Wednesday, 8th September 2010

ദൈവത്തെ കാണ്മാനില്ല

Posted on 27. May, 2009 by സേതുലക്ഷ്മി in Poems

ദൈവത്തെ കാണ്മാനില്ല

‘ദൈവത്തെ കാണ്മാനില്ല’
വാര്‍ത്ത പെട്ടെന്ന് പരന്നു
കൂട്ടമണി മുഴങ്ങി
കൂട്ടക്കരച്ചിലായി
തിരച്ചിലായി
എന്താണ് പറ്റിയത്?
ആര്‍ക്കുമറിയില്ല
ആകെ നെട്ടോട്ടമായി
ഇനി ആരോട് പ്രാര്‍ത്ഥിക്കും?
ആരെ തെറിവിളിക്കും?
ഉത്തരവാദിത്തങ്ങളെല്ലാം
ആരുടെ തലയില്‍ വയ്ക്കും?
ആകെ പ്രശ്നമായി
എല്ലാം അരിച്ച് പെറുക്കുകയാണ്.
ദേവാലയങ്ങളില്‍ കക്ഷി പണ്ടേയില്ല,
ഹൃദയങ്ങളും കാലി
പ്രസംഗവേദിയില്‍ പുള്ളി കയറാറില്ല
വീടുകളില്‍ ചുള്ളന് സീറ്റുമില്ല
പിന്നെ ഇങ്ങേരിതെവിടെ പോയി?
കന്യാസ്ത്രീകള്‍ കേസുകൊടുത്തു
ആരോ ദൈവത്തെ വശീകരിച്ചു
കുറേ സ്ത്രീകള്‍ പിന്നാലെ കൂടി
കൊടി കെട്ടി കവലയില്‍ സമരം തുടങ്ങി
തരാമെന്ന് കൊതിപ്പിച്ച് ദൈവം മുങ്ങി
പെണ്ണുങ്ങള്‍ക്കെല്ലാം അരിശവുമായി
തെളിവെടുപ്പ് നടക്കുന്നു
കൂടെ നിന്നവരും കൂടെ നടന്നവരും
കൈമലര്‍ത്തി തലയൂരി
‘ദൈവത്തെ കണ്ട് നാള്‍ പലതായി’
സ്റ്റേറ്റ്മെന്‍റ് നല്‍കിയവര്‍ തടിയൂരി
സാക്ഷികളില്ല, തെളിവുമില്ല
കേസിനി മുന്നോട്ടെങ്ങനെ പോകും?
‘കട്ടവന്‍ പോയാല്‍ കിട്ടിയവന്‍ തന്നെ’
ശത്രുക്കളെല്ലാം അകത്തായി
നിരീശ്വര [...]

ഞാനല്ല ഞാനല്ല

Posted on 21. May, 2009 by സേതുലക്ഷ്മി in Poems

ഞാനല്ല ഞാനല്ല

ചെകിടത്തടിച്ചാലും
മറുപുറം കാട്ടുവാന്‍
ഞാനൊരു ക്രിസ്തുദേവനല്ല
പല്ലുതെറിച്ചാലും
കുശലം പറയുവാന്‍
ഞാനൊരു മഹാത്മാഗാന്ധിയല്ല
നല്‍കുന്നതൊക്കെയും
കൈനീട്ടി വാങ്ങുവാന്‍
ഞാനൊരു ഭിക്ഷാംദേഹിയല്ല
കിട്ടും പ്രതീക്ഷയില്‍
വാപൊളിച്ചുനില്‍ക്കുവാന്‍
ഞാനൊരു ഭിക്ഷക്കാരനല്ല
കല്‍പ്പിക്കുന്നതൊക്കെയും
ചെയ്തുകിളയ്ക്കുവാന്‍
ഞാനൊരു അടിമപ്പരിശയല്ല
ഇല്ലാത്തതോര്‍ത്ത്
ചിരിക്കാനോ കരയാനോ
ഞാനൊരു മനോരോഗിയല്ല
കേട്ടതുമുഴുവന്‍
അപ്പടി വിഴുങ്ങുവാന്‍
ഞാനൊരു യാഥാസ്ഥിതികനല്ല
കാണാത്തതൊക്കെയും
ഉണ്ടെന്ന് കരുതുവാന്‍
ഞാനൊരന്ധ വിശ്വാസിയല്ല
പറയുന്നതൊക്കെയും
കേട്ടങ്ങു നില്‍ക്കുവാന്‍
ഞാനൊരു കല്‍‌പ്രതിമയല്ല
കണ്ടതൊക്കെയും
കണ്ടില്ലെന്ന് നടിക്കുവാന്‍
ആരോടുമെനിക്കൊരു പക്ഷമില്ല
സ്വന്തം ചോരയ്ക്ക്
മാത്രം വില കല്‍പ്പിക്കാന്‍
ഞാനൊരു വര്‍ഗീയവാദിയല്ല
തോന്നുന്നതൊക്കെയും
ഉറക്കെപ്പറയുവാന്‍
ഞാനൊരു ആദര്‍ശവാദിയല്ല
‘നേതി’ എന്നല്ലാതെ
ആണെന്ന് കരുതുവാന്‍
ഞാനൊരു ആത്മീയഗുരുവുമല്ല
ഇവയെല്ലാം വെറുതെ
‘അല്ലെന്ന്’ പറയുവാന്‍
അല്ലാതെ വേറെ വഴിയുമില്ല

