Wednesday, 8th September 2010

വേനല്‍ മേഘങ്ങള്‍

Posted on 18. Nov, 2009 by സേതുലക്ഷ്മി in Stories

വേനല്‍ മേഘങ്ങള്‍

നേരം പുലര്‍ന്ന്‌ തുടങ്ങുന്നതേയുള്ളൂ. വെളുപ്പാംകാലത്തിന്റെ കുളിര്‍മ പ്രസരിപ്പിച്ചുകൊണ്ട്‌ ഇളംകാറ്റ്‌ ആ ചാപ്പലിന്റെ ഇടുങ്ങിയ വാരാന്തയിലൂടെ വീശിയടിക്കുന്നുണ്ട്‌. അടുത്തെടിവിടെയോ പൂത്തുലഞ്ഞ മുല്ലപ്പൂവിന്റെ സുഗന്ധം കാറ്റില്‍ ലയിച്ചിരുന്നു, ഒപ്പം ചാപ്പലിനോട്‌ ചേര്‍ന്ന്‌ സ്ഥിതിചെയ്യുന്ന കന്യാമഠത്തിലെ പശുത്തൊഴുത്തില്‍ നിന്നുള്ള സുഖമുള്ള ദുര്‍ഗന്ധവും! വരാന്തയില്‍ നിരയായി അടുക്കിവച്ചിരിക്കുന്ന പൂച്ചെട്ടികളില്‍ വിടര്‍ന്നു നില്‍ക്കുന്ന റോസാപ്പൂവുകളില്‍ കുഞ്ഞനുറുമ്പുകള്‍ പ്രഭാതഭക്ഷണം തിരയുന്നു. ഇടക്കിടെ പറന്നെത്തുന്ന തേനീച്ചകളെ ആട്ടിപ്പായിച്ച്‌ അവ പൂക്കളില്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്നു. കോണ്‍വെന്റിലെ വളര്‍ത്തുകോഴികളുടെ ഉറക്കച്ചടവ്‌ കലര്‍ന്ന അടക്കം പറച്ചിലുകള്‍ വ്യക്തമായി കേള്‍ക്കാം. കുര്‍ബാന [...]

വെള്ളിമോതിരം

Posted on 12. Oct, 2009 by സേതുലക്ഷ്മി in Stories

വെള്ളിമോതിരം

സഹദേവന്‍ പതിവുപോലെ അന്നും ആല്‍ത്തറയിലെത്തി. ഗോവിന്ദേട്ടന്റെ ചായക്കടയില്‍ അത്രയും നേരം പത്രം വായിച്ചിരിക്കുകയായിരുന്ന കുമാരന്‍ സഹദേവനെ കണ്ട മാത്രയില്‍ പേപ്പര്‍ മടക്കി അടുത്തിരുന്നയാളെ ഏല്‍പ്പിച്ച്, ബാക്കിയുണ്ടായിരുന്ന ചായ ഒറ്റവലിക്ക് കുടിച്ചുതീര്‍ത്ത്, ധൃതിയില്‍ എഴുന്നേറ്റു. “കാശുണ്ടോ സഹദേവാ ഇരുനൂറ് രൂപ കടം തരാന്‍?” പുറത്തിറങ്ങിയ കുമാരന്‍ സൌമ്യരൂപേണ ആരാഞ്ഞു. കുമാരന്റെ അര്‍ത്ഥം വച്ചുള്ള നോട്ടവും അപേക്ഷയും കണ്ട് എന്തുപറയണമെന്നറിയാതെ സഹദേവന്‍ ഒരു നിമിഷം പരുങ്ങി. രണ്ട് മാസം മുമ്പ് തന്റെ കൈയ്യില്‍ നിന്ന് എണ്ണിവാങ്ങിയ ആയിരം രൂപ എത്രയും [...]

