Wednesday, 8th September 2010

ബ്ലോഗുകളെ പിന്തുടരാന്‍…

Posted on 26. Apr, 2009 by സേതുലക്ഷ്മി in Articles

ബ്ലോഗുകളെ പിന്തുടരാന്‍…

സ്ഥിരമായി ഞാന്‍ സന്ദര്‍ശിക്കാറുള്ള മലയാളം ബ്ലോഗുകള്‍ ഏകദേശം അന്‍പതോളം വരുമെന്ന് തോന്നുന്നു! എനിക്ക് ഇഷ്ടപ്പെട്ട ബ്ലോഗുകളില്‍ പുതിയ പോസ്റ്റുകളെന്തെങ്കിലും വന്നിട്ടുണ്ടോ എന്ന് കണ്ടുപിടിക്കുക ആദ്യമൊക്കെ ശ്രമകരമായ കാര്യം തന്നെയായിരുന്നു. നാലഞ്ച് ബ്ലോഗുകള്‍ ബുക്ക് മാര്‍ക്ക് ചെയ്തിട്ടുണ്ടെങ്കിലും, പോസ്റ്റുകള്‍ക്ക് ദാരിദ്രം അനുഭവപ്പെടാറുള്ള ദിവസങ്ങളില്‍ മനസില്‍ ആദ്യം തെളിയുന്ന ബ്ലോഗിനെ ഗൂഗിളില്‍ തെരഞ്ഞാണ് ബ്ലോഗ് വായന ഞാന്‍ നടത്തിയിരുന്നത്. (തനിമലയാളത്തില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ചവറുകളെല്ലാം വായിച്ച് നിരാശനാകാതിരിക്കാനാണ് ഈ സൂത്രം. ഇഷ്ടപ്പെട്ട എഴുത്തുകാരനാവുമ്പോള്‍ വായനാസുഖത്തിന് അല്‍പ്പം ഗ്യാരഡി ഉണ്ടാവുമല്ലോ!) ചിട്ടയിട്ടാത്ത [...]

ധ്യാനത്തിന്‍റെ ദോഷവശങ്ങള്‍

Posted on 25. Mar, 2009 by സേതുലക്ഷ്മി in Articles

ധ്യാനത്തിന്‍റെ ദോഷവശങ്ങള്‍

ധ്യാനത്തിന് ദോഷവശങ്ങളോ…? ഈ ലേഖനം വായിക്കാനെത്തുന്ന 95 ശതമാനം പേരും മൂക്കത്ത് വിരല്‍ വയ്ക്കുമെന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല. എഴുപതുകളുടെ തുടക്കം മുതല്‍ പാശ്ചാത്യ-പൌരസ്ത്യ നാടുകളില്‍ ഒരുപോലെ ജനകീയമായിക്കൊണ്ടിരിക്കുന്ന ധ്യാനത്തിലും യോഗാഭ്യാസങ്ങളിലും, ദൌര്‍ഭാഗ്യകരമെന്ന് പറയട്ടെ, അന്ധമായി വിശ്വസിക്കുന്നവരാണ് നമ്മില്‍ ഭൂരിപക്ഷവും. ‘മാനസിക പിരിമുറുക്കം കുറയ്ക്കുക, ഏകാഗ്രത വര്‍ദ്ധിപ്പിക്കുക തുടങ്ങിയ നല്ല ഗുണങ്ങളെ മാത്രം പ്രധാനം ചെയ്യുന്ന, തികച്ചും സുരക്ഷിതമായ, പാര്‍ശ്വഫലം ഒട്ടുമില്ലാത്ത അഭ്യാസമാണ് ധ്യാനം’ എന്ന തെറ്റിദ്ധാരണയാണ് നമുക്കെല്ലാവര്‍ക്കും ഉള്ളത്. ധ്യാനം മൂലം ചില ആത്മീയ നേട്ടങ്ങള്‍ [...]

