Wednesday, 8th September 2010

സേതുലക്ഷ്മിയുടെ പുസ്തകം

Posted on 29. Sep, 2009 by സേതുലക്ഷ്മി in News

സേതുലക്ഷ്മിയുടെ പുസ്തകം

“സേതുലക്ഷ്മിയുടെ പുസ്തകരചന എവിടെ വരെ ആയി?” എന്ന സുഹൃത്തുക്കളുടെ ചോദ്യങ്ങള്‍ അധിക്രമിച്ച സാഹചര്യത്തിലാണ്‌ ഇങ്ങനെയൊരു പോസ്റ്റിടാന്‍ ഞാന്‍ നിര്‍ബന്ധിതയായത്, ഒരു വലിയ ഇടവേളയ്ക്ക് ശേഷമാണെങ്കിലും!
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി‍, നിയതമായ രൂപമോ ഭാവമോ ഇല്ലാതെ വെറുതേ എഴുതിക്കൂട്ടിയ ഇരുപത്തിയഞ്ചോളം കഥകളില്‍ നിന്ന് പത്തെണ്ണം തിരഞ്ഞെടുത്ത് തിരുത്തിയെഴുതുക എന്ന ക്ലശകരമായ ഘട്ടം പൂര്‍ത്തിയാക്കിയിട്ട് ഏതാണ്ട് ഒരു മാസം കഴിഞ്ഞു. എഴുതിക്കഴിഞ്ഞ കൃതികള്‍ പുനര്‍‌വായനയ്ക്കും തിരുത്തലുകള്‍ക്കുമായി, എഴുത്തുകാരനായ ഒരു സുഹൃത്തിനെ ഏല്‍‌പ്പിച്ചും കഴിഞ്ഞു. സാമാന്യം തിരക്കുള്ള പൊതുപ്രവര്‍ത്തകനാണ്‌ കക്ഷി. അതിനാല്‍ എത്രയും [...]

എഴുത്തിന്റെ ലോകത്തിലൂടെ…

Posted on 13. Jun, 2009 by സേതുലക്ഷ്മി in News

എഴുത്തിന്റെ ലോകത്തിലൂടെ…

അപ്രതീക്ഷിതമായിട്ടാണ് സേതുലക്ഷ്മി എഴുത്തിന്റെ ലോകത്ത് അകപ്പെടുന്നത്. യൌവനത്തിന്റെ മലവെള്ളപ്പാച്ചിനിടയില്‍ നിയന്ത്രണം നഷ്ടപ്പെട്ട് ലക്കും ലഗാനവുമില്ലാത്ത സഞ്ചരിച്ചപ്പോള്‍‍, ഒരാശ്വാസത്തിന് ചെന്നുകയറിയ ഒളിസങ്കേതമായിരുന്നു എഴുത്തിന്റെ ലോകം! അടുക്കും ചിട്ടയുമില്ലാതെ എഴുതിക്കൂട്ടിയ വൈരുദ്ധ്യം കലര്‍ന്ന പ്രാകൃത ചിന്തകളെ, പറക്കാന്‍ പഠിക്കുന്ന പരുന്തിന്‍ കുഞ്ഞിന്‍റെ ബാല്യാരിഷ്ടതകളായി കാണുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത ഗുരുനാഥന്മാര്‍ക്കുമുന്നില്‍ സാഷ്ടാംഗ പ്രണാമം.
പ്രിയ സുഹൃത്തുക്കളെ, വളച്ചുകെട്ടൊന്നും കൂടാതെ കാര്യത്തിലേക്ക് കടക്കട്ടെ. ഏതാനും ചില ആഴ്ചകളായി ഒരു പുസ്തകത്തിന്റെ പണിപ്പുരയിലാണ് സേതുലക്ഷ്മി. പണ്ടെങ്ങോ എഴുതിയ കഥകളെ കാലത്തിന് അനുയോജ്യമാം വിധം പുനക്രമീകരുച്ച് ഒരു [...]