എബിയുടെ പള്ളിയുറക്കം

Posted on 08. Apr, 2009 by സേതുലക്ഷ്മി in Stories

എബിയുടെ പള്ളിയുറക്കം

പാതിരാത്രി രണ്ടുമണിവരെ നീണ്ടുനിന്ന ക്രിസ്തുമസ് കരോള്‍ കഴിഞ്ഞ് എബിയും സംഘവും പള്ളിയില്‍ തിരിച്ചെത്തിയതേയുള്ളൂ. ഉറക്കമാരഭിച്ചിരുന്ന വര്‍ഗീസച്ചന്‍ പള്ളിമേട തുറന്ന് കരോള്‍ സംഘത്തെ അകത്ത് സ്വീകരിച്ചിരുത്തി. ക്ഷീണിച്ചവശരായ ഗായകസംഘവുമായി അച്ചന്‍ കുശലാന്വേഷണം നടത്തുന്നതിനിടയില്‍, കപ്പിയാര്‍ പത്രോസേട്ടന്‍ ചുക്കുകാപ്പിയുമായി ആഗതനായി. അച്ചന്‍റെ മേശയില്‍ ഒരു ഗ്ലാസ് കാപ്പി വച്ചശേഷം കപ്പിയാര്‍ ഗായകസംഘത്തിന് നേരെ തിരിഞ്ഞെങ്കിലും ആര്‍ക്കും കാപ്പി വേണ്ട. ഈ നട്ടപ്പാതിരായ്ക്ക് ആര് കാപ്പി കുടിക്കും! തന്നെയുമല്ല, കരോളിന്‍റെ അവസാന ദിവസമായിരുന്നതിനാല്‍ കയറിയ വീട്ടില്‍ നിന്നെല്ലാം വയറ് നിറയെ ഭോജനം [...]

ഒരു ഒളിച്ചോട്ടത്തിന്‍റെ കഥ

Posted on 26. Mar, 2009 by സേതുലക്ഷ്മി in Stories

ഒരു ഒളിച്ചോട്ടത്തിന്‍റെ കഥ

അരവിന്ദന്‍റെ സുഹൃത്തുക്കളില്‍ ആദ്യമായി വീടുവിട്ടോടിയ കക്ഷി മഹേഷ് ആയിരുന്നു. പത്താം ക്ലാസിലെ ഫലം പ്രഖ്യാപിച്ചതിന്‍റെ തലേനാളിലായിരുന്നു ആ സാഹസം. മഹേഷ് ഭയന്നുപോലെ, അവന്‍ അക്കൊല്ലവും പത്താം തരത്തില്‍ തോറ്റു. രണ്ടാം തവണയും പരീക്ഷയില്‍ തോറ്റ മകനെ അച്ഛന്‍ വീട്ടില്‍ നിന്ന് അടിച്ചിറക്കുന്നതിന് മുമ്പ് സ്വയം ഇറങ്ങിക്കൊടുക്കുക എന്ന ‘മാന്യതയില്‍’ വിശ്വസിച്ചിരുന്ന മഹേഷ് ചെന്നെത്തിപ്പെട്ടത് കൊച്ചിയിലായിരുന്നു. ആര്‍ക്കും പിടികൊടുക്കാതെ, ഏതാണ്ട് ആറ് മാസത്തോളം മഹേഷ് പല ജോലികള്‍ ചെയ്ത് അവിടെ ചുറ്റിത്തിരിഞ്ഞു. ആ കാലമത്രയും മഹേഷായിരുന്നു അവന്‍റെ ഗ്രാമത്തിലെ [...]

ശരത്തിന്‍റെ കുഞ്ഞമ്മ

Posted on 22. Mar, 2009 by സേതുലക്ഷ്മി in Stories

ശരത്തിന്‍റെ കുഞ്ഞമ്മ

അച്ഛനും അമ്മയുമടങ്ങുന്ന സന്തുഷ്ടകുടുംബമാണ് ശരത്തിന്‍റേത്. മെഡിക്കല്‍ എന്‍ട്രന്‍സ്‌ പരീക്ഷ തുടങ്ങാന്‍ ഏതാനും ആഴ്ചകള്‍ മാത്രം ബാക്കിയുണ്ടായിരുന്നതിനാല്‍‍, രാപ്പകലെന്നില്ലാതെ പുസ്തകങ്ങളെ ശരണം പ്രാപിച്ചിരിക്കുകയാണ് ശരത്. കാശ്മീരിലെ ഒരു മിലിട്ടറി യൂണിറ്റിന്‍റെ മേധാവിയായിരുന്ന ശരത്തിന്‍റെ അച്ഛന്‍ കൃഷ്ണന്‍ നായര്‍ എല്ലാ ദിവസവും അവനെ ഫോണ്‍ ചെയ്യും. പഠനത്തില്‍ ഉഴപ്പുന്ന ആളല്ലാത്തതിനാല്‍ ശരത്തിനെ അദ്ദേഹം അധികമൊന്നും ഉപദേശിക്കുമായിരുന്നില്ല. പത്താം ക്ലാസില്‍ സ്കൂള്‍ ഫസ്റ്റ് വാങ്ങിയ കുട്ടിയായിരുന്നല്ലോ ശരത്! എങ്കിലും, നന്നായി പഠിക്കണമെന്നും നല്ലൊരു ഡോക്ടറാവണമെന്നും അദ്ദേഹം അവനെ എന്നും ഓര്‍മ്മിപ്പിക്കുമായിരുന്നു.
ആ പരീക്ഷാ [...]