അധര വ്യായാമം ഇംഗ്ലീഷ് ഭാഷയ്ക്ക്

Posted on 25. Jan, 2009 by സേതുലക്ഷ്മി in Articles

ഭാഷാപഠനത്തില്‍ ശ്രവണത്തിനുള്ള പങ്കിനെ കുറിച്ച് “ഇംഗ്ലീഷ് പഠിക്കാനൊരു സൂത്രപ്പണി” എന്ന കഴിഞ്ഞ ലേഖനത്തില്‍ സൂചിപ്പിച്ചിരുന്നല്ലോ! ശ്രവണം പോലെ തന്നെ പ്രധാനമാണ് ഉച്ചാരണവും (Pronunciation). ഭാഷയുടെ ശരിയായ ഉച്ചാരണത്തിന് നമ്മേ സഹായിക്കുന്ന ചില കുറുക്കുവഴികളാണ് ഈ ലേഖനത്തിലെ പ്രതിപാദ്യവിഷയം.
ക്ഷ, ഴ, ഭ, ഖ, ധ, ഘ, ഢ… തുടങ്ങിയ അക്ഷരങ്ങള്‍ പച്ചവെള്ളം പോലെ പറഞ്ഞ് ശീലിച്ച മലയാളികള്‍ക്ക് ഏത് ഭാഷയും നിഷ്പ്രയാസം കൈകാര്യം ചെയ്യാനാവും എന്നത് ഒരു പ്രത്യേക സവിശേഷത തന്നെ! തമിഴ്നാട്ടില്‍ പോയാല്‍ തമിഴനേക്കാള്‍ മനോഹരമായി തമിഴ് [...]

ഇംഗ്ലീഷ് പഠിക്കാനൊരു സൂത്രപ്പണി

Posted on 24. Jan, 2009 by സേതുലക്ഷ്മി in Articles

ഇംഗ്ലീഷ് പഠിക്കാനൊരു സൂത്രപ്പണി

ഇംഗ്ലീഷ് പഠിക്കണമെന്ന മോഹവുമായി ഞാന്‍ ചെന്നുകയറാത്ത ഗുഹകളില്ല എന്നുവേണം പറയാന്‍! സകല പാഠ്യപദ്ധതികളെയും വാദ്യാന്‍‌മാരെയും പരീക്ഷിച്ചു നോക്കിയിട്ടും ഫലം തഥൈവ. തട്ടിയും മുട്ടിയും ഒരു കണക്കിന് ആശയവിനിമയം നടത്താമെന്നല്ലാതെ ഇംഗ്ലീഷ് പഠിച്ചതുകൊണ്ട് പ്രയോജനമില്ലെന്ന അവസ്ഥയായിരുന്നു ഏതാനും കൊല്ലങ്ങള്‍ക്ക് മുന്‍പ് വരെ. അങ്ങനെ, സ്വയം പഴിച്ചും സഹിച്ചും കാലങ്ങള്‍ തള്ളിനീക്കുമ്പോഴാണ് ഇംഗ്ലീഷ് എളുപ്പം പഠിക്കാനുള്ള ഒരു രഹസ്യവിദ്യ പ്രായം ചെന്ന ഒരു കത്തോലിക്കാ വൈദീകന്‍ ഓതി തന്നത്. എന്തായിരുന്നു ആ വിദ്യ?
ഭാവി, ഭൂതം, വര്‍ത്തമാനം എന്നിവയടങ്ങുന്ന വ്യാകരണം പഠിച്ചാല്‍ [...]

നമുക്ക് സ്വപ്നങ്ങളെ വ്യാഖ്യാനിക്കാം

Posted on 02. Jan, 2009 by സേതുലക്ഷ്മി in Articles

ഇന്നലെ രാത്രി കണ്ട അതിഭീകരമായ ഒരു സ്വപ്നമാണ് ഇങ്ങനെയൊരു ലേഖനമെഴുതാല്‍ എന്നെ പ്രേരിപ്പിച്ചത്. സ്വപ്നം കണ്ടുണര്‍ന്നപ്പോള്‍ മുതല്‍ എന്‍റെ ചിന്താമണ്ഡലത്തെ അലട്ടുകയായിരുന്ന ഒരു തരം ഭീതികരമായ മാനസിക മന്ദത മണിക്കൂറുകളോളം എന്നെ പീഡിപ്പിച്ചു. ഉച്ച കഴിഞ്ഞപ്പോള്‍ ഭാഗ്യത്തിന് എല്ലാം നേരെയായി. പിന്നെ, സ്വപ്നത്തെ കുറിച്ച് എന്തെങ്കിലും എഴുതണമെന്ന് ഉറപ്പിക്കുകയായിരുന്നു.
ഒരു ശാസ്ത്രത്തിനും പിടിനല്‍കാത്ത പ്രഹേളികയാണ് സ്വപ്നം എന്ന പ്രതിഭാസങ്ങള്‍! നൂറ് ശതമാനവും ശരിയെന്ന് പറയാന്‍ മാത്രം ക്ലിപ്തമായ ശാസ്ത്രീയ നിര്‍വചനങ്ങളൊന്നും നല്‍കാന്‍ ശാസ്ത്രത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ലെങ്കിലും, “അബോധ മനസില്‍ [...]