//

Related Posts:

ദൈവത്തെ കാണ്മാനില്ല
ക്രിസ്തു ഇനി ഉറങ്ങട്ടെ!
മലകള്‍ക്ക് ഉയരം പോരാ!
അമ്മയും മഴയും
നീയെന്നെ ചാവേറാക്കി‍‍‍

ക്രിസ്തു ഇനി ഉറങ്ങട്ടെ!

Posted on 28. Apr, 2009 by സേതുലക്ഷ്മി in Poems

ക്രിസ്തു ഇനി ഉറങ്ങട്ടെ!

മടുത്തു!
എത്ര നേരമിങ്ങനെ കാത്തിരിക്കും?
നേരവും വൈകി
പോകാനും നേരമായി
പറയാതെ തിരിച്ചുപോകാനൊക്കുമോ?
ആരെങ്കിലും വന്നിരുന്നെങ്കില്‍!
ഈ കല്ലിന്മേലുള്ള ഇരുപ്പത്ര ശരിയല്ല,
ചിറകുകള്‍ ഉരസി
ചില തൂവലുകള്‍ പൊഴിഞ്ഞു!
നല്ല ഭാരമുള്ള കല്ല്
ഉരുട്ടി മാറ്റാനും അല്പ്പം കടുത്തു.
ദാ! ആരോ വരുന്നു!
ഇയാളോട് തന്നെ പറയാം
“അതേ, ഒന്ന് നില്ക്കൂ…!
ഞാനൊരു കാര്യം പറയാം
‘ക്രിസ്തു ഉയര്‍ത്തു!’”
“താനാരാ?” – ചോദ്യം ഉടന്‍ വന്നു
“ഞാന്‍ മാലാഖ, സ്വര്‍ഗത്താണ് വാസം”
“ഹിഹി… എന്നാ ശരി,
നാളെ ബാറില്‍ കാണാം”
“പോയകാര്യം എന്തായി?”
“ഒന്നും നടന്നില്ല,
ആളുകള്‍ക്ക് വിശ്വാസമില്ല”
“നീയി കല്ലറയിലിരിക്ക്,
ഞാനൊന്ന് പോയിനോക്കാം”
“കര്‍ത്താവേ… സൂക്ഷിച്ച് പോകണേ..!”
കള്ളുകുടിയന്‍‌മാരോടും എമ്പോക്കികളും
സംസാരിച്ചിരിന്നേക്കരുത്.
പണ്ടത്തെ കാലമല്ല!
**************
“പത്രോസേ, തോമസേ…”
“ആരാട്രാ അത്?”
“ഞാനാണ് യേശു”
“അതേയോ… വന്നാട്ടെ, ഇരുന്നാട്ടെ”
“ഞാന്‍ ഉയിര്‍ത്തു, മൂന്നാം നാള്‍.”
“കൊള്ളാം, [...]

മലകള്‍ക്ക് ഉയരം പോരാ!

Posted on 25. Apr, 2009 by സേതുലക്ഷ്മി in Poems

മലകള്‍ക്ക് ഉയരം പോരാ!

ഉയര്‍ന്ന മല
“എങ്കില്‍ ഇതുമതി!”
മനസിലുറച്ചു
പിന്നെ ആലോചിച്ചില്ല
കിതപ്പുകളോടെ വലിഞ്ഞുകയറി
വിടവുകള്‍… മടക്കുകള്‍…
വഴുക്കുകള്‍… ചരലുകള്‍…
കല്ലുകള്‍ക്കൊട്ടും ഗ്രിപ്പില്ല
ഹവായ് ഇട്ടത് ഭാഗ്യം!
കാല് വിറയ്ക്കുന്നു
തല കറങ്ങുന്നു
ധമനികള്‍ തുടിക്കുന്നു
നെറ്റി വിയര്‍ക്കുന്നു
സൂര്യന്‍ പരീക്ഷിക്കുന്നു
ശ്വാസം കൊടുങ്കാറ്റാവുന്നു
അധരം മുറുമുറുക്കുന്നു
ഒരു വിധേന മുകളിലെത്തി
മലയുടെ ഉന്നത ശിഖിരം
കാല് വഴുതിയാല്‍ “തീര്‍ന്നു”
ഒരു നിമിഷത്തെ നിശബ്ദം
ഉള്ളിലുയരുന്നു ചോദ്യം!
“എന്തിനു ഞാനീ മല കയറി?”
മരിക്കാന്‍!
ഓ! അക്കാര്യം ഞാന്‍ തെല്ലുമറന്നു.
ശരിയാണ്, എല്ലാം മടുത്തു!
എല്ലാ ദിനവും ഒരു പോലെ,
ചെയ്തവ ചെയ്തും, കേട്ടവ കേട്ടും
ഒന്നിനും പുതുമകളില്ല!
എന്നും ഒരേ മുഖങ്ങള്‍
ഒരേ സെക്സ്, ഒരേ വീട്, ഒരേ ഓഫീസ്!
ഒന്നിനും “ഒരു ഇതില്ല”, ത്രില്ലില്ല.
തൊട്ടറിയാനിനി മരണം മാത്രം!
അതൊന്നു കൂടി പരീക്ഷിച്ചു [...]