എന്‍റെ ബാല്യകാലസഖി

Posted on 21. Mar, 2009 by സേതുലക്ഷ്മി in Stories

ആദ്യാനുരാഗത്തെ കുറിച്ചുള്ള വ്യക്തമായ ഓര്‍മ്മകള്‍ എനിക്കില്ല! എങ്കിലും, ഊഹം ശരിയാണെങ്കില്‍ രണ്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് എന്‍റെ ഹൃദയപൂങ്കാവനത്തില്‍ അനുരാഗം ആദ്യമായി തളിരിട്ടത്. അവളുടെ പേര് ദിവ്യ എന്നായിരുന്നു. നീണ്ട മൂക്കും, ചുവന്നുതുടുത്ത ചുണ്ടുകളും, സൂര്യകാന്തിപോലെ വിടര്‍ന്ന കണ്ണുകളുമുള്ള ഒരു നാടന്‍ പെണ്‍കുട്ടി. മുട്ടോളം വരുന്ന പാവാടയുമുടുത്ത്, കൈയിലൊരു സഞ്ചിയും നെറ്റിയില്‍ വലിയൊരു പൊട്ടുമായി ക്ലാസില്‍ കയറിവരാറുള്ള അവള്‍, പ്രൈമറി സ്കൂളിന്‍റെ പടിയിറങ്ങി പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും, എന്‍റെ ബാലകാല സ്മരണകളെ തട്ടിയുണര്‍ത്തി ഇടക്കിടെ എന്നെ തേടിയെത്താറുണ്ട്. ഇന്നും അതാണ് [...]

ഭാര്യ പ്രസവിച്ചു, ആണ്‍കുട്ടിയാണ്!

Posted on 19. Mar, 2009 by സേതുലക്ഷ്മി in Stories

രാത്രി പന്ത്രണ്ടു മണിക്കാണ് സതീശന് ആ ഫോണ്‍കോള്‍ വന്നത്. “ഭാര്യ പ്രസവിച്ചു, ആണ്‍കുട്ടിയാണ്.” കേട്ടപാതി കേള്‍ക്കാത്ത പാതി സതീശന്‍ ഞെട്ടി! ഭാര്യയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത് മടങ്ങുന്നതിന് തൊട്ടുമുമ്പ് വരെ പ്രസവം നാളെയോ മറ്റെന്നാളോ മാത്രമേ ഉണ്ടാവൂ എന്നാണെല്ലോ ഡോക്ടര്‍ പറഞ്ഞത്! സതീശന് വിളിച്ചയാളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ജീവിതത്തിലെ ചില യാഥാര്‍ത്ഥ്യങ്ങള്‍ ഇങ്ങനെയാണ്, സന്തോഷപ്രദമാണെങ്കിലും ദുഃഖമയമാണെങ്കിലും ഓര്‍ക്കാപ്പുറത്ത് കിട്ടുന്ന ഇരുട്ടടി പോലെയാണ് അവ ജീവിതത്തിലേക്ക് കടന്നുവരിക! കിട്ടിയ പാന്‍സും ഷര്‍ട്ടുമെടുത്തിട്ട് സതീശന്‍ ആശുപത്രിയിലേക്ക് തിരിച്ചു.
ഭാര്യ പ്രസവിച്ച വാര്‍ത്തയേല്‍പ്പിച്ച [...]