അബോധ മനസിലെ ഹിറ്റ്ലിസ്റ്റുകള്‍

Posted on 21. Dec, 2008 by സേതുലക്ഷ്മി in Articles

“മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്” എന്ന് കാറല്‍ മാക്സ് പറഞ്ഞുവച്ചത് നൂറ് ശതമാനവും ശരിയാണെന്ന് തോന്നാറുണ്ട്, പലപ്പോഴും! മതവും ആദ്ധ്യാത്മീയതയും സമ്മാനിക്കുന്ന ഒരു തരം ‘നിര്‍വൃതിയില്‍’ ഒതുങ്ങിക്കൂടാനും, ആ മോഹാലസ്യത്തില്‍ ശിഷ്ടകാലം ജീവിച്ച് തീര്‍ക്കാനുമാണ് ഭൂരിപക്ഷം വരുന്ന മതവിശ്വാസികളും ഇഷ്ടപ്പെടുന്നതും, ശ്രമിക്കുന്നതും. അല്ലായിരുന്നെങ്കില്‍, ക്രിസ്തുവിനെ കുറിച്ചോ ഹൈന്ദവ മതത്തെ കുറിച്ചോ ഇസ്ലാമിനെ കുറിച്ച് ആരെങ്കിലും വ്യത്യസ്തമായ ഒരഭിപ്രായം പ്രകടിപ്പിക്കുമ്പോള്‍, അതിലെ സത്യാവസ്ഥ കണ്ടുപിടിക്കാന്‍ നമ്മുടെ ജനം തയാറാകുമായിരുന്നു. എന്നാല്‍ ഇന്ന് സമൂഹം എന്ന ഈ ‘ആവാസ വ്യവസ്ഥിതിയില്‍’ [...]

വിക്കിപീഡിയയ്ക്കും പാരഡി

Posted on 17. Dec, 2008 by സേതുലക്ഷ്മി in Articles

വിക്കിപീഡിയയ്ക്കും പാരഡി

വൈവിദ്ധ്യം കൊണ്ട് നിറഞ്ഞ അവിസ്മരണീയമായ ഒരു ലോകമാണ് ഇന്‍റര്‍നെറ്റ്! വ്യത്യസ്തമായ എത്രയെത്ര മുഖങ്ങള്‍, സംസ്ക്കാരങ്ങള്‍, ഭാഷകള്‍, ആദര്‍ശങ്ങള്‍, മതങ്ങള്‍, നൂലാമാലകള്‍…, എല്ലാം വിരല്‍ത്തുമ്പില്‍! കൌതുകങ്ങളായ എത്രയെത്ര അറിവുകള്‍, അനുഭവങ്ങള്‍, നിര്‍വചനങ്ങള്‍, നിലപാടുകള്‍, പെരുമാറ്റങ്ങള്‍…! നിയന്ത്രണങ്ങള്‍ക്ക് അതീതമായ ഈ ലോകത്തേക്ക് യാത്ര തുടങ്ങിയാല്‍, അന്തമില്ലാത്ത വിസ്മയങ്ങളിലേക്കും അസാധാരണമായ ഭാവനസൃഷ്ടികളിലേക്കുമാവും യാദൃശ്ചികമായിട്ടാണെങ്കിലും നാം എത്തിപ്പെടുക. പുത്തന്‍ ആശയങ്ങള്‍ തേടിപ്പോകുന്ന, അവയെ ക്രിയാത്മകമായി ഉപയോഗിക്കുന്ന വിജ്ഞാനദാഹികള്‍ക്ക് ഇന്‍റര്‍നെറ്റ് ഒരു അക്ഷയഖനി തന്നെ. വിഷയത്തിലേക്ക് കടക്കാം.
ലോകത്താകമാനമുള്ള ഇന്‍റര്‍നെറ്റ് ഉപയോക്താക്കള്‍ സര്‍വ സാധാരണമായി തിരച്ചില്‍ [...]