അമ്മയും മഴയും

Posted on 22. Apr, 2009 by സേതുലക്ഷ്മി in Poems

അമ്മയും മഴയും

മഴയൊന്നു തോരട്ടെ, കളി മതിയാക്കൂ
പനി പിടിച്ചീടുമീ മഴയില്‍ കളിച്ചാല്‍!
കുസൃതികള്‍ തെല്ലു കുറയ്ക്കെന്‍റെ ഉണ്ണീ
അമ്മയെ ഇനിമേല്‍ അനുസരിച്ചീടുക!
കൊഴിയുന്ന മാമ്പഴം നാളെപ്പെറുക്കാം
അയലത്തെ പറ്റങ്ങള്‍ കട്ടിടും മുമ്പീ-
യമ്മ അതൊക്കെ പെറുക്കി സൂക്ഷിക്കാം
ഉണ്ണീ കരേറുക, ഇടിമിന്നല്‍ വരുന്നു!
ഇഴജന്തുക്കളിഴയുന്ന മുറ്റത്തു തെന്നി-
വീണുകരയാതെ അമ്മതന്‍ ചാരെ-
യെത്തിയെന്‍ പൊന്നുമോന്‍ മടിയില്‍ കിടന്നാല്‍
മുതുമുത്തശ്ശി ചൊല്ലിയ കഥകള്‍ പറയാം
കിണറ്റിന്‍ കരയിലേയ്ക്കോടരുതേ ഇനി
ഓട്ടുതറയൊട്ടു പായല്‍പ്പടലങ്ങള്‍
വഴുതി വീണാല്‍ ഈ അമ്മയ്ക്കാവുമോ?
കളിയിതുമതി, നേരമേറെയായി
അച്ഛന്‍ വരുംവഴി കയറിനില്‍ക്കയാവും!
നീ കാത്തിരിക്കുന്ന പലഹാരങ്ങളുമായ്
അച്ഛനെത്തും മുമ്പ് കരയില്‍ കയറുക
തലതോര്‍ത്തി ഈ നാമം ജപിക്കുക
മുത്തശ്ശിയുറങ്ങുന്ന തുളസിത്തറയില്‍
വിളക്കുമണഞ്ഞു, സന്ധ്യകഴിഞ്ഞു!
പെരുമഴയത്തിങ്ങനെ കളിക്കരുതുണ്ണീ
അച്ഛന്‍ കണ്ടുവന്നാല്‍ ചുട്ട [...]

നീയെന്നെ ചാവേറാക്കി‍‍‍

Posted on 21. Apr, 2009 by സേതുലക്ഷ്മി in Poems

നീയെന്നെ ചാവേറാക്കി‍‍‍

വെട്ടിത്തിളങ്ങുമീ കണ്‍കളില്‍ കുത്തുക
ഒരശ്രു കണമെങ്കിലും വരുമോയെന്നറിയുക
പൂഴിമണ്ണും വാ‍രിയെറിഞ്ഞു നോക്കുക
ലക്‍ഷ്യം പതറുമോ എന്നുമളക്കുക!
നിനക്കാവില്ല ഇനിയെന്‍ കരള്‍ പറിക്കാന്‍
വിലങ്ങുകള്‍ മതിവരില്ലെന്നെ തളക്കാന്‍
അഗ്നികുണ്ഡങ്ങളെ ചവിട്ടിമെതിച്ചയീ
എരിയുന്നയെല്ലുകള്‍ തല്ലിയുടക്കാന്‍!
ചിന്തുവാനൊരു തുള്ളി ചോരയില്ല-
ധമനിയില്‍, ആത്മഹര്‍ഷം ലവലേശമില്ല
ദയയെന്ന വാക്കിനൊരര്‍ത്ഥമില്ല
എന്നില്‍, നിന്‍ പേരിനുപോലും സ്ഥാനമില്ല
ചീറ്റപ്പുലികളെ വേട്ടയാടും മുമ്പ്
എന്നെ നീ വേട്ടയാടി നോക്കി
ദംഷ്ട്രകള്‍ മെല്ലെ ആഴ്ത്തിക്കടിച്ച നീ-
കണ്ടില്ല, ഉമിക്കുള്ളിലെരിയുന്ന വൈരഭാവം
നീ പയറ്റിയ യുദ്ധ മുറകളൊക്കെയും
എന്‍ നിഷ്ക്കളങ്കതയ്ക്കൊരു ബാലപാഠം
നിശബ്ദം മുറുക്കിയ കൊലക്കയറൊക്കെയും
നിഷ്ക്രിയതയ്ക്കൊരു പൂര്‍ണവിരാമം
നീ തന്ന വിഷ ചഷകമെനിക്കിനി
തീ വിഴുങ്ങാനുള്ള പാനപാത്രം
കുത്തിക്കയറ്റിയ അമ്പും വാള്‍മുനകളും
ഇനിയെന്‍ പതാകയിലെ യുദ്ധചിഹ്നം
കഴുവേറ്റി നീയെന്‍ മന്ദഹാസങ്ങളെ
വെട്ടിപ്പിളര്‍ന്നു നീ ആത്മാനുരാഗത്തെ
തെളിവാര്‍ന്നയെന്‍ [...]