കുമാരന്‍റെ പെണ്‍സുഖം

Posted on 07. Jan, 2009 by സേതുലക്ഷ്മി in Stories

കൂട്ടുകാരനെ യാത്ര അയയ്ക്കാനാണ് കുമാരന്‍ വിമാനത്താവളത്തില്‍ എത്തിയത്. പട്ടണത്തില്‍ നിന്ന് ഏറെ അകലെയുള്ള ഒരു ഓണം കേറാമൂലയായിരുന്നു കുമാരന്‍റെ സാമ്രാജ്യം. പുരാതനമായ വല്യേടത്ത് തറവാട്ടില്‍ ബാക്കിയുള്ള ചുരുക്കം ചില ജോലിക്കാരില്‍ അവസാന കണ്ണിയാണ് കുമാരന്‍.  ഇനിയും കൈമോശം വരാതെ കിടക്കുന്ന തറവാട് വക ഒരേക്കര്‍ പുഞ്ചപ്പാടത്ത് പണിയെടുക്കുമ്പോഴെല്ലാം, ഉച്ചിക്ക് മുകളിലൂടെ പറന്നുപോകുന്ന വിമാനത്തെ പല തവണ നോട്ടമിട്ട ആളാണ് കുമാരന്‍, ഒരു ദിവസം നിന്നെ എന്‍റെ കൈയ്യില്‍ കിട്ടും എന്ന ഭാ‍വേന! കൂട്ടുകാരന്‍ ഗള്‍ഫില്‍ പോകുന്നെന്ന് കേട്ടപ്പോള്‍ [...]

ഭാര്യ ഉറങ്ങി കഴിയുമ്പോള്‍

Posted on 04. Jan, 2009 by സേതുലക്ഷ്മി in Stories

ശ്യാമളയുടെ നിര്‍ബന്ധം സഹിക്കാന്‍ വയ്യാതെയാണ് ബാലകൃഷ്ണന്‍ ഉറങ്ങാന്‍ കിടന്നത്. നിദ്രാദേവന്‍റെ കാരുണ്യത്തിനായി തലയില്‍ തേങ്ങയടിച്ചത് മാത്രം മിച്ചം! ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നുമടുത്തപ്പോല്‍, ശ്യാമളയുടെ തന്തയ്ക്ക് വിളിച്ച് ബാലകൃഷ്ണന്‍ തൊട്ടടുത്ത മേശയില്‍ നിന്ന് മൊബൈല്‍ ഫോണ്‍ കൈയ്യിലെടുത്തു. പിന്നെ, വെറുതെ ഞെക്കിത്തിരയാന്‍ തുടങ്ങി. ഇന്‍ബോക്സിലെ സകലമാന സന്ദേശങ്ങളും ഓരോന്നായി അയാള്‍ വായിച്ചുതീര്‍ത്തു. ഗാലറിയില്‍ കണ്ടുമടുത്ത ചിത്രങ്ങള്‍ വീണ്ടും വീണ്ടും കണോടിച്ചു. സ്വല്‍പ്പനേരം 3D ഫോര്‍മുല കാറോട്ടവും, അത് മടുത്തപ്പോള്‍ പാമ്പോട്ടവും നടത്തി നോക്കി. എന്നിട്ടും ഉറക്കത്തിന്‍റെ [...]

ഒരു പുരോഹിതന്‍റെ ഡയറി

Posted on 05. Dec, 2008 by സേതുലക്ഷ്മി in Stories

നേരം പുലര്‍ന്ന് തുടങ്ങിയിട്ടേയുള്ളൂ. വെളുപ്പാം കാലത്തിന്‍റെ കുളിര്‍മ പരത്തി തണുത്ത ഇളംകാറ്റ് ആ ചെറിയ ചാപ്പലിന്‍റെ വരാന്തയിലൂടെ വീശിയടിക്കുന്നുണ്ടായിരുന്നു. അടുത്തെവിടെയോ പൂത്ത മുല്ലപ്പൂവിന്‍റെ പരിമണം ആ കാറ്റില്‍ ലയിച്ചുചേര്‍ന്നിരുന്നു, ഒപ്പം ചാപ്പലിനോട് ചേര്‍ന്ന കോണ്‍‌വെന്‍റിലെ ചാണകക്കുഴിയില്‍ നിന്ന് വരുന്ന സുഖമുള്ള ദുര്‍ഗന്ധവും! വരാന്തയില്‍ നിരനിരയായി പൂച്ചട്ടികള്‍ അടുക്കിവച്ചിരുന്നു. അവയില്‍ വിരിഞ്ഞുനില്‍ക്കുന്ന ഏതാനും പൂക്കളില്‍ കുഞ്ഞന്‍ വണ്ടുകള്‍ പാറി നടക്കുന്നു. കുര്‍ബാന തുടങ്ങാന്‍ ഇനി അധികം നേരമില്ല. കോണ്‍‌വെന്‍റില്‍ നിന്ന് തുടര്‍ച്ചയായി മണി മുഴങ്ങി. നിമിഷങ്ങള്‍ക്കുള്ളില്‍ തൂവെള്ള വസ്ത്രം [...]