ദമയന്തിയുടെ ദുരന്തം: ഒരു തീവ്രവാദ ഫ്ലാഷ്ബാക്ക്

Posted on 16. Dec, 2008 by സേതുലക്ഷ്മി in Articles

1975-ലാണ് ദമയന്തി ആദ്യമായി ഒരു സര്‍ക്കാര്‍ സ്കൂളില്‍ അദ്ധ്യാപികയായി ജോലിയില്‍ പ്രവേശിക്കുന്നത്. ശാരീരിക വൈകല്യങ്ങളുള്ള കുട്ടികളെ പഠിപ്പിക്കുന്ന സ്കൂളായിരുന്നു അത്. സ്വപ്ന സമാനമായ സെക്കന്‍ഡ് ഗ്രേഡ് ഹെഡ് മിസ്ട്രസ് തസ്തികയിലെ ജോലിയില്‍ പ്രവേശിച്ചുകഴിഞ്ഞിട്ടും, ദമയന്തി തന്‍റെ തുടര്‍വിദ്യാഭ്യാസം അവസാനിപ്പിച്ചില്ല. വിദൂര വിദ്യാഭ്യാസത്തിലൂടെ ആവുന്നത്ര വിദ്യാഭ്യാസ യോഗ്യതകള്‍ നേടുക എന്നതായിരുന്നു അവരുടെ ലക്‍ഷ്യം. അങ്ങനെ ബിരുദാനന്തര ബിരുദം മാത്രം സ്വന്തമാക്കിയിരുന്ന ദമയന്തി കഠിനാധ്വാനത്തിലൂടെ ബി‌എഡും, ബധിര വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാനുള്ള ഒരു ഡിപ്ലോമയും (SDTT) സാവധാനം നേടിയെടുത്തു. അദ്ധ്യാപിക എന്ന [...]

നമുക്ക് കുട്ടികളെ ദത്തെടുക്കാം

Posted on 14. Dec, 2008 by സേതുലക്ഷ്മി in Articles

നമുക്ക് കുട്ടികളെ ദത്തെടുക്കാം

‘വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ ഏറെയായിട്ടും കുട്ടികളില്ലാത്ത ദമ്പതിമാര്‍ എന്തുചെയ്യണം?’ – എന്ന ചോദ്യത്തിന് ഇന്ന് പ്രസക്തിയില്ലാതായിരിക്കുന്നു! ശാരീരികമായ വൈകല്യങ്ങള്‍ മൂലം കുട്ടികള്‍ക്ക് ജന്‍‌മം നല്‍കാന്‍ സാധിക്കാത്ത ദമ്പതിമാര്‍ വരെ ഇന്ന് സസന്തോഷം പുത്രസൌഭാഗ്യം അനുഭവിക്കുന്നു, ശാസ്ത്രത്തിന്‍റെ വമ്പന്‍ കണ്ടുപിടുത്തങ്ങളുടെ സഹായത്തോടെ! നിങ്ങളുടെ ഗര്‍ഭപാത്രമാണ് പ്രശ്നമെങ്കില്‍ വാടകയ്ക്ക് ഗര്‍ഭപാത്രങ്ങള്‍ റെഡി. ബീജസംങ്കലനത്തിലെ അപാകതകളാണെങ്കില്‍  കൃത്രിമമായ ബീജസങ്കലന വിദ്യകളും തയാര്‍. നരയോ, പ്രായമോ ഒന്നും തന്നെ നമുക്ക് ഇന്നൊരു പ്രതിബന്ധമല്ല. ചുരുക്കിപ്പറഞ്ഞാല്‍ കുട്ടികളുണ്ടാവുക ഇന്ന് ഏറെ നിസാരം! ഭാഗ്യക്കേടിന്, ശാസ്ത്രവും [...]

