Saturday, 4th September 2010

വേനല്‍ മേഘങ്ങള്‍

നേരം പുലര്‍ന്ന്‌ തുടങ്ങുന്നതേയുള്ളൂ. വെളുപ്പാംകാലത്തിന്റെ കുളിര്‍മ പ്രസരിപ്പിച്ചുകൊണ്ട്‌ ഇളംകാറ്റ്‌ ആ ചാപ്പലിന്റെ ഇടുങ്ങിയ വാരാന്തയിലൂടെ വീശിയടിക്കുന്നുണ്ട്‌. അടുത്തെടിവിടെയോ പൂത്തുലഞ്ഞ മുല്ലപ്പൂവിന്റെ സുഗന്ധം കാറ്റില്‍ ലയിച്ചിരുന്നു, ഒപ്പം ചാപ്പലിനോട്‌ ചേര്‍ന്ന്‌ സ്ഥിതിചെയ്യുന്ന കന്യാമഠത്തിലെ പശുത്തൊഴുത്തില്‍ നിന്നുള്ള സുഖമുള്ള ദുര്‍ഗന്ധവും! വരാന്തയില്‍ നിരയായി അടുക്കിവച്ചിരിക്കുന്ന പൂച്ചെട്ടികളില്‍ വിടര്‍ന്നു നില്‍ക്കുന്ന റോസാപ്പൂവുകളില്‍ കുഞ്ഞനുറുമ്പുകള്‍ പ്രഭാതഭക്ഷണം തിരയുന്നു. ഇടക്കിടെ പറന്നെത്തുന്ന തേനീച്ചകളെ ആട്ടിപ്പായിച്ച്‌ അവ പൂക്കളില്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്നു. കോണ്‍വെന്റിലെ വളര്‍ത്തുകോഴികളുടെ ഉറക്കച്ചടവ്‌ കലര്‍ന്ന അടക്കം പറച്ചിലുകള്‍ വ്യക്തമായി കേള്‍ക്കാം. കുര്‍ബാന [...]

കൂടുതല്‍ വായനയ്ക്ക്

എന്നെ കുറിച്ച്

ഞാന്‍ സേതുലക്ഷ്മി. മാതാപിതാക്കള്‍ തിരഞ്ഞെടുത്ത പേര് ബൈജു. തിരുവനന്തപുരം ജില്ലയില്‍ ജനനം. സംഭവബഹുലമല്ലാത്ത സ്കൂള്‍ ജീവിതം. തുടര്‍ന്ന്‍ കോളേജ് വിദ്യാഭ്യാസം. തത്വശാസ്ത്രത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും, പത്രപ്രവര്‍ത്തനത്തില്‍ ഡിപ്ലോമയും സ്വന്തമാക്കി ചെന്നൈയിലേക്ക് ചേക്കേറി. ഇപ്പോള്‍ ഇവിടെ കുടുംബസമേതം താമസിക്കുന്നു.
വിലാസം: baiju.nt@gmail.com

Bookmark and Share

Reading Problem?

This is a Malayalam site and you need an unicode font (AnjaliOldLipi) to be installed in your computer to view it properly. To download the font, click here.