കൊഴിയാത്ത ധാന്യമണികള്‍

Posted on 19. Sep, 2008 by സേതുലക്ഷ്മി in Stories

ലേഖ പതിവ് പോലെ വീണ്ടും ഗര്‍ഭിണിയായി. ഇത് ഏഴാം തവണയാണ് അവള്‍ ഗര്‍ഭിണിയാകുന്നത്. എങ്കിലും, ആ വിവരം അവള്‍ ആരെയും അറിയിച്ചില്ല. സ്ത്രീകള്‍ ഗര്‍ഭം ധരിക്കുന്ന ആ വേശ്യാലയത്തിലെ നിത്യ സംഭവമായിരുന്നു.  പതിവായി സംഭവിക്കുന്ന കാര്യങ്ങള്‍ക്ക് വാര്‍ത്താപ്രാധാന്യം തീരെയില്ലല്ലോ! അല്‍പ്പം പഴക്കം ചെന്ന് ജീര്‍ണ്ണിച്ച ആ ഇരുനില കെട്ടിടത്തിന്‍റെ സ്വേച്ഛാധിപതി “മാദകമണി” എന്ന് കുപ്രസിദ്ധിയാര്‍ജിച്ച വിളിക്കപ്പെടുന്ന മണിച്ചേച്ചിയോടോ, അവരുടെ കലവറ സൂക്ഷിപ്പുകാരന്‍ പിമ്പ് വര്‍ഗീസിനോടോ ‘മരുന്ന് വേണം’ എന്നൊരു വാക്ക് പറഞ്ഞാല്‍ മാത്രം മതി. ആവശ്യമായ കഷായവും [...]

ആദ്യരാത്രികള്‍ക്ക് ശേഷം

Posted on 17. Sep, 2008 by സേതുലക്ഷ്മി in Stories

നീണ്ട വേനലവധി കഴിഞ്ഞ് ആദ്യമായി ക്ലാസിലെത്തിയ സ്ക്കൂള്‍ കുട്ടികളുടെ മുഖത്ത് തെളിയുന്ന വിഷണ്ണതയോടും നിരുത്സാഹത്തോടും കൂടി ഞാന്‍ കടലാസുകള്‍ക്ക് മുന്നില്‍ കുറേ നേരം ഇരുന്നു. അക്ഷരങ്ങള്‍ അടുക്കിയും വിളക്കിയും വീണ തഴമ്പുകള്‍ കൈകളില്‍ നിന്ന് എന്നേ അപ്രത്യക്ഷമായിരിക്കുന്നു! എത്ര തിരഞ്ഞിട്ടും അനുയോജ്യമായ വാക്കുകള്‍ കിട്ടാതെ ആശയങ്ങള്‍ വിരലുകളെ ശകാരിച്ചു. അസഹനീയമായ കുറ്റബോധത്തോടെ വരികള്‍ ലക്കുംലഗാനവുമില്ലാതെ കടലാസിന്‍റെ വെള്ളപ്രതലത്തില്‍ അഴുക്കുചാലുകള്‍ കീറുന്നുണ്ടായിരുന്നു. പിന്നെ ആ ചാലുകളില്‍ അടക്കാനാവാത്ത അപകര്‍ഷതാബോധവും അരിശവും നിറഞ്ഞു. സ്വയം സമ്പാദിച്ച ഏതോ ഒരു അടിമത്ത്വത്തില്‍ [...]

നൂറാമത്തെ കുഞ്ഞാട്

Posted on 06. May, 2008 by സേതുലക്ഷ്മി in Stories

അയാള്‍ക്ക് അന്ന് ഉറക്കം വന്നില്ല. രാത്രിയുടെ യാമങ്ങള്‍ കടന്നുപോകുമ്പോള്‍ അയാളുടെ ഹൃദയം അസ്വസ്ഥമായിരുന്നു. ജീവിതത്തിന്‍റെ മറിഞ്ഞുപോയ ഏടുകള്‍ ഓരോന്നും മറിച്ചുനോക്കി, അതില്‍ താന്‍ വരുത്തിവച്ച അക്ഷരപ്പിശകുള്ള വാക്യങ്ങളുടെ അര്‍ത്ഥം കാണാന്‍ ശ്രമിക്കുകയായിരുന്നു അയാള്‍. ഒന്നും മനപ്പൂര്‍വ്വമായിരുന്നില്ല…, സാഹചര്യങ്ങള്‍…! അയാള്‍ സ്വയം സമാധാനിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അന്ന് വരെ അയാളുടെ ഉള്ളില്‍ മൃതമായി കിടന്നിരുന്ന ഏതോ ഒരുള്‍വിളി അയാളെ കുത്തി നോവിച്ചുകൊണ്ടിരുന്നു.
തുറന്ന് നിശ്ചലമായ അയാളുടെ കണ്ണുകള്‍ മേഘാവൃതമായി. ഹൃദയത്തില്‍ മിന്നല്‍പ്പിണറുകള്‍ പാഞ്ഞതോടെ അതില്‍ നിന്ന് മഴ തുള്ളികള്‍ കവിളിലൂടെ [...]