മനുഷ്യനും മൃഗവും ഇണചേരുമ്പോള്‍

Posted on 11. Dec, 2008 by സേതുലക്ഷ്മി in Articles

പ്രിയപ്പെട്ട ആലിസ്,
വളച്ചൊടിക്കാതെ കാര്യത്തിലേയ്ക്ക് കടക്കട്ടെ! അടുത്തിടെ എന്‍റെ സുഹൃത്തിന്‍റെ വീട്ടില്‍ വച്ച് ഞാന്‍ ഒരു ആടുമായി സംഭോഗത്തിലേര്‍പ്പെടാന്‍ ഇടയായി. അവിടെയുള്ള നിരവധി ആടുകളുമായി എന്‍റെ സുഹൃത്ത് നടത്തിയ കൌതുകകരമായ സംഭോഗകഥകളാണ് അത്തരമൊരു സാഹസത്തിന് എനിക്ക് പ്രേരണയായത്. ചില ആവശ്യങ്ങള്‍ക്കായി അവന്‍ പട്ടണത്തില്‍ പോയ നാളില്‍ ആ പരീക്ഷണത്തിന് ഞാന്‍ മുതിരുകയായിരുന്നു. സത്യം പറയട്ടെ! എന്‍റെ കാമുകിയുമായി ഞാന്‍ നടത്തിയ ലൈംഗികസംഭോഗത്തേക്കാള്‍ മികച്ചതായിരുന്നു അത്! ഞാന്‍ കുട്ടിയായിരുന്നപ്പോള്‍, എന്നെ പരിചരിച്ച ആയ മൂലം ലൈംഗിക ചൂഷണത്തിന് ഞാന്‍ വിധേയനായിട്ടുണ്ട്. [...]

മാര്‍സലിന്‍റെ ‘തച്ചുടക്കപ്പെട്ട ലോകം’

Posted on 10. Dec, 2008 by സേതുലക്ഷ്മി in Articles

രണ്ടാം ലോകമഹായുദ്ധത്തിന്‍റെ തിക്താനുഭവങ്ങള്‍ ഉള്ളില്‍ പേറി ബൌദ്ധികമായും മാനസികമായും വേരറ്റുപോയ ഒരു വലിയ തലമുറ നമുക്ക് മുന്‍പ് ജീവിച്ചിരുന്നു, അന്‍പതുകളില്‍! യുദ്ധം വരുത്തിവച്ച പട്ടിണിയും ദാരിദ്രവും അരക്ഷിതാവസ്ഥയും മാത്രമായിരുന്നില്ല അന്ന് ലോകം നേരിട്ട വെല്ലുവിളികള്‍. ഭൌതീക അപര്യാപ്തകളും അസംതൃപ്തികളും കൊണ്ട് നിറഞ്ഞ അന്നത്തെ ചുറ്റുപാടില്‍ ഒരു പ്രത്യേക തരം വിപ്ലവകരമായ മനോഭാവം സമൂഹത്തില്‍ ശക്തിപ്പെടുകയുണ്ടായി, പ്രത്യേകിച്ച് അന്നത്തെ യുവതലമുറയില്‍! യുദ്ധക്കെടുതികള്‍ മൂലം ഉടലെടുത്ത നിഷേധാത്മക-നൈരാശ്യവാദപരമായ ‘തലതിരിഞ്ഞ’ ചിന്തകള്‍ ആ കാലയളവില്‍ സമൂഹത്തെ എങ്ങനെ സ്വാധീനിച്ചുവെന്ന് മനസിലാക്കാന്‍ അക്കാലത്ത് [...]

ബൈബിളിന്‍റെ മനശാസ്ത്രം

Posted on 03. Dec, 2008 by സേതുലക്ഷ്മി in Articles

പ്രാരാബ്ദക്കാരനായിരുന്നു തോമസേട്ടന്‍. മുറ്റത്ത് നിന്ന ഒന്നാം തരം വരിക്കപ്ലാവ് മുറിച്ച് വിറ്റാണ് അദ്ദേഹം പശുവിനെ വാങ്ങിയത്. പശുവിന് എന്നും പുല്ലും വൈക്കോലും കാടിവെള്ളവും കൊടുത്ത ശേഷം അതിന്‍റെ മൂര്‍ദ്ധാവില്‍ തടവി സ്വപ്നങ്ങള്‍ നെയ്യുക തോമസേട്ടന് പതിവായിരുന്നു. പശു പ്രസവിക്കും, ഇടവിടാതെ തന്നെ! ഒന്നില്‍ നിന്ന് ആദ്യം രണ്ട്, പിന്നെ നാല്, നാലില്‍ നിന്ന് എട്ട്… അങ്ങനെ തൊഴുത്ത് നിറയെ പശുക്കള്‍! ഇഷ്ടം പോലെ പാല്‍, പിന്നെ ചാണകം. നല്ല കറവക്കാരന്‍ ഒരാളെ സ്ഥിരമായി വീട്ടില്‍ തന്നെ നിര്‍ത്തുന്നതാവും [...]