ഗാന്ധിയും കൂട്ടരും

Posted on 20. Apr, 2009 by സേതുലക്ഷ്മി in Poems

ഗാന്ധിയും കൂട്ടരും

ഗാന്ധി എഴുന്നേറ്റു
ശവകൂടീരത്തില്‍ നിന്നെഴുന്നെറ്റു
വടിയെടുത്തു, മെതിയടിയെടുത്തു
വേഗം നടന്നു വീട്ടിലെത്താന്‍!
പുലര്‍ന്നിട്ടില്ല, നേരമായിട്ടില്ല
ഏറെ നടക്കണം വീട്ടിലെത്താന്‍
എത്തിയാല്‍ കാണാം ഏവരെയും
ചെറുമക്കളെ, അവരുടെ മക്കളെയും
നടന്നു നടന്നൊരു തെരുവിലെത്തി
ദാ നില്‍ക്കുന്നു! ഗോഖലെ പ്രതിമയായി
“കൂടൊന്നു വാടോ വീട്ടിലേയ്ക്ക്”
ഗാന്ധി വിളിച്ചു മേലെ നോക്കി
എന്നാല്‍ വരാം ഞാന്‍, ഒരു കാര്യം കൂടി
അങ്ങേ തെരുവില്‍ നെഹ്രുവുണ്ട്
പുള്ളിയെ കൂടെ കൂട്ടിയേക്കാം
സ്വകാര്യം പറയാന്‍ ആളുമായി!
വിളിക്കേണ്ട താമസം നെഹ്രു ഒപ്പം കൂടി!
പോകും വഴി കിട്ടി മറ്റ് നാല് പേരെ,
വിടിയൂന്നി ഗാന്ധി മുന്‍പേ നടന്നു
കുശലം പറഞ്ഞ് ബാക്കിയുള്ളോര്‍
രാത്രി നടപ്പത്ര നല്ലതല്ല
നേരം വെളുത്തിട്ട് പോയാല്‍ പോരെ?
അത് മതിയെന്ന് ഭൂരിപക്ഷം
എന്നാലതെന്ന് [...]

ആത്മശാപങ്ങള്‍

Posted on 19. Apr, 2009 by സേതുലക്ഷ്മി in Poems

ആത്മശാപങ്ങള്‍

കരിനാഗങ്ങള്‍ പുളയുന്നു മിഴികളില്‍,
കൃഷ്ണമണിയില്‍ ചുറ്റി തിരിഞ്ഞു കൊത്തുന്നു!
ആത്മശാപത്തിന്‍റെ ശല്‍ക്കങ്ങളുരസുമ്പോള്‍
കണ്‍‌മുനകളില്‍ മണല്‍ക്കാറ്റുവീശുന്നു.
ശബ്ദം കുടുങ്ങിയ വായിലൊരുപിടി
മണ്ണുവാരിയിട്ട മാനദണ്ഡങ്ങളേ!
ഈ ജന്‍‌മമിനിയൊരു മാപ്പിനായ് നില്‍ക്കുമ്പോള്‍
പരിഹസിക്കാതിരിക്കുക മൌന കുറ്റസമ്മതങ്ങളേ!
വെട്ടിപ്പിളര്‍ന്ന ഈ ചങ്കും, ചിതറിയ മാംസവും
ശുദ്ധവെള്ളത്തില്‍ കഴുകിയെടുത്തോളൂ!
ഇനിയുമൊരിക്കല്‍ വീണ്ടും കൈതരിക്കുമ്പോള്‍
തേടേണ്ടി വരില്ല എന്‍ മറുജന്‍‌മങ്ങളേ!
ഏതോ പ്രവാഹത്തിലകപ്പെട്ടുപോയ എന്‍
വേരറ്റ വരികളും അതിന്‍റെ അര്‍ത്ഥങ്ങളും
തിരികെ തരാമോ? കടമായിട്ടെങ്കിലും!
ഈടുവയ്ക്കാനുണ്ട് വിലയറ്റ മൌനങ്ങള്‍
ഓര്‍മ്മയ്ക്കു മീതെ പറക്കുന്ന ദുഃസ്വപ്ന-
ക്കാഴ്ചകള്‍ പെറ്റുപെരുകുമ്പോള്‍
നഗ്നനൃത്തം ചവിട്ടുന്നു പ്രേതങ്ങള്‍
ഉയിരിന്‍റെ ഭാരമളക്കുന്നു
ഇന്നലെയുടെ കത്തുന്ന ചിതയ്ക്ക് മുന്നിലെ
എന്‍ നിഴല്‍ പോലും എനിക്കന്യമായ് മാറവേ,
ചുവടുകള്‍ പുതയുന്ന പൂഴിയില്‍ ആയിരം
കൈകളുയരുന്നു, വലിച്ചുതാഴ്ത്തുന്നു
കാലം കൈയ്ക്കു പിടിച്ചെഴുതി [...]