പറക്കുന്ന പാഠപുസ്തകങ്ങള്‍

Posted on 21. Apr, 2008 by സേതുലക്ഷ്മി in Stories

നൂലുപോലെഴുകുന്ന സ്കൂള്‍ പൈപ്പിലെ വെളളം അവളുടെ കൈക്കുമ്പിളിലൂടെ നിറഞ്ഞൊഴുകുന്നത് അവള്‍ അറിഞ്ഞില്ല. ഉച്ചഭക്ഷണം ആര്‍ത്തിയോടെ വാരിയുണ്ണുന്ന കുട്ടികളെ അവള്‍ ആവേശത്തോടെ നോക്കിനിന്നു‍. വരണ്ടു വിളറിയ കണ്ണില്‍ തലകീഴായി പതിക്കുന്ന ആ ദൃശ്യങ്ങളെ അവളുടെ മസ്തിഷ്ക്കം മനസിലാക്കാന്‍ ശ്രമിക്കുകയായിരുന്നു. ഒരിക്കലും കൂട്ടിച്ചേര്‍ക്കാന്‍ കഴിയാതെ ചിന്നിച്ചിതറിയ ദര്‍പ്പണം പോലെയായിരുന്നു എല്ലാം. കുട്ടികളുടെ മുഷ്ടിക്കുള്ളില്‍ ഞെങ്ങിയമരുകയും, പിന്നെ ചെറുചെറു ഉരുളകളായി, പല്ലുകള്‍ക്കിടയില്‍ അരഞ്ഞില്ലാതാവാന്‍ എറിയപ്പെടുകയും ചെയ്യുന്ന ഭക്ഷണകണമെങ്കിലും ആവാന്‍ അവള്‍ കൊതിച്ചു, ഒരു നിമിഷം!
കൈകളിലൂടെ നിറഞ്ഞൊഴുകുന്ന ക്ലോറിന്‍ വെള്ളത്തില്‍ പ്രതിഫലിച്ച സൂര്യപ്രകാശത്തിന് [...]

വിടരാന്‍ കൊതിച്ച മൊട്ടുകള്‍

Posted on 19. Apr, 2008 by സേതുലക്ഷ്മി in Stories

രാത്രി മുഴുവന്‍ എത്ര എഴുതാന്‍ ശ്രമിച്ചിട്ടും പൂര്‍ത്തിയാക്കാനാവാത്ത കവിത ബാലു മേശപ്പുറത്തു നിന്നെടുത്തു. വെട്ടിയും തിരുത്തിയും സുഖം നഷ്ടപ്പെട്ട ചിന്തകള്‍ ബാലുവിനെ അലട്ടുന്നുണ്ടായിരുന്നു. ചിലപ്പോഴൊക്കെ അങ്ങനെയാണ്, എഴുതാന്‍ ശ്രമിക്കുന്തോറും അക്ഷരങ്ങള്‍ വഴിമാറിപ്പോവുക, വികാരങ്ങള്‍ കുത്തിയൊഴുകുമ്പോഴും വിരലുകള്‍ ശാഠ്യം പിടിക്കുക, പിന്നെ ആ വേദനയില്‍ മുഖം പൊത്തി ഉറങ്ങുക… ഈ വീര്‍പ്പുമുട്ടലുകളില്‍ എല്ലാം ഒരു തരം സുഖമുണ്ടെങ്കിലും ഒടുവില്‍ അവസാനിക്കുക ശൂന്യതയില്‍ മാത്രമായിരിക്കും. എഴുത്തുകാരനെ നിഷ്പ്രഭനാക്കി ഇടക്കിടെ വന്നുപോകുന്ന ഇത്തരം രാത്രികള്‍ ശരിക്കും പറഞ്ഞാല്‍ ഉണ്ടാവേണ്ടതാണ്. ഒഴുക്ക് നഷ്ടപ്പെട്ട [...]