The Problem of Evil (തിന്‍‌മ)

Posted on 09. Oct, 2008 by സേതുലക്ഷ്മി in Articles

ദൈവത്തിന്‍റെ അസ്ഥിത്വം ബുദ്ധിയുടെ സഹായത്തോടെ തെളിയിക്കുന്ന തോമസ് അക്വീനാസിന്‍റെ അഞ്ച് വാദങ്ങളെ കുറിച്ചുള്ള കഴിഞ്ഞ ലേഖനം വായിച്ചിരിക്കുമല്ലോ! അതിന്‍റെ തുടര്‍ച്ചയാണ് ഈ ലേഖനം. ദൈവത്തിന്‍റെ അസ്ഥിത്വം ബൌദ്ധികമായി തെളിയിക്കാനാവുമെന്ന് തോമസ് അക്വീനാസ് പറയുമ്പോള്‍, ഉയര്‍ന്ന് വരാവുന്ന സംശയങ്ങളും വെല്ലുവിളികളും നിരവധിയാണ്. താര്‍ക്കികമായി ചിന്തിക്കുമ്പോള്‍ രസം പിടിപ്പിക്കുന്ന ഈ വിഷയം സംബന്ധിച്ച് നിരീശ്വരവാധികളും ഭൌതീകവാദികളും ഉന്നയിക്കുന്ന ചില ചോദ്യങ്ങളില്‍ നിന്ന് തുടങ്ങാം.
പരിപൂര്‍ണ്ണനും അനന്തനും സര്‍വ്വശക്തനും സര്‍വവ്യാപിയുമായ ദൈവത്തിന്‍റെ അസ്ഥിത്വം സാധ്യമാണെങ്കില്‍‍, എന്തുകൊണ്ട് തിന്‍‌മ ഉണ്ടാകുന്നു? നിഷ്ക്കളങ്കരായ മനുഷ്യന്‍ എന്തിന് [...]

ദൈവമുണ്ടോ? അക്വീനാസിന്‍റെ അഞ്ച് വാദങ്ങളിലൂടെ!

Posted on 30. Sep, 2008 by സേതുലക്ഷ്മി in Articles

ചിന്തിക്കാന്‍ തുടങ്ങിയ അന്നുമുതല്‍ മനുഷ്യന്‍ ദൈവത്തെ കുറിച്ചുള്ള അന്വേഷണം ആരംഭിച്ചു എന്നുവേണം കരുതാന്‍. ദൈവാന്വേഷണം എന്നത് മനുഷ്യ സ്വഭാവത്തിന്‍റെ ഭാഗമാണെന്നാണ് മിക്ക തത്വചിന്തകരുടെയും അഭിപ്രായം. അതായത്, ഓരോ മനുഷ്യനും അവരുടേതായ രീതിയില്‍ പൂര്‍ണ്ണതയെ (ദൈവത്തെ) അന്വേഷിച്ചുകൊണ്ടിരിക്കുന്നു, നിരീശ്വരവാദികള്‍ അടക്കം. മനുഷ്യന്‍റെ എല്ലാത്തരം അന്വേഷണങ്ങളും പരോക്ഷമായിട്ടാണെങ്കിലും ദൈവാന്വേഷണം തന്നെയാണ് എന്നാണ് പണ്ഡിതമതം. അന്വേഷണങ്ങള്‍ ആത്യന്തീകമായി ദൈവത്തില്‍ ചെന്നവസാനിക്കുന്നു.
വിശ്വാസത്തെ ഒരു നിമിഷം മാറ്റി നിര്‍ത്തി ചിന്തിച്ചാല്‍‍, മനുഷ്യന്‍റെ സാമാന്യബുദ്ധി ഉപയോഗിച്ച് ഈ ദൈവത്തിന്‍റെ അസ്ഥിത്വം തെളിയിക്കാനാവുമോ? പരുധികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് തന്നെ, [...]

