്‍ റൂമിനെ നോക്കി സതീശന്‍ ഇമവെട്ടാതെ നിന്നു.

ലേബര്‍ റൂമിന്‍റെ കതകുകള്‍ തുറന്നതോടെയാണ് സതീശന്‍റെ ബോധം വീണത്. പച്ച വസ്ത്രധാരികളായ രണ്ട് സിസ്റ്റര്‍മാര്‍ ആരെയോ വീല്‍കട്ടിലില്‍ ഉരുട്ടിക്കൊണ്ടുവരുന്നു…. സതീശന്‍ ആകാംശയോടെ വേഗം നടക്കുന്ന ഭാവേന ഓടി. നിറഞ്ഞ പുഞ്ചിരിയോടെ വീല്‍കട്ടിലില്‍ കിടക്കുന്ന ഭാര്യയെയാണ് സതീശന്‍ പിന്നെ കാണുന്നത്. ‘ഇതെങ്ങനെ സംഭവിച്ചു?’ എന്ന ചോദ്യം സതീശന്‍റെ നോട്ടത്തില്‍ നിന്നുതന്നെ മനസിലാക്കിയ അവള്‍ റൂമിലെത്തുന്നതുവരെ ചിരിച്ചുകൊണ്ടിരുന്നു. “ഞാനിവിടെ നിന്നും പോകുന്നതുവരെ നിനക്ക് വേദനയൊന്നും ഇല്ലായിരുന്നല്ലോ! പ്രസവം നാളെയോ മറ്റന്നാളോ മാത്രമേ ഉണ്ടാവൂ എന്നാണെല്ലോ ഡോക്ടറും എന്നോട് പറഞ്ഞത്?” – നിറഞ്ഞ ചളിപ്പോടും ആകാംശയോടും സതീശന്‍ തിരക്കി. “എല്ലാം വളരെ പെട്ടെന്നായിരുന്നു,” എന്നുമാത്രം പറഞ്ഞൊതുക്കി അവള്‍ കുഞ്ഞിലേക്ക് തിരിഞ്ഞു. എത്ര ആലോചിച്ചാലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ചില ജീവിത യാഥാര്‍ത്ഥ്യങ്ങളെ ഓര്‍ത്ത് സമയം കളയാന്‍ നില്‍ക്കാതെ സതീശന്‍ അവരുടെ ആഹ്ലാദപ്രകടനങ്ങളില്‍ സാവധാനം പങ്കുചേരാന്‍ ശ്രമിച്ചു, അവയെ കുറിച്ചാലോചിച്ച് തത്വസംഹിതകള്‍ രൂപീകരിക്കാന്‍ ജീവിതസായാഹ്നങ്ങള്‍ ധാരാളം മതിയല്ലോ!

Related Posts:

വേനല്‍ മേഘങ്ങള്‍

വെള്ളിമോതിരം

എബിയുടെ പള്ളിയുറക്കം

ഒരു ഒളിച്ചോട്ടത്തിന്‍റെ കഥ

ശരത്തിന്‍റെ കുഞ്ഞമ്മ