ശങ്കരകുട്ടി എന്ന ആന

Posted on 17. Apr, 2008 by സേതുലക്ഷ്മി in Stories

ശങ്കരന്‍ കുട്ടി താടി വടിക്കാന്‍ ബാര്‍ബര്‍ ഷോപ്പില്‍ ചെന്നു. അവിടെയാണെങ്കില്‍ ഭയങ്കര തിരക്ക്. കുറേ നേരം ഇരുന്ന് മടുത്തപ്പോള്‍ ശങ്കരന്‍ കുട്ടി വീട്ടിലേയ്ക്ക് പോന്നു. പോരുന്ന വഴിയില്‍ കടയില്‍ നിന്ന് ഒരു ബ്ലേഡും ഷേവിംഗ് സെറ്റും വാങ്ങിച്ചു. താടി വടിക്കാന്‍ ഒരു പട്ടികളെയും ഇനി താങ്ങണ്ടല്ലോ!
വീട്ടിലെത്തിയ ശങ്കരന്‍ കുട്ടി സമയം ഒട്ടും പാഴാക്കാതെ വസ്ത്രം മാറ്റി, ഒരു തോര്‍ത്ത് മുണ്ട് ചുറ്റി കണ്ണാടിയും സോപ്പും ഒരാണിയും ഒരു കൊട്ടുവടിയുമെടുത്ത് മുറ്റത്തേയ്ക്കിറങ്ങി. ആണി മുറ്റത്തെ വരിക്ക പ്ലാവില്‍ തറച്ച് [...]

രാധാകൃഷ്ണന് ഭ്രാന്താണ്

Posted on 15. Apr, 2008 by സേതുലക്ഷ്മി in Stories

രാധാകൃഷ്ണന്‍ ഞെട്ടിയെഴുന്നേറ്റു. ഒരിക്കലും കണ്ടിട്ടില്ലാത്ത ദുസ്വപ്നമായിരുന്നു. എന്തൊക്കെയോ സംഭവിക്കുന്നതു പോലെ, സംഭവിക്കാനിരിക്കുന്നതു പോലെ. വിയര്‍ത്തൊലിച്ച മുഖം കിടക്കവിരി കൊണ്ട് തുടച്ച ശേഷം രാധാകൃഷ്ണന്‍ ടേബിള്‍ ലാമ്പിന്‍റെ സ്വിച്ചമര്‍ത്തി. സമയം മൂന്ന് മണി. ടേബിളില്‍ കമിഴ്ത്തി വച്ചിരിക്കുന്ന ഗ്ലാസ് കണ്ട് അയാള്‍ ഭാര്യയെ സൂക്ഷിച്ച് നോക്കി. വെട്ടിയിട്ട മരം പോലെ അവള്‍ മലര്‍ന്ന് കിടന്നുറങ്ങുകയാണ്. ഫ്രിഡ്ജില്‍ നിന്ന് തണുത്ത വെള്ളം കുടിച്ചശേഷം രാധാകൃഷ്ണന്‍ കട്ടിലില്‍ വന്ന് കിടന്നു.
എത്ര ശ്രമിച്ചിട്ടും ഉറങ്ങാന്‍ കഴിയുന്നില്ല. ദുസ്വപ്നത്തില്‍ കണ്ട ചില ദൃശ്യങ്ങള്‍ അനുവാദമില്ലാത്ത [...]