മരണം വിളിക്കുന്നു

Posted on 17. Apr, 2009 by സേതുലക്ഷ്മി in Poems

മരണം വിളിക്കുന്നു

എന്നെ ഞാനിന്നുപേക്ഷിച്ചു പോകുന്നു
ഈ ജഢവും നിങ്ങളെടുത്തുകൊള്‍ക
സ്വന്തമാക്കാന്‍ ഇനിയാവില്ല, മരണമേ
വേറിട്ട പ്രാണനെയുമെടുത്തുകൊള്‍ക.
സ്വപ്നങ്ങള്‍ വാരി നിറച്ചയെന്‍യെന്‍ കീശയില്‍
ഒരു ചില്ലറ പോലും ബാക്കിയില്ല,
കടം കൊണ്ടുവാങ്ങിയ വലിയ സ്വപ്നങ്ങളെ
മരണമേ! നീ തന്നെ എടുത്തുകൊള്‍ക.
നിനക്കുള്ളതെല്ലാം നല്‍കി മടങ്ങുന്നു,
ഈ വാടക വീടും എടുത്തുകൊള്‍ക
ഈ വഴിയൊരിക്കലും വരില്ല ഞാന്‍, ഇനിയെന്‍റെ-
കണക്കുകളൊന്നും ബാക്കിയില്ല.
യാത്ര ചൊല്ലാനിനി ആരുമില്ല, അമ്മയല്ലാതെ
എനിക്കെന്നു പറയാന്‍ ആരുമില്ല.
അമ്മേ, ഈ വിഷക്കുപ്പി മാറ്റി നീ വയ്ക്കുക
എന്നെ മറക്കാനിത് കുടിച്ചുകൊള്‍ക!
മടങ്ങിവരുമെന്നൊരു വാക്കോ പ്രതീക്ഷയോ
വാഗ്ദാനങ്ങളൊന്നുമേ ആവുകില്ല
അമ്മേ! നീ തന്ന ദേഹമിതാ നിന്‍ മുമ്പില്‍
നീ നിന്‍റെ പങ്കുമെടുത്തുകൊള്‍ക.
നോട്ടുബുക്കിന്‍റെ ഉള്ളിലൊളിപ്പിച്ച
ചീന്തിയ ചിന്തകള്‍ ചുട്ടുകളയല്ലേ!
നിന്‍റെ [...]

പക്ഷി (കുട്ടിക്കവിത)

Posted on 24. Apr, 2008 by സേതുലക്ഷ്മി in Poems

തേനൊരു പാത്രത്തില്‍
പാലൊരു പാത്രത്തില്‍
തേനും വയമ്പും മറ്റൊരു പാത്രത്തില്‍
എന്‍ വീട്ടിലെ കിളി
ഓമന പൈങ്കിളി
സ്വര്‍ണ്ണക്കൂട്ടിലെ കുഞ്ഞു പക്ഷി
ചെന്താമരക്കണ്ണും
ചെമ്പരത്തിച്ചുണ്ടും
പീലികളുമുള്ള കുരുന്നു പക്ഷി
കുശലങ്ങള്‍ ചൊല്ലി
മുതുകില്‍ തലോടുമ്പോള്‍
കുലുങ്ങിക്കളിക്കുന്ന പ്രിയ പക്ഷി
ഒരിടത്തും പോവില്ല
എന്നെ വിട്ടിട്ട് പോവില്ല
ആരും കൊതിക്കുന്ന കൊച്ചു പക്ഷി
എന്‍ പേരുകേട്ടാല്‍
പിന്‍‌പാട്ടുപാടാന്‍
ചിറകിട്ടടിക്കുന്ന എന്‍റെ പക്ഷി
പാടാത്ത പക്ഷി
പറക്കാത്ത പക്ഷി
ഒരു ദിനം പാടി
“ഇനിയെന്നെ ജീവിക്കാന്‍ അനുവദിക്കൂ”

//

Related Posts:

ദൈവത്തെ കാണ്മാനില്ല
ഞാനല്ല ഞാനല്ല
ക്രിസ്തു ഇനി ഉറങ്ങട്ടെ!
മലകള്‍ക്ക് ഉയരം പോരാ!
അമ്മയും മഴയും