കുരിശില്‍ നിന്ന് കാശ്മീരിലേയ്ക്ക്

Posted on 22. Sep, 2008 by സേതുലക്ഷ്മി in Articles

“യേശു വീണ്ടും അത്യുച്ചത്തില്‍ നിലവിളിച്ചു പ്രാണന്‍ വെടിഞ്ഞു. തല്‍ക്ഷണം ദേവാലയത്തിന്‍റെ തിരശീല മുകള്‍തൊട്ട് അടിയോളം രണ്ടായി കീറിപ്പോയി. ഭൂമി കുലുങ്ങി, പാറകള്‍ പിളര്‍ന്നു. ശവക്കല്ലറകള്‍ തുറക്കുകയും മരിച്ചുപോയിരുന്ന അനേകം വിശുദ്ധരുടെ ശരീരങ്ങള്‍ ജീവന്‍ പ്രാപിക്കുകയും ചെയ്തു… സന്ധ്യയായപ്പോള്‍, യേശുവിന്‍റെ ഒരു ശിഷ്യനായിരുന്ന അരിമഥ്യായിലെ ജോസഫ് എന്നൊരു ധനികന്‍ അവിടെ എത്തി. അദ്ദേഹം പീലാത്തോസിനെ സമീപിച്ച് യേശുവിന്‍റെ ശരീരം ആവശ്യപ്പെട്ടു. അയാള്‍ക്ക് അത് കൊടുക്കാന്‍ പീലാത്തോസ് ആജ്ഞ നല്‍കി. ജോസഫ് ശരീരം എടുത്ത് ശീലയില്‍ പൊതിഞ്ഞ് പാറയില്‍ വെട്ടിച്ചിരുന്ന [...]

മദയാനയ്ക്ക് മുന്നിലെ അദ്വൈതം

Posted on 13. Sep, 2008 by സേതുലക്ഷ്മി in Articles

യാദൃശ്ചികമായി ബ്ലോഗുകളില്‍ കണ്ട ചില പോസ്റ്റുകള്‍…! അവയാണ് ഈ കുറിപ്പെഴുതാന്‍ പ്രേരിപ്പിച്ചത്. ആവശ്യത്തിനും അതിലധികവും ചര്‍ച്ചകള്‍ ഇതിനോടകം അദ്വൈതത്തെ കുറിച്ചും ക്വാണ്ഡം ഫിസിക്സിനെ കുറിച്ചും നടന്നു എന്നറിയാം. ആ സ്ഥിതിക്ക് പുതിയ പോസ്റ്റിന് വകയുണ്ടോ എന്ന് പലതവണ ആലോചിച്ചതാണ്. സത്യത്തെ മനസിലാക്കാന്‍ പരിശ്രമിക്കുകയും, ശ്രമിക്കുന്തോറും തോറ്റ് തുന്നമ്പാടുകയും ചെയ്യുന്ന ഒരു ശരാശരി തത്വശാസ്ത്ര വിദ്യാര്‍ത്ഥി എന്ന നിലയില്‍ മനസില്‍ തട്ടിയ ചില കാര്യങ്ങള്‍ മാത്രം കുറിക്കാന്‍ ആഗ്രഹിച്ചു.
അദ്വൈതത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ ആദ്യം മനസില്‍ വരുന്നത് എന്‍റെ ഗുരുനാഥന്‍റെ [...]

മരണാനന്തര ജീവിതത്തിലൂടെ – Life after Death?

Posted on 08. Sep, 2008 by സേതുലക്ഷ്മി in Articles

മരണാനന്തര ജീവിതത്തിലൂടെ – Life after Death?

1991 ജനുവരി 9.
ഓസ്ട്രേലിയയിലെ ഒരു ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നുള്ള ചികിത്സയ്ക്ക് ശേഷം 58കാരനായ കെന്‍ മുള്ളെന്‍സ് സുഖം പ്രാപിക്കുകയാണ്. കട്ടിലില്‍ കിടന്നിരുന്ന കെന്നിന് പെട്ടെന്ന് എന്തോ ഒരസ്വസ്ഥത. ഉടനെ നേഴ്സിനെ വിളിച്ചെങ്കിലും മിനിറ്റുകള്‍ക്കകം കെന്‍ മരിച്ചു. അത് മറ്റൊരു ഹൃദയാഘാതമായിരുന്നു. ഡോക്ടര്‍ ഉടനെത്തി അടിയന്തിര നടപടികള്‍ സ്വീകരിച്ചെങ്കിലും കെന്നിനെ രക്ഷിക്കാനായില്ല. കെന്‍ മരിച്ചതായി ഡോക്ടറും വിധിയെഴുതി. മൃതദേഹം നീക്കം ചെയ്യാന്‍ മോര്‍ച്ചറിയില്‍ നിന്ന് ആളെത്തി. ശരീരം പായ്ക്ക് ചെയ്യാന്‍ തുടങ്ങുമ്പോള്‍ കെന്നിന്‍റെ ജീവറ്റ ശരീരം ചലിക്കുന്നു. കെന്‍ [...]