കിനാവുകള്‍ കടം പറയുന്നു

Posted on 13. Apr, 2008 by സേതുലക്ഷ്മി in Stories

ലക്ഷ്മി കട്ടിലില്‍ തന്നെ കിടന്നു. ഉറങ്ങാന്‍ കിടന്നാലോ ഉറക്കം നടിച്ചാലോ ഉറക്കമാവില്ലെന്ന് ലക്ഷ്മിയ്ക്ക് നല്ല ബോധ്യമുണ്ടായിരുന്നു. ഒന്ന് “ഉറങ്ങാന്‍” കഴിഞ്ഞിരുന്നെങ്കില്‍! അവള്‍ കൊതിച്ചു. ഉറക്കം നഷ്ടപ്പെട്ട രാത്രികള്‍ സമ്മാനിച്ച നെടുവീര്‍പ്പുകള്‍ക്ക് മുലകൊടുത്തും, ആശാഭംഗങ്ങള്‍ നല്‍കുന്ന ഗദ്ഗദങ്ങളെ അമര്‍ത്തിപ്പിടിച്ചും അവള്‍ സ്വയം എരിയുകയായിരുന്നു.
അനശ്വരമായ ഒരു ഉറക്കം… അതിലേയ്ക്ക് സ്വയം വലിച്ചെറിയപ്പെടാന്‍ പല തവണ ഒരുപിടി ഗുളികകള്‍ വാരിയതാണ്. ചലനമറ്റ സ്വന്തം ശരീരത്തിന് ചുറ്റും മുഖമൂടിയണിഞ്ഞവര്‍ കണ്ണീ‍ര്‍പ്പടം പൊഴിക്കുമ്പോള്‍ പ്രതികാരദാഹത്തോടെ പൊട്ടിച്ചിരിക്കാന്‍…, ശവത്തിന് മുന്നില്‍ കണ്ണീര്‍ വരുത്താന്‍ പാടുപെട്ട് അവസാനം [...]

സമാനമായ തടവറകള്‍

Posted on 09. Apr, 2008 by സേതുലക്ഷ്മി in Stories

കലാപം കൊടുമ്പിരികൊണ്ടിരുന്ന സമയമായിരുന്നു അത്. കലാപമുണ്ടാക്കാന്‍ പ്രത്യേകിച്ചൊരു കാരണമോ സമയമോ നമ്മുടെ ആളുകള്‍ക്ക് ആവശ്യമില്ലാത്തതിനാല്‍ കാലഘട്ടം ഓര്‍മ്മയില്ല. അക്രമികളെ അടിച്ചമര്‍ത്താന്‍ അധികാരികള്‍ ചക്രശ്വാസം വലിക്കുന്നു. കലാപത്തില്‍ കൊല്ലപ്പെട്ടവരെ ജീവത്യാഗികളാക്കാനുള്ള ശ്രമം ഇരുപക്ഷവും തുടങ്ങിക്കഴിഞ്ഞു. സംഘര്‍ഷാവസ്ഥ നിയന്ത്രണാതീതമായപ്പോള്‍ പൊലീസിനും നിയന്ത്രണം നഷ്ടപ്പെട്ടു. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട എല്ലാവര്‍ക്കും തല്ല് കിട്ടി. ചിലര്‍ അറസ്റ്റിലായി. അങ്ങനെയാണ് അയാള്‍ ആ ജയിലറയിലെത്തിയത്.
പൊതുവേ ഇരുളടഞ്ഞതഅയിരുന്നു ആ സെല്‍. അവ്യക്തമായ ഒരു ചിത്രം പോലെ ചോരക്കറ ആ സെല്ലിന്റെ ചുവരുകളിലും തറയിലും പതിഞ്ഞുകിടന്നിരുന്നു. മൂത്രത്തിന്റേയും [...]

കിലുങ്ങുന്ന നാണയത്തുട്ടുകള്‍

Posted on 04. Apr, 2008 by സേതുലക്ഷ്മി in Stories

നേരം വെളുത്തത് അവന്‍ അറിഞ്ഞതേയില്ല. അവനൊരു അന്ധനായിരുന്നു. തെരുവ് ശബ്ദമുഖരിതമായപ്പോള്‍ അവന്‍ ഓട്ടുപാത്രം തപ്പിയെടുത്ത് നടക്കുവാന്‍ തുടങ്ങി. അവന്റെ ലക്‌ഷ്യം ആ പഴയ ദേവാലയമായിരുന്നു. അവിടെയിരുന്നാല്‍ അന്നത്തെ അന്നത്തിനുള്ള വക എന്തെങ്കിലും കിട്ടും.
“ഇന്നെന്താ താമസിച്ചേ?” – ഭിക്ഷ യാചിക്കാന്‍ അവന്‍ എന്നുമിരിക്കാറുള്ള ഇരിപ്പിടത്തിന്‌ തൊട്ടടുത്തുള്ള മരച്ചുവട്ടില്‍ നിന്ന് ചോദ്യമുയര്‍ന്നു. അതൊരു മുടന്തനായിരുന്നു. “താമസിച്ചോ?” -  ഊന്ന് വടി തറയില്‍ വച്ച് സാവധാനം സ്വസ്ഥാനത്തിരുന്ന ശേഷം അന്ധ യാചകന്‍ ചോദിച്ചു. “ലേശം!” – മരച്ചുവട്ടില്‍ നിന്ന് ഉത്തരം വന്നു.
“ഇന്ന് [...]