വൈരുദ്ധ്യങ്ങള്‍

Posted on 23. Apr, 2008 by സേതുലക്ഷ്മി in Poems

അംഗഭംഗം വന്ന നിഴലുകള്‍ കണ്ടു-
മടുത്തിനി ചൂഴ്ന്നു പൊട്ടിച്ചെറിയണം
കണ്ണുമകക്കണ്ണും, കാഴ്ചകളിനിമതി
വൈരുദ്ധ്യമുറങ്ങുന്ന പേക്കിനാവുകള്‍
കുപ്പക്കൂനകളിളകുന്നു തുട്ടിനായ്
കുഷ്ഠം കടിച്ച കരങ്ങളുയരുന്നു
വിശപ്പില്‍ വെന്ത പ്രാണന്‍ ചീഞ്ഞുനാറുമ്പോള്‍
മൂക്കുകള്‍ പൊത്തി നിറകീശകള്‍ നീങ്ങുന്നു
നാലഞ്ചുനാള്‍ വരെ പഴകിയ ചോറിലെ
കെട്ടവാസനയിലുമിനീരിറക്കി-
യൊരു പിടിച്ചോറിനായ് ഇലകള്‍ പരതവേ
അതു പകര്‍ത്തുവാന്‍ വിരലുകളമരുന്നു
ഒക്കത്തിരിക്കുന്നയസ്ഥികൂടത്തിനൊരു തുള്ളി
വെള്ളമിറ്റിക്കുവാന്‍ നീളുന്ന കൈകളും
ഒട്ടിവലിഞ്ഞ നഗ്ന മാറും കാണുമ്പോള്‍
കടമിഴിക്കോണിലൊരു തുള്ളി ബീജം കലരുന്നു
വായുവില്‍ ശേഷിച്ച ബാഷ്പങ്ങളെങ്കിലും
ഊറ്റിക്കുടിക്കുവാന്‍ നാവുകള്‍ തള്ളുന്നു
ഉള്‍വലിയുമാത്മാവും ദൈന്യത ചുരത്തുമ്പോള്‍
പുച്‌ഛഭാവങ്ങളയിത്തം പുലമ്പുന്നു
വയറ്റില്‍ത്തെളിയുന്ന നട്ടെല്ലു മുറുക്കിത്തുണി-
ച്ചുറ്റി ഞൊണ്ടുന്ന വെടിച്ച കാല്‍പ്പാടുകള്‍
പിന്നാമ്പുറങ്ങളില്‍ പാഴ്ഭൂമി തിരയുമ്പോള്‍
നെയ്യുറഞ്ഞ കവിളുകളിടിവാള്‍ മുഴങ്ങുന്നു
ദിഗംബരന്‍‌മാരുറങ്ങുന്നു കടത്തിണ്ണയില്‍
ചുട്ടുപൊള്ളുന്ന പ്രതലവും പൂമെത്തകള്‍
എല്ലുകളുന്തിയ മുഖങ്ങളിലിളതല്ലുന്നു
ഉറങ്ങാന്‍ കൊതിപ്പിച്ച [...]

ഞാനിനി ഇതു വഴിയില്ല

Posted on 07. Apr, 2008 by സേതുലക്ഷ്മി in Poems

വാല്‍മുനയിലൂറി നില്‍ക്കുമൊരു രക്ത-
ത്തുള്ളി പോലെന്‍ കണ്ണീര്‍ കണങ്ങള്‍
കൃഷ്ണമണികളെ അലിയിച്ചുകൊണ്ടെന്‍
കാഴ്ച മറയ്ക്കുന്നു അശ്രുകണങ്ങള്‍
ഇന്നലെ കഴിഞ്ഞ് ദുരന്ത നാടകം
മായാതെ നില്‍പ്പൂ കണ്‍‍പോളകള്‍ക്കുള്ളില്‍
പിറകോട്ട് ചെന്നവ തിരുത്തിക്കുറിക്കാ-
നാവാതെ വെമ്പുന്നു, ഇനി ഇതു വഴിയില്ല
പത്തുമാസം ചുമന്നൊടുവില്‍ പെറ്റ
ചാപിള്ള പോല്‍ ഞാനെന്‍ നുകത്തിനരികില്‍,
വിയര്‍പ്പുകളൊഴുക്കി ഇളക്കിമറിച്ച
മണ്ണിനി എന്‍ ശവക്കുഴി മാത്രം
കാലങ്ങള്‍ കനവിന്‍റെ ശിഖിരങ്ങളൊടിച്ചു
കുപ്പത്തൊട്ടിയിലെറിയുന്നു നിര്‍ഭരം
ശേഷിച്ച ചുള്ളിക്കൊമ്പും ഇലകളും
തീയില്‍ കൂട്ടി ചുട്ടെരിക്കുന്നു
പണിതുതീരും മുമ്പേയൊലിച്ചുപോയെന്‍
മണലില്‍ തീര്‍ത്ത മണിഗോപുരങ്ങള്‍
അവയിനി കെട്ടിയുയര്‍ത്താനാവില്ല
കാലങ്ങളായി നിനച്ചതെല്ലാം
ഓര്‍മ്മതന്‍ കോവിലില്‍ പൂജിച്ച ചെമ്പു-
വിഗ്രഹം പോലും മങ്ങിയുപയോഗ ശൂന്യമായ്
ക്ലാവുകള്‍ കൊണ്ട് കാതടഞ്ഞു പോയൊരു
ഈശ്വരനെങ്ങനെ നിലവിളി കേള്‍ക്കും?
തമ്മില്‍ കാണാനിടയില്ല തീരമേ
തിരികെയെത്താനിടയില്ല ഓളമേ
ഇനിയെന്നെ [...]