കാമസൂത്ര – Kamasutra

Posted on 29. Aug, 2008 by സേതുലക്ഷ്മി in Articles

“We British never knew of this kind of love-making. Had we known, we would not have ruined the lives of so many British virgins.” പത്തൊമ്പതാം നൂറ്റാണ്ടില്‍, ബ്രിട്ടീഷുകാരനായ Richard F. Burton ശൃംഗാരകലയെ കുറിച്ച് “കാമസൂത്ര” എന്ന പുസ്തകം തന്നെയുണ്ടന്നറിഞ്ഞ് അത്ഭുതത്തോടെ പറഞ്ഞ വരികളാണ് ഇവ. സാങ്കേതിയമായി, പ്രണയത്തെ വിശകലനം ചെയ്യുന്ന തരത്തില്‍ കാമസൂത്രയോട് കിടപിടിക്കുന്ന മറ്റൊരു പുസ്തകം നിലവിലുണ്ടോ എന്ന് തന്നെ സംശയമാ‍ണ്. അത് ആദ്യമായി [...]

വിച്ച് ഹണ്ട് (Witch-Hunt)

Posted on 25. Aug, 2008 by സേതുലക്ഷ്മി in Articles

കറുത്ത കുര്‍ബാനയെ കുറിച്ചുള്ള കഴിഞ്ഞ ലേഖനം ശ്രദ്ധിച്ചിരിക്കുമല്ലോ! അതില്‍ Witch-Hunt-നെ കുറിച്ച് ഒരു ചെറിയ പരാമര്‍ശം നടത്തിയിരുന്നു. വിഷയം മറ്റൊന്നായതിനാല്‍ Witch-Hunt നെ കുറിച്ച് കൂടുതലൊന്നും പറഞ്ഞതുമില്ല. ഈ ലേഖനം ആ കുറവ് തീര്‍ക്കാനാണ്. ആരാണ് വിച്ചുകള്‍? എന്താണ് Witch-Hunt?
വിച്ച് (Witch) എന്നാല്‍ മന്ത്രവാദി എന്നാണ് അര്‍ത്ഥം, എന്നാല്‍ മന്ത്രവാദിയായ സ്ത്രീയെ സൂചിപ്പിക്കാനാണ് വിച്ച് എന്ന പദം പൊതുവേ ഉപയോഗിക്കുക. ബാലരമയില്‍ മായാവിയെ പിടിക്കാന്‍ നടക്കുന്ന ഡാകിനിയെ സങ്കല്‍പ്പിച്ചാല്‍ വിച്ചുകളെ കുറിച്ച് ഏകദേശ രൂപമായി. ചൂലിനെ വാഹനമാക്കി, [...]

കറുത്ത കുര്‍ബാന

Posted on 09. Aug, 2008 by സേതുലക്ഷ്മി in Articles

കത്തോലിക്കാ സഭയുടെ കുര്‍ബാന (തിരുബലി) എന്ന ആചാരത്തെ അനുകരിച്ചുകൊണ്ട് ദൈവത്തെയും ക്രിസ്തുമതത്തെയും നിന്ദിക്കുന്ന രീതിയില്‍ സാബത്ത് ദിവസത്തില്‍ അനുഷ്ഠിക്കുന്ന ഒരു ആചാരമാണ് ബ്ലാക്ക് മാസ് അഥവാ കറുത്ത കുര്‍ബാന. സാത്താന്‍ ആരാധനയാണ് കറുത്ത കുര്‍ബാനയുടെ പ്രധാന ഉദ്ദേശം. ലൈംഗീക വേഴ്ചകള്‍ അടക്കമുള്ള നിന്ദമായ മുറകളിലൂടെ വിശുദ്ധ കുര്‍ബാനയെ അപമാനിക്കുന്ന രീതിയിലാണ് കറുത്ത കുര്‍ബാന നടത്തപ്പെടുക.
കറുത്ത കുര്‍ബാനയെ കുറിച്ച് പ്രതിപാദിക്കുന്നതിന് മുമ്പ് ആദിമസഭയെ കുറിച്ച് രണ്ട് വാക്ക് പറയാതെ വയ്യ. കുര്‍ബാന എന്ന ആചാരം ഒന്നാം നൂറ്റാണ്ട് മുതലുള്ള [...]