നൊമ്പരങ്ങളെ എനിക്കറിയില്ല

Posted on 06. Apr, 2008 by സേതുലക്ഷ്മി in Poems

ഈറ്റുനോവാല്‍ അകത്തൊരു പെണ്‍കൊടി
കൈകാലിട്ടടിച്ച് കരഞ്ഞിടുമ്പോള്‍
ചെവിപൊത്തി ഞാനാ ഉമ്മറത്തിണ്ണയില്‍
കല്ലുകള്‍ വാരി കളിച്ചിടുന്നു
തെരുവിലെ കുപ്പക്കൂനയിലുയരും
ദയനീയ കരങ്ങള്‍ ചെമ്പുതുട്ടിനായ കെഞ്ചവേ
വിശപ്പിന്‍ വിളിയറിയാതെ ഞാനൊരു പുശ്ച
ഭാവത്തില്‍ കീശകള്‍ തപ്പുന്നു
കറവയറ്റ പശുവിന്‍ കണ്‍കളില്‍ മരണഭയം
തിന്നാല്‍ മറന്ന ഇളം പുല്ലില്‍ കാണാം
ആത്മഭീതിയുടെ ആഴമറിയാതെ, ഞാനൊരു
ഈര്‍ക്കില്‍ തിരയുന്നു പല്ലുകുത്താന്‍!
തലക്കെട്ടഴിച്ചും മുഖം തുടച്ചും കൂലി
ചെറുബീഡിപ്പുകയില്‍ മയങ്ങിടുമ്പോള്‍
ചുമടുചുമ്മുന്ന ഭാരമറിയാതെ
ബീഡിപ്പുകയില്‍ എന്‍ ശ്വാസം മുട്ടുന്നു
കീറിപ്പറിഞ്ഞ ഉടുപ്പിട്ട ചെക്കന്‍
കല്യാണസദ്യകള്‍ വാരിവിഴുങ്ങുമ്പോള്‍
അഭിമാനക്ഷതമേറ്റ എന്‍ കണ്‍കളൊരു
വടി തപ്പാന്‍ മൂലകള്‍ പരതുന്നു
കടലിനക്കരെ നിന്നുമിതുവരെ
എത്താത്ത കത്തിനെ കാക്കും പെണ്മണി
ആരെയോ നോക്കി വഴിവക്കില്‍ നില്‍ക്കുമ്പോള്‍
ചെറുപരദൂഷണങ്ങള്‍ എന്‍ ഉള്ളിലുയരുന്നു
ഊട്ടിവളര്‍ത്തിയ കണ്മണി വീണു
കിടപ്പത് [...]

നീ കൂടെയുണ്ടെങ്കില്‍

Posted on 04. Apr, 2008 by സേതുലക്ഷ്മി in Poems

ഒരു തിരിവെട്ടമായ്
നീയെന്നുമുണ്ടെങ്കില്‍
തടവറക്കുള്ളില്‍ കിടക്കാം
ഒരു പീലിക്കണ്ണുപോല്‍
നീ കൂടെയുണ്ടെങ്കില്‍
പുസ്തകത്താളില്‍ സൂക്ഷിച്ചിടാം
ഏകാന്തപാതയില്‍
നീ കൂടെ വരുമെങ്കില്‍
മുത്തശ്ശിക്കഥകള്‍ ചൊല്ലിത്തരാം
എന്നമ്മയെപ്പോല്‍
പ്രാര്‍ത്ഥിക്കുമെങ്കില്‍
പഞ്ചാഗ്നി മദ്ധ്യേ തപസ്സുചെയ്യാം
വെള്ളരി പ്രാവുപോല്‍
നീ കരയുമെങ്കില്‍
ശത്രുവിന്‍ പാദവും വന്ദിച്ചിടാം
അധര്‍‌വ മന്ത്രങ്ങള്‍
നീ ചൊല്‍കയാണെങ്കില്‍
അസ്ഥിക്കോട്ടകള്‍ തച്ചുടക്കാം
ഗുരുവന്ദ്യനെ പോല്‍
നീയാഗ്രഹിച്ചാല്‍
വിരലുകളെല്ലാം വെട്ടിത്തരാം
യുഗാന്ത്യങ്ങള്‍ വരെ
നീ കാത്തിരുന്നാല്‍
അമ്പിളിമാമനെ പിടിച്ചും തരാം!

//

Related Posts:

ദൈവത്തെ കാണ്മാനില്ല
ഞാനല്ല ഞാനല്ല
ക്രിസ്തു ഇനി ഉറങ്ങട്ടെ!
മലകള്‍ക്ക് ഉയരം പോരാ!
അമ്മയും മഴയും

ചത്തുജീവിക്കാനോ?

Posted on 23. Mar, 2008 by സേതുലക്ഷ്മി in Poems

കണ്ടവ ‘കാണാതെ’
കേട്ടവ ‘കേള്‍ക്കാതെ’
ചത്തു ഞാന്‍ ജീവിക്കാനോ?
എല്ലാമടക്കി വ്യര്‍ത്ഥ-
ത്യാഗമാം തത്വത്തിന്‍
വെപ്പാട്ടിയാകുവാനോ?
ശ്വാസമടക്കിയും
മൌനത്തെ ധ്യാനിച്ചും
വാക്കിനെ വ്യഭിചരിക്കാനോ?
ചോദ്യങ്ങളില്ലാതെ
ഉത്തരം കേട്ടെഴുതിയെ
ന്നച്ചുകള്‍ തച്ചുടക്കാനോ?
ഉള്ള് നനയുമ്പോള്‍
പുറമേ ചിരിക്കുന്ന
കോമരമാകുവാനോ?
ഭാരം കനത്ത മത-
പാഠങ്ങള്‍ ചുമന്നിടും
ഭിക്ഷുവിന്‍ ഭിക്ഷയാവാനോ?
മുഖംമൂടിക്കുള്ളിലെന്‍
പ്രാണനെ തളച്ചൊരു
ഭീരുത്വമാകുവാനോ?
എന്നിലെ അര്‍ത്ഥങ്ങള്‍
വെട്ടിത്തിരുത്തിയെ-
ന്നസ്ഥിയും പണയമാക്കാ‍നോ?
കഴുമരച്ചുവട്ടിലെ
രക്തം ഭയക്കുന്ന
വിഭ്രാന്തിയാകുവാനോ?
ചരടുകള്‍ വലിക്കുമ്പോള്‍
ചാഞ്ചാട്ടമാടുന്ന
കളിപ്പാട്ടമാകുവാനോ?

//

Related Posts:

ദൈവത്തെ കാണ്മാനില്ല
ഞാനല്ല ഞാനല്ല
ക്രിസ്തു ഇനി ഉറങ്ങട്ടെ!
മലകള്‍ക്ക് ഉയരം പോരാ!
അമ്മയും മഴയും

നേതി നേതി = ഞാനല്ല ഞാനല്ല

Posted on 13. Mar, 2008 by സേതുലക്ഷ്മി in Poems

ചെകിടത്തടിച്ചാലും
മറുപുറം കാട്ടുവാന്‍
ഞാനൊരു ക്രിസ്തുദേവനല്ല
പല്ലുതെറിച്ചാലും
കുശലം പറയുവാന്‍
ഞാനൊരു മഹാത്മാഗാന്ധിയല്ല
നല്‍കുന്നതൊക്കെയും
കൈനീട്ടി വാങ്ങുവാന്‍
ഞാനൊരു ഭിക്ഷാംദേഹിയല്ല
കിട്ടും പ്രതീക്ഷയില്‍
വാപൊളിച്ചുനില്‍ക്കുവാന്‍
ഞാനൊരു ഭിക്ഷക്കാരനല്ല
കല്‍പ്പിക്കുന്നതൊക്കെയും
ചെയ്തുകിളയ്ക്കുവാന്‍
ഞാനൊരു അടിമപ്പരിശയല്ല
ഇല്ലാത്തതോര്‍ത്ത്
ചിരിക്കാനോ കരയാനോ
ഞാനൊരു മനോരോഗിയല്ല
കേട്ടതുമുഴുവന്‍
അപ്പടി വിഴുങ്ങുവാന്‍
ഞാനൊരു യാഥാസ്ഥിതികനല്ല
കാണാത്തതൊക്കെയും
ഉണ്ടെന്ന് കരുതുവാന്‍
ഞാനൊരന്ധ വിശ്വാസിയല്ല
പറയുന്നതൊക്കെയും
കേട്ടങ്ങു നില്‍ക്കുവാന്‍
ഞാനൊരു കല്‍‌പ്രതിമയല്ല
കണ്ടതൊക്കെയും
കണ്ടില്ലെന്ന് നടിക്കുവാന്‍
ആരോടുമെനിക്കൊരു പക്ഷമില്ല
സ്വന്തം ചോരയ്ക്ക്
മാത്രം വില കല്‍പ്പിക്കാന്‍
ഞാനൊരു വര്‍ഗീയവാദിയല്ല
തോന്നുന്നതൊക്കെയും
ഉറക്കെപ്പറയുവാന്‍
ഞാനൊരു ആദര്‍ശവാദിയല്ല
‘നേതി’ എന്നല്ലാതെ
ആണെന്ന് കരുതുവാന്‍
ഞാനൊരു ആത്മീയഗുരുവുമല്ല
ഇവയെല്ലാം വെറുതെ
‘അല്ലെന്ന്’ പറയുവാന്‍
അല്ലാതെ വേറെ വഴിയുമില്ല

//

Related Posts:

ദൈവത്തെ കാണ്മാനില്ല
ഞാനല്ല ഞാനല്ല
ക്രിസ്തു ഇനി ഉറങ്ങട്ടെ!
മലകള്‍ക്ക് ഉയരം പോരാ!
അമ്മയും